പിതാവിനു മുമ്പു ജനിച്ച മകൾ
1494-1574 കാലത്തു ജീവിച്ചിരുന്ന തുഞ്ചത്തു രാമാനുജൻ എഴ്ത്തഛൻ എന്ന മലയാളഭാഷാപിതാവ്
ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ്,ഏതാണ്ട് 2200 വർഷം മുമ്പുതന്നെ, നിലനിന്നിരുന്ന ഭാഷയാണു
മലയാളം എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത ഡോക്ടറന്മാരായ പുതുശ്ശേരി രാമചന്ദ്രൻ,നടുവട്ടം ഗോപാലകൃഷ്ണൻ
എന്നിവരടങ്ങുന്ന ആറംഗ മലയാളപണ്ഡിതസംഘം കണ്ടെത്തിയതായി തിരുവനന്തപുരത്തു നിന്നും സുജിത് നായർ
2010 ആഗസ്റ്റ് ലക്കം മനോരമയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു.
തേനി പുളിങ്കൊ മ്പിൽ നിന്നു ലഭിച്ച വീരക്കൽ ലിഖിത(ബി.സി രണ്ടാം നൂറ്റാണ്ടിൽ എന്നു ഐരാവതം
മഹാദേവൻ)ത്തിലെ തീയൻ ,വയനാട്ടിലെ എടക്കൽ ഗുഹയിൽ കാണുന്ന പൽ പുലി താത്തകരി
( (1500 വർഷം), വെങ്കോമലൈ കച്ചവനു ചത്തി എന്നീ പദങ്ങൾ, പട്ടണം പര്യവേഷണത്തിൽ
കിട്ടിയ ഓട്ടക്കലകഷണത്തിലെ ഊർപ്പാവ ഓ(ബി.സി.ഒന്നാം നൂറ്റാണ്ട്) എന്ന പ്രയോഗം നിലമ്പൂർ
ലിഖിതത്തിലെ അണ(ഏ.ഡി.നാലാം നൂറ്റാണ്ട്) എന്ന പദം എന്നിവയെ അടിസ്ഥാനമാക്കിയാണ്
ഈ അവകാശവാദം.
തമിഴ് -തെലുങ്ക് -കന്നടഭാഷകൾക്കു ക്ളാസിക് പദവി കിട്ട്യപ്പോൾ ഭാഷയ്ക്കു സാഹിത്യപദവിയില്ല,
സാഹിത്യത്തിനു മാത്രമേ ക്ളാസിക്പദവിയുള്ളൂ എന്നു വിമർശിച്ച സുകുമാർ അഴീക്കോട് മാഷ് മലയാളം
എന്ന പിതൃരഹിതഭാഷയ്ക്കും ക്ളാസിക്പദവി കിട്ടുമ്പോൾ എന്തു പറയുമോ?
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്