2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

മീനച്ചില്‍ ആറും മാ(ര്‍ഗ്ഗ)പ്പിള്ള മാരും

മീനച്ചില്‍ ആറും മാ(ര്‍ഗ്ഗ)പ്പിള്ള മാരും

പാലാ സെന്‍റ്‌തോമസ്‌ കോളേജിലെ ജീവശാസ്ത്ര
വിദ്ധ്യാര്‍ഥികള്‍ സ്പെസിമന്‍
കളക്ഷനോടൊപ്പം
മീനച്ചില്‍ ആറിന്‍റെ തുടക്കം
കണ്ടെത്താന്‍ പോയ അനുഭവം
മീനച്ചിലാറിന്റെ തുടക്കത്തുള്ളികള്‍ തേടി
എന്ന പേരില്‍
2009 മാര്‍ച്ച്‌ 15 ലക്കം ദീപിക വാരന്തപ്പതിപ്പില്‍.
എഴുതിയത്‌ ലിബിന്‍ കുര്യന്‍.

മീനച്ചിലാറിനു "കാവനാര്‍" എന്നൊരു പേരുണ്ടെന്നു ലിബിന്‍.
മലയാളം ഇംഗ്ലീഷിലാക്കയും
വീണ്ടും മലയാളമാക്കയും
ചെയ്തപ്പോള്‍ വന്ന പിശകാണ്‌.
അങ്ങിനെ ഒരു പേരില്ല.
മീനച്ചില്‍ ആറിന്‍റെ പുരാതന നാമം കവണാര്‍ എന്നായിരുന്നു.
അതും വായ്‌ മൊഴിവഴക്കപ്പേരായിരുന്നു.
"ഗൗണാര്‍" എന്നായിരുന്ന് ഈ നദിയുടെ ആദ്യ പേര്‍.
ഗൗണമഹര്‍ഷിയുടെ കമണ്ഡലു മറിഞ്ഞു
വീണുണ്ടായ ജലപ്രവാഹം.

മീനച്ചില്‍ എന്ന പേര്‍ മീനച്ചില്‍ കര്‍ത്താക്കന്മാരില്‍
നിന്നുണ്ടായി
എന്ന വാദവും അബദ്ധം.
കര്‍ത്താക്കന്മാര്‍ക്കു മുമ്പും
മീനച്ചില്‍ ആറും നാടും ഉണ്ടായിരുന്നു.

മാവേലിക്കര വരെ വ്യാപിച്ചിരുന്ന കേരള സിംഹവളനാട്ടിലെ
മാവേലി വാണദിരായര്‍
(ഇദ്ദേഹത്തിന്റെ മധുരമീനാക്ഷി ശാസനം
കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി കോവിലില്‍
ഇപ്പോഴും കാണാം)
എന്ന രാജാവിന്റെ ഇടപ്രഭുക്കളായിരുന്ന കോയിയന്മാര്‍
ചോറ്റി,കാഞ്നിരപ്പള്ളി അകലകുന്നം ഭാഗങ്ങളിലെ ജനങ്ങളെ
വല്ലാതെ പീഢിപ്പിച്ചിരുന്നു.
അവരെ അമര്‍ച്ച ചെയ്യാന്‍ കടത്തുനാട്ടില്‍ നിന്നും ഓടിപ്പോന്ന
രാമന്‍-രാമന്‍ എന്ന രണ്ടു
കടത്തനാടന്‍ മല്ലരുടെ സഹായം തെക്കുംകൂര്‍ രാജാവു തേടി.

കോട്ടയത്തിനടുത്തു നട്ടാശ്ശേരിയില്‍ രഹസ്യ കളരി കെട്ടി
പോരാളികളെ പരിശീലിപ്പിച്ചു രാമര്‍ ദ്വയങ്ങള്‍
കോയിയന്മാരെ അമര്‍ച്ച ചെയ്തു.

പ്രത്യുപകാരമായി രാമര്‍ ദ്വയങ്ങള്‍ക്കു
കര്‍ത്താവു സ്ഥാനവും
മീനച്ചില്‍ പ്രദേശത്തിന്റെ അധികാരവും തെക്കുംകൂര്‍
രാജാവു നല്‍കി.
ഇവരുടെ പേരിനോടൊപ്പം പറയപ്പെടുന്ന
ചിങ്ങര്‍ അഥവ സിംഹര്‍ എന്ന പദവി
ഇവരുടെ പൂര്‍വ്വിക രാജ്യമായ സിംഹള ദ്വീപിനെ
(സിലോണ്‍)കുറിക്കുന്നു.
ഇതില്‍ നിന്നും മീനച്ചില്‍ എന്ന പേരിനു കര്‍ത്താക്കന്മാരുമായി
യാതൊരു ബന്ദ്ധവുമില്ല എന്നു മനസ്സിലാകും.

കച്ചവടത്തിനും കൃഷിക്കുമായി ,വറള്‍ര്‍ച്ച
തുടര്‍ക്കഥയായ
തമിഴ്‌ നാട്ടില്‍ നിന്നും,
മഴയേറെ ഉള്ള കേരളത്തിലേക്കു കുടിയേറിയ
ശൈവപ്പിള്ളമാര്‍ ആയിരുന്നു ഒരുകാലത്തു
കാഞ്ഞിരപ്പള്ളി,അകലകുന്നം പ്രദേശങ്ങളിലെ
പ്രധാന താമസ്സക്കാര്‍.

ശൈവരായ ഇവര്‍ സ്ഥാപിച്ച ശൈവ ക്ഷേത്രങ്ങള്‍
(ശിവന്‍,പാര്‍വതി,മുരുകന്‍,ഗബ്ബപതി,അയ്യപ്പന്‍)
നിരവധി എണ്ണം ഈ പ്രദേശങ്ങളില്‍ കാണാം
(ചോറ്റി, തിടനാട്‌, ഈരാറ്റുപേട്ട,പുലിയന്നൂര്‍,
പൂവരണി, കാഞ്ഞിരപ്പല്ല്യ്‌,ചിറക്കറ്റവ്‌,ചെറുവള്ളി,
എരുമേലി,ആനിക്കാട്‌,ഇളമ്പള്ളി,കടപ്പാട്ടൂര്‍ തുടങ്ങിയവ).
വൈഷ്ണവക്ഷേത്രങ്ങള്‍ തീര്‍ത്തും വിരളം.

ഏതോ കാരണവശാല്‍ കര്‍ത്താക്കന്മാരുമായി ഇടഞ്ഞ
കൃഷിക്കാരായ
വെള്ളാളപ്പിള്ളമാരില്‍ നല്ല പങ്കും
അക്കാലത്തെ ബിഷപ്പ്‌ ആസ്ഥനമായിരുന്ന കൊല്ലത്തു പോയി
മാര്‍ഗ്ഗം കൂടി (മതം മാറ്റം) ക്രിസ്ത്യാനികളായി.

കച്ചവടക്കാരായ വെള്ളളപിള്ളമാരില്‍ നല്ലപങ്ക്
ഇസ്ലാം മതം
സ്വീകരിച്ചു മുസ്ലിം മാപ്പീള്ള മാരുമായി.

കാഞ്ഞിരപ്പള്ളി. എരുമേലി,ഈരറ്റുപേട്ടകളില്‍
അവര്‍ കേന്ദ്രീകരിച്ചു വ്യാപാരം നടത്തി.
അവരുടെ കേന്ദ്രം
പേട്ട എന്നറിയപ്പെട്ടു.

(എരുമേലി പേട്ടയിലെ ഹിന്ദു-മുസ്ലിം മൈത്രിയുടെ നിദര്‍ശനം ആയ
പേട്ട തുള്ളല്‍ ലോകപ്രസിദ്ധം)

മാര്‍ഗ്ഗം കൂടി മാര്‍ഗ്ഗപ്പീള്ളമാരായ ശൈവപിള്ളമര്‍ അങ്ങിനെ
മാപ്പിള(മാര്‍ഗ്ഗപ്പിള്ള) മാരായി.

ഇടറുകു ജോസഫിന്‍റെ
സെന്‍റ് തോമസ്‌ ഒരു കെട്ടുകഥ(2003 എഡിഷന്‍) പേജ്‌ 198 കാണുക.

മുസലിയാര്‍ അറബി വാക്കല്ല എന്നും
വെള്ളാളരില്‍ ഒരു വിഭാഗം ആയ മുതലിയാരില്‍ നിന്നു വന്ന
വാക്കാണെന്നും
എന്‍. എന്‍ കാരശ്ശെരി മാതൃഭൂമി യില്‍ എഴുതി.


മീനച്ചിലാറില്‍
അമരത്വം നല്‍കാന്‍ കഴിയുന്ന
നീലക്കൊടുവേലി ഒഴുകി വരും എന്നു വിശ്വസിക്കുന്നവരുണ്ട്‌.
ബി.സന്ധ്യ ഐ.പി.എസ്സ്‌ എഴുതിയ
നീലക്കോടുവേലിയുടെ കൂട്ടുകാരി
എന്ന നോവല്‍ കാണുക.
അരുന്ദ്ധതി റോയിയുടെ ചെരുതിന്‍റെ തേവര്‍ എന്ന നോവലില്‍
മീനച്ചിലാര്‍
കഥാപാത്രമാണ്‌.
അന്യമാം രാജ്യങ്ങളില്‍ കേറിയും കടന്നും ചെന്നു
കേരളം വളരുന്നു
എന്നു പാടിയ, കവിതയുടെ പാലാഴി തീര്‍ത്ത
മഹാകവി പാലാ നാരായണന്‍ നായര്‍ ജനിച്ചതും മീനച്ചിലാറ്റിങ്കരയില്‍.
വിശുദ്ധ അല്‍ഫോന്‍ശാമ്മ അന്ത്യ വിശ്രമം കൊള്ളുന്നതും
ഇതേ ആറിങ്കരയില്‍ ഭരണങ്ങാനത്തും.
വെള്ളപ്പിള്ളമാര്‍ ഇരുന്നു പാടിയ കര വെള്ളാപ്പാട്‌
എന്നറിയപ്പെടുന്നു.
പാലാത്ത്‌ എന്ന കുടുംബത്തിലെ പിള്ള നല്‍കിയ സ്ഥലത്ത്‌
അങ്ങാടി വന്നപ്പോള്‍, അങ്ങാടിയുടേ പേരും നാടിന്‍റെ പേരും
പാല
എന്നായി.
ളാലന്‍ നല്‍കിയ പ്രദേശം ളാലം ആയി.

കേരളത്തിലെ ആദ്യ എം.ബി.ബി എസ്സ്‌ കാരന്‍(1880-ബ്രിട്ടനിലെ
അബര്‍ഡീന്‍ യൂണിവേര്‍സിറ്റി)
ഡോ.ഈ.പുന്നന്‍
( ആദ്യ സര്‍ജന്‍ ജനറാള്‍
ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ പിതാവ്‌)
ജനിച്ചത് ഈ നദിക്കരയിലെ അയിമനത്തും.

അക്ഷര നഗരിയായ ,ആദ്യത്തെ സമ്പൂര്‍ണ്ണ
സാക്ഷര നഗരിയായ,
1950 ലെ ആദ്യലോകസഭാതെരഞ്ഞെടുപ്പില്‍
ഏറ്റവും കൂടുതല്‍ പോളിംഗ്‌(80.9%)
നല്‍കി റിക്കാര്‍ഡ്‌ സൃഷ്ടിച്ച
കോട്ടയവും ഈ നദിക്കരയില്‍ നിലകൊള്ളുന്നു.

തമിഴ്‌നാട്ടില്‍ നിന്നും തെക്കും കൂറിലേക്കു കുടിയേറിയ
ശൈവ പിള്ളമാര്‍
അവരുടെ കൂടെ കൊണ്ടു വന്ന
പരദേവതയായ
മീനാച്ചി(മധുര മീനാക്ഷി) യുടെ
ക്ഷേത്രങ്ങള്‍
കാഞ്ഞിരപ്പള്ളിയിലും പില്‍ക്കാലത്തു പൂഞ്ഞാറ്റിലും സ്ഥാപിച്ചതോടെയാണു
ഗൗണാറിനും
ഒപ്പം ഈ പ്രദേശത്തിനും
മീനച്ചില്‍ എന്ന പേരു കിട്ടിയത്‌.

