2009, ഏപ്രിൽ 14, ചൊവ്വാഴ്ച

ഒരു ഡോക്ടര്‍ മകള്‍ക്കയച്ച കത്തുകള്‍


ഒരു ഡോക്ടര്‍ മകള്‍ക്കയച്ച കത്തുകള്‍

കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന
'കുട്ടികളുടെ ദീപിക'
എന്ന മാസികയില്‍ 1980 കളില്‍
' ഒരു ഡോക്ടര്‍ മകള്‍ക്കയച്ച കത്തുകള്‍'
എന്ന പേരില്‍ ഈ ബ്ലോഗറുടെ ഒരു പംക്തി
ഉണ്ടായിരുന്നു.
സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മകള്‍ അഞ്ജുവിന്
എഴുതുന്നതായി തയ്യാറാക്കിയ പംക്തി
.
അതില്‍ 'ഒരു ഡോക്ടറുടെ മകളുടെ കഥ'
എന്ന പേരില്‍ ഡോ.ഐഡാ സ്കഡറെ ക്കുറിച്ച്
എഴുതിയ ലേഖനത്തിന്‍റെ ഏതാനും ഭാഗങ്ങള്‍.
(Wiki image)

ഈ ലേഖനം വായിച്ച നിരവധി പേര്‍,
പ്രത്യേകിച്ചും അഞ്ജുവിന്‍റെ
സഹപാഠികള്‍ തങ്ങളെ അതു സ്വാധീനികരിച്ച കാര്യം പറഞ്ഞിട്ടുണ്ട്.

പ്രിയ മോള്‍,

നൂറു കൊല്ലം മുമ്പു തമിഴ് നാട്ടില്‍ അമേരിക്കയില്‍ നിന്നു വന്ന
ഒരു ക്രിസ്ത്യന്‍ മിഷണറി ഡോക്ടര്‍ ഉണ്ടായിരുന്നു.1870 ഡിസംബര്‍ 9ന്
അദ്ദേഹത്തിന് ഒരു പെണ്‍കുഞ്ഞു പിറന്നു.
ഐഡാ സോഫിയാ സ്കഡര്‍.
പിതാവിനെ കാണാനെത്തുന്ന അവശന്മാരേയും ആര്‍ത്തന്‍മാരേയുു.
കണ്ടാണവള്‍ വളര്‍ന്നത്.സ്കൂളില്‍ വിടാറായപ്പോള്‍ പിതാവവളെ
അമേരിക്കയില്‍ അയച്ചു.പഠനം പൂര്‍ത്തിയാക്കിയ അവള്‍ ഇന്ത്യയില്‍
താമസ്സിക്കാന്‍ ഇഷ്ടപ്പെട്ടു.അക്കാലത്തു ഭാരതീയ സ്ത്രീകള്‍ പ്രസവത്തിന്
പുരുഷ ഡോക്ടരന്മാരുടെ അടുത്തു പോകാന്‍ വിസ്സമതിച്ചിരുന്ന കാര്യം
ഐഡാ നിരീക്ഷിച്ചു. പലരും അതിനാല്‍ മരണം വരിച്ചിരുന്നു.ഭാരതീയ
സ്ത്രീകളുടെ ഈ ദയനീയാവസ്ഥ കണ്ട ഐഡാ ഇന്ത്യയില്‍ സ്ത്രീ ഡോക്ടറന്മാര്‍
കൂടിയേ തീരൂ എന്നു മനസ്സിലാക്കി.

