2009, മാർച്ച് 29, ഞായറാഴ്‌ച

ഓര്‍മ്മക്കുറിപ്പുകള്‍-4



കാഞ്ചനപ്പള്ളിയിലേക്ക് ഒരു കുടിയേറ്റം

തമിഴ്നാട്ടിലെ കുംഭകോണത്തു നുന്നും മലനാട്ടിലെ
കനകപ്പള്ളിയും കാഞ്ചനപ്പള്ളിയുമായ
കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറിയ
കൃഷിക്കാരും കണക്കപ്പിള്ളമാരും പിള്ളയണ്ണന്മാരും
ആയിരുന്നു പൂര്‍വ്വികര്‍.

കര്‍ഷകരുടെ പ്രയത്നഫലമായുണ്ടായ
ഫലമൂലാദികള്‍ ഉദ്യോഗസ്ഥദുഷ്പ്രഭുക്കള്‍ തട്ടിയെടുക്കാന്‍ തുടങ്ങിയത്
കുംഭകോണത്തായിരുന്നു എന്നും അതിനാല്‍ ഉദ്യോഗസ്ഥാഴിമതിക്കു
കുംഭകോണം എന്നു പേരുവന്നു എന്നും ത്രിവിക്രമന്‍ തമ്പി.

കുറവുരാജാവു പെണ്ണു ചോദിച്ചപ്പോല്‍ വിസമ്മതിക്കയും
രാജകോപം പേടിച്ചു നാടുവിടുകയും ചെയ്തവര്‍ ആയിരുന്നു
പൂര്‍വ്വികര്‍ എന്നാണ് അമ്മൂമ്മക്കഥ.
കൃഷിക്കാവശ്യത്തിനു വെള്ളം കിട്ടാത്ത
സാഹചര്യ്ം വന്നപ്പോള്‍ ഇടവപ്പാതിയും തുലാവര്‍ഷവുമുള്ള
കുരുമുളക് എന്ന കനകം വിളയുന്ന കാഞ്ഞിരപ്പള്ളിയിലേക്കു
വെള്ളത്തിന്‍ അധിപര്‍ എന്നു വാഴ്ത്തപ്പെട്ട വെള്ളാളര്‍
എന്ന വിഭാഗത്തില്‍ പെട്ട ഒരു സമൂഹം
കുടിയേരിയതാകാനാനണു വഴി.

സംഘകാലട്ടത്തിലെ കൃതികളില്‍ കാണുന്നതനുസരിച്ചു നെയ്തല്‍
എന്ന തിണ(പ്രദേശം) യില്‍ താമസിച്ചു കൃഷി നടത്തി മറ്റു ജനവിഭാഗങ്ങളെ
ചോറൂട്ടിയവരായിരുന്നു ഉഴവര്‍ വിഭാഗത്തിലെ വെള്ളാളര്‍.
ജലശ്രോതസ്സുകളിലെ വെള്ളം കൊണ്ടു കൃഷിചെയ്തിരുന്നവര്‍ വെള്ളാളര്‍.
മഴവെള്ളം കൊണ്ടു കൃഷി നടത്തിയിരുന്നവര്‍ കാറാളര്‍.
വി.ഓ.ചിദമ്പരം പിള്ള എന്ന കപ്പലോട്ടിയ തമിഴനെ പോലുള്ള വെള്ളാളര്‍
കടല്‍ വെള്ളത്തിന്മേലും ആധിപത്യം സ്ഥാപിച്ചിരുന്നു.

18 ദിവസം നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തിലെ മുഴുവന്‍ സൈന്യത്തേയും
ചോറൂട്ടിയത് പെരുംചോറ്റുതയന്‍ എന്ന ,വേള്‍ വംശകുലജാതനായ,
കേരളചക്രവര്‍ത്തിയായിരുന്നു എന്നു പുറംനാനൂറില്‍ പറയുന്നു.
(Namkol)കലപ്പ കണ്ടുപിടിച്ചതും നെല്‍കൃഷി തുടങ്ങിയതും കൃഷിക്കാരായ വെള്ളാളര്‍
ആയിരുന്നു.(The Etymological Investigation
on the Birth Place of PloughDr. V.Sankaran Nair)

മലനാട്ടിലെ ചിറക്കടവു,ചെറുവള്ളി,പെരുവന്താനം പ്രദേശങ്ങള്‍ വളരെ
ഫല ഭൂയിഷ്ടമായിരുന്നു.തെക്കും കൂര്‍ രാജ്യം യുദ്ധം കൂടാതെ
പിടിച്ചടക്കാന്‍ വഞ്ഞിപ്പുഴ തമ്പുരാന്‍ രാമയ്യനെ സഹായിച്ചു.
എന്തു സമ്മാനം വേണമെന്നു ചോദിച്ചപ്പോല്‍ കനകം വിളയുന്ന ഈ പ്രദേശം
തനിക്കു തരണം എന്നു പറഞ്ഞു എന്നാണു ചരിത്രം.

അഭിപ്രായങ്ങളൊന്നുമില്ല: