KVMS Junction in NH-220
ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ കാലത്തു ചിന്ന മണ്ട്രൊ
എന്നറിയപ്പെട്ടിരുന്ന കേണല്‍ മണ്ട്രോ എന്ന സായിപ്പിന്‍റെ
മനസ്സില്‍ കുരുത്തതാണ് കോട്ടയം -കുമളി എന്ന
കെ.കെ റോഡ്.
ഏ.ഡി 1863 ല്‍ റോഡ് പണി തുടങ്ങി.സി.എം.എസ്സ് മിഷണറി
മാരുടെ കോട്ടയം മുണ്ടക്കയം ഭാഗങ്ങളിലെ പ്രേഷിത-വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങളും മണ്ട്രോയുടെ തിരുവിതാംകൂര്‍-മദിരാസി
ഗര്‍ണര്‍ നിയമനവും മുല്ലപ്പെരിയാര്‍ അണകെട്ടി മദിരാസിക്കു
വെള്ളം നല്‍കാനുള്ള തീരുമാനവും ഒക്കെ കെ.കെ റോഡിന്‍റെ
നിര്‍മ്മാണത്തിനു കാരണമായി.
മുണ്ടക്കയം വരെ 4 വര്‍ഷം,അവിടെനിന്നും കുമളി വരെ 4 വര്‍ഷം
അങ്ങിനെ മൊത്തം 8 വര്‍ഷം കൊണ്ടാണു പണി പൂര്‍ത്തിയായത്.
പൊന്‍കുന്നത്തുണ്ടായിരുന്ന കുന്നിലെ മുള്‍പ്പടര്‍പ്പു വെട്ടി മാറ്റാന്‍ പണിക്കാര്‍
മടിച്ചപ്പോള്‍ മണ്ട്രോ അതിലേക്ക്കു പൊന്‍നാണയങ്ങള്‍ വാരി വിതറിയത്രേ.
അതേത്തുടര്‍ന്നു പ്രദേശത്തിനു
പൊന്‍കുന്ന്‍ എന്ന പേരു വീണു.
മരിച്ച തൊഴിലാളികളുടെ ശവശരീരങ്ങള്‍ സംസ്കരിച്ച സ്ഥലമാണു
പാമ്പാടിയിലെ
"തെള്ളിച്ചുവട്".മേല്‍നോട്ടം വഹിച്ചിരുന്ന എഞ്ചിനിയറന്മാര്‍
തുണി കൊണ്ടുല്ല കൂടാരം കെട്ടി വിശ്രമിച്ച സ്ഥലം
"കൂടാരകുന്ന്‍".ആദ്യകാലത്തു കാളവണ്ടികള്‍ മാത്രം പോയിരുന്നു.
സമ്പന്നര്‍ക്കു കുതിരവണ്ടികളും വില്ലുവച്ച കാളവണ്ടികളും ഉണ്ടായിരുന്നു.
കൊടുങ്ങൂരിലെ തടിയാപിള്ള ഡോക്ടര്‍ക്കു വില്ലുവണ്ടി ഉണ്ടായിരുന്നു.
പിന്നീട് 8 സീറ്റുള്ള കരിവണ്ടി വന്നു.യുദ്ധകാലത്തു കരി ഉപയോഗിച്ചാണു
വണ്ടി ഓടിച്ചിരുന്നത്.വില പേശിയാണു ബസ്കൂലി വാങ്ങിയിരുന്നത്.
50 വര്‍ഷം മുന്‍പു റോഡ് ടാര്‍ ചെയ്തു.
രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാളും ഇന്ത്യന്‍ പ്രധാന മന്ത്രി
ജവഹര്‍ ലാലും ഇതുവഴി
തേക്കടിയിലേക്കു പോയപ്പോള്‍ റോഡിനിരുവശവും നാട്ടുകാര്‍ കൂടി.
ബാലകുമാര്‍,ദാസ്സന്‍,ദേശബന്ധു കെ.എന്‍ ശങ്കുണ്ണിപിള്ളയുടെ സ്വരാജ്
എന്നീ ബസ്സുകള്‍ കെ.കെ റോഡില്‍ ട്രിപ്പുകള്‍ നടത്തി
റഡിമണി കോട്ടയം എടു മണി മുണ്ടക്കയം എന്നുള്ള പോര്‍ട്ടര്‍(കിളി)
മാരുടെവിളി പ്രസിദ്ധമായിരുന്നു.
110 കിലോമീറ്റര്‍ വരുന്ന പഴയ കെ.കെ റോഡ് ഇപ്പോള്‍
എന്‍.എച്.200കൊല്ലം-കൊട്ടയം-തേനി യുടെ ഭാഗമാണ്. തമിഴന്‍റെ ദയവായ്പ്പും സാമര്‍ത്യവും
കൊണ്ടു സംസ്ഥാനപാത അല്ലാഞ്ഞിട്ടും ഈ റോഡ്
ദേശീയ പതയായി ഉയര്‍ത്തപ്പെട്ടു.കൊട്ടയം-കൊട്ടാരക്കര ഭാഗം സംസ്ഥാന പാത
കൂടി ഉള്‍പ്പെടുത്തി കൊല്ലം വരെ നീട്ടിയണ് അതു സാധ്യമാക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