

കാമ്പിശ്ശേരിയുടെ കുറ്റസമ്മതം
അഥവാ സത്യസന്ധത
പി.ടി.ചാക്കോ ? നിരപരാധി.
2008 ജൂലൈ 27 കാമ്പിശ്ശേരിയുടെ മുപ്പതാം
ചരമ വാര്‍ഷികമായിരുന്നു.
അദ്ദേഹം വളര്‍ത്തി വലുതാക്കിയ പല പത്രാധിപന്മാരും
എഴുത്തുകാരും അദ്ദേഹത്തെ മറന്നു കളഞ്ഞു.
പക്ഷെ അദ്ദേഹതിന്‍റെ കുറ്റസമ്മതം അഥവാ ഉപദേശം
എല്ലാവരും ഓര്‍ത്തു വയ്ക്കണം.
അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വിതുര ബേബി
"സത്യത്തിന്‍റെ അടിവേരുകള്‍"
എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്രാധിപ സമതിയില്‍ കാമ്പിശ്ശേരി ഒറിക്കല്‍ പറഞ്ഞു
"നമ്മുടേതു പര്‍ട്ടി പത്രമാണ്.
ആ ലൈനില്‍ ഒരുപാട് ചെയ്തു.
പി.ടി.ചാക്കോ ഒരു സ്ത്രീയെ തട്ടിക്കൊണ്ടു
പോയെന്നും അദ്ദേഹത്തിന്‍റെ കാര്‍ കട്ടവണ്ടിയില്‍
ഇടിച്ച് അപകടമുണ്ടായി എന്നും നമ്മള്‍ വാര്‍ത്ത ഉണ്ടാക്കി.
പത്തു ശതമാനം സത്യം.
തൊണ്ണൂറു ശതമാനം കള്ളം.
പക്ഷേ ആ വാര്‍ത്ത ചാക്കോയുടെ
ജീവിതം തുലച്ചു.
അത്തരം രീതിയൊന്നും നമുക്കിനി വേണ്ട."
എല്ല മാധ്യമ പ്രവത്തകര്‍ക്കും സ്വീകരിക്കാവുന്ന
ഉപദേശമാണു കാമ്പിശ്ശേരിയുടെ കുമ്പസ്സാരം.
ഈ വസ്തുത എരുമേലിയില്‍ വന്നപ്പോല്‍ എന്നോടും
പറഞ്ഞിരുന്നു സത്യസന്ധനായിരുന്ന കാമ്പിശ്ശേരി.
ഡോക്ടറേ,നിങ്ങളുടെ നാട്ടുകാരന്‍ ചാക്കോച്ചനെ
കുരിശിലേറ്റിയ പത്രക്കാരാ ഞങ്ങള്‍
ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരിയും
കിട്ടുമ്മാന്‍ വരയുടമ യേശുദാസനേയും
ഉദ്ദേശിച്ചാവണം അദ്ദേഹം പറഞ്ഞത്.