2009, മാർച്ച് 29, ഞായറാഴ്‌ച

മോഹന്‍ ഡി. കങ്ങഴ


ദുര്‍ഗ്ഗാപ്രസാദ്‌ ഖത്രി എന്ന ബംഗാളി സാഹിത്യകാരന്‍
ഹിന്ദിയിലെഴുതിയ ശാസ്ത്രീയ കുറ്റാന്വേഷണ കഥകള്‍
ഒറിജിനലിനെ വെല്ലും വിധം മലയാളത്തിലേക്കു മൊഴിമാറ്റം
നടത്തി ലക്ഷക്കണക്കിന്‌ മലയാളികളെ വായനയുടെ
ലോകത്തിലേക്ക്‌ ആകര്‍ഷിച്ച സാഹിത്യകാരനായിരുന്നു
മോഹന്‍ ഡി. കങ്ങഴ എന്നറിയപ്പെട്ട ആര്‍. മോഹന്‍ ദാസ്‌ എന്ന ഹിന്ദി അദ്ധ്യപകന്‍.

അറുപതുകളില്‍ വായനശാലകളില്‍
ഏറ്റവും കൂടുതല്‍ വായിക്കപെട്ട പുസ്തകങ്ങള്‍
കാനം ഇ.ജെയുടേയും മോഹന്‍ ഡി.കങ്ങഴയുടേയും ആയിരുന്നു

ജീവിതരേഖ

സ്വാതന്ത്ര്യ സമര സേനാനി വൈക്കം രാമന്‍പിള്ളയുടെയും
കടയനിക്കാട്‌ തയ്യില്‍ ഗൗരുക്കുട്ടിപ്പിള്ളയുടെയും മകനായി
1932 ല്‌ ജനിച്ചു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍
എത്തിയ മഹാത്മജിയുടെ പ്രഭാഷണം മലയാളത്തില്‍ മൊഴിമാറ്റം
നടത്തിയ രാമന്‍പിള്ള സര്‍ മകനെ ഹിന്ദി പഠനത്തിനാണ്‌ വിട്ടത്‌.
ഹിന്ദിയില്‍ ബി.ഏ യും പിന്നീട്‌` ബി.റ്റി യും പാസ്സായ മോഹന്‍
എം.എ.ഏ പഠനം പൂര്‍ത്തിയാക്കാതെ ലക്ഷദീപില്‍ അധ്യാപകനായി പോയി
പിന്നീട്‌ കങ്ങഴ പത്തനാട്‌, ആലക്കോട്‌`
രാജാ സ്കൂള്‍ എന്നിവിടങ്ങളില്‍ ഹിന്ദി
അധ്യാപകനായി ജോലി നോക്കി.

കുടുംബം

വെളിയനാട്‌ പി.ടി വാസുദേവിന്റെ മകള്‍,കന്നൂരില്‍ അധ്യാപിക
വസുമതിയമ്മ ആയിരുന്നു ഭാര്യ.
ആമിന, അമ്മിണി, സുലേഖ, മിനി എന്നിവരാണു മക്കള്‍

1979 ഡിസംബര്‍ 29 ന്‌ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്തു.

കൃതികള്‍

മൃത്യുകിരണം (4 ഭാഗം)

രക്തം കുടിക്കുന്ന പേന.

നേഫയില്‍ നിന്നൊരു കത്ത്‌

കറുത്ത കാക്ക


വെളുത്ത ചെകുത്താന്‍ (4 ഭാഗം)

ഭൂതനാഥന്‍ (7 ഭാഗം)

വിസ്ശ്വ സുന്ദരി (സ്വന്തം നോവല്‍)

കൂടുതലറിയാന്‍

ഡോ.കാനം ശങ്കര പ്പിള്ള,നാടും നാട്ടാരും :കാനവും കങ്ങഴയും, പൗരപ്രഭ, കൊച്ചി 2008
Posted by Dr.Kanam Sankara Pillai at 3:24 PM