അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള മലയാളം ബ്ലോഗെഴുത്തുകാരുടെ ഒരു ചങ്ങാതിക്കൂട്ടം. ഇതോടൊപ്പം യയാതിക്കൂട്ടം എന്ന ഗൂഗിള്‍ സംഘവും പ്രവര്‍ത്തിക്കുന്നു. ഞങ്ങളെല്ലാം ബ്ലോഗിലൂടെ യൌവ്വനം തിരിച്ചുകിട്ടിയ യയാതിമാര്‍ .
2009, ഏപ്രിൽ 5, ഞായറാഴ്‌ച
പേയ് വിഷബാധയെക്കുറിച്ചു പി.ടി തോമസ്സുമായും എരുമേലി പേട്ടാതുള്ളലിനെക്കുറിച്ചു യുക്തിവാദി ജോസഫ് ഇടമറുകുമായും ജനയുഗം വാരികയിലൂടെ നടത്തിയ സംവാദങ്ങളെത്തുടര്‍ന്നു എഴുത്തുകാരനായി ജനം അറിഞ്ഞു തുടങ്ങി. നമ്മുടെ പൊതുജനാരോഗ്യപ്രശനങ്ങള്‍ എന്ന പേരില്‍ജനയുഗം വാരികയില്‍ ഒരു ലേഖനപരമ്പര തുടങ്ങി.
ശങ്കരപ്പിള്ള കാനം എന്നായിരുന്നു അക്കാലത്തെ പേര്‍. പിന്നില്‍ കിടന്നിരുന്ന കാനത്തെ മുന്നിലേക്കു ആദ്യമായി കൊണ്ടുവന്നതു വിനോദ സാഹിത്യകാരനും പഞ്ചവടിപ്പാലം എന്ന ചിത്രത്തിന്‍റെ കഥാകൃത്തും ഹാസ്യകഥാപ്രസംഗത്തിന്‍റെ ഉപജ്ഞാതാവും ദീപിക പത്രത്തിന്‍റെ അധിപരും മറ്റുമായിരുന്ന വേളൂര്‍ കൃഷ്ണന്‍ കുട്ടിയായിരുന്നു.
സംഗീതനാടക അക്കാഡമി ചെയര്‍മാന്‍ ജി.ശങ്കരപ്പിള്ള,കാനം ഈ.ജെ,കാനം രാജേന്ദ്രന്‍ തുടങ്ങിയവരുമായി എന്നെ പലര്‍ക്കും തെറ്റിയിരുന്നു. എഴുതിത്തുടങ്ങിയ ഒരു പുതുപുത്തന്‍ നോവലിസ്റ്റ് കാനം ഈ.ജെ എന്നു കരുതി തിരുത്താനായി കടിഞ്ഞൂല്‍ സന്താനവുമായി എന്നെ ഒരിക്കല്‍ സമീപിച്ചു. ഡോക്ടരനമാര്‍ എഴുത്തുകാരെപ്പോലെയും വക്കീലന്മാരെ പോലെയും രാഷ്ട്രീയക്കരെപ്പോലെയും പേരിനോടു കൂടി നാട്ടു പേരു വയ്ക്കാത്തതു കൊണ്ടാവാം കാനം കുടുംബപ്പേരാണെന്നു കരുതുന്നവരെ കണ്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഡോക്ടര്‍ ആയിരിക്കുന്ന സമയം ചിലര്‍ ഗാനം ഡോക്ടരെ കാണാനായി വന്നിരുന്നു. സംസാരത്തില്‍ പിശുക്കു കാണിച്ചിരുന്നതിനാലാവാം പലരും ഞാന്‍ കനം ഭാവിക്കുന്നവനാണെന്നു കരുതിക്കാണാണം.അതുകൊണ്ടാവണം ചിലര്‍ കനം ഡോക്ടര്‍ എന്നെഴുതുകയും പറയുകയും ചെയ്തിരുന്നു. മാവേലിക്കര ഗവ. ഹോസ്പിറ്റലില്‍ ജോലി നൊക്കും കാലം തമിഴനായ ഡോ.രാമമൂര്‍ത്തി രോഗികളെ റഫര്‍ ചെയ്തിരുന്നത് ജ്ഞാനം ശങ്കരപ്പിള്ളയ്ക്കായാരുന്നു. ജ്ഞാനപ്പഴത്തിന്‍റെ നാട്ടില്‍ നിന്നു വന്നവനായിരുന്നു ഡോ.മൂര്‍ത്തി. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജോലി നോക്കുമ്പോള്‍ സഹപാഠിയും ആര്‍.എം.ഓ യും ആയിരുന്ന ഡോ.കനകവും ഞാനുമായി രോഗികള്‍ക്കു മാറിപ്പോയിരുന്നു. കനകം ഡോക്ടറെ കാണേണ്ട ചിലര്‍ കാനം ഡോക്ടറുടെ മുറിയില്‍ തെറ്റി വന്നിരുന്നു. പത്തനംതിട്ട ഹോസ്പിറ്റലിലെ കെ.ഏ.സുകുമാരപിള്ള്‍ കോഴഞ്ചേരി ആശുപത്രിയിലെ ഡോ.ശശിധരന്‍ പിള്ള എന്നിവരുമായി എന്നെ തെറ്റ്ദ്ധരിച്ചവര്‍ ഉണ്ടായിരുന്നു.
