ബോയിക്കോട്ടിന്റെ പിന്നാമ്പുറം
അയര്‍ലണ്ടിലൊരു കാര്‍ഷിക സമരം
ബോയിക്കോട്ട്
എന്ന വാക്ക് നമുക്കു സുപരിചിതം.
പക്ഷേ അതിന്റെ ഉല്‍ഭവ ചരിത്രം
ബ്രിട്ടന്‍ പര്യടനത്തിലിടയിലാണ് മനസ്സിലായത്.
ഇംഗ്ലണ്ടിലെ ഏണ്‍ പര്‍ഭുവിന്റെ കാര്യസ്ഥനായിരുന്നു
നോര്‍ഫോക്സില്‍ ജനിച്ച ,എക്സ്.മിലിട്ടറിക്കാരന്‍
ചാള്‍സ് കണ്ണിംഗ്‌ഹാം ബോയിക്കോട്ട് (1832-1897).
അയര്‍ലണ്ടിലെ ഭുവുടമപ്ര്ശനത്തില്‍ പലരേയും കുടിയിറക്കന്‍
നേതൃത്വം നല്‍കിയ ആളായിരുന്നു
ബോയിക്കോട്ട്.
ജന്മിമാര്‍ ചോദിക്കുന്ന വാരവും പാട്ടവും കൊടുക്കാതിരിക്കുക,
എന്നാല്‍ അക്രമരഹിതമായ രീതിയില്‍
ബോയിക്കോട്ടിനെ ചെറുക്കുക
എന്നായിരുന്നു കുടിയാന്മാരുടെ ലീഡര്‍ ആയിരുന്ന
സി.എസ് പാര്‍ണ്ണലിന്റെ നിര്‍ദ്ദേശം.
കുടിയാന്മാര്‍ ബോയിക്കോട്ടിനോടു ചെയ്തതായിരുന്നു ചരിത്രത്തിലെ
ആദ്യ ബോയിക്കോട്ട്.
1000 പട്ടളക്കരും 50 സഹായികളും ഉണ്ടായിരുന്നുവെങ്കിലും
ബോയിക്കോട്ട് തൊറ്റു തുന്നം പാടി.
350 പൗണ്ട് വിലയുള്ള ഉരുളക്കിഴങ്ങു പറിച്ചെടുക്കാന്‍
സര്‍ക്കാര്‍ വെറുതെ 10,000 പൗണ്ട് ചെലവാക്കിയയതു മിച്ചം.
അക്രമരഹിത ചെറുത്തു നില്‍പ്പ് തുടര്‍ന്നു
ബോയിക്കോട്ട് എന്നറിയപ്പെട്ടു.
വിദേശവസ്ത്ര ബഹിഷ്കരണം തുടങ്ങിയ പരിപാടികളിലൂടെ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും
ബോയിക്കോട്ട് അരങ്ങേറി.
തുടര്‍ന്നു ലോകമെങ്ങും പലതരം ബോയിക്കോട്ടുകള്‍.
ജനം ചാല്‍സ് കണ്ണിംഗ് ഹാം ബോയിക്കോട്ട് എന്ന കാര്യസ്ഥനെ
മറന്നില്ല.
ക്യാപ്റ്റന്‍ ബോയിക്കോട്ട്
എന്ന ചലച്ചിത്രം (1947)
ഈ കാര്യസ്ഥന്റെ കഥ പറയുന്നു.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്