അമേരിക്കയില്‍ അക്കാലത്ത് പുരുഷഡോക്ടറന്മാരേ
ഉണ്ടായിരുന്നുള്ളു.സ്ത്രീകള്‍ നേര്‍സിംഗ് പഠനത്തിനാണ് താല്‍പര്യം കാട്ടിയിരുന്നത്.
ഐഡാ അമേരിക്കയില്‍ പോയി വൈദ്യപഠനം നടത്തി.
1900 ജനുവരി ഒന്നിനു മദിരാശിയില്‍ തിരിച്ചെത്തി.
അമേരിക്കയില്‍ നിന്നു പിരിച്ചെടുത്ത 10000 ഡോളറും
കൈവശം ഉണ്ടായിരുന്നു.ഒരു കിടക്കയുള്ള ഒരു ഡിസ്പെന്‍സറി അവര്‍
വെല്ലൂരില്‍ തുറന്നു. മേരി ടേബര്‍ ഷെല്‍ എന്ന പേരില്‍.
രണ്ടു കൊല്ലം കൊണ്ടത് 40
കിടക്കകളുള്ള ആശുപത്രിയായി.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിരുന്നു
ആദ്യകാല ചികില്‍സ.കാളവണ്ടി മാത്രം പോയിരുന്ന നാട്ടുവഴിയിലൂടെ
ഒരു പഴഞ്ചന്‍ കാറില്‍ ഉറക്കെ ഹോണടിച്ച് അവര്‍ വീടുകളില്‍ ചെന്നു
പ്രസവ ശുശ്രൂഷ നടത്തി.നാട്ടുകാര്‍ അവരെ 'ഡോക്ടറമ്മ' എന്നു വിളിച്ചു.
താമസ്സിയാതെ അമേരിക്കയില്‍ നിന്നും രണ്ടു ലേഡി ഡോക്ടറന്മാരും
ഒരു നേര്‍സും എത്തി.

1918 ല്‍ ആശുപത്രി മെഡിക്കല്‍ കോളേജാക്കി
ഉയര്‍ത്തപ്പെട്ടു.അങ്ങിനെയാണ് ലോകപ്രസിദ്ധമായ വെല്ലൂര്‍ ക്രിസ്ത്യന്‍
മെഡിക്കല്‍ കോളേജ്
CMC Vellooreരൂപമെടുത്തത്.ആദ്യകാലത്തു പെണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു
പ്രവേശനം.ആതുരസേവത്തിനിടയില്‍ അവര്‍വിവാഹം കഴിക്കാന്‍ മറന്നു.
എന്നാല്‍ ഒരു പെണ്‍കുട്ടിയെ
ദത്തെടുത്തു വളര്‍ത്തി.1948 ല്‍ അവര്‍ റിട്ടയര്‍ ചെയ്തു.
മെഡിക്കല്‍ കോളേജിന്‍റെസുവര്‍ണ്ണ ജൂബിലി ആഘോഷം കണ്ട്
നിര്‍വൃതി അടഞ്ഞ ശേഷം ആണ് അവര്‍ അന്തരിച്ചത്.
മദിരാശിയിലെ ആര്‍ക്കോട് തെരുവിന് ഐഡാ ആന്‍റിയുടെ പേരിടാനും
അവിടെ ഡോക്ടറമ്മയുടെ
പ്രതിമ സ്ഥാപിക്കാനും ആരാധകര്‍ ശ്രമിച്ചു.
ഡോ.ഐഡാ അതൊന്നും സമ്മതിച്ചില്ല.

അല്ലെങ്കില്‍ തന്നെയും വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും
അതിനോടനുബന്ധിച്ചുള്ള ആശുപത്ര്യും മതിയല്ലോ അവരുടെ സ്മരണ
എക്കാലവും നില നിര്‍ത്താന്‍.
വൈദ്യവൃത്തി ജീവിതചര്യ ആക്കാന്‍ താല്‍പര്യം ഉള്ള മോള്‍ക്ക്
ഈ മഹതിയുടെ ചരിതം പ്രോല്‍സാഹനം നല്‍കും.

NB

പില്‍ക്കാലത്ത് പിതാവ് പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍
നിന്നു തന്നെ എം.ബി.ബി.എസ്സ് കരസ്ഥമാക്കിയ അഞ്ജു
ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യനില്‍ നിന്നും
എം.ആര്‍.സി.പി ആദ്യ ചാന്‍സില്‍ നേടി യൂകെയില്‍
ഫിസിഷ്യനായി ഇംഗ്ലീഷ് ജനതയെ സേവിക്കുന്നു.