കാനന്‍.കണ്ണന്‍, കരം,കേനന്‍ തുടങ്ങി പല പേരുകളിലും എന്നെ കത്തുകളില്‍ സംബോധന ചെയ്തിരുന്നു. എന്നാല്‍ എന്നെ ഏറെ ചിരിപ്പിച്ച,ചിന്തിപ്പിച്ച പ്രയോഗം അതൊന്നുമായിരുന്നില്ല
കാമം എന്ന പ്രയോഗമായിരുന്നു. അതിനാരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല എന്തു കൊണ്ടെന്നല്ലേ? പറയാം. കാത്തിരിക്കുക
1970 നു മുമ്പു മലയാളത്തില്‍ ആധിനികവൈദ്യശാസ്ത്രസംബന്ധമായി എഴുതിയിരുന്ന ഡോക്ടറന്മാര്‍ വിരളമായിരുന്നു.തിരുവനന്തപുരത്തെ ജി.ജി ഹോസ്പിറ്റല്‍ സ്ഥാപകനും ഗൈനക്കോളജിസ്റ്റുമായ ഡോ.ജി.വേലായുധന്‍ കേരള കൗമുദിയിലും മനോരോഗ ചികില്‍സകന്‍ ഡോ.ടി.ഓ.ഏബ്രഹാം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും ആയുര്‍വേദം പഠിച്ചശേഷം ആധുനിക വൈദ്യവും പഠിച്ച് ഡോ. സി.കെ .രാമചന്ദ്രന്‍ മാതൃഭൂമി ദിനപ്പത്രത്തിലും എഴുതിയ ചില ലേഖനങ്ങള്‍ മാത്രമേ അതിനു മുമ്പു മലയാളത്തില്‍ വന്നിരുന്നുള്ളു.
ജനയുഗം വാരികയില്‍ ഡോ.ബാലകൃഷ്ണന്‍ തമ്പി (സ്പീക്കര്‍ ശങ്കര നാരായണന്‍ തമ്പിയുടെ സഹോദരന്‍), ഡോ.ഹരിദാസ് വെര്‍ക്കോട് (പില്‍ക്കാലത്ത് ഈ ഡോക്ടറെക്കുറിച്ചുകേട്ടിട്ടില്ല) കൊല്ലത്തെ വാഹനാപകടത്തില്‍ അന്തരിച്ച, ഡോ. ടി.കെ സതീഷ് ചന്ദ്രന്‍ എന്നിവര്‍ ജനയുഗം വാരികയില്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കു മറുപടിയും എഴുതിയിരുന്നു.
