2009, ഏപ്രിൽ 14, ചൊവ്വാഴ്ച

ഒരു ഡോക്ടര്‍ മകള്‍ക്കയച്ച കത്തുകള്‍


ഒരു ഡോക്ടര്‍ മകള്‍ക്കയച്ച കത്തുകള്‍

കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന
'കുട്ടികളുടെ ദീപിക'
എന്ന മാസികയില്‍ 1980 കളില്‍
' ഒരു ഡോക്ടര്‍ മകള്‍ക്കയച്ച കത്തുകള്‍'
എന്ന പേരില്‍ ഈ ബ്ലോഗറുടെ ഒരു പംക്തി
ഉണ്ടായിരുന്നു.
സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മകള്‍ അഞ്ജുവിന്
എഴുതുന്നതായി തയ്യാറാക്കിയ പംക്തി
.
അതില്‍ 'ഒരു ഡോക്ടറുടെ മകളുടെ കഥ'
എന്ന പേരില്‍ ഡോ.ഐഡാ സ്കഡറെ ക്കുറിച്ച്
എഴുതിയ ലേഖനത്തിന്‍റെ ഏതാനും ഭാഗങ്ങള്‍.
(Wiki image)

ഈ ലേഖനം വായിച്ച നിരവധി പേര്‍,
പ്രത്യേകിച്ചും അഞ്ജുവിന്‍റെ
സഹപാഠികള്‍ തങ്ങളെ അതു സ്വാധീനികരിച്ച കാര്യം പറഞ്ഞിട്ടുണ്ട്.

പ്രിയ മോള്‍,

നൂറു കൊല്ലം മുമ്പു തമിഴ് നാട്ടില്‍ അമേരിക്കയില്‍ നിന്നു വന്ന
ഒരു ക്രിസ്ത്യന്‍ മിഷണറി ഡോക്ടര്‍ ഉണ്ടായിരുന്നു.1870 ഡിസംബര്‍ 9ന്
അദ്ദേഹത്തിന് ഒരു പെണ്‍കുഞ്ഞു പിറന്നു.
ഐഡാ സോഫിയാ സ്കഡര്‍.
പിതാവിനെ കാണാനെത്തുന്ന അവശന്മാരേയും ആര്‍ത്തന്‍മാരേയുു.
കണ്ടാണവള്‍ വളര്‍ന്നത്.സ്കൂളില്‍ വിടാറായപ്പോള്‍ പിതാവവളെ
അമേരിക്കയില്‍ അയച്ചു.പഠനം പൂര്‍ത്തിയാക്കിയ അവള്‍ ഇന്ത്യയില്‍
താമസ്സിക്കാന്‍ ഇഷ്ടപ്പെട്ടു.അക്കാലത്തു ഭാരതീയ സ്ത്രീകള്‍ പ്രസവത്തിന്
പുരുഷ ഡോക്ടരന്മാരുടെ അടുത്തു പോകാന്‍ വിസ്സമതിച്ചിരുന്ന കാര്യം
ഐഡാ നിരീക്ഷിച്ചു. പലരും അതിനാല്‍ മരണം വരിച്ചിരുന്നു.ഭാരതീയ
സ്ത്രീകളുടെ ഈ ദയനീയാവസ്ഥ കണ്ട ഐഡാ ഇന്ത്യയില്‍ സ്ത്രീ ഡോക്ടറന്മാര്‍
കൂടിയേ തീരൂ എന്നു മനസ്സിലാക്കി.

അമേരിക്കയില്‍ അക്കാലത്ത് പുരുഷഡോക്ടറന്മാരേ
ഉണ്ടായിരുന്നുള്ളു.സ്ത്രീകള്‍ നേര്‍സിംഗ് പഠനത്തിനാണ് താല്‍പര്യം കാട്ടിയിരുന്നത്.
ഐഡാ അമേരിക്കയില്‍ പോയി വൈദ്യപഠനം നടത്തി.
1900 ജനുവരി ഒന്നിനു മദിരാശിയില്‍ തിരിച്ചെത്തി.
അമേരിക്കയില്‍ നിന്നു പിരിച്ചെടുത്ത 10000 ഡോളറും
കൈവശം ഉണ്ടായിരുന്നു.ഒരു കിടക്കയുള്ള ഒരു ഡിസ്പെന്‍സറി അവര്‍
വെല്ലൂരില്‍ തുറന്നു. മേരി ടേബര്‍ ഷെല്‍ എന്ന പേരില്‍.
രണ്ടു കൊല്ലം കൊണ്ടത് 40
കിടക്കകളുള്ള ആശുപത്രിയായി.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിരുന്നു
ആദ്യകാല ചികില്‍സ.കാളവണ്ടി മാത്രം പോയിരുന്ന നാട്ടുവഴിയിലൂടെ
ഒരു പഴഞ്ചന്‍ കാറില്‍ ഉറക്കെ ഹോണടിച്ച് അവര്‍ വീടുകളില്‍ ചെന്നു
പ്രസവ ശുശ്രൂഷ നടത്തി.നാട്ടുകാര്‍ അവരെ 'ഡോക്ടറമ്മ' എന്നു വിളിച്ചു.
താമസ്സിയാതെ അമേരിക്കയില്‍ നിന്നും രണ്ടു ലേഡി ഡോക്ടറന്മാരും
ഒരു നേര്‍സും എത്തി.

1918 ല്‍ ആശുപത്രി മെഡിക്കല്‍ കോളേജാക്കി
ഉയര്‍ത്തപ്പെട്ടു.അങ്ങിനെയാണ് ലോകപ്രസിദ്ധമായ വെല്ലൂര്‍ ക്രിസ്ത്യന്‍
മെഡിക്കല്‍ കോളേജ്
CMC Vellooreരൂപമെടുത്തത്.ആദ്യകാലത്തു പെണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു
പ്രവേശനം.ആതുരസേവത്തിനിടയില്‍ അവര്‍വിവാഹം കഴിക്കാന്‍ മറന്നു.
എന്നാല്‍ ഒരു പെണ്‍കുട്ടിയെ
ദത്തെടുത്തു വളര്‍ത്തി.1948 ല്‍ അവര്‍ റിട്ടയര്‍ ചെയ്തു.
മെഡിക്കല്‍ കോളേജിന്‍റെസുവര്‍ണ്ണ ജൂബിലി ആഘോഷം കണ്ട്
നിര്‍വൃതി അടഞ്ഞ ശേഷം ആണ് അവര്‍ അന്തരിച്ചത്.
മദിരാശിയിലെ ആര്‍ക്കോട് തെരുവിന് ഐഡാ ആന്‍റിയുടെ പേരിടാനും
അവിടെ ഡോക്ടറമ്മയുടെ
പ്രതിമ സ്ഥാപിക്കാനും ആരാധകര്‍ ശ്രമിച്ചു.
ഡോ.ഐഡാ അതൊന്നും സമ്മതിച്ചില്ല.

അല്ലെങ്കില്‍ തന്നെയും വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും
അതിനോടനുബന്ധിച്ചുള്ള ആശുപത്ര്യും മതിയല്ലോ അവരുടെ സ്മരണ
എക്കാലവും നില നിര്‍ത്താന്‍.
വൈദ്യവൃത്തി ജീവിതചര്യ ആക്കാന്‍ താല്‍പര്യം ഉള്ള മോള്‍ക്ക്
ഈ മഹതിയുടെ ചരിതം പ്രോല്‍സാഹനം നല്‍കും.

NB

പില്‍ക്കാലത്ത് പിതാവ് പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍
നിന്നു തന്നെ എം.ബി.ബി.എസ്സ് കരസ്ഥമാക്കിയ അഞ്ജു
ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യനില്‍ നിന്നും
എം.ആര്‍.സി.പി ആദ്യ ചാന്‍സില്‍ നേടി യൂകെയില്‍
ഫിസിഷ്യനായി ഇംഗ്ലീഷ് ജനതയെ സേവിക്കുന്നു.

3 അഭിപ്രായങ്ങൾ:

kunjali പറഞ്ഞു...

പ്രിയ ഡോ. കാനം,
ബ്ലോഗുകള്‍ വായിക്കാറുണ്ട്- ഒരു ചെറിയ അഭിപ്രായം രേഖപെടുതട്ടേ- പല പോസ്റ്റുകളിലായി മകള്‍ ആദ്യ ചാന്‍സില്‍ എം. ആര്‍. സി.പി പാസ്സായ പുരാണം മടുപ്പുളവാക്കുന്നു.
അഭിപ്രായം എന്റേത്, മാനിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം താങ്കളുടെതും.
എന്ന്
എന്‍. എച്ച്. എസ്സില്‍ കണ്സല്ടന്റ്റ് ആയി ജോലി ചെയ്യുന്ന ഒരു വായനക്കാരന്‍ (എഫ്. ആര്‍. സി. എസ്. (ഓര്‍ത്തോ) രണ്ടാമത്തെ ചാന്‍സില്‍ മാത്രമേ പാസ്സാകാന്‍ പറ്റിയുള്ളൂ)!

