2009, ജൂലൈ 31, വെള്ളിയാഴ്‌ച

പ്രകാശ് കാരേട്ടും ഗുരു വിക്ടര്‍ ഗോര്‍ഡന്‍ കീര്‍ണനും

പ്രകാശ് കാരേട്ടും ഗുരു വിക്ടര്‍ ഗോര്‍ഡന്‍ കീര്‍ണനും

സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറിയും
പാലക്കാടന്‍
നായര്‍ കുടുംബാഗവുമായ പ്രകാശ്
ഏഡിന്‍ ബറോയില്‍
പ്രൊഫ. വിക്ടര്‍ ഗോര്‍ഡന്‍ കീര്‍ണനരുടെ
പ്രിയ ശിഷ്യനായിരുന്നു.
ബ്രിട്ടനിലെ പഠനവും താമസവും
മഹാതമാ ഗാന്ധി,നെഹൃ,രാജീവ്
ഗാന്ധി എന്നിവര്‍ക്കു ഗുണം ചെയ്തു എന്ന നമുക്കറിയാം.ബ്രിട്ടനിലെ മാര്‍ക്സിസ്റ്റ് ചരിത്രകാരനും
അവിടത്തെ കമ്മ്യൂണിസ്റ്റ്
പാര്‍ട്ടി ഹിസ്റ്റോറിയന്‍ ഗ്രൂപ്പ് അംഗവുമായിരുന്ന കീര്‍ണന്‍,

1913-2009)മെര്‍സി നദ്ദിക്കരയിലെ ആഷ്ടണില്‍ ജനിച്ചു.
മാഞ്ചെസ്റ്റര്‍
ഗ്രാമര്‍ സ്കൂളില്‍ പഠനം.കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലും.
പിന്നീട് ഇന്ത്യയില്‍ എത്തി ലാഹോറില്‍ സിക്ക് സ്കൂളില്‍
അധ്യാപകന്‍.1946 ല്‍ തിരിച്ചു പോയി.
എഡിന്‍ബറോ യൂണി
വേര്‍സിറ്റിയില്‍ മോഡേണ്‍ ഹിസ്റ്ററി വിഭാഗം മേധാവിയും
ആയി.1977 ല്‍ റിട്ടയര്‍ ചെയ്തു.സ്പാനീഷ് ആഭ്യന്തര
യുദ്ധ്ത്തെക്കുറിച്ചുള്ള ചലച്ചിത്രത്തില്‍ അഭിനയിച്ചു.

1934 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന കീര്‍ണന്‍
1959 ല്‍ രാജി വച്ചു.ഹംഗറിയിലെ സമരം അടിച്ചമര്‍ത്തിയതാണ്
കാരണം.എണ്‍പതാം വയസ്സില്‍ അദ്ദേഹം
Shakespeare: Poet and Citizen
എന്ന പുസ്തകം രചിച്ചു.
താമസ്സിയാതെ രണ്ടാം ഭാഗം
Eight Tragedies of Shakespeare(1996)
2009 ഫെബ്രുവരിയില്‍ അന്തരിച്ചു.

അദ്ദേഹത്തിന്‍റെ വചനം കാരാട്ട്
ശ്രദ്ധിച്ചുവോ?
"I waited in hopes the party might improve.
It didn't."

വില്യം ബേവറിഡ്ജ് റിപ്പോര്‍ട്ട്സോഷ്യല്‍ ഇന്‍ഷ്വറന്‍സ് ആന്‍ഡ് അലയഡ് സര്‍വീസ്സസ്
എന്ന പേരില്‍ ബ്രിട്ടനിലെ വില്യം ബേവറിഡ്ജ് തയാറാക്കിയ
റിപ്പോര്‍ട്ടണ്
14 മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട,14ഭാഷകളിലേക്കു
മൊഴി മാറ്റം ചെയ്യപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന
ചെറു ഗ്രന്ഥം പോലെ വിറ്റഴിക്കപ്പെടില്ലായിരിക്കാം.
പക്ഷേ ഏതാനും മാസങ്ങള്‍ കൊണ്ട് ബ്രിട്ടനില്‍ മാത്രം,
അവര്‍ക്കായി രചിക്കപ്പെട്ട ഈ റിപ്പോര്‍ട്ടിന്‍റെ 6 ലക്ഷം
കോപ്പികള്‍ വില്‍ക്കപ്പെട്ടു.കാലിക പ്രാധാന്യം മാത്രമുള്ള
ഈ കൃതി പിന്നെ വിറ്റഴിക്കപ്പെട്ടില്ല.എങ്കിലും അതിന്‍റെ
ചരിത്രപരമായ മൂല്യം മാനിഫെസ്റ്റോയെ കടത്തി വെട്ടുന്നു.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നമുക്ക പറഞ്ഞു തരാന്‍
വാലു മുറിക്കാത്ത രണ്ടു പിള്ളമാര്‍-ദേശാഭിമാനി
രാമകൃഷ്ണപിള്ളയും പി.കൃഷ്ണപിള്ളയും-വാല്‍
മുറിച്ച് ഒരു പറവൂര്‍ക്കാരന്‍ പിള്ളയും-പില്‍ക്കാലത്ത്
കേശവ ദേവ് ആയി മാറിയ ഓടയില്‍ കിടന്നവരെ
ഏറ്റെടുത്തുയര്‍ത്തിയ സാക്ഷാല്‍ എതിര്‍പ്പിന്‍റെ സന്തതി-
ഉണ്ടായിരുന്നു.1942 ല്‍ പുറത്തിറങ്ങിയ ബേവറിഡ്ജ്
റിപ്പോര്‍ട്ട് മലയാളികള്‍ക്കു പറഞ്ഞു തരാന്‍ ആരും
ഇല്ലാതെ പോയി.

ബു.ജീ കള്‍ കൊട്ടിഘോഷിച്ചു വലിയ
ആളാക്കിയ-വാലു പോലും മരണപര്യന്തം കൂടെ കൊണ്ടു
നടന്നിരുന്ന ശങ്കരന്‍ നമ്പൂതിരി പ്പാട്,വോട്ടു കിട്ടാന്‍ വാക്കുകള്‍
മാറിമാറി പറഞ്ഞ ആ തന്ത്ര ശാലി നമുക്കതു കാട്ടിത്തന്നില്ല.
(ഓര്‍ക്കുന്നില്ലേ?നാം നമ്മുടേതെന്നും ചൈനാക്കാര്‍ അവരുടേതെന്നും,
ശരിയത് വിവാദം. ബ്രിട്ടീഷുകാരുടെ പാദശേവകന്‍ ആയിരുന്നു
എസ്.എന്‍.ഡി പി സ്ഥാപകരില്‍ ഒരാളായ ആ​‍ശാന്‍-മാറ്റുവിന്‍
ചട്ടങ്ങളേ എന്നാക്രോശിച്ച-കരുണയുടെ സൃഷ്ടാവ്, ഗാന്ധിജിക്കു
തുല്യന്‍ മദനി)

എഡിന്‍ബറോയില്‍ പോയി
ബ്രിട്ടനിലെ ഇമ്മിണി വല്യ കമ്മ്യൂണിസ്റ്റ് ഗുരുവായിരുന്ന
കീര്‍ണറില്‍ നിന്നു മാര്‍ക്സിസം പഠിച്ചു സി.പി.ഐ(എം)
അഖിലേന്ത്യാ സെക്രട്ടറിയായി വളര്‍ന്ന പാലക്കാടന്‍
മലയാളി പ്രാകാശ് കാരാട്ടും നമുക്കതു പറഞ്ഞു തന്നില്ല.