എന്‍.വി,കൃഷ്ണവാരിയര്‍, എസ്.ഗുപ്തന്‍ നായര്‍ എന്നിവരുടെ പത്രാധിപത്യത്തില്‍ വിജ്ഞാന കൈരളി എന്നൊരു മാസിക കേരള ഭാഷാ ഇന്‍സ്റ്റ്യിട്യൂട്ട് വകയായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
ഹോമിയോ ഡോക്ടറന്മാര്‍ വിജ്ഞാനകൈരളിയുടെ ഒരു സ്പെഷ്യൈല്‍ പതിപ്പു പുറത്തിറക്കിയപ്പോള്‍,രസകരമെന്നു പറയട്ടെ ആദ്യ ലേഖനം "ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന പ്രവണതകള്‍" എന്ന ഈയുള്ളവന്‍റേതായിരുന്നു. ലേഖനം ഇഷ്ടപ്പെട്ട കൃഷ്ണവാര്യര്‍ പ്രോല്‍സാഹിപ്പിച്ചു.ഒപ്പം ഗുപ്തന്‍ നായര്‍ സാറും. തുടര്‍ന്നു 12 ലക്കങ്ങളില്‍ തുടര്‍ച്ചയായി വൈദ്യ ശാസ്ത്രലേഖനങ്ങള്‍. ആസ്ത്മാ,ആസ്പിരിന്‍,വാസക്ടമി അലെര്‍ജി എന്നിങ്ങനെ. അക്കാഡമിക് തലത്തിലുള്ള വിജ്ഞാനകൈരളിക്കു സാധാരണക്കാരായ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നു മന്‍സ്സിലായി.ശാസ്ത്രസാഹിത്യ പരിഷ്ത് പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം തോന്നിയ കാലം. തുടര്‍ന്നു സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും ആരോഗ്യസംബന്ധമായി എഴുതിത്തുടങ്ങി. അങ്ങിനെയാണുഅക്കാലത്ത് ഏറ്റവും പ്രചാരം ഉണ്ടായിരുന്ന ജനയുഗം വാരികയിലേക്കു കുടിയേറിയത്.കാമ്പിശ്ശേരി ഒറ്റുപാടു പ്രോല്‍സാഹിപ്പിച്ചു. ഓരോ ലേഖനം കിട്ടുമ്പോഴും മറുപടിക്കത്തയച്ചു. കാമ്പിശ്ശേരി മരിച്ചു കഴിഞ്ഞും തെങ്ങമം,മലയാറ്റൂര്‍,കണിയാപുരം എന്നിവരുടെ കാലത്തും ജനയുഗത്തില്‍ തുടര്‍ച്ചയായി എഴുതി. ഒപ്പം എസ്.കെ നായരുടെ മലയാള നാടു പ്രസിദ്ധീകരണങ്ങളിലും. തുടര്‍ന്നു മലയാളത്തിലെ ചെറുതും വലുതും ഇടത്തരവും ആയ നിരവധി പ്രസിദ്ധീകരണങ്ങളില്‍ രണ്ടര ദശാബ്ദക്കാലം തുടര്‍ച്ചായി എഴുതി. അവയില്‍ ചിലത് പുസ്തകരൂപം പ്രാപിച്ചു. ഏഴു പുസ്തകങ്ങള്‍. സമാഹരിക്കപ്പെടാത്ത നിരവധി ലേഖങ്ങള്‍ ഇനിയും
സ്കൂള്‍ പഠനകാലത്തൊരിക്കല്‍ പോലും ഡോക്ടര്‍ ആകണമെന്നോ ചികില്‍സ തൊഴില്‍ ആക്കണമെന്നോ ആഗ്രഹിച്ചിരുന്നില്ല. കൊടുങ്ങൂരില്‍ ഡിസ്പെന്‍സറി നടത്തിയിരുന്ന പുതുപ്പള്ളിക്കാരന്‍, നാട്ടുകാര്‍ വിനയപൂര്‍വ്വം തടിയാപിള്ള എന്നു വിളിച്ചിരുന്ന എല്‍.എം.പിക്കാരന്‍, തോമസ് ഡോക്ടറുടെ അടുത്തു പോയി കാലില്‍ മുറിവുണ്ടായപ്പോള്‍ പെന്‍സിലിന്‍ കുത്തി വയ്പ്പിച്ചതു മാത്രമായിരുന്നു അതുവരെ ഉണ്ടായ ഡോക്ടര്‍ ബന്ധം.
തിരുവല്ലാ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ വടശ്ശേരിക്കരക്കാരന്‍ തോമസ് എന്ന എം.ബി.ബി.എസ്സ് ഡോക്ടര്‍,ഇടിക്കുള ഡോക്ടര്‍ എന്നിവരെപ്പോലും നേരില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍,മലയാളം അധ്യാപകന്‍ മഹോപധ്യായ കവിയൂര്‍ ശിവരാമപിള്ള സാറിനെപ്പോലെ ഒരു മലയാളം സാര്‍ ആകണമെന്നായിരുന്നു മനസ്സില്‍.
