2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

2008-09 വര്‍ഷത്തെ റബ്ബര്‍ ഉല്പാദനം - ഒരു താരതമ്യ പഠനം


ഈ പഠനം ഇപ്പോള്‍ ഒരു പോസ്റ്റില്‍ വീണ്ടും പ്രസിദ്ധീകരിക്കുവാന്‍ കാരണം നാളിതുവരെ റബ്ബര്‍ ഉല്പാദനം കുറവാണെന്ന് പറഞ്ഞിരുന്ന റബ്ബര്‍ കണക്കുകള്‍ വരാന്‍ പോകുന്ന മാസങ്ങളിലെ ഉയര്‍ന്ന ഉല്പാദനം പ്രസിദ്ധീകരിക്കുവാന്‍ പോകുന്നു എന്ന മുന്നറിയിപ്പോടെയാണ്. ഉല്പാദനത്തില്‍ ഏറ്റക്കുറച്ചിലുണ്ടായാലും ഉപഭോഗത്തില്‍ വലിയ ഏറ്റക്കുറച്ചില്‍ കാണാന്‍ കഴിയില്ല. കര്‍ഷകരുടെ ഭാഗത്തുനിന്ന് പ്രതിമാസ ശരാശരി വിപണനം തുല്യമാക്കിയാല്‍ വിലയിലെ ഏറ്റക്കുറച്ചില്‍ ഒഴിവാക്കാം. പൂജ്യം ശതമാനം ഇറക്കുമതിത്തീരുവയോടെ റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലത്തില്‍ നടക്കുന്ന അനവസരത്തിലെ ഇറക്കുമതി വിലയിടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ്. ആസിയാന്‍ കരാറുപോലെ അപകടകാരിയാണ് പൂജ്യം ശതമാനം ഇറക്കുമതിത്തീരുവയില്‍ നടക്കുന്ന ഇറക്കുമതിയും, അന്താരാഷ്ട - ആഭ്യന്തര വിലയേക്കാള്‍ താണവിലക്കുള്ള കയറ്റുമതിയും. ഉദാ. ഏപ്രില്‍ മേയ് മാസങ്ങളില്‍ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ ഉയര്‍ന്നിരുന്നിട്ടും എപ്രകാരമാണ് കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്തത്?

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ക്ലിന്റ്_ഷോര്‍ട്ട് ലൈഫ് ഓഫ് എ ഗിഫ്ഫ്റ്റെഡ് ചൈല്‍ഡ്


7 വയസിനുള്ളില്‍ 20000 ചിത്രങ്ങള്‍ വരച്ച് അനശ്വരതയിലേക്ക് നടന്നു മറഞ്ഞ ക്ലിന്റ് (Clint ) നെക്കുറിച്ച് മലയാളിയായ "ബഷീര്‍ കെ" രചിച്ച ഇംഗ്ലീഷ് പുസ്തകം സൌജനൃമായീ ഡൌണ്‍ലോഡ് ചെയുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക "http://rapidshare.com/files/276799639/Clint_Short_lif_of_a_gifted_Child.pdf.html"

2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ലണ്ടന്‍ മാടവനപ്പറമ്പിലെ കേസരി ബാലകൃഷ്ണ പിള്ള

ലണ്ടന്‍ മാടവനപ്പറമ്പിലെ കേസരി
ബാലകൃഷ്ണ പിള്ള

വടക്കന്‍ പറവൂരിലെ മാടപ്പനപ്പറമ്പ് കേസരി ബാലകൃഷ്ണപിള്ളയാണ്‌
തകഴി,ദേവ്‌,ബഷീര്‍ ,വര്‍ക്കി,റാഫി
തുടങ്ങിയ പു.(രോഗമന)സാ(ഹിത്യ)ക്കാരെ കൊണ്ടു,
വിണ്ണും പെണ്ണും നോക്കിയിരുന്ന മലയാളസാഹിത്യത്തെ,
മണ്ണു നോക്കിയും (തകഴിയുടെ രണ്ടിടങ്ങഴി) പുണ്ണു
(ബഷീറിന്‍റെ ശബ്ദങ്ങള്‍,ആണ്‍ വേസ്യ, വര്‍ക്കിയുടെ റ്റ്യൂഷന്‍) നോക്കിയും ആക്കി മാറ്റിയത്‌.
തിരുവനന്തപുരം പുളിമൂട്ടിലെ കേസരി സ്മാരകം അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ടു.
പറവൂരിലെ മാടവനപറമ്പില്‍ പോയിട്ടില്ല.അവിടെ കേസരിയുടെ പ്രതിമ കാണാന്‍ വഴിയില്ല.

