ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ (സിഐസി) ഉത്തരവ് സുപ്രീംകോടതിതന്നെ സ്റേ ചെയ്തു. കേന്ദ്രമന്ത്രി ഒരു കേസില്‍ ഇടപെട്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് ചീഫ്ജസ്റിസ് ഓഫ് ഇന്ത്യയും മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതിയും തമ്മില്‍ നടന്ന ആശയവിനിമയം വെളിപ്പെടുത്തണമെന്ന ഉത്തരവും റദ്ദാക്കി. സിഐസി ഉത്തരവിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീംകോടതി സുപ്രീംകോടതിയെത്തന്നെ സമീപിച്ചത്. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക
സുപ്രീം കോടതി തന്നെ കേസ് നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്തു.
വിവരങ്ങള്‍ അറിയുവാനുള്ള ആര്‍.ടി.ഐ ആക്ട് 2005 പ്രകാരം ഏതൊരു പൌരനും ഉള്ള അവകാശങ്ങളെ കീഴ് കോടതി സമാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനും, സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും പുറപ്പെടുവിക്കുന്ന വിധികള്‍ അപ്രസക്തമാവുകയാണോ?
എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്കണമെന്ന സംസ്ഥാന വിവരാവകാശകമ്മീഷന്റെ ഉത്തരവാണ് പ്രിവിലേജ് കമ്മറ്റിയുടെ പരിഗണനക്ക് വിടുകയും കമ്മീഷനെത്തന്നെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കുവാനുള്ള ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സമ്മേളനങ്ങള്‍ ചാനലുകള്‍ ടെലക്കാസ്റ്റ് ചെയ്യുമ്പോള്‍ സംസ്ഥാന നിയമസഭാസമ്മേളനങ്ങളിലെ പ്രസംഗം രേഖകളില്‍ തിരുത്തല്‍ വരുത്തി അംഗങ്ങള്‍ക്ക് നല്‍കുകയും സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വീഡിയോയില്‍ അപ്രകാരം ഒരു എഡിറ്റിംഗ് നടത്താത്തതിനാലാണ് വിവരാവകാശ മമ്മീഷന്റെ ഉത്തരവുണ്ടായിട്ടും നല്‍കുവാന്‍ കഴിയാത്തത് എന്നാണ് നാം വാര്‍ത്തകളിലൂടെ മനസിലാക്കിയത്.
കമ്മീഷനെത്തന്നെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2010 മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റ് നടയില്‍ ബ്ലോഗര്‍മാരുള്‍പ്പെടെ വിവിധ സംഘടനയില്‍പ്പെട്ടവരുടെ പ്രതിനിധികള്‍ പങ്കെടുത്ത ധര്‍ണ നടക്കുകയുണ്ടായി.
പ്രസ്തുത ധര്‍ണയിലെ തീരുമാന പ്രകാരം വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ആരംഭിക്കുവാനും ചര്‍ച്ചകളും മറ്റും എല്ലാപേര്‍ക്കും കാണത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിക്കുകയുണ്ടായി. rti4kerala@gmail എന്നവിലാസത്തിന്റെ നിയന്ത്രണത്തില്‍ പ്രസ്തുക ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആദരണീയനായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശ്രീ. ബി.ആര്‍.പി ഭാസ്കര്‍ ചര്‍ച്ചകള്‍ക്കായി ആദ്യ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അംഗങ്ങള്‍ക്ക് rti4kerala@googlegroups.com എന്ന വിലാസത്തില്‍ തങ്ങളുടെ ഇ-മെയില്‍ വിലാസത്തില്‍ നിന്ന് കത്തുകള്‍ അയക്കുവാനും മറുപടികള്‍ രേഖപ്പെടുത്തുവാനും സാധിക്കും.
War after War
5 ദിവസം മുമ്പ്