പെണ്‍ രോഗങ്ങള്‍
അനീമിയാ അഥവാ വിളര്‍ച്ച
ചോരയ്ക്കു ചെങ്കൊടിയുടെ നിറം കിട്ടാന്‍ കാരണം ഹീമോഗ്ലോബിന്‍
എന്നു പറയുന്ന വര്‍ണ്ണവസ്തു ആണ്.സാധാരണ ഗതിയില്‍ ഇത് പുരുഷരില്‍
നൂറുമില്ലി ലിറ്റര്‍ രക്തത്തില്‍ 14 ഗ്രാമും സ്ത്രീകളില്‍ 12 ഗ്രാമും ആയിരിക്കും.
ഈ അളവിനു നൂറു ശതമാനം എന്നു പറയാം.എന്നാല്‍ ആര്‍ത്തവസ്രാവം
നടക്കുന്ന സ്ത്രീകളില്‍ ഹീമോഗ്ലോബിന്‍ മിക്കപ്പോഴും ഈ അളവില്‍ കുറവായിരിക്കും.
രക്തത്തിലെ ഇരുമ്പിന്‍റെ അംശം ആണ് അതിനു ചെമപ്പു നിറം നല്‍കുന്നത്.
മതിയായ അളവില്‍ ഇരുമ്പ് ആഗിരണം ചെയ്യപ്പെടാതെ വന്നാല്‍ വിളര്‍ച്ച
അഥവാ അനീമിയാ എന്ന അവസ്ഥ സംജാതമാവും.
ഫോളിക് അമ്ലം,വൈറ്റമിന്‍-ബി12
എന്നിവയുടെ കുറവിനാലും അനീമിയാ ഉടലെടുക്കാം.
പലപ്പോഴും ഒന്നിലധികം ഘടകങ്ങളുടെ കുറവു കാണും.
കൊക്കപ്പുഴു,വയറുകടി,അര്‍ശ്ശോരോഗങ്ങള്‍(പൈല്‍സ്)
അമിത ആര്‍ത്തവ സ്രാവം,തുടരെത്തുടരെയുള്ള ഗര്‍ഭധാരണം,
അഥവാ അലസല്‍ ,അല്ലെങ്കില്‍ ഗര്‍ഭമലസ്സിപ്പിക്കല്‍ ഇവയെല്ലാം
വിളര്‍ച്ചയ്ക്കു കാരണമാകും.കുമാരികളില്‍
ആര്‍ത്തവം തുടങ്ങുന്ന ആദ്യകാലത്ത് ക്രമം തെറ്റിയ ,
പുബേര്‍ട്ടി മെനോറേജിയ,
സാധാരണമാണ്.അണ്ഡവിസര്‍ജ്ജനം തുടങ്ങുന്ന കാലഘട്ടം വരെ
അതു നീണ്ടു നില്‍ക്കാം. അതും വിളര്‍ച്ച ഉണ്ടാക്കും.
ആര്‍ത്തവ സ്രാവം തുടങ്ങുന്നതോടെ പെണ്‍കുട്ടികള്‍ക്ക് ഇരുമ്പിന്‍റെ അംശം കൂടുതലായി
കിട്ടണം.ആഹാരത്തിന്‍റെ അപര്യാപ്തത,വളര്‍ച്ചയുടെ കാലഘട്ടം,ഗര്‍ഭകാലം,മുലയൂട്ടല്‍,
അമിത രക്ത സ്രാവം എന്നീ അവസ്ഥകളില്‍ ഇരുമ്പു കലര്‍ന്ന ആഹാരവും ഔഷധങ്ങളും
കഴിക്കണം.വികസിത രാജ്യങ്ങളില്‍ ഗര്‍ഭിണികള്‍ക്കു ഹീമോഗ്ലോബിന്‍ 11.5 ഗ്രാം കാണണം
എന്നതാണ്.അതായത് 80%.
നമ്മുടെ നാട്ടില്‍ ഗര്‍ഭിണികള്‍ അല്ലാത്തവരില്‍ പോലും ഈ
നിലവാരം കാണാറില്ല.കേരളത്തിലെ ആശുപത്രികളില്‍ എത്തുന്ന ഗര്‍ഭിണികളില്‍ ഏറിയ
പങ്കിന്‍റേയും ഹീമോഗ്ലോബിന്‍ പത്തോ അതില്‍ കുറവോ ആണെന്നാണ് അനുഭവം.
ഹീമോഗ്ലോബിന്‍ 8.7 ഗ്രാമം അതായത് 60 ശതമാനം എന്ന നിലയില്‍ കുറഞ്ഞാല്‍
ഗര്‍ഭകാലത്തും പ്രസവ സമയത്തും മാതാവിനും കുഞ്ഞിനും തകരാര്‍ സംഭവിക്കാം.
വിളര്‍ച്ച ഹില്‍റ്റ്(HILT) എന്ന അവസ്ഥ ഉണ്ടാക്കും.
മുടി കൊഴിച്ചില്‍ (Hair loss)
ശ്രദ്ധകുറയല്‍(Irritability)
ഇരുപ്പുറയ്ക്കായ്ക (Loss of concentration)
ക്ഷീണം (Tiredness)
എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