ഓ.എന്‍.വി,ദേവരാജന്‍,കാമ്പിശ്ശേരി എന്നിവരുടെ ആദ്യ കാല്‍ വയ്പ്പു നടത്തപ്പെട്ട "കാലം മാറുന്നു' എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥാകൃത്തായിരുന്നു കവിയൂര്‍ സാര്‍. അദ്ദേഹം ഒരു കൈയ്യെഴുത്തു മാസികയും നടത്തിയിരുന്നു.എഴുത്തച്ഛനെ കുറിച്ച് അതില്‍ ഈയുള്ളവന്‍ എഴുതിയ ലേഖനത്തെ സ്കൂള്‍ വാര്‍ഷികത്തിനു വന്ന യൂണിവേര്‍സിറ്റി കോളേജിലെ നഫീസത്ത് ബീവി പ്രസംഗത്തില്‍ ആമുഖഭാഗത്തു തന്നെ മുക്തകണ്ഠംപ്രശംസിക്കയും ചെയ്തിരുന്നു.
സി.എം.എസ്സ് കൊലെജില്‍ പ്രീയൂനിവെര്‍സിറ്റിക്കു പതിക്കുമ്പോള്‍ കഥകളി പ്രാന്തന്‍ കൂടിയായ അമ്പലപ്പുഴ രാമവര്‍മ്മയെപ്പോലെ ഒരു മലയാളം കോളേജ് അധ്യാപകന്‍ ആകണമെന്നായി ആഗ്രഹം.സി. എം.എസ്സ്.കോളേജിന്‍റെ
അതിപ്രസിദ്ധമായ "വിദ്യാസംഗ്രഹം" എന്ന മാസികയില്‍ "ആത്മകഥാ സാഹിത്യം മലയാളത്തില്‍" എന്നൊരുലേഖനം നല്‍കിയിരുന്നു.
രാമവര്‍മ്മസാറിനേയും അന്നു മലയാളം എം.ഏ ഫൈനല്‍ ഈയര്‍ വിധ്യാര്‍ഥിയായിരുന്ന, പില്‍ക്കാലത്തെ പ്രസിദ്ധ പത്രപ്രവര്‍ത്തകനായി മാറിയ കുര്യന്‍ പാമ്പാടി, എന്നിവരെ അത്ഭുതപ്പെടുത്തിയ ലേഖനം ആയിരുന്നു അത്.
അതുവരെ മലയാളത്തില്‍ ഇറങ്ങിയ മുഴുവന്‍ ആത്മകഥകളും-കേശവമേനോന്‍,ഈ.വി- അക്കാലത്തു തുടരനായി ജനയുഗം വാരികയില്‍ വന്നിരുന്ന പൊന്‍കുന്നം വര്‍ക്കിയുടെ "വഴിത്തിരിവ്" ഉള്‍പ്പടെ വായിച്ചു പഠിച്ചശേഷം തയാറാക്കിയ ലേഖ്നം ആയിരുന്നു അത്.
അക്കാലത്തു മെഡിക്കല്‍ കോളേജില്‍ അഡ്മിഷനുദ്ദേശ്ശിക്കുന്നവര്‍ സെക്കന്‍ഡ് ലാങ്വേജായി മലയാളം എടുക്കയും ഇല്ലായിരുന്നു. അക്കൊല്ലം ഞങ്ങളുടെ വാഴൂര്‍ എം.എല്‍ ഏ വൈക്കം വേലപ്പന്‍ ആരൊഗ്യമന്ത്ര്യാകയും കോട്ടയത്ത് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തീരുമാനിക്കയും ചെയ്ത്തു. ഇപ്പോഴത്തേതു പോലെ അക്കലത്ത് എന്‍ട്രന്‍സ് ടെസ്റ്റ് ഒന്നും ഇല്ല.ഉയര്‍ന്ന മാര്‍ക്കുള്ളവ എഞ്ചിനീയറിങ്ങിനും മെഡിസ്സിനും സീറ്റുറപ്പ്. അങ്നഗ്നെ തികച്ചും യാദൃശ്ചികമായാണ് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയത്.
വാഴൂരിലെ രാമങ്കുട്ടി ഗണകന്‍ എഴുതിയത്, ജാതകനു വൈദ്യ വൃത്തി", എന്നതു ശരിയായി"
ഈ ചങ്ങാതിക്കൂട്ടത്തില്‍ അംഗങ്ങളാകുന്നത് 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ളവര് elderskerala@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയയ്ക്കുക.