2009, ഏപ്രിൽ 29, ബുധനാഴ്‌ച

വൈദ്യപരിശോധന കഴിഞ്ഞു മതി വിവാഹം

യാതൊരു മുന്‍ പരിചയവും ആവശ്യമില്ലാത്ത
അഥവാ അതുണ്ടെങ്കില്‍ വലിയൊരു ന്യൂനതയായി
കണക്കാക്കുന്ന ഏക രംഗമാണ് വിവാഹം.

എല്ലാ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജോലികള്‍ക്കും
പല സ്വകാര്യജോലികള്‍ക്കും അതിനു ചേരുന്ന
ആളിനു ശാരീരിക തകരാര്‍ ഇല്ല എന്നു കാട്ടുന്ന
മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.അതിനു
വൈദ്യപരിശോധനയും വേണ്ടി വരും.വിദേശത്തു
പോകാന്‍ പാസ്പോര്‍ട്ട് വേണമെങ്കിലും മെഡിക്കല്‍
സര്‍ട്ടിഫിക്കേറ്റ് വേണം.എന്നാല്‍ ജീവിതകാലം
മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവാഹജീവിതത്തിലേക്കു
പ്രവേശിക്കാന്‍ വൈദ്യപരിശോധനയും സര്‍ട്ടിഫിക്കേറ്റും
ഒരു സമൂഹത്തിലും ആരും നിര്‍ബന്ധമാക്കിയിട്ടില്ല.

വിവാഹത്തിനു മുമ്പു വൈദ്യപരിശോധന നടത്തിയിരുന്നു
എങ്കില്‍ കണ്ടു പിടിച്ചു പരിഹരിക്കാമായിരുന്ന ചില കേസുകളെ
ക്കുറിച്ചുള്ള വിവരം ഞാന്‍ 4 ബ്ലോഗ്കളിലായി നല്‍കിയിരുന്നു:

1. ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം.
(വൃഷണം സ്ത്രീഹോര്‍മണുകളെ ഉല്‍പ്പാതിപ്പിക്കുന്ന
അവസ്ഥ.സ്ത്രൈണഭംഗി കാണും.പക്ഷേ ഗര്‍ഭപാത്രം
കാണില്ല)

2.യോനീനാളത്തിലെ ഫഫൈബ്രോയിഡ്
മുഴ.
(ലൈംഗീകബന്ധം സാധ്യമല്ലാത്ത അവസ്ഥ)

3.സുഷിരമില്ലാത്ത കന്യാചര്‍മ്മം.
(ഇംപെര്‍ഫൊറേറ്റ് ഹൈമന്‍.ആര്‍ത്തവരക്തസ്രാവം വെളിയില്‍
വരില്ല.ലൈംഗീകബന്ധം നടക്കില്ല.)

4. പുറകോട്ടു മാറാത്ത അഗ്രചര്‍മ്മം.
(ഫൈമോസ്സിസ്)

ഇവരെല്ലാം ഇന്നും ജീ​വിച്ചിരിക്കുന്ന വ്യക്തികളാണ്.
രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ പേരു വെളിപ്പെടുത്തിയില്ല
എന്നു മാത്രം

അംഗവൈകല്യങ്ങളും രോഗങ്ങളും വിവാഹത്തിനു ശേഷം
മാത്രമാവാം കണ്ടുപിടിക്കപ്പെടുക.ലൈംഗീക ബന്ധം നടക്കുമെങ്കില്‍
വിവാഹമോചനം അനുവദനീയമല്ല.ആദ്യഭാര്യ ജീ​വിച്ചിരിക്കുമ്പോള്‍
രണ്ടാം വിവാഹം പല സമൂഹത്തിലും അനുവദിക്കപ്പെടില്ല.വിവാഹത്തിനു
മുമ്പുള്ള വൈദ്യപരിശോധന് പലപ്പോഴും പ്രശ്നങ്ങള്‍ ഒഴിവാക്കും.
പൊതുവായ ആരോഗ്യനിലയും ഉല്‍പ്പാദനവ്യൂഹത്തിന്‍റെ ആരോഗ്യ നിലയും
അവലോകനം ചെയ്യപ്പെടും.



കൗമാരത്തില്‍ പലപെണ്‍കുട്ടികള്‍ക്കും അമിതരക്തസ്രാവം(മെനോറേജിയാ)
കാണും.തുടര്‍ന്നവര്‍ അനീമിയാ പിടിച്ചു വിളറി പച്ചകൂമ്പാള പോലെ വിളറും.
ഹീമോഗ്ലോബിന്‍പത്തില്‍ താഴെയാവും.ഇത്തരം കുടികള്‍ ഇരുമ്പടങ്ങിയ
ഔഷധം കഴിക്കണം.മലം പരിശോധിച്ചു കൃമി-വിര ബാധകള്‍ കണ്ടെത്തണം.
അവ കണ്ടാല്‍ ഔഷധം കഴിച്ച് അവയെ നശിപ്പിക്കണം.

