വാശിയില്‍ കുരുത്ത പള്ളിക്കൂടം
കോട്ടയം അക്ഷരനഗരി ആകാനുള്ള കാരണം
ബഞ്ചമിന്‍,ബയിലി,പെയിന്റര്‍ തുടങ്ങിയ
സി.എം.എസ്സ് മിഷണറിമാരാണെന്ന കാര്യത്തില്‍സംശയം ഇല്ല.
സ്കൂളും കോളെജും അച്ചടിശാലയും അവരാണു തുടങ്ങിയത്.
എല്ലാം കോട്ടയത്തു തന്നെയും.
ഏ.എഫ്.പെയിന്റര്‍ എന്ന മിഷണറിയുടെ
കാലത്താണെന്നു തോന്നുന്നു പാമ്പാടി.കൂരോപ്പട,ആനിക്കാട്,പൊങ്കുന്നം,
മുണ്ടക്കയം,മേലുകാവു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രൈമറി സ്കൂള്‍ തുടങ്ങിയ
കാലത്തു തന്നെ കാനത്തിലും ഒരു സ്കൂള്‍ തുടങ്ങി.
പള്ളിയും ഒപ്പം പള്ളിക്കുടവും എന്നതായിരുന്നു സി.എം എസ്സ്.മിഷണരിമാരുടെ
മുദ്രാവാക്യം.ദലിറത് വിഭാഗങ്ങളെ ക്രിസ്തുമതാനുയായികളാക്കുക ആയിരുന്നു
ആവരുടെ സ്മനസ്സിലിരുപ്പ് എന്നതും മറന്നു കൂടാ.
പള്ളിക്കൂടം പണിയാന്‍ പണം തികയാതെ വന്നപ്പോള്‍,
പെയിന്റര്‍ അച്ചന്‍ഇംഗ്ലണ്ടിലേക്കു
മടങ്ങി
വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ സ്തോത്രകാഴകളിലെ പിരിവു കൊണ്ടു വന്നാണത്രേ
അവ പൂര്‍ത്തിയാക്കിയത്.ഈ അച്ചനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
റോബിന്‍ ജഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം എന്ന കൃതിയില്‍
അദ്ദേഹത്തിന്റെ ചില കത്തുകള്‍ പരാമര്‍ശനവിധേയമാകുന്നുണ്ട്
ഇന്റര്‍നെറ്റിലും ചിത്രമോ ജീവചരിത്രകുറിപ്പോ കാണുന്നില്ല.
കാനത്തില്‍ കുടിയേരിയ പ്രവര്‍ത്യാര്‍ ഗോവിന്ദപ്പിള്ളയും
(മുന്‍ എം.എല്‍ ഏ.കാനം രാജേന്ദ്രന്റെ മുത്തച്ഛന്‍
ഞങ്ങളുടെ ഒരു കാരണവരും നാട്ടുപ്രമാണിയുമായിരുന്ന
ഷണ്മുഖ വിലാസം ആറുമുഖം പിള്ളയും
ഒത്തൊരുമിച്ചു
തങ്ങളുടെ ആണമക്കള്‍ക്കഡ്മിഷനായി സി.എം.എസ്സ് സ്കൂള്‍
പ്രഥമാദ്യാപകനെ കണ്ടു. പ്രവര്‍ത്യാര്‍ അങ്ങുന്നിന്റെ മകന് അപ്പോല്‍ തന്നെ
പ്രവേശനം കൊടുത്തു. അനിയന്‍ എന്ന ആ കുട്ടി പില്‍ക്കാലത്ത്
അനിയന്‍ വൈദ്യനായി.നാട്ടുകാര്‍ പക്ഷേ ഉടങ്കൊല്ലി എന്ന പേര്‍ നല്‍കി.
ആറുമുഖം പിള്ളയോട്അടുത്ത ആഴ്ച വരാന്‍ നിര്‍ദ്ദേശിച്ചു.
തന്നെ അപമാനിച്ച പള്ളിസ്കൂളിനോടു
പ്രതികാരം തീര്‍ക്കാന്‍ കാരണവര്‍ പിറ്റേ ദിവസം തന്നെ കോട്ടയം
പേഷ്കാരെ കണ്ടു തന്റെ വക പുയിടത്തില്‍ ഒരു സ്കൂല്‍ അനുവദിപ്പിച്ചു.
80 വര്‍ഷം മുന്‍പു ഓലക്കൂരയില്‍ തുടങ്ങിയതാണ് ജന്മ്ഗൃഹത്തിനു
തൊട്ടിരുന്ന കൊച്ചു കാഞ്ഞിരപ്പാറ എന്ന ഷണ്മുഖ വിലാസം പ്രൈമറി സ്കൂള്‍.
സ്വന്തം കയ്യില്‍ നിന്നും ഏഴുരൂപാ വീതം നല്‍കിയാണ് ആറുമുഖം അധ്യാപകരെ
നിലനിര്‍ത്തിയത്
M.N Sankara Pillai & Mrs.Devaki Amma -Teachers.പില്‍ക്കാലത്തതു സര്‍ക്കാരിനു നല്‍കി.
തങ്ങളുടെ അടിയാളനായിരുന്ന തെയ്ത്താന്‍ പുലയന്റെ
കൊച്ചുമകനു ജോലി കൊടുക്കണം എന്നതായിരുന്നു
കണ്ടീഷന്‍.
മര്‍ക്കോസ് സാര്‍ പ്രധമാധ്യാപകനയണു
റിട്ടയര്‍ ചെയ്തത്.
കാനത്തിലെ വിദ്യാസമ്പന്നരായ മൂന്നു തലമുറകളെ വാര്‍ത്തെടുത്ത
ഈ സ്കൂള്‍ മുത്തശ്ശി ഇന്ന്‍ കുട്ടികളെ കിട്ടാത്തതിനാല്‍
അടച്ചു പൂട്ടല്‍ ഭീഷിണിയിലാണ്.