കേസരിയുടെ തനിപ്പകര്‍പ്പായിരുന്നു ഇംഗളണ്ടിലെ ചെലിസായിലേക്കു കുടിയേറിയ,
സ്കോട്ട്ലണ്ടില്‍ ജനിച്ച, നിരൂപകനും ഗദ്യകാരനും ചരിത്രകാരനും മറ്റും ആയിരുന്ന
ചെല്‍സിയായിലെ ജ്ഞാനി,താപസന്‍,ഗുരുഭൂതന്‍
തോമസ്‌ കാര്‍ലൈല്‍ ( 1795-1881).
ടെനിസണ്‍,ഡിക്കന്‍സ്‌,ബ്രൗണിംഗ്‌ എന്നിവര്‍ സ്ഥിരം അവിടെ സന്ദര്‍ശകരായിരുന്നു.



മരണാനന്തരം കാര്‍ല്‍ലൈന്‍റെ എഴുത്തു മേശ ഓസ്കാര്‍ വൈല്‍ഡ്‌ സ്വന്തമാക്കി.

സ്കോട്ട്ലണ്ടിലെ ഒരു കല്ലാശാരിയുടെ ഒന്‍പതാമത്തെ മകനായി കാര്‍ ലൈല്‍ ജനിച്ചു.
കാല്‍വിനിസ്റ്റായിരുന്ന പിതാവിനു
മകനെ പുരോഹിതനാക്കണമെന്നായിരുന്നു ആഗ്രഹം.കണക്കില്‍ മിടുക്കനായ കാര്‍ലൈല്‍ ആദ്യം
അദ്ധ്യാപനത്തിനു പോയി. പിന്നെ നിയമം പഠിച്ചു.അവസാനം സാഹിത്യകാരനായി മാറി.
എഡിന്‍ബറോ വിജ്ഞാനകോശ നിര്‍മ്മിതിയില്‍ ഗണ്യമായ പങ്കു വഹിച്ചു. ഗെയ്ഥെയുടെ
കൃതികള്‍ മൊഴിമാറ്റം നടത്തി. ആദ്യകൃതി ലണ്ടന്‍ മാഗസിനില്‍ വന്ന തുടരന്‍ - The Life of Friedrich Schiller-1825. 1826-ല്‌ Jane Bailie Welsh -നെ വിവാഹം കഴിച്ചു. പട്ടിണിയായിരുന്നു മിക്ക ദിവസവും. നൈരാശ്യവും ഉദരരോഗവും വിഷമിപ്പിച്ചു.

വായ്മൊഴിവഴക്കവും ബൈബിള്‍ വാക്യബഹുലവുമായ ശൈലിക്കുടമ. മൂന്നു വാള്യമുള്ള
The French Revolution വഴി ശ്രദ്ധേയനായി.സാമൂഹ്യപരിഷ്കരണം നടപ്പാക്കാത്ത പക്ഷം ഇംഗ്ലണ്ടില്‍
ഫ്രാന്‍സ്‌ ആവര്‍ത്തിക്കും എന്നു കാര്‍ ലൈല്‍ തുറന്നെഴുതി.1841 -ല്‍
On Heroes and Hero Worship പുറത്തു വന്നു.ചിലര്‍ ജന്മനാ മഹാന്മാരും
ലീഡറന്മാരുമായി ജനിക്കുന്നു എന്നും മറ്റുള്ളവര്‍ അവരെ പിന്തുടരണം
എന്നും അദ്ദേഹം വാദിച്ചു. സുഖത്തിനേക്കാള്‍ ,കടമയ്ക്കു പ്രാധാന്യം കൊടുക്കണം
എന്ന പക്ഷക്കാരനായിരുന്നു കാര്‍ലൈല്‍

1865 -ല്‍ എഡിന്‍ബറോ യൂണിവേര്‍സിറ്റി
ലോര്‍ഡ് റക്ടര്‍ എന്ന പദവി നല്‍കി
അദ്ദേഹത്തെ ആദരിച്ചു.
Remniscenes and Letters 1967 ആത്മകഥയാണെന്നു പറയാം.
ദമ്പതികള്‍ പരസ്പരം അയച്ച കത്തുകള്‍ പുസ്തകമാക്കിയതും ( 7 വാല്യം) പ്രസിദ്ധം.
ചെല്‍സിയായില്‍ നദിക്കരയിലുള്ള ഭവനം ഇന്നു സ്മാരകമെന്ന നിലയില്‍ ആയിരക്കണക്കിനാള്‌ക്കാരെ ആകര്‍ഷിക്കുന സരസ്വതിക്ഷേത്രമാന്‌.
മുന്‍ വശത്തെ പൂന്തോട്ടത്തില്‍ നീണ്ട താടിയുമായി ആ ജ്ഞാനി
ആരാധകരെ സ്വീകരിക്കുന്നു.


