2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

സഖാവ്‌ കല്ലൂരാന്‍ എന്ന കല്ലൂര്‍ രാമന്‍ പിള്ള (1926-1978)

സഖാവ്‌ കല്ലൂര്‍ രാമന്‍ പിള്ള (1926-1978)

വിസ്മരിക്കപ്പെട്ട ആദ്യകാല കമ്മ്യുണിസ്റ്റു നേതാവ്‌.
പ്രതാപിയായിരുന്ന കല്ലൂര്‍ രാമന്‍പിള്ള സീനിയറിന്‍റെ കൊച്ചുമകന്‍.
ചങ്ങനാശ്ശേരിയിലും തേവരയിലും കൊളേജ്‌ പഠനം.
പി.കൃഷ്ണപിള്ളയുടെ ആരാധകനായി കമ്മ്യുണിസ്റ്റ്‌ ആയി.
ബി.എ.പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പ്രേമവിവഹം.
അതിനാല്‍ വീട്ടുകാര്‍ പിണങ്ങി.

ആനിക്കാട്‌ ലോക്കല്‍ സെക്രട്ടറിയും കോട്ടയം ജില്ലാ കമ്മറ്റി അംഗവും.
ചെങ്ങളം മുണ്ടാട്ടു ചുണ്ടയില്‍ കുട്ടിയച്ചന്‍റെ റബ്ബര്‍ തോട്ടത്തിലെ
സമരത്തിനു നേതൃത്വം നല്‍ കി.
(കഥാകൃത്ത് സക്കറിയാ ഈ കുടുംബാംഗമാണ്.)
7.7.1954 ലെ പ്രകടനത്തിനു നേരെ ഗുണ്ടകള്‍ കല്ലെറിഞ്ഞപ്പോല്‍
കടയനിക്കടു നിന്നു വന്ന ബഷീര്‍,കുരുവിള തുടങ്ങിയവര്‍
അവരെ കുത്തി വീഴ്ത്തി.
രണ്ടു പേര്‍ മരിച്ചു.ഡി.സി.സി പ്രസിഡന്‍ററായിരുന്ന
പി.ടി.ചാക്കോ കൃത്രിമമായി "കല്ലൂരാന്‍" എന്നെഴുതിയ
കഠാരി സംഘടിപ്പിച്ചു രാമന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി കേസ്‌ നടത്തി.
നടക്കാതെ പോയ മീറ്റിംഗില്‍ രാമന്‍ പിള്ള പ്രസംഗിച്ചതായും
സ്ഥലത്തില്ലാതിരുന്നിട്ടും താന്‍ അതു കേട്ടതായും പി.ടി.ചാക്കോ
കോടതിയില്‍ കള്ള സാക്ഷ്യം പറഞ്ഞു.

തെളിവുകള്‍ എതിരായതിനാലും
കേസ്സു നടത്താന്‍ വീട്ടുകരോ നാട്ടുകരോ സഹായിക്കഞ്ഞതിനാലും
കല്ലൂരാനു ജീവപര്യന്തം ശിക്ഷ കിട്ടി.
പാര്‍ട്ടിക്കാരും വേണ്ട
വിധം സഹായിച്ചില്ല എനൂ പറയപ്പെടുന്നു.

ജയിലില്‍ നിന്നു തിരിച്ചു വന്നപ്പോള്‍(1967)
പാര്‍ട്ടി രണ്ടായിക്കഴിഞ്ഞിരുന്നു.
രണ്ടു കൂട്ടര്‍ക്കും കല്ലൂരാനെ വേണ്ടായിരുന്നു.
നിരശനായ കല്ലൂരാന്‍ അത്മ ഹത്യ ചെയ്തു കളഞ്ഞു
(12.9.1978).
കുടുംബം അനാഥമായി.

പില്‍ക്കാലത്തു കെ.എം ഏബ്രഹാം എം .എല്‍.ഏ യും
എം. പി. യും ആയി.
"ചെങ്ങളം സമര നായകന്‍" ആയി.

ഒന്നിച്ചു പാര്‍ട്ടിയില്‍ ചെര്‍ന്ന പി.കെ.വി
എം.പിയും പിന്നീടു മുഖ്യമന്ത്രിയൂം ആയി.

ഒരു പക്ഷേ, അവരേക്കാളും,
അല്ലെങ്കില്‍, അവരെപ്പോലെ ഉയര്‍ന്നു വരേണ്ടിയിരുന്ന
നേതാവയിരുന്നു കല്ലൂരാനും.
പള്ളിക്കത്തോട്ടിലെ ജയശ്രീ സ്പോര്‍ട്സ് ക്ലബ്

കല്ലൂരാന്‍ സ്ഥാപിച്ചതാണ്.
അദ്ദേഹത്തിന്റെ ഓര്‍മ്മനിലനിര്‍ത്താന്‍ ഓണത്തിന് അത്തപ്പൂ മല്‍സരവും
അതിനു കല്ലൂരാന്‍ ട്രോഫിയും നല്‍കുന്നു.
അദ്ദേഹത്തിന്‍റെ ചിത്രം ലഭ്യമല്ല

പേറും കീറും

പേറും കീറും

"പണ്ടൊക്കെ കീറ്‌; ഇപ്പോള്‍ കീറ്‌"
എന്നു പറഞ്ഞിരുന്ന കുഞ്ഞുണ്ണി മാഷ്
കലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.
എന്നാലും ചൊല്ല് ആവര്‍ത്തിക്കപ്പെടുന്നു.

ഒരുകാലത്തു പ്രസവം മുഴുവന്‍ വീടുകളില്‍ ആയിരുന്നു.
മുതിര്‍ന്ന തലമുറയില്‍ പെട്ടവരെല്ലാം വീട്ടില്‍ ജനിച്ചവര്‍.
മലബാറിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയാല്‍ വീട്ടില്‍ കിടന്നു
പ്രസവിക്കാനൊരിടത്തും ഇന്നു സ്ത്രീകള്‍ തയ്യാറകില്ല.
ബന്ധുക്കളുംഅതിനു കൂടുനില്‍ക്കില്ല. ആശുപത്രികളിലെ പ്രസവം
പലതും സിസ്സേറിയന്‍ വഴിയാവും.അവയില്‍ പലതും
അനനാവശ്യമായി ചെയ്തതാണ് എന്നു പരാതി പറഞ്ഞു
കേള്‍ക്കാറുണ്ട്.കുറുന്തോട്ടിക്കഷായം കുടിക്കാത്തതു കൊണ്ടും
മുറ്റം അടിക്കാത്തതു കൊണ്ടും നെല്ലു കുത്താത്തതു കൊണ്ടു
ആണ് കീറ്‌ വേണ്ടി വരുന്നത് എന്നു പ്രായമുള്ള ചിലര്‍
പറയാറുമുണ്ട്.
വൈദ്യപഠനം നടത്തുന്ന വേളയില്‍ 1965 ലാണ് ഈ ബ്ലോഗര്‍
ആദ്യമായി സിസ്സേറിയന്‍ കാണുന്നത്.

മമ്മി എന്നു സഹപ്രവര്‍ത്തകരും

മേരി ഫിലിപ്സ്‌ (ഡോ)
വിദ്യാര്‍ഥികളും രോഗികളും ബന്ധുക്കളും ഒരു പോലെ വിളിച്ചിരുന്ന
ഡോ.മിസ്സിസ് മേരി ഫിലിപ്സ് ആണ് സിസ്സേറിയന്‍ ചെയ്തിരുന്നത്.
"ഒരു സാധാരണ ഡോക്ടര്‍ ഒരു രോഗിയുടെ കാര്യം മാത്രം നോക്കുന്നു.
സൂതിസശാസ്ത്രജ്ഞരാകട്ടെ ഒരേ സമയം രണ്ടു പേരുടെ,ചിലപ്പോള്‍
അതിലും കൂടുതല്‍ പേരുടെ കാര്യം കൈകാര്യം ചെയ്യുന്നു"
മമ്മി കൂടെക്കൂടെ പരയുമായിരുന്നു. 50 പേരുണ്ടായിരുന്ന ഞങ്ങളുടെ
ബാച്ചില്‍ നിന്നും അരഡസന്‍ പേര്‍ സൂതിശാസ്ത്രം സ്പെഷ്യലൈസ്സു
ചെയ്യാന്‍ കാരണം മമ്മിയാണ്.
രസകരമായ സംഗതി ആറില്‍ അഞ്ചും പുരുഷന്മാര്‍ ആണെന്നതാണ്.

1962 Batch Kottayam Medical College
പി.കെ.ശേഖരനും കെ.കെ.പ്രഭാകരനും മലബാറില്‍.
വി.പി.പൈലി മദ്ധ്യകേരളത്തില്‍.പി.സി.ചെറിയാനും
ഞാനും മദ്ധ്യ തിരുവിതാംകൂറിലും.
എറണാകുളം ലേക്ഷോറിലെ വിക്ടറി ജോസ്സി മാത്രമാണ് ഏകപെണ്‍തരി.

അക്കാലത്ത് വന്‍ കിട ആശുപത്രികളിലെ പ്രസവങ്ങളില്‍ 4-5 ശതമാനം
മാത്രമായിരുന്നു സിസ്സേറിയന്‍.പിന്നീടത് ഉയര്‍ന്നു 20,25 എന്നിങ്ങനെ.
2006 ല്‍ അമേരിക്കയില്‍ അത് 31 ശതമാനമായി.ലോകാരോഗ്യസംഘടന
പറയുന്നത് അത് 15 ശതമാനത്തില്‍ കവിയരുത് എന്നാണ്.എന്നാല്‍
മിക്ക ആശുപത്രികളിലും അതിലും ഉയര്‍ന്ന ശതമാനം സിസ്സേറിയന്‍
വഴിയാണെന്നു കാണാം.
എന്താണു കാരണം
നമുക്കൊന്നു പരിശോധിക്കാം
അടുത്ത ബ്ലോഗ് കാണുക

വിപ്ലവ കവി


വിപ്ലവ കവി
മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത. 1914 ല്‍ പൊന്‍ കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
നാരായനന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.പൊന്‍കുന്നം ദാമോദരന്‍
എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു

അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത്.പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.

മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍, ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍ തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അന്‍പതില്‍ പരം കൃതികള്‍.

അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിചതാണ് അടുത്ത കാലത്തു നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ "പച്ച പനംതത്തേ,പുന്നാര......"

1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.മക്കള്‍ എല്ലാം സാഹിത്യ
വാസാനയുള്ളവര്‍.
എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
1995 ല്‍ കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.

തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്റെ നാമത്തില്‍ ഒരു
വഴി ഉണ്ട്.പൊന്‍ കുന്നത്ത് പൊന്‍ കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സാംഘടനയും
അദ്ദേഹത്തിന്‍റെ സമരണ നിലനിര്‍ത്തുന്നു.

ആമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം

ആമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം

പ്രസവമരണങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്.
പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്.ആതുരാലയങ്ങള്‍ക്കു
കേടുപാടുകള്‍ സംഭവിക്കുന്നു.ഡോക്ടറന്മാരും
ആശുപത്രി ജീവനക്കാരും ആംബുലന്‍സുകളും
ആക്രമിക്കപ്പെടുന്നു. ഡോക്ടറന്മാര്‍ക്കെതിരെ
അന്വേഷണവും കേസും ഉണ്ടാകുന്നു.
പ്രസവത്തിന് ആശുപത്രിയില്‍ എത്ത്ന്നവര്‍
ഗര്‍ഭിണിയും ബന്ധുക്കളും ഒരു പോലെ ആഗ്രഹിക്കുന്നത്
സുഖപ്രസവം ആണ്. കുഞ്ഞിനും തള്ളയ്ക്കും കുഴപ്പം വരരുത്.
എന്നാല്‍ പ്രസവത്തില്‍ 4 സാധ്യതകല്‍ ഉണ്ടെന്ന കാര്യം
ഏവരും മനസ്സിലാക്കണം

1.സുഖപ്രസവം.അമ്മയും കുഞ്ഞും സുരക്ഷിതര്‍
2.കുഞ്ഞു മരണമടയുന്നു.
3.അമ്മ മരിച്ചു പോകുന്നു.
4.അമ്മയും കുഞ്ഞും മരിക്കുന്നു.

ബന്ധുക്കള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തവയാണ് 2,3,4 എന്നിവ.
എന്നാല്‍ ഒരു ഗൈനക്കോളജിസ്റ്റിന് ഇതെല്ലാം പ്രതീക്ഷിക്കേണ്ടി വരും.
കാണേണ്ടി വരും.പലപ്പോഴും നിസ്സഹായനായി നോക്കി നില്‍ക്കേണ്ടിയും.

ചികില്‍സാ രംഗത്ത് 41 കൊല്ലം പിന്നിടുമ്പോള്‍,
തിരിഞ്ഞു നോക്കുമ്പോള്‍ പ്രസവത്തില്‍ മരിച്ചു പോയ
4 അമ്മമാ​രെ ഓര്‍മ്മയില്‍ വരുന്നു.
തികച്ചും അപ്രതീക്ഷിത മരണങ്ങള്‍.

വൈക്കം താലൂക് ആശുപത്രിയില്‍ ആയിരുന്നു ആദ്യ മരണം.
കടിഞ്ഞൂല്‍ക്കാരി,സുന്ദരിയായ
19 കാരി.സുഖപ്രസവം.തുന്നല്‍ ഇട്ട ശേഷം കൈകകഴുകി
ലേബര്‍ റൂമിനു വെളിയില്‍
എത്തിയതേ ഉള്ളു.സിസ്റ്റര്‍ ഓടി വന്നു പറയുന്നു.
"ഒന്നോടി വരു ഡോക്ടര്‍. ഒരു ഞെട്ടല്‍."
ചെന്നു നോക്കുമ്പോള്‍ യുവമാതാവ് മരിച്ചു കഴിഞ്ഞു.
അക്കാലത്തായതിനാല്‍
ആരോഗ്യത്തിന് ഹാനി തട്ടിയില്ല.
ആശുപത്രി കെട്ടിടത്തിനും ജീവനക്കാര്‍ക്കും.

പിന്നീട് മൂന്നു പേര്‍ കൂടി
ഒരാള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ മേശയില്‍.
ഒരാശുപത്രി ജീവനക്കരന്റെ സ്വന്തം സഹോദരി.
അയാളുടെ സാന്നിധ്യത്തില്‍ തന്നെ മരണമടഞ്ഞു.
0

ഗര്‍ഭിണികളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രക്തസമ്മര്‍ദ്ദം കുറയുകയും
ഹൃദയമിടിപ്പു നിന്നു പോകയും "കോമ" എന്ന അബോധാവസ്ഥ
സംജാതമാകയും തുടര്‍ന്നു നിലയ്ക്കാത്ത രക്തപ്രവാഹം തുടങ്ങുകയും
ചെയ്യുന്ന ഗുരുതരമായ,മാരകമായ, അവസ്ഥ ആണ് ആമ്നിയോട്ടിക്
ഫ്ലുയിഡ് എംബോളിസം.ശ്വാസതടസ്സം വരുകയാല്‍ രക്തത്തിന്
അത്യാവശ്യമായ ഓക്സിജന്‍ കിട്ടാതെ വരുന്നു.ഞെട്ടല്‍ വരുന്നു.
രക്തത്തിനു കട്ട പിടിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നു.
8,000-30,000 പ്രസവങ്ങളില്‍ ഒന്നില്‍ വീതം ഈ അവസ്ഥ ഉടലെടുക്കുന്നു.
പ്രസവമരണങ്ങളുടെ കാരണങ്ങളില്‍ നാലാം സ്ഥാനം ഈ സ്ഥിതി വിശേഷത്തിനാണ്.

സ്റ്റീനര്‍ ലഷ്ബോ എന്നീ രണ്ടു ഡോക്ടറന്മാര്‍ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത് 1941 ല്‍.
ഗര്‍ഭസ്ഥ ശിശുവിന്‍റെ ചര്‍മ്മത്തില്‍ നിന്നു പൊഴിയുന്ന ഡബ്രിസ്,ലാനുഗോ
എന്നിവ ശിശുവിന്‍റെ ശ്വാസകോശത്തില്‍ കയറിപ്പറ്റുന്നതാണ് അടിസ്ഥാനകാരണം.
ആമ്നിഓട്ടിക് എംബോളിസം എന്ന പ്രയോഗം ഇപ്പോള്‍ ചോദ്യം
ചെയ്യപ്പെട്ടു കഴിഞ്ഞു. "അനാഫിലാക്റ്റിക് സിണ്ട്രോം ഓഫ് പ്രഗ്നന്‍സി"
എന്നാണിപ്പോല്‍ വിളിക്കപ്പെടുന്നത്.
ആമ്നിയോട്ടിക് ദ്രവം ശ്വാസകോശത്തില്‍ എത്തുമ്പോള്‍
എംബോളിസം ഉണ്ടാകുന്നില്ല.എന്നാല്‍ അനാഫിലാക്സ്സിസ് ഉണ്ടാകുന്നു.

നിരവധി ഗര്‍ഭിണികളില്‍ ആമ്നിയോട്ടിക് ദ്രവം ശ്വാസകോശത്തില്‍ കയറാറുണ്ട്.
എന്നാല്‍ ചിലരില്‍ മാത്രമേ അനാഫിലാക്സ്സിസ് ഉണ്ടാകുന്നുള്ളു.
ചിലരുടെ ശരീരത്തിന്‍റെ പ്രത്യേകത ആവാം.
രോഗാവസ്ഥ കൃത്യമായി നിര്‍ണ്ണയിക്കാന്‍ ടെസ്റ്റുകള്‍ ഇല്ല.
ലക്ഷണങ്ങള്‍ വച്ചുള്ള അനുമാനം മാത്രം.
പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ തെളിവുകള്‍ കിട്ടില്ല.
മറ്റു കാരണം ഒന്നും കിട്ടതെ വരുമ്പോള്‍
ഈ അവസ്ഥ ആയിരുന്നു എന്നൂഹിക്കാം എന്നു മാത്രം