പെണ്‍ രോഗങ്ങള്‍

പെണ്‍ രോഗങ്ങള്‍

അനീമിയാ അഥവാ വിളര്‍ച്ച

ചോരയ്ക്കു ചെങ്കൊടിയുടെ നിറം കിട്ടാന്‍ കാരണം ഹീമോഗ്ലോബിന്‍
എന്നു പറയുന്ന വര്‍ണ്ണവസ്തു ആണ്.സാധാരണ ഗതിയില്‍ ഇത് പുരുഷരില്‍
നൂറുമില്ലി ലിറ്റര്‍ രക്തത്തില്‍ 14 ഗ്രാമും സ്ത്രീകളില്‍ 12 ഗ്രാമും ആയിരിക്കും.
ഈ അളവിനു നൂറു ശതമാനം എന്നു പറയാം.എന്നാല്‍ ആര്‍ത്തവസ്രാവം
നടക്കുന്ന സ്ത്രീകളില്‍ ഹീമോഗ്ലോബിന്‍ മിക്കപ്പോഴും ഈ അളവില്‍ കുറവായിരിക്കും.
രക്തത്തിലെ ഇരുമ്പിന്‍റെ അംശം ആണ് അതിനു ചെമപ്പു നിറം നല്‍കുന്നത്.
മതിയായ അളവില്‍ ഇരുമ്പ് ആഗിരണം ചെയ്യപ്പെടാതെ വന്നാല്‍ വിളര്‍ച്ച
അഥവാ അനീമിയാ എന്ന അവസ്ഥ സംജാതമാവും.
ഫോളിക് അമ്ലം,വൈറ്റമിന്‍-ബി12
എന്നിവയുടെ കുറവിനാലും അനീമിയാ ഉടലെടുക്കാം.
പലപ്പോഴും ഒന്നിലധികം ഘടകങ്ങളുടെ കുറവു കാണും.

കൊക്കപ്പുഴു,വയറുകടി,അര്‍ശ്ശോരോഗങ്ങള്‍(പൈല്‍സ്)
അമിത ആര്‍ത്തവ സ്രാവം,തുടരെത്തുടരെയുള്ള ഗര്‍ഭധാരണം,
അഥവാ അലസല്‍ ,അല്ലെങ്കില്‍ ഗര്‍ഭമലസ്സിപ്പിക്കല്‍ ഇവയെല്ലാം
വിളര്‍ച്ചയ്ക്കു കാരണമാകും.കുമാരികളില്‍
ആര്‍ത്തവം തുടങ്ങുന്ന ആദ്യകാലത്ത് ക്രമം തെറ്റിയ ,
പുബേര്‍ട്ടി മെനോറേജിയ,
സാധാരണമാണ്.അണ്ഡവിസര്‍ജ്ജനം തുടങ്ങുന്ന കാലഘട്ടം വരെ
അതു നീ​ണ്ടു നില്‍ക്കാം. അതും വിളര്‍ച്ച ഉണ്ടാക്കും.
ആ​ര്‍ത്തവ സ്രാവം തുടങ്ങുന്നതോടെ പെണ്‍കുട്ടികള്‍ക്ക് ഇരുമ്പിന്‍റെ അംശം കൂടുതലായി
കിട്ടണം.ആഹാരത്തിന്‍റെ അപര്യാപ്തത,വളര്‍ച്ചയുടെ കാലഘട്ടം,ഗര്‍ഭകാലം,മുലയൂട്ടല്‍,
അമിത രക്ത സ്രാവം എന്നീ അവസ്ഥകളില്‍ ഇരുമ്പു കലര്‍ന്ന ആഹാരവും ഔഷധങ്ങളും
കഴിക്കണം.വികസിത രാജ്യങ്ങളില്‍ ഗര്‍ഭിണികള്‍ക്കു ഹീമോഗ്ലോബിന്‍ 11.5 ഗ്രാം കാണണം
എന്നതാണ്.അതായത് 80%.
നമ്മുടെ നാട്ടില്‍ ഗര്‍ഭിണികള്‍ അല്ലാത്തവരില്‍ പോലും ഈ
നിലവാരം കാണാറില്ല.കേരളത്തിലെ ആശുപത്രികളില്‍ എത്തുന്ന ഗര്‍ഭിണികളില്‍ ഏറിയ
പങ്കിന്‍റേയും ഹീമോഗ്ലോബിന്‍ പത്തോ അതില്‍ കുറവോ ആണെന്നാണ് അനുഭവം.
ഹീമോഗ്ലോബിന്‍ 8.7 ഗ്രാമം അതായത് 60 ശതമാനം എന്ന നിലയില്‍ കുറഞ്ഞാല്‍
ഗര്‍ഭകാലത്തും പ്രസവ സമയത്തും മാതാവിനും കുഞ്ഞിനും തകരാര്‍ സംഭവിക്കാം.

വിളര്‍ച്ച ഹില്‍റ്റ്(HILT) എന്ന അവസ്ഥ ഉണ്ടാക്കും.
മുടി കൊഴിച്ചില്‍ (Hair loss)
ശ്രദ്ധകുറയല്‍(Irritability)
ഇരുപ്പുറയ്ക്കായ്ക (Loss of concentration)
ക്ഷീണം (Tiredness)
എന്നിവയാണ്‌ ഇതിന്‍റെ ലക്ഷണങ്ങള്‍

ഒരു വിഷു കൈനീട്ടത്തിന്‍റെ ദുഖസ്മരണ


ഒരു വിഷു കൈനീട്ടത്തിന്‍റെ ദുഖസ്മരണ

15 കൊല്ലം മുമ്പുള്ള വിഷു.
മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ആണ്.
20 കൊല്ലത്തില്‍ താഴെ മാത്രം പഴക്കമുള്ള സര്‍ജിക്കല്‍ വാര്‍ഡ് നിലം
പൊത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴായിരുന്നു താല്‍ക്കാലിക
സൂപ്രണ്ട് ആയി നിയമിതനാകുന്നത്.
ഏതാനും ദിവസം കഴിഞ്ഞതേ ഉള്ളു.
ഒരു രണ്ടാം ശനിയാഴ്ചയുടെ തലേദിവസം 5 മണി കഴിഞ്ഞപ്പോള്‍
പി.ഡബ്ലിയു .ഡി യില്‍ നിന്നും ഒരു കത്ത്.
പുരാതന "മെഡിക്കല്‍ വാര്‍ഡ് കെട്ടിടം അണ്‍ഫിറ്റ്.
അടച്ചിടണം."
താല്‍ക്കാലിക സൂപ്രണ്ടുമാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്യമായ
നടപടി ഒന്നുംസ്വീകരിക്കില്ല.
കിടപ്പു രോഗികളെ ഒന്നൊന്നായി ഡിസ്ചാര്‍ജു ചെയ്തു വിടും.
പക്ഷേ അങ്ങനെ വിട്ടു കൊടുക്കാന്‍ തോന്നിയില്ല.

പന്തളം എം.എല്‍.ഏ മാര്‍കിസ്റ്റ്
(വെട്ടിനിരത്തലില്‍ വി.എസ്സിന്‍റെ ശിഷ്യമുഖ്യന്‍)
വി.കേശവന്‍,
മാവേലിക്കര എം.എല്‍.ഏ, ഉമ്മന്‍ ചാണ്ടിയുടെ പ്രിയന്‍
എം.മുരളി
ഇവര്‍ രണ്ടു പേരുടേയും മണ്ഡലങ്ങളുടെ സംഗമഭൂമിയില്‍ ആണ്
മാവേലിക്കര താലൂക്കാശുപത്രി.
രണ്ടു പേരേയും വാശി കേറ്റി മല്‍സരിപ്പിക്കാന്‍ തോന്നി.

