കാമ്പിശ്ശേരിയുടെ കടലാസ്സു കച്ചവടം
1954 ല്‍ പത്തു വയസ്സുള്ളപ്പോള്‍ പത്തനാടു നടത്തപ്പെട്ട
"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" നാടകത്തിലെ പരമുപിള്ള
അശ്വമേധം സിനിമയിലെ കുഷ്ഠരോഗി
പാച്ചുവും കോവലന്റേയും പിതാവ് കിട്ടു അമ്മവന്‍റെ
സൃഷ്ടാവ്
യേശുദാസനുമായി
എരുമേലിയില്‍.
"അസാധു" എന്നൊരു കാര്‍ട്ടൂണ്‍ മാസിക നടത്തി പൊള്ളിയിരിക്കുന്ന
യേശുദാസന്‍.ലേഖനങ്ങളെ ഇരുവരും വാനോളം
പുകഴ്ത്തി.നല്ല ഭാഷ.ലളിതം.മനോഹരം.എഡിറ്റിംഗ് വേണ്ട
തുടങ്ങി നല്ല നല്ല മലയാളം വിശേഷണപദങ്ങളുടെ പ്രളയം.
എന്തോ ദുഷ്ട ലാക്ക്(പി.ഗോവിന്ദപിള്ളയോടു കടപ്പാട്)
താമസ്സിയാതെ അതു വെളിയിലായി.
കടലാസ്സു കച്ചവടം
പുരോഗമിക്കുന്നില്ല എന്നു കാംബിശ്ശേരി. പൊതുജനാരോഗ്യം
വന്നാലൊന്നും ജനം ഇരച്ചു കയറി കോപ്പി വാങ്ങി വായിക്കില്ല.
അങ്ങനെ വരണമെങ്കില്‍ വിഷയം മറ്റേവന്‍ വേണം.
സാക്ഷാല്‍ വിഷായസുഖം തന്നെ.
പി.എം മാത്യൂ വെല്ലൂര്‍ "കുമാരി കുമാരന്മാരുടെ പ്രശനങ്ങള്‍"
ചെറിയ തോതില്‍ മനോരമ ദിനപ്പത്രത്തില്‍ ഒന്നു തുടങ്ങി
വച്ചതല്ലാതെ പേനയേടുത്തവരെല്ലാം ലൈംഗീകം അവതരിപ്പിക്കുന്ന
രീതി അന്നു പ്രചാരത്തിലായിരുന്നില്ല.
മുന്‍പൊരു ബ്ലോഗില്‍ വെട്ടൂര്‍ രാമന്‍ നായരെ ചെറുതായൊന്നു
കളിയാക്കന്‍ കാരണം പേരിനെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍
വിഷയസുഖം എഴുതി വായനക്കരെ സുഖിപ്പിക്കുന്ന
എന്നേയും പി.എം മാത്യൂവിനേയും
ഒന്നു വാരിയിരുന്നതിനാല്‍ ആണ്.
പാവം വെട്ടൂരാശാന്‍ കാലയവനിക്കു പിന്നില്‍ മറഞ്ഞു.
അല്ലാത്തപക്ഷം മനോരമ-മാതൃഭൂമി ആരോഗ്യ മാസികകള്‍
മല്‍സരിച്ചു കൂടുതല്‍ കൂടുതല്‍ തുറന്നു കാട്ടുകയും വരയുകുകയും
ചെയ്യുന്നതു കണ്ടു ജീവിക്കാന്‍ മറന്നു പോകയും
ആത്മഹത്യ ചെയ്യുകയും ചെയ്തേനെ.
ഏതായാലും വെല്ലൂരും കാനവും അത്രയും മുന്‍പോട്ടു
പോയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