നമ്മുടെ തമിഴ്‌ ബന്ധം തെളിയിക്കുന്ന പേരാണു
മീനച്ചില്‍.
അതിനു കടത്തനാടന്‍ കര്‍ത്താക്കളുമായോ
അവരുടെ (വടക്കന്‍)വീരഗാഥകളുമായോ
യാതൊരു ബന്ധവുമില്ല.

ഒരു കുടിയേറ്റത്തിന്‍ കഥ

ഒരു കുടിയേറ്റത്തിന്‍ കഥ

തമിഴ്നാട്ടിലെ കുംഭകോണം,കാവേരിപൂമ്പട്ടണം
മധുര,തെങ്കാശി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും
എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പു കുരുമുളക്
എന്ന കനകം വിളയുന്ന കാഞ്ചനപ്പള്ളി എന്ന
കാഞ്ഞിരപ്പള്ളിയിലേക്കു പല സംഘങ്ങളായി
പല്‍പ്പോഴായി കര്‍ഷകരും കച്ചവടകാരും
കണക്കപിള്ളമാരും ആയ നിരവധി ശൈവ വെള്ളാള കുടുംബങ്ങള്‍
കുടിയേറി.അവര്‍ തമിഴ് മാതൃകയില്‍
കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മധുര മീനാച്ചി
കോവിലുകളും കാഞ്ഞിരപ്പള്ളിയില്‍ രണ്ടു ഗണപതിയാര്‍
കോവിലുകളും പണിയിച്ചു.

കാഞ്ഞിരപ്പള്ളിയിലെ തരകനാര്‍ പറമ്പ്,പിള്ളയാര്‍
തേട്ടമ്മങ്കാശ്ശേരി പറമ്പ്,സുന്ദരനാര്‍
പറമ്പ്,പൈനാപ്പള്ളി പറമ്പ്,മഠത്തില്‍,കോക്കാപ്പള്ളി,ഇടക്കര,
ചെറുകര തുടങ്ങിയ പുരയിടങ്ങള്‍ ഇങ്ങനെ കുടിയേറിയ
വെള്ളാളര്‍ താമസ്സിച്ചിരുന്നവയാണ്.
കാലാന്തരത്തില്‍ കൃഷിക്കായി
വെള്ളാളര്‍ സമീപപ്രദേശങ്ങളിലേക്കു കുടിയേറി.
വിലക്കു വാങ്ങിയ അടിയാളരായ പുലയരുമായി
അവര്‍ കാടു വെട്ടിത്തെളിച്ചു കൃഷിയിറക്കി.

ചിറക്കടവ്,ചെറുവള്ളി,ചേനപ്പാടി.ആനിക്കാട്,
ഇളമ്പള്ളി,വാഴൂര്‍,കാനം,അന്തീനാട്,പാലാ,പൂവരണി,മങ്കോമ്പ്,
പൂഞ്ഞാര്‍,തൊടുപുഴ,കുടയത്തൂര്‍, ഉടുമ്പന്നൂര്‍,എരുമേലി,റാന്നി,
വടശ്ശേരിക്കര,പത്തനംതിട്ട,കോന്നി എന്നിവിടങ്ങളില്‍
ജലസ്രോതസ്സുകളിലെ വെള്ളം കൊണ്ടു കൃഷി ചെയ്തിരുന്ന
വെള്ളാളര്‍ വ്യാപിച്ചു.അവിടെയെല്ലാം
കോവിലുകളും നിര്‍മ്മിച്ചു.

വെള്ളാടു പോകുന്നിടവും വെള്ളാളര്‍ പോകുന്നിടവും
വെളുക്കും
(തെളിയും) എന്ന ചൊല്‍ അന്വര്‍ഥം
ആക്കും വിധം ഈ പ്രദേശങ്ങളൊക്കെ
കുരുമുളകു ചെടികളാല്‍ സമൃദ്ധമായി.

പൊന്‍‌കുന്നവും പാലായും മലഞ്ചരക്കു വ്യാപാരകേന്ദ്രങ്ങളായി.
വിദേശികള്‍ കേരളത്തിലേക്കു അവ വാങ്ങാന്‍ വരാന്‍ തുടങ്ങി.
പാലാ കുരുമുളകു കച്ചവടത്തിനു പ്രസിദ്ധമായി.
"കുരുമുളകു പാലാ"
എന്ന പ്രയോഗം അങ്ങിനെ ഉണ്ടായി