വാഴൂര്‍ തുണ്ടത്തില്‍ കുടുംബ ചരിത്രം വിശദമായി തയാറാക്കിയ,
കാനം ചെറുകാപ്പള്ളില്‍ നിന്നും പത്തനംതിട്ട
പ്രമാടം ശ്രീശൈലത്തിലേക്കു
കുടിയേറിയ, മറൈന്‍ ബയോളജിസ്റ്റ്
ഡോ.സി.എസ്സ്.ഗോപിനാഥപിള്ളരേഖപ്പെടുത്തിയ പ്രകാരം 12 തലമുറകള്‍ക്കുമുന്‍പ്,
അതായത് 300 കൊല്ലം മുന്‍പ്
ആറുമുഖം പിള്ള എന്നൊരു കര്‍ഷകന്‍ കാഞ്ഞിരപ്പള്ളി
മധുരമീനാക്ഷിക്ഷേത്രത്തിനു സമീപം താമസ്സിച്ചിരുന്നു.
അദ്ദേഹത്തിന്‍റെ മകന്‍ വൈദ്യലിംഗം തെക്കും കൂര്‍ തലസ്ഥാനമായിരുന്ന
കോട്ടയം താഴ്ത്തങ്ങാടിയില്‍ ഒരു ഗൗഡസാരസ്വതവണിക്കിന്‍റെ
കണക്കപ്പിള്ള ആയിരുന്നു.
അദ്ദേഹം വാഴൂര്‍ കുതിരവട്ടം സ്കൂളിനു
സമീപമുള്ള കുന്നേമാക്കല്‍ എന്ന ഗൃഹത്തിലെ ലക്ഷ്മിയെ
വിവാഹം കഴിച്ചു
വാഴൂരില്‍ തേക്കാനം ഭാഗത്തു തുണ്ടത്തില്‍ എന്നൊരു വീടുണ്ടാക്കി
താമസ്സം തുടങ്ങി.
അവരുടെ സന്താനപരമ്പരകള്‍
വാഴൂര്‍,കാനം,ആനിക്കാട്,ഇളമ്പള്ളി,
കാഞ്ഞിരപ്പള്ളി,തൊടുപുഴ,കുടയത്തൂര്‍,
എരുമേലി,റാന്നി
തുടങ്ങിയ സ്ഥലങ്ങിളിലേക്കു വ്യാപിച്ചു.
ശൈവമതവിശ്വാസികളായ ഇവരെല്ലാം തന്നെ
(അടുത്ത കാലം വരെ) സസ്യഭുക്കുകളായിരുന്നു.
സ്ഥലം അളവ്,കണക്കെഴുത്ത് എന്നിവയില്‍ വിദഗ്ധരായിരുന്ന
നിരവധി പേര്‍ ഈ കുടുംബത്തില്‍ ജനിച്ചു.
നിരവധി പിള്ളയണ്ണന്‍ മാരും പ്രവത്യാര്‍മാരും തുണ്ടത്തില്‍
കുടുംബത്തില്‍ ഉണ്ടായി.
കാഞ്ഞിരപ്പള്ളി മണ്ഡപത്തിന്‍ വാതുക്കലെ പ്രവര്‍ത്യാരായിരുന്ന
ശിവരാമപിള്ള കുടല്‍ വള്ളി നമ്പൂതിരിയില്‍ നിന്നും
20 വെള്ള്‍പ്പണത്തിനു വിലയ്ക്കുവാങ്ങിയതായിരുന്നു
കാനംഎന്ന ചെറുകര.
കാനത്തിന്‍റെ വടക്കു ഭാഗം പില്‍ക്കാലത്തു മുണ്ടക്കയത്തു
നിന്നും വന്ന പായിക്കാട് എന്ന ക്രിസ്ത്യന്‍ കുടുംബത്തിനും
പടിഞ്ഞാറു ഭാഗം പാമ്പാടിയില്‍ നിന്നു കുടിയേറിയ
കാവുംഭാഗം എന്ന ക്രിസ്ത്യന്‍ കുടുംബത്തിനും വിറ്റു.
ജോലിക്കായി വിലക്കു വാങ്ങിയ പുലയര്‍ക്കു താമസിക്കാനായി
വളരെക്കാലം മുമ്പു തന്നെ ഈട്ടിക്കല്‍ എന്ന കുന്നു
ഈ കുടുംബം വിട്ടു കൊടുത്തു
.
കാനത്തില്‍ ഒരു പുരാതന ദേവിക്ഷേത്രം ഉന്‍ടായിരുന്നുവെങ്കിലും
പില്‍ക്കാലത്തതിലെ പ്രതിഷ്ഠ കങ്ങഴയുള്ള ഇളംകാവിലേക്കു
മാറ്റി. പൂജാരി താമസ്സിച്ചിരുന്ന പുരാതന വീട്
മുന്നൂറു വര്‍ഷം പഴക്കമുള്ള
ടൂറിസ്റ്റ് ആകര്‍ഷണമായ പെരുമ്പ്രാല്‍ ഭവനം
അതിന്‍റെ ഇപ്പോഴത്തെ ഉടമ നന്നായി സംരക്ഷിക്കുന്നു.