എസ്.എഫ്.ഐ ജനപങ്കാളിത്തത്തോടെ ഒരു
താല്‍ക്കാലിക വാ​ര്‍ഡ് പണിയാമെന്നേറ്റു.
അതു വേണ്ട,സര്‍ക്കാര്‍ ചെലവില്‍ വാര്‍ഡ്
പുതുക്കിപ്പണിയാം എന്നു എം.മുരളിയും
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടപ്പുറം പ്രഭാകരന്‍ പിള്ളയും.
ഉമ്മന്‍ ചാണ്ടി ധനകാര്യമന്ത്രി എം.മുരളിയുടെ പ്രിയന്‍.
സര്‍ക്കാര്‍ നേരിട്ടു മെഡിക്കല്‍ വാര്‍ഡ് പുതുക്കിപ്പണിയും.
ധൈര്യമായി.ഓടി നടന്ന്‍ നാലു മാസം കൊണ്ടു മെഡിക്കല്‍ വാര്‍ഡ്
അതിമനോഹരമായി പുതുക്കി പണിതു.

വാര്‍ഡില്‍ കൊട്ടരത്തിലെ അന്തപുരസ്ത്രീകള്‍ക്കായി
ഒരു മുറി ഉണ്ടായിരുന്നു.അതു പരിഷ്കരിവച്ച്
കാര്‍ഡിയാക് യൂണിറ്റ് തുടങ്ങാന്‍ പരിപാടി
തയ്യാറാക്കി. തിരുവല്ലയിലെ കോശി എലക്ട്രോണിക്സ്(പോളച്ചിറക്കല്‍)
ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍
തയ്യാറായി.സംസ്ഥാനത്ത് താലൂക് തലത്തില്‍ ആദ്യത്തെ കാര്‍ഡിയാക് യൂണിറ്റ് സ്വപ്നം
കണ്ടു.ടി.ബി വാര്‍ഡിനു സമീപം പുതിയ സര്‍ജിക്കല്‍ വാര്‍ഡും പ്ലാന്‍ ചെയ്തു.
കാലതാമസം ഒഴിവാക്കാന്‍
കായംകുളം സര്‍ക്കാര്‍ ആശുപത്രിക്കു വേണ്ടി നടത്തിയ സോയില്‍ ടെസ്റ്റിംഗും
അവര്‍ തയ്യാറക്കിയ വാര്‍ഡിന്‍റെ പ്ലാനും തന്നെ സ്വീകരിക്കാന്‍
തയ്യാറായി.അന്നത്തെ ഡി.എച്.എസ്സ് ഡോ.പ്രതാ​പനെ സ്വാധീനിച്ച്,
കുറുക്കു വഴിയിലൂടെ,150 പുതിയ 200 സ്റ്റീല്‍ കട്ടിലുകളും
സമ്പാദിച്ചു.6 കട്ടില്‍ കിട്ടാത്തതു കാരണം അടുത്തുള്ള നൂറനാട് ഹെല്‍ത് സെന്‍റര്‍ ഉല്‍ഘാടനം
നടക്കാതെ കഴിയുന്ന കാലം.

"വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും"

എന്ന തലക്കെട്ടില്‍ കെ.ജി.മുകുന്ദന്‍ മാതൃഭൂമിയില്‍
റിപ്പോര്‍ട്ട് ചെയ്തു ഈ സംഭവങ്ങള്‍.
നാട്ടുകാരനായ ആര്‍ .രാമചന്ദ്രന്‍ നായര്‍ ആണ് ആരോഗ്യമന്ത്രി.
കേരളം കണ്ട
ഏറ്റവും ദുര്‍ബലനായിരുന്നു കഴിഞ്ഞവര്‍ഷം അനതരിച്ച ഈ മന്ത്രി.
ഉല്‍ഘാടകനായ അദ്ദേഹത്തെ 21 ആചാര വെടികളോടെ സ്വീകരിച്ചായിരുന്നു
പുതുക്കി പണിത "മഹാരാജസ് വാര്‍ഡ്" എന്നു നാമകരണംചെയ്യപെട്ട
ആ വാര്‍ഡ് ആ വിഷു ദിനത്തില്‍ തുറന്നു കൊടുത്തത്.

