അപകടകാരിയായ ജനിതകമാറ്റം വരുത്തിയ വഴുതന കൃഷിവ്യാപനത്തിലൂടെ ജനത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്നു എന്ന പഠന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുകൊണ്ട് നടപ്പിലാക്കുന്ന കൃഷിയെ എന്തു വിലകൊടുത്തും ചെറുത്ത് തോല്പിക്കേണ്ട അവസരമാണിത്. Iamnolabrat എന്ന വെബ് സൈറ്റ് കൂടുകല്‍ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
ജിഎം പരുത്തി കൃഷിചെയ്തിരുന്ന സ്ഥലത്ത് മേഞ്ഞു നടന്ന കാലികള്‍ ചാകാനിടയായത് നാം കണ്ടതാണ്. അതോപോലെ ലോകമെമ്പാടും പല നിരീക്ഷണ ഫലങ്ങളും വെളിയില്‍ വരുന്ന സമയത്താണ് ഭാരതത്തില്‍ പ്രസ്തുത കൃഷി വ്യാപനത്തിനുള്ള നീക്കം നടക്കുന്നത്. നമ്മുടെ തനതായ വിവിധ ഇനം വഴുതനകളെ നശിപ്പിക്കുവാനുതകുന്ന ഈ ജനിതകമാറ്റം വരുത്തിയ കൃഷി മനുഷ്യനിലും പക്ഷിമൃഗാദികളിലും മണ്ണിലും ദോഷമാണെന്നറിഞ്ഞിട്ടും ഇത്തരത്തിലൊരു നീക്കം അപലപനീയം തന്നെയാണ്.
എങ്ങിനെയാണ് നമുക്ക് ജനിതകമാറ്റം വരുത്താത്ത ഭക്ഷ്യ വസ്തുക്കള്‍ തെരഞ്ഞെടുക്കാം എന്നത് ആംഗലേയത്തിലുള്ള ഒരു പിഡിഎഫ് ഫയല്‍ ആയി വായിക്കാം.
ഇവ ആരോഗ്യത്തിന് അപകടമാണോ എന്ന ചില ആംഗലേയ ചോദ്യോത്തരങ്ങള്‍ ഇവിടെ കാണാം.
കേന്ദ്ര മന്ത്രി ഡോ. അന്‍പുമണി രാംദാസ്
ഇത് പ്രൈം ടൈം വാര്‍ത്ത
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്