വിവാഹത്തിനു മുമ്പു വൈദ്യ പരിശോധന-1
ഒരുഭയ ജീവിമുപ്പതു കൊല്ലം മുമ്പാണ്.
ഞാനന്ന്‍ വൈക്കം താലൂക്ക് ഹോസ്പിറ്റലില്‍
ജോലി നോക്കുന്നു.പ്രസ്തുത ആശുപത്രിയിലെ യോഗ്യതനേടിയ ആദ്യ
ഗൈനക്കോളജിസ്റ്റ് ആയിരുന്നു.ജനയുഗം വാരികയില്‍ എനിക്കന്നു
"ഡോക്ടറോടു ചോദിക്കുക" എന്ന ഒരു കോളം ഉണ്ടായിരുന്നു.
കേരളത്തിലുംപുറത്തുമുള്ള നിരവധി രോഗികള്‍ എന്നെ വിവിധ
ചികില്‍സകള്‍ക്കായിസമീപിച്ചിരുന്നു. കുട്ടികള്‍ ഇല്ലാത്ത നിരവധി
ദമ്പതികള്‍ നാടിന്‍റെവിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിരുന്നു.
ഭാരതീയ സ്ത്രീ സൗന്ദര്യത്തിന്‍റെ മൂര്‍ത്തീഭാവമായ,രവിവര്‍മ്മ ചിത്രങ്ങളിലെ
നായികയെ പ്പോലുള്ള ഒരു 23 കാരി ഒരിക്കല്‍ ഭര്‍ത്താവുമായി വന്ധ്യതാ
ചികില്‍സയ്ക്കെത്തി.നളനും ദമയന്തിയും അല്ലെങ്കില്‍ അനിരുദ്ധനും ഉഷയും
പോലെ എന്നൊക്കെ പറയാം.വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി.
ഗര്‍ഭിണിയായില്ല എന്ന കാരണത്താല്‍ ആറുമാസത്തിനുള്ളില്‍
അക്കാലത്തു ദമ്പതികള്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു തുടങ്ങിയിരുന്നില്ല.
എന്നാല്‍ ഇവിടെ പ്രശനം അതായിരുന്നില്ല. യുവതിയ്ക്കു,നമുക്കവളെ
സഉന്ദരിക്കുട്ടി എന്നു വിളിക്കാം, നാളിതു വരെ മെന്‍സ്സസ് വന്നിട്ടില്ല.
സുന്ദരിക്കുട്ടിയെ വിശദമായ ശാരീരിക പരിശോധനയ്ക്കു വിധേയമാക്കി.
ഇന്നു പ്രചരത്തിലായ അള്‍ട്രാ സൗന്‍ഡ് സ്കാനിംഗ് അന്നു ലഭ്യമായിരുന്നില്ല.
രോഗ ചരിത്ര വിശകലനം.ശരീര പരിശോധന ഇവ മാത്രമായിരുന്നു
രോഗനിര്‍ണ്ണയത്തിന് അന്നു മാര്‍ഗ്ഗങ്ങള്‍.
മനസ്സില്‍ കണ്ടതു തന്നെ.
"ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം" എന്ന അപൂര്‍വ്വ സ്ഥിതി
വിശെഷം.ഒരിനം ഉഭയ ലിംഗ ജീവി.പുരുഷ സ്വഭാവം ഉണ്ടാക്കുന്ന
വൃഷണം ഉണ്ട്.സ്ത്രീ ശരീരഭാഗങ്ങളായ ഭഗം,യോനി എന്നിവയും ഉണ്ട്.
ധാരാളം മുടി.എന്നാല്‍ മറ്റൊരിടത്തും രോമം കാണില്ല.
മൃദുവായ ഒട്ടും രോമമില്ലാത്ത തൊലി.നല്ല സൗന്ദര്യം.ഒടിവുകളും
വളവുകളും നയനാകര്‍ഷം.പക്ഷേ ഗര്‍ഭ പാത്രം.അണ്ഡവാഹിനി
ക്കുഴല്‍,അണ്ഡാശയം ഇവയൊന്നും ഇല്ല.അഥവാ ഉണ്ടെങ്കില്‍
ലുപ്താവസ്ഥയില്‍.എന്നാല്‍ യോനീ നാളം കാണും.ലൈംഗീക ബന്ധം
നടക്കും.ആര്‍ത്തവ ശ്രാവം ഉണ്ടാകില്ല.ഗര്‍ഭം ധരിക്കാനാവില്ല.
പ്രസവിക്കാനും.ലൈംഗീക ബന്ധം നടക്കുമെന്നതിനാല്‍ നിയമം
വിവാഹമോചനം അനുവദിക്കില്ല.
ദത്തെടുക്കല്‍ ആണു പോം വഴി.ദത്തെടുത്ത അവരുടെ കുഞ്ഞ്
ഇന്നു വിവാഹിതയായി .രണ്ടു പേരക്കുട്ടികളുമായി
അവര്‍ സന്തോഷമായി ജീവിക്കുന്നു.