ചടങ്ങില്‍ വിഷുക്കണി യഥാവിധി ഒരുക്കിയിരുന്നു.
വിശിഷ്ടാതിഥികള്‍ക്കും സ്റ്റാഫിനു മുഴുവനും
സ്വന്തം ചെലവില്‍ ഓരോ നാണ്യം കൈനീട്ടവുമായി നല്‍കി.

അക്ഷരാര്‍ഥത്തത്തില്‍ ഞെട്ടിയത് അടുത്ത ദിവസം.
ഹരിപ്പാടിനടുത്തുള്ള രാമപുരം റൂറല്‍ ഡിസ്പെന്‍സറിയിലേക്കു
സ്ഥലം മാറ്റം.
ശിക്ഷയൊന്നും അല്ല.
യഥാവിധി യഥാ സ്ഥാനത്ത് ചെക്ക് അടച്ച ഒരാള്‍,
ഉല്‍ഘാടനം കഴിയാന്‍ കാത്തിരിക്കയായിരുന്നു.
അവര്‍ക്കു നിയമനം കൊടുക്കണം.
പ്രാദേശിക യൂണിറ്റിനു വിഹിതം കിട്ടി .
അതിനാല്‍ താല്‍പര്യം ഉള്ള വ്യക്തി.

താനാണ് അപ്പോഴത്തെ നിലയില്‍, ഏറ്റവും കൂടുതല്‍ കാലം
അവിടെ ജോലി നോക്കിയതു.
25 കൊല്ലം പരിചയമുള്ള
രണ്ടു സ്പെഷ്യാലിറ്റികളില്‍ വൈദഗ്ധ്യം ഉള്ള തനിക്കു നല്‍കാന്‍
റൂറല്‍ ഡിസ്പെന്‍സറിയേ ഉള്ളു.
എം.എല്‍.ഏ മുരളി ഇടപെട്ടു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇടപെട്ടു.
മന്ത്രി തികച്ചും നിസ്സഹായന്‍.
അത്യുന്നതങ്ങളില്‍ ആണത്രേ തീരുമാനം.
അതു മാറ്റാന്‍ സാധിക്കില്ല.
നാട്ടുകാര്‍ രണ്ടു ഡോക്ടറന്മാര്‍ ഏറെ നാ​ള്‍ ഭരിച്ച ആശുപത്രി.
ബ്ലോക്കായ കക്കൂസ് ക്ലീനാക്കിച്ച ഏക
കാര്യം പറഞ്ഞു പൊങ്ങച്ചം പറഞ്ഞിരുന്നവര്‍.

വരത്തനായ താന്‍ ചെയ്തതു നാട്ടുകാര്‍ക്കും
പ്രാദേശിക യൂണിറ്റിനും പുല്ലു പോലെ
തീരുമാനം പെട്ടെന്നെടുത്തു.
ഇനിയുള്ള 5 വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ വേണ്ട.
അങ്ങനെ നീണ്ട നാളത്തെ അവധി എടുത്തു.

ഏതാനും മാസം വെറുതെ ഇരുന്നു.
പിന്നെ പന്തളം അര്‍ച്ചന എന്ന ചെറു ആശുപത്രിയില്‍ ചേര്‍ന്നു.
അടുത്ത 5 വര്‍ഷം കൊണ്ട് അതു വളര്‍ത്തി വലുതാക്കി,
മെഡിക്കല്‍ കോളേജിനു അംഗീകാരം കിട്ടത്തക്ക വിധം.
അക്കഥ മറ്റൊരു ബ്ലോഗില്‍.