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

വിളര്‍ച്ച ഗര്‍ഭിണികളില്‍

ഗര്‍ഭിണികളില്‍ വിളര്‍ച്ച പലതരം ദോഷങ്ങള്‍ ചെയ്യും.
ഗുരുതരമായ വിളര്‍ച്ചയെങ്കില്‍
പ്രസവസമയത്ത് ഹൃദയപ്രവര്‍ത്തനം പരാജയപ്പെടുന്ന
(ഹാര്‍ട്ട് ഫെയിലിയര്‍)സ്ഥിതിവിശേഷം
ഉടലെടുക്കും.അകാലപ്രസവം,ഗര്‍ഭസ്ഥശിശുവിന്‍റെ
മരണം ഇവയും സംഭവിക്കാം.
കുഞ്ഞിന്‍റെ ആരോഗ്യം തീത്തും മോശമാകാം.
പ്രസവാനന്തരം അണുബാധയും പഴുപ്പുകെട്ടലും
പനിയും(പ്യൂര്‍പേരല്‍ സെപ്സിസ്) ഉണ്ടാകാം.
ചിലരില്‍ ഗര്‍ഭം അലസിപ്പോകും.
ഗര്‍ഭകാല സന്നി(എക്ലാംപ്സിയാ എന്ന അവസ്ഥ അനീമിയാ
ബാധിച്ചവരില്‍ കൂടുതലായി കാണപ്പെടുന്നു.
ഫോളിക് അമ്ലത്തിന്‍റെ കുറവുള്ള ഗര്‍ഭിണികളില്‍
മറുപിള്ള നേരത്തെ വേര്‍പെടുന്ന അബറപ്ഷിയോ
പ്ലാസന്‍റാ എന്ന സ്ഥിതി വിശേഷം കൂടുതലായി
കാണപ്പെടുന്നു.ഗുരുതരമായ അവസ്ഥ.കുഞ്ഞോ
മാതാവോ അഥവാ ഇരുവരുമോ മരണമടയാം.

മാതൃ മരണങ്ങളില്‍ 20% അനീമിയാ മാത്രം കൊണ്ടുണ്ടാകുന്നു.
മറ്റൊരു 20% അത് കൂട്ടായ പങ്കു വഹിക്കുന്നു.
ഗര്‍ഭിണികള്‍ കൂടെക്കൂടെ വൈദ്യ പരിശോധനയ്ക്കു
വിധേയരാകണം.കുറഞ്ഞതു 10 തവണ.

ആദ്യ 7 മാസ്സക്കാലം മാസത്തില്‍ ഒന്നു വീതം.
28-36 ആഴ്ചകള്‍ക്കിടയില്‍ രണ്ടാഴ്ച കൂടുമ്പോള്‍.
അതിനുശേഷം ആഴ്ച തോറും
എന്നതാണ് സാ​ധാരണ കണക്ക്
തകരാര്‍ കണ്ടാല്‍ ഇതിലും കുറഞ്ഞ കാലയളവില്‍
പരിശോധന ആവര്‍ത്തിക്കണം.
ആദ്യ പരിശോധനാസമയത്ത് വിരബാധ കണ്ടു
പിടിക്കാന്‍ മലം പരിശോധിക്കണം.ഹീമോഗ്ലോബിന്‍ അളവു
മൂന്നു തവണ നടത്തണം.ആദ്യം മതിയായ അളവില്‍
ഹീമോഗ്ലോബിന്‍ കണ്ടാലും പിന്നീടു കുറയാം.

അതിനാല്‍ മൂന്നു മാസം കഴിയുമ്പോള്‍ വീതം രണ്ടു തവണ
ആവര്‍ത്തിക്കണം.ആദ്യമാസങ്ങളില്‍ ഫോളിക് അമ്ലഗുളികകള്‍
മാത്രം കഴിച്ചാല്‍ മതി. കുഞ്ഞിനു ജന്മവൈകല്യം
തടയാനും ഈ അമ്ലം സഹായിക്കും.
മൂന്നു മാസം കഴിഞ്ഞാല്‍
ഇരുമ്പും ഫോളിക് അമ്ലവും കലര്‍ന്ന ഗുളികകള്‍
കുറഞ്ഞത് 100 ദിവസം കഴിക്കണം.പുതിയ പച്ചക്കറികളും
ഇലക്കറികളും പഴങ്ങളും ധാ​രാളം കഴിക്കണം.

Appu Adyakshari പറഞ്ഞു...

വെല്ലൂര്‍ മെഡിക്കല്‍ കോളജിന്റെ പിന്നിലെ ചരിത്രം അറിയില്ലായിരുന്നു. പങ്കുവച്ചതിനു നന്ദി.