Dr.Kanam in Kanam Plantations
കാനം കരയും പന്നഗം തോടും
മനോരമ ആഴ്ചപ്പതിപ്പില്‍ ഒന്നിനു പുറകേ ഒന്നായി
വന്നിരുന്ന ജീവിതം ആരംഭിക്കുന്നു,ഈ അരയേക്കര്‍
നിന്‍ടേതാണ്,പമ്പാനദി പാഞ്ഞൊഴുകുന്നു,ഭാര്യ
തുടങ്ങിയ നീണ്ട കഥകളിലൂടെ അന്‍പതുകളില്‍
മലയാളത്തിലെ ജനപ്രിയ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍
നിന്നിരുന്ന എഴുത്തുകാരനായിരുന്നു കാനം ഈ.ജെ.
മനോരാജ്യം എന്ന പേരില്‍ ഒരു "മ" പ്രസിദ്ധീകരണം
അദ്ദേഹം കോട്ടയത്തു നിന്നും സ്വന്തമായും തുടങ്ങി.
( പില്‍ക്കാലത്ത് അത് കേരളഭൂഷണം ജോര്‍ജു തോമസ്സും
റേച്ചല്‍ തോമസ്സും ,അതിനു ശേഷം ഗുഡ്നൈറ്റ് മോഹനും
അതു കൈവശമാക്കി;എങ്കിലും നിലച്ചു പോയി)
കാനം ഈ.ജെ.ഫിലിപ്പു വഴിയും
ജനയുഗം-മലയാള നാടുവാരികകളിലെ കോളങ്ങള്‍
വഴി ഈയുള്ളവനും യുവജനപ്രസ്ഥാനങ്ങളിലൂടെ
കടന്നു വന്ന് രണ്ടു തവണ വാഴൂര്‍ എന്ന
പ്ലൂടോവ്ഡ് ആയ അസംബ്ലി മണ്ഡലത്തെ രണ്ടു തവണ
പ്രതിനിധാനം ചെയ്ത കാനം രാജേന്ദ്രന്‍(സി.പി.ഐ)
എന്ന രാഷ്ട്രീയക്കാരനിലൂടെയും
കാനം അച്ച്ന്‍ എന്ന സി.എം.എസ്സ് പുരോഹിതനിലൂടെയും
റബര്‍ ഉറകള്‍ നിര്‍മ്മാണരംഗത്തെ കാനം ലാറ്റക്സ്
വഴിയും കാനം എന്ന സ്ഥലം മലയാളി മനസ്സില്‍
മായാതെ നില നില്‍ക്കുന്നു.
വെണ്മണി അടയ്ക്കാ,ആറന്മുള വെറ്റില
എന്നൊക്കെപ്പോലെ കാനം വിത്തു തേങ്ങാ ഒരുകാലത്തു
മദ്ധ്യതിരുവിതാംകൂറില്‍ കേഴ്വി കേട്ടിരുന്നു.
കുട്ടിക്കാനം,ഇരുട്ടു കാനം, തേക്കാനം,മണ്‍വെട്ടിക്കാനം
തുടങ്ങി വേറെയും കാനം ഉണ്ട്.തിരുനെല്‍വേലിയില്‍
കാനം എന്നൊരു പഞ്ചായത്ത് ഉണ്ട്.ആഫ്രിക്കയില്‍ ഒരു പീഠഭൂമിയും.
ഒരു ദ്വീപും ഇപ്പേരിലുണ്ട്.ജപ്പാനില്‍ ഒരു കമ്പനിയുമുണ്ട്
കാനം എന്ന പേരിനവകാശിയായി.
പഴയ മലയാളത്തില്‍ കാനം പുഴ ആണെന്നും
പില്‍ക്കാലത്ത് പുഴയോടു ചേര്‍ന്ന പ്രദേശം(പുഴയോരം)
അഥവാ പുഴ വറ്റിയുണ്ടായ പ്രദേശം കാനം ആയിത്തീര്‍ന്നു എന്നും
മാതൃഭൂമി ദിനപ്പത്രത്തിലെ മധുരം മലയാളം പംക്തിയില്‍
(2004 ഡിസംബര്‍ 28 ലക്കം) ടി.കെ.കെ പൊതുവാള്‍ അഭിപ്രായപ്പെട്ടു.
ബി.സി.ഒന്നാം ശതകം മുതല്‍ ഏ.ഡി മൂന്നാം ശതകം വരെ
എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നു വിളിക്കപ്പെട്ടിരുന്ന പെരും പുഴയുടെ പ്രധാന
ശാഖ ഒഴുകിയിരുന്ന സ്ഥലമാണ് പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനു
സമീപമുള്ള മലബാറിലെ കാനം എന്നു പയ്യന്നൂര്‍ സ്വദേശി ആയ
പൊതുവാള്‍ പറയുന്നതു നമുക്കുവിശ്വസിക്കാം.
പഴയ തെക്കുംകൂറില്‍ പെട്ട കാനത്തില്‍ ഇപ്പോള്‍ പുഴയൊന്നും
ഇല്ല.എങ്കിലും കേരളത്തിലെ ഏറ്റവും നീളമേരിയ ശുദ്ധജലവാഹിയായ
പന്നഗം തോട് ഈ കാനത്തില്‍ തൊണ്ടുവേലില്‍ പുരയിടത്തില്‍
(ഇപ്പോള്‍
കാനം പ്ലാന്‍റെഷന്‍സ്) നിന്നാണു തുടങ്ങുന്നത്.
ജോസഫ് മറ്റം പന്നഗം തോട് എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്.
കലം മെനയുന്ന കുശവന്മാരുടെ കഥ.തകഴിയുടെ ചെമ്മീനിനെ
വെല്ലുന്ന നോവല്‍ എന്നായിരുന്നു തുടരനായി വരുമ്പോള്‍
ഉള്ള പരസ്യം.
ഒരു പക്ഷേ പുരാതനകാലത്ത് പന്നഗം കാനത്തില്‍ നല്ലൊരു
പുഴ ആയിരുന്നിരിക്കം.
പാത്തിരുന്നാല്‍ പന്നഗം കടക്കാം
എന്നൊരു ചൊല്ല് നാട്ടിലുണ്ട്.
പെട്ടെന്നു വെള്ളം
കൂടുകയും അതു പോലെ താഴുകയും
ചെയ്യുന്നതിനാല്‍ ഈ ചൊല്ലുണ്ടായി.
വളഞ്ഞു പുളഞ്ഞു പാമ്പിനെ(പന്നഗം)പോലെ ഒഴുകുന്നതിനാല്‍
പന്നഗം തോട് എന്ന പേര്‍ കിട്ടി.
പള്ളിക്കത്തോട്,അയര്‍ക്കുന്നം പഞ്ചായത്തുകളിലൂടെ
ഒഴുകി മീനച്ചില്‍ എന്ന ഗൗണാറില്‍
കാനം പ്രദേശത്തെ മഴവെള്ളം കൊണ്ടു രൂപം കൊള്ളുന്ന
പന്നഗം തോട് പതിക്കുന്നു.