വ്യായാമക്കുറവ്,ബേക്കറി-ഫാസ്റ്റ് ഫുഡ് ഭക്ഷണം എന്നിവയാല്‍ പല
പെണ്‍കുട്ടികള്‍ക്കും അമിത വണ്ണം കാണപ്പെടുന്നു.ഇത്തരക്കാരില്‍
പി.സി.ഓ.ഡി(പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) എന്ന അവസ്ഥ
കാണപ്പെടുന്നു.ശാരീരികപരിശോധന,അള്‍ട്രാസൗണ്ട് പരിശോധന,
ഹോര്‍മോണ്‍ പരിശോധന എന്നിവ വഴി അതു കൃത്യമായി
കണ്ടെത്താം.ആര്‍ത്തവം തുടങ്ങാതിരിക്കുക,ശുഷ്കമായിരിക്ക
,ക്രമം തെറ്റിവരുക,അമിത രോമവളര്‍ച്ച,പൊടി മീശ.മുഖത്തും
ദേഹത്തും കാരകള്‍,സ്തനങ്ങള്‍ക്ക് അമിത വലിപ്പം തുടങ്ങിയവയാണു
ലക്ഷണം.അമിതവണ്ണമില്ലാത്തവരിലും പി.സി.ഓ.ഡി കാണപ്പെടാം.
വണ്ണം കൂടിയവര്‍ക്കുള്ള ചികില്‍സ വണ്ണം കുറയ്ക്കുക എന്നതാണ്.
സ്കിപ്പിങ്ങ് ഇത്തരക്കാര്‍ക്കു പറ്റിയ വ്യായാമമാണ്.ഔഷധം
തുടര്‍ച്ചയായി കഴിക്കേണ്ടി വരും.പ്ര്‍ആമേഹത്തിനുള്ള ഗുളികകള്‍
ഇത്തരക്കാര്‍ക്കു നല്‍കാറുണ്ട്.

സ്തനങ്ങള്‍ തമ്മിലുള്ള വലിപ്പവ്യത്യാസം ,ലിംഗവലിപ്പം
എന്നിവയെക്കുറിച്ചു പല ചെറുപ്പക്കാരും തെറ്റായ ധാരണകള്‍
വച്ചു പുലര്‍ത്താറുണ്ട്.അവ മാറ്റിയെടുക്കാന്‍
വിവാഹത്തിനു മുമ്പുള്ള പരിശോധന്‍ സഹായിക്കും.
ലിംഗവലിപ്പവും ലൈഗീകശേഷിയും തമ്മില്‍ ബന്ധമില്ല.
കാലുകുറുകിയവര്‍ക്കും കാലിനു നീളം കൂടിയവര്‍ക്കും
സഞ്ചരിക്കാന്‍ കഴിയുമല്ലോ.

പല യുവതീ-യുവാക്കളിലും തൊലിപ്പുറത്തു ചുണങ്ങ്,പുഴുക്കടി,ചൊറി
തുടങ്ങിയ ത്വക് രോഗങ്ങള്‍ കാണാറുണ്ട്.പ്രത്യേകിച്ചും അമിതമായി
വിയര്‍ക്കുന്നവരില്‍.ഹോസ്റ്റലുകളില്‍ താംസ്സിച്ചിരുന്നവരില്‍ തുടയിടുക്കില്‍
ഫംഗസ്സ് (പുഴുക്കടി) കാണാറുണ്ട്.ഇത്തരം രോഗങ്ങള്‍ വിവാഹത്തിനു
മുമ്പു ചികില്‍സിച്ചു മാറ്റണം.

ജന്മനായുള്ള ഹൃദ്രോഗം,വാതപ്പനി കൊണ്ടുള്ള ഹൃദ്രോഗം ഇവ
കണ്ടെത്താന്‍ വൈദ്യ പരിശോധന സഹായിക്കും.ഇത്തരം രോഗങ്ങള്‍
ശസ്ത്രക്രിയ വഴി പരിഹരിക്കാം.അങ്ങിനെ പരിഹരിക്കാന്‍
പറ്റാത്തവയെങ്കില്‍ വിവാഹം വേണ്ടെന്നു വയ്ക്കണം.
യോനീനാളം.ഗര്‍ഭപാത്രം,അണ്ഡാശയം ഇവ ഇല്ലാത്ത യുവതികള്‍
ഉണ്ട്.അള്‍ട്രാസൗണ്ട് പരിശോധന വഴി ഇവകണ്ടെത്താം
.അങ്ങിനെയുള്ളവര്‍ക്ക് വന്ധ്യരായ പുരുഷന്മാരെ തന്നെ
കണ്ടെത്തുകയാവും നല്ലത്.ദത്തെടുക്കല്‍ വഴി അവര്‍ക്കു
കുട്ടികളെ വളര്‍ത്തുകയും ആവാം.രണ്ടു ഗര്‍ഭപാത്രം
 
Double Uterus

തുടങ്ങിയ വൈകല്യം കണ്ടെത്തിയാല്‍ ശസ്ത്രക്രിയ വഴി
പരിഹാരം തേടാം.ശരീര ശുചിത്വം നോക്കേണ്ടതെങ്ങിനെ
എന്നും ഡോക്ടര്‍ പറഞ്ഞു മന്‍സ്സിലാക്കും.

