2009, ഏപ്രിൽ 1, ബുധനാഴ്‌ച

പേരിലിരിക്കുന്നത്





പേരിലിരിക്കുന്നത്

പേരിനെക്കുറിച്ചു പലരും എഴുതി.
വിശ്വസാഹിത്യത്തിലെ ഷേക്സ്പീയര്‍ മുതല്‍


ജീവിക്കുവാന്‍ മറന്ന സ്ത്രീയുമായി അരങ്ങേറ്റം
കുറിച്ച പാലാക്കാരന്‍ വെട്ടൂര്‍ രാമന്‍ നായര്‍ വരെ
എത്രയോ പേര്‍.ഒരു പേരില്‍ എന്റിരിക്കുന്നു?
എന്നു ചോദിച്ചു നാടകകുലപതി.
പലതും ഉണ്‍റ്റല്ലോ എന്ന്‍ അല്‍പജ്ഞനായ ഈയുള്ളവന്‍.
ഒരുവനു കേള്‍ക്കാന്‍ ഏറ്റവും ഇമ്പമുള്ള പദം അവന്‍റെ
പേര്‍ എന്നു ഡയില്‍ കാര്‍ണഗി പണ്ടേ പറഞ്ഞു.

വാസ്തം പറയട്ടെ, എന്‍റെ പേരിനേക്കാല്‍ എനിക്കിഷ്ടപ്പെട്ട
രണ്ടു പേരുകളില്‍ ഒന്നു ഞാന്‍ ജനിച്ച ജന്മനാടിന്‍റെ
പേരാണ്.
കാനം.
ഡോക്ടര്‍മാര്‍ സാധാരണ ചെയ്യാറില്ലാത്ത
കാര്യമാണ്‌ പേരിനോടൊപ്പം സ്ഥലപ്പേരു വയ്ക്കുക.സാഹിത്യകാരന്മാരും
വക്കീലാന്മാരും രാഷ്ട്രീയക്കാരും കലാകരന്മാരും അങ്ങിനെ ചെയ്യാറുണ്ട്.
അവരുടെ കുത്തവാകാശത്തഇല്‍ കൈകടത്തുവാന്‍ കാരണം
നാടന്‍പ്രേമം തന്നെ.

കാനം ഈ.ജെ . എന്ന തുടരന്‍ നോവലിസ്റ്റിനെപ്പോലെ
ഒരെഴുത്തുകാരന്‍ ആകണം എന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം.
കൊച്ചുകാഞ്ഞിരപ്പാറസ്കൂളില്‍ എം.എന്‍ ശങ്കരപ്പിള്ള സാര്‍,
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തു തന്നെ
ബഷീറിന്‍റെ ആനവാരിയും പൊന്‍‌കുരിശു തോമയും മറ്റും
വന്നിരുന്ന മാതൃഭൂമി വാരിക വായിക്കാന്‍ തന്നിരുന്നു
എന്നത് സാഹിത്യത്തില്‍ കമ്പം തോന്നാന്‍ കാരണമായി.
കാനം സി.എം എസ് മിഡില്‍സ്കൂളിലെ അധ്യാപകനായിരുന്നു
ഒരുകാലത്ത് കാനം ഈ.ജെ.ഫിലിപ്പ്.അദ്ദേഹത്തിന്‍റെ ഭാര്യ
ശോശാമ്മ സാര്‍(അന്നു ടീച്ചര്‍ വിളി പ്രചാരത്തില്‍ വന്നിരുന്നില്ല)
ഞങ്ങളുടെ ഫ്സ്റ്റ്ഫോം ക്ലാസ്ടീച്ചര്‍ ആയിരുന്നു.

മല്ലപ്പള്ളി പ്രസ്സില്‍ അച്ചടിച്ച്
ഒരു രൂപാ വിലക്കു വിറ്റിരുന്ന ബാ​‍ഷ്പോദകം
എന്ന ആദ്യഈ.ജെ.കൃതി ശോശാമ്മ സാര്‍ ക്ലാസ്സില്‍ കൊണ്ടുവന്നു
കുട്ടികള്‍ക്കു വില്‍ക്കുമായിരുന്നു.
വൈലോപ്പള്ളിയുടെ സ്വാധീനമാണോഎന്നറിയില്ല
കുടിയിറക്ക്
എന്ന പേരില്‍ അതില്‍ ഒരു കവിത ഉണ്ടായിരുന്നു.
അതു അക്കാലത്തു തിരുവിതാംകൂറിലെ
ഒട്ടെല്ലാ സ്കൂളുകളിലും കഥാപ്രസംഗം ആയോ ടാബ്ലോ
ആയോ സ്കൂള്‍ വാര്‍ഷികങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിരുന്നു.

ശോശാമ്മ സാര്‍ കൊണ്ടു വന്നിരുന്ന മനോരമ വാരികയും
അതില്‍ ഈ.ജെ സാറിന്റേതായി വന്നിരുന്നജീവിതം ആരംഭിക്കുന്നു,
ഈ അരയേക്കര്‍ നിന്രേറ്റണ്,പമ്പാനദി പാഞ്ഞൊഴുകുന്നു
തുടങ്ങിയ നീണ്ടകഥകള്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തി.

അഭിപ്രായങ്ങളൊന്നുമില്ല: