2009, മാർച്ച് 27, വെള്ളിയാഴ്‌ച

ശാന്തമായൊഴുകിയ ജീവിത കല്ലോലിനി


 
ശാന്തമായൊഴുകിയ ജീവിത കല്ലോലിനി

ഈ വരുന്ന ജൂലൈയില്‍(2009)65 തികയും.
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ സമയം ആയെന്നു തോന്നുന്നു.
ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ കാലത്ത് ഷഷ്ഠി പൂര്‍ത്തി
വലിയ ആഘോഷമായി നാടെങ്ങും നടത്തപ്പെട്ടിരുന്നു.
ഇപ്പോള്‍ അതത്ര കാര്യമാക്കാറില്ല ബന്ധുക്കള്‍.
ശരാശരി ആയുസ് പുരുഷനു72 സ്ത്രീക്കു 76 നിലയില്‍.

ചരമക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ ശരാശരി പ്രായം 90.
പിതാവു തുണ്ടത്തില്‍ കുടുംബത്തിന്‍റെ കാരണവര്‍ ചൊള്ളാത്ത്

അയ്യപ്പന്‍പിള്ളക്ക് ഈ വരുന്ന നവംബറില്‍(2009) 99 കഴിയും.
ഇപ്പോഴും നല്ല ആരോഗ്യം.നല്ല ഓര്‍മ്മ.
കഷണ്ടി പോലും പിടികൂടിയില്ല.
കാഴ്ചക്കും കുഴപ്പമില്ല.പ്രോസ്റ്റേറ്റും വീര്‍ത്തില്ല
.ഒരിക്കല്‍ പോലും
ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടില്ല.
സഹോദരര്‍ 70-80 പ്രായത്തില്‍ വിടപറഞ്ഞു.
പാരമ്പര്യമായി ദീര്‍ഘായുസ്സ് ഉള്ളവര്‍ എന്നു പറയാനാവില്ല.
പിതാവു സെഞ്ച്വറി അടിച്ചേക്കാം.
എന്നാല്‍ തനിക്കത്രയും മോഹമില്ല.

ജാതകം എഴുതിയ കൊടുങ്ങൂരിലെ രാമന്‍‌കുട്ടി ഗണകന്‍
-അദ്ദേഹം ആണു,കുടുംബത്തില്‍ ആരും വൈദ്യനായിട്ടില്ല
എങ്കിലും തന്റെ തൊഴില്‍ ചികില്‍സ ആയിരിക്കും എന്നു ജാതകത്തില്‍
കുറിച്ചിട്ടത്-
55 വയസ്സുവരെ ഫലങ്ങള്‍ വിവരിച്ചിട്ടു
ശേഷം ചിന്ത്യം എന്നു പറഞ്ഞു ശുഭം വരയ്ക്കയായിരുന്നു.
റിട്ടയറാകുന്നതു വരെ പേടിയായിരുന്നു.
അതിനു മുന്‍പു മക്കള്‍ രണ്ടു പേരുടേയും വിവാഹം നടത്തി.
സ്വന്തമായി വീടു വച്ചില്ല എന്നൊരു സങ്കടം മാത്രമേ
ഉണ്ടായിരുന്നു.
രാമന്‍‌കുട്ടി ഗണകന്‍ എഴുതിയത് തെറ്റി എന്നു പറഞ്ഞു കൂടാ.
1999 ജൂലാ 27 ന് 55 കഴിഞ്ഞു.
ഏതാനും ദിവസം കഴിഞ്ഞു.
രണ്ടു ദിവസം തികച്ചു അബോധാവസ്ഥയില്‍ കഴിയേണ്ടിവന്നു.
ചെറിയൊരു സെറിബ്രോവാസ്കുലാര്‍ ആക്സിഡന്റ്.
ഭാര്യ,മക്കള്‍, കൊച്ചു മക്കള്‍ എന്നിവരുടെ ഫലം കൂടി വരുമ്പോല്‍
ആയുസ്സിന്‍റെ കാര്യത്തില്‍ യമധര്‍മ്മന്‍ ചില വിട്ടു വീഴ്ച്ചകള്‍
നല്‍കുമെന്ന്‍ അറിവുള്ളവര്‍.
ശരിയാവാം.
Posted by Picasa