ഓണവിപണിയിലെ പാലില്‍ വിഷാംശം
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചി നഗരത്തില്‍ വില്‍ക്കുന്ന നാല് സ്വകാര്യ കമ്പനികളുടെ പാലില്‍ ഫോര്‍മാലിന്‍ എന്ന വിഷാംശം കണ്ടെത്തി. പെന്റാ ഫ്രഷ്, പാലിക, പൂജ, ആരോഗ്യ എന്നീ കമ്പനികളുടെ പാലിലാണ് വിഷാംശം കണ്ടെത്തിയത്. കൊച്ചിയിലുളള ഇവയുടെ പ്ളാന്റുകളിലെ ഉത്പാദനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ഉത്തരവിട്ടു. സാമ്പിളുകള്‍ മൈസൂരിലെ നാഷനല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയയ്ക്കാനും തീരുമാനമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഈ കമ്പനികളുടെ പാലിന്റെ പരിശോധന നടത്തിയെങ്കിലും അവയില്‍ വിഷാംശം കണ്ടെത്തിയില്ല.
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന
തിരുവനന്തപുരം: ഉത്രാടതലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഇന്നലെ മാത്രം 34.14 കോടിയുടെ മദ്യം വിറ്റതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒാണത്തലേന്ന് 22.10 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ധനയാണ് വില്‍പനയില്‍ രേഖപ്പെടുത്തിയത്.
ഉത്രാടദിനമായ ഇന്നു മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതു മുന്നില്‍ക്കണ്ട് ഒാണമാഘോഷിക്കാന്‍ ഇന്നലെത്തന്നെ പലരും തയാറെടുത്തതാണ് റെക്കോര്‍ഡ് മദ്യവില്‍പനയ്ക്ക് ഇടയാക്കിയത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ ആദ്യ ദിനത്തിലെ ആദ്യ ഷോയെ അനുസ്മരിപ്പിക്കും വിധമായിരുന്നു സംസ്ഥാനത്തെ ബവ്റിജസ് ഒൌട്ട് ലെറ്റുകളിലെ ഇന്നലത്തെ തിരക്ക്. മദ്യം വാങ്ങാന്‍ കാശ് ഒരു വിഷയമെ അല്ലെന്നു പ്രഖ്യാപിച്ചായിരുന്നു പലരും എത്തിയത്.
മദ്യത്തിനു ക്യൂ നില്‍ക്കാന്‍ രണ്ടെണ്ണം അടിച്ചിട്ട് എത്തിയവരും നിരവധി. സ്ഥിരം മദ്യപിക്കുന്ന ബാര്‍ ഇന്നു തുറക്കാത്തതിന്റെ ദുഖം താങ്ങാനാവതെ കിട്ടിയ കാശിനു മൊത്തം മദ്യം വാങ്ങിച്ചവരെയും കണ്ടു. തിരുവോണത്തിനു ബാര്‍ തുറക്കുമെന്ന ആശ്വാസമായിരുന്നു പലര്‍ക്കും.
ഇൌ വര്‍ഷം ഓഗസ്റ്റ് 26 മുതല്‍ 31 വരെ വിറ്റത് 132 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 110 രൂപയുടെ കോടിയുടെ മദ്യമാണു വിറ്റത്. ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്്. ഇന്നലെ മാത്രം 22 ലക്ഷംരൂപയുടെ മദ്യവില്‍പന. തൊട്ടുപിന്നില്‍ കരുനാഗപ്പള്ളിയാണ്. കരുനാഗപ്പള്ളിയില്‍ ഇന്നലെ 20.37 ലക്ഷത്തിന്റെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡും ബാര്‍ഹോട്ടലുകളും വഴി വില്‍പന നടത്തിയ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
കടപ്പാട് - മനോരമ
സഹകരണ ഓണവിപണി: വിറ്റുവരവ് 102 കോടി കവിഞ്ഞു
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഓണവിപണിയിലെ വിറ്റുവരവ് 102 കോടി കവിഞ്ഞതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആകെ വിറ്റുവരവ് 49 കോടി രൂപയായിരുന്നു. 44 കോടി രൂപയുടെ സബ്‌സിഡി ആനുകൂല്യമാണ് ഇതുവഴി ജനങ്ങള്‍ക്ക് ലഭിച്ചത്.
സപ്‌തംബര്‍ 20ന് വില്‌പന അവസാനിക്കുമ്പോള്‍ വിറ്റുവരവ് 150 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.
പൊതുജനത്തിന്റെ അഭ്യര്‍ഥന മാനിച്ച് വിപണികള്‍ സപ്‌തംബര്‍ 20 വരെ നീട്ടി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‌പന നടന്നത് തിരുവനന്തപുരത്താണ് (991 ലക്ഷം), തൃശ്ശൂര്‍ (989 ലക്ഷം), കൊല്ലം (924 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നില്‍. ഏറ്റവുമധികം വിപണനകേന്ദ്രങ്ങളും ഈ ജില്ലകളില്‍ തന്നെ.
കടപ്പാട് - മാതൃഭൂമി
War after War
5 ദിവസം മുമ്പ്