ഗര്‍ഭം ധരിക്കാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും ആയ
ദിനങ്ങള്‍ മന്‍സ്സിലാക്കണം.ഗര്‍ഭം ധരിച്ചിട്ട് അലസ്സിപ്പിച്ചു
കളയുന്നതിലും നന്ന്‍ ഗര്‍ഭം ധരിക്കാതെ നോക്കയാണ്.
ആദ്യ ഗര്‍ഭം അലസ്സിപ്പിക്കരുത്.പിന്നീട് ഗര്‍ഭം ധരിച്ചില്ല
എന്നു വരാം.വേണ്ടാത്ത ഗര്‍ഭം 15 ദിവസത്തിനുള്ളില്‍
അലസ്സിപ്പിക്കണം.

രക്തഗ്രൂപ്പ്.ആര്‍ എച്ച് ഘടകം എന്നിവയും അറിഞ്ഞു
വയ്ക്കണം.ഒരേ ഗ്രൂപ്പ് രക്തം ഉള്ളവര്‍ തമ്മില്‍ വേണം
വിവാഹം എന്നൊന്നുമില്ല.ഒരേ ഗ്രൂപ്പാണെങ്കില്‍ രക്തം
സ്വീകരിക്കേണ്ടിവന്നാല്‍ എളുപ്പം ഉണ്ടെന്നു മാത്രം.
ആര്‍. എച്ച് വൈജാത്യം ഉണ്ടെങ്കിലും ആദ്യ കുഞ്ഞിനു
പ്രശ്നം വരില്ല.അടുത്ത കുഞ്ഞിനു കുഴപ്പം വരാതിരിക്കാന്‍
ആന്റി ഡി.കുത്തിവയ്പ്പെടുക്കേണ്ടി വരും എന്നു മാത്രം.

യുവാക്കളും ശാരീരികപരിശോധനയ്ക്കു വിധേയരാകണം.
ലിംഗവലുപ്പത്തെക്കുറിച്ചു പേടിക്കേണ്ട.ചിലരില്‍ ഒരു
വൃഷണമേ കാണുകയുള്ളു.രണ്‍റ്റാമത്തേത് ഉദരത്തിലാവും.
അതു ശസ്ത്രക്രിയ വഴി എടുത്തു കളയണം.ചിലര്‍ക്കു
വൃഷണ സഞ്ചിയില്‍ പിടഞ്ഞ നീലിനികള്‍ കാണും
അത്തരക്കാരി ല്‍ബീജചലനം മന്ദഗതിയില്‍
ആണെന്നു വരാം.അത്തരക്കാര്‍ പുക വലിയ്ക്കരുത്.
ശസ്ത്രക്രിയ വഴി നീലിനികള്‍ കെട്ടിയിട്ടാല്‍ ബീജങ്ങളുടെ
ചലനശക്തി കൂടും.

വിവാഹത്തിനു മുമ്പു ശുക്ലപരിശോധന നടത്തി

ഉല്‍പ്പാദനക്ഷമത ഉറപ്പാക്കാം.ലൈംഗീക ബന്ധത്തില്‍
ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രക്ത പരിശോധന വഴി
രതീജന്യരോഗങ്ങള്‍ പിടിപെട്ടിട്ടില്ല എന്നുറപ്പു വരുത്തണം.
രക്തത്തില്‍ തകരാര്‍ ഉണ്ടെങ്കില്‍ അനുയോജ്യ ചികില്‍സ
എടുക്കണം.അഗ്രചര്‍മ്മം പുറകോട്ടു മാറാത്ത ,
ഫൈമോസ്സിസ് എന്നയവസ്ഥ ഉണ്ടെങ്കില്‍ സുന്നത്ത്
ചെയ്യിക്കണം. പുരുഷനിലേയും സ്ത്രീയിലേയും
കാന്‍സര്‍ബാധയെ സുനത്ത് തടയും.

ചിലരില്‍ ബീജം മുഴുവന്‍ മരിച്ചു കാണപ്പെടും
(നെക്രോസ്പെര്‍മിയാ.)ചിലരില്‍ ബീജം
കാണില്ല(അസ്സൂവോസ്പെമിയാ) രണ്ടിനും ചികില്‍സ ഇല്ല.
ഗര്‍ഭപാത്രം ഇല്ല എന്നതുപോലെ വൈകല്യം ഉള്ള ഒരു
യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് ഒന്നോ അതിലധികമോ
കുഞ്ഞുങ്ങളെ ദത്തെടുത്തു വളര്‍ത്തുകയാവും കരണീയം.

ചുരുക്കത്തില്‍ വിവാഹത്തിനു മുമ്പു യുവതിയും
യുവാവും വൈദ്യപരിശോധന്യ്ക്കു വിധേയരാകണം