(Mrs & Mr. Malkuzhiyil Arumukham Pillai-brother of Ayyappan Pillai
ചിത്തിര പിറന്നാല്‍......
1944 ജൂലൈ 27(1119 കര്‍ക്കിടകം12)
ചിത്തിരനക്ഷ്ത്രത്തിലായിരുന്നു
ജനനം.കാനത്തില്‍ കൊച്ചുകാഞ്ഞിരപ്പാറ എന്ന ഭവനത്തിലായിരുന്നു
ജനനം.ആഭവനം ഇന്നില്ല.പുരയിടവും അന്യാധീനപ്പെട്ടു.
ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും എന്ന ചൊല്ല്
അങ്ങനെ അനുഭവത്തില്‍വന്നു.
ഇനിഷ്യലിലെ കെ എന്നതിലും തൊട്ടടുത്തു പിതൃസഹോദരന്‍
ഷണ്മുഖവിലാസം ആറുമുഖം പിള്ള തുടങ്ങിയ
എസ്.വി.എല്‍ പി സ്കൂള്‍ വക ഓമനപ്പേരായ
കൊച്ചുകാഞ്ഞിരപ്പാറയിലും
ജന്മഗൃഹസ്മരണ നിലനിന്നുപോരുന്നു.
അന്നത്തെ ഭരണാധികാരിയും
സാക്ഷാല്‍ പൊന്നു തമ്പുരാനുമായിരുന്ന(അക്കഥ പിന്നാലെ)
ചിത്തിര തിരുനാളിനു രാജ്യം തന്നെ പോയപ്പോള്‍ ജന്മഗൃഹം മാത്രം
നഷ്ടപ്പെട്ട ഞാനെതിനു ദുഖിക്കണം?
വാഴൂര്‍ ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍ പിള്ള,
ആനിക്കാട് ഇളമ്പള്ളി കല്ലൂര്‍ രാമന്‍പിള്ള തങ്കമ്മ
എന്ന ദമ്പതിമാരുടെ രണ്ടാമത്തെ സന്താനമായിട്ടായിരുന്നു ജനനം.
മൂത്തത്സഹോദരി പാറുക്കുട്ടി.
ഞങ്ങളുടെ കുടുംബത്തില്‍ ബിരുദധാരിണിയാകുന്ന
ആദ്യവനിത.പത്തനംതിട്ട നേതാജി ഹൈസ്കൂള്‍ ഹെഡ്മിസ്റ്റ്രസ്
ആയി റിട്ടയര്‍ചെയ്തു പ്രമാടത്തു സൗഭാഗ്യകരമായ വിശ്രമജീവിതം നയിക്കുന്നു.
അക്കാലത്തെ പതിവ് അമ്മമാര്‍ കുറഞ്ഞതു പത്തു തവണ എങ്കിലും
ഗര്‍ഭിണികള്‍ ആവുക എന്നതായിരുന്നു.പിത്രുസഹോദരര്‍ മൂന്നു പേരും
ഇക്കാര്യത്തില്‍ മല്‍സരിച്ചിരുന്നു.
മൂത്തപിതൃസഹോദരന്‍ കളപ്പുരയിടത്തില്‍ കുട്ടന്‍പിള്ള എന്ന ചിദമ്പരം
പിള്ളക്കു മാത്രമേ ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിജയം കിട്ടിയുള്ളു.
പത്തു മക്കളെ കിട്ടി.ആഡ്വേക്കേറ്റ് കാനം ശിവന്‍പ്പിള്ള അവരില്‍
ഒരാളായിരുന്നു.മറ്റു സഹോദരര്‍ 6.7.8 എന്നിങ്ങനെ തൃപ്തരായി.
ഞങ്ങളുടെ മാതാവും ഒപ്പത്തിനൊപ്പം പത്തു തവണ ഗര്‍ഭിണി ആയെങ്കിലും
ഞങ്ങള്‍ നാലു പേരേ രക്ഷപെട്ടുള്ളു.
ആണ്‍ തരിയായി ഞാന്‍ മാത്രം.
ഇളയവരായി രണ്ടു സഹോദരികളുണ്ടായി.
കുടുംബിനികളായി കഴിയുന്ന
രാജമ്മയും സരോജിനിയും.
മണി എന്നായിരുന്നു വിളിപ്പേര്‍.
മുത്തഛ്ന്‍ പേര്‍ ശങ്കരപിള്ള സ്കൂള്‍ നാമവും
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