നമ്മുടെ മാടവനപ്പറമ്പിലെ കേസരിയുടെ ഒരു പ്രതിമ എന്നെങ്കിലും
എവിടെയെങ്കിലും ഉയരുമോ?

2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഓണം വിപണി മലയാളിക്ക് സ്വന്തം

ഓണവിപണിയിലെ പാലില്‍ വിഷാംശം
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചി നഗരത്തില്‍ വില്‍ക്കുന്ന നാല് സ്വകാര്യ കമ്പനികളുടെ പാലില്‍ ഫോര്‍മാലിന്‍ എന്ന വിഷാംശം കണ്ടെത്തി. പെന്റാ ഫ്രഷ്, പാലിക, പൂജ, ആരോഗ്യ എന്നീ കമ്പനികളുടെ പാലിലാണ് വിഷാംശം കണ്ടെത്തിയത്. കൊച്ചിയിലുളള ഇവയുടെ പ്ളാന്റുകളിലെ ഉത്പാദനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ഉത്തരവിട്ടു. സാമ്പിളുകള്‍ മൈസൂരിലെ നാഷനല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയയ്ക്കാനും തീരുമാനമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഈ കമ്പനികളുടെ പാലിന്റെ പരിശോധന നടത്തിയെങ്കിലും അവയില്‍ വിഷാംശം കണ്ടെത്തിയില്ല.
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന
തിരുവനന്തപുരം: ഉത്രാടതലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഇന്നലെ മാത്രം 34.14 കോടിയുടെ മദ്യം വിറ്റതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒാണത്തലേന്ന് 22.10 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ധനയാണ് വില്‍പനയില്‍ രേഖപ്പെടുത്തിയത്.

ഉത്രാടദിനമായ ഇന്നു മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതു മുന്നില്‍ക്കണ്ട് ഒാണമാഘോഷിക്കാന്‍ ഇന്നലെത്തന്നെ പലരും തയാറെടുത്തതാണ് റെക്കോര്‍ഡ് മദ്യവില്‍പനയ്ക്ക് ഇടയാക്കിയത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ ആദ്യ ദിനത്തിലെ ആദ്യ ഷോയെ അനുസ്മരിപ്പിക്കും വിധമായിരുന്നു സംസ്ഥാനത്തെ ബവ്റിജസ് ഒൌട്ട് ലെറ്റുകളിലെ ഇന്നലത്തെ തിരക്ക്.
മദ്യം വാങ്ങാന്‍ കാശ് ഒരു വിഷയമെ അല്ലെന്നു പ്രഖ്യാപിച്ചായിരുന്നു പലരും എത്തിയത്.
മദ്യത്തിനു ക്യൂ നില്‍ക്കാന്‍ രണ്ടെണ്ണം അടിച്ചിട്ട് എത്തിയവരും നിരവധി. സ്ഥിരം മദ്യപിക്കുന്ന ബാര്‍ ഇന്നു തുറക്കാത്തതിന്റെ ദുഖം താങ്ങാനാവതെ കിട്ടിയ കാശിനു മൊത്തം മദ്യം വാങ്ങിച്ചവരെയും കണ്ടു. തിരുവോണത്തിനു ബാര്‍ തുറക്കുമെന്ന ആശ്വാസമായിരുന്നു പലര്‍ക്കും.

ഇൌ വര്‍ഷം ഓഗസ്റ്റ് 26 മുതല്‍ 31 വരെ വിറ്റത് 132 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 110 രൂപയുടെ കോടിയുടെ മദ്യമാണു വിറ്റത്. ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്്. ഇന്നലെ മാത്രം 22 ലക്ഷംരൂപയുടെ മദ്യവില്‍പന. തൊട്ടുപിന്നില്‍ കരുനാഗപ്പള്ളിയാണ്. കരുനാഗപ്പള്ളിയില്‍ ഇന്നലെ 20.37 ലക്ഷത്തിന്റെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡും ബാര്‍ഹോട്ടലുകളും വഴി വില്‍പന നടത്തിയ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
കടപ്പാട് - മനോരമ
സഹകരണ ഓണവിപണി: വിറ്റുവരവ്‌ 102 കോടി കവിഞ്ഞു
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ്‌ നടത്തുന്ന ഓണവിപണിയിലെ വിറ്റുവരവ്‌ 102 കോടി കവിഞ്ഞതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആകെ വിറ്റുവരവ്‌ 49 കോടി രൂപയായിരുന്നു. 44 കോടി രൂപയുടെ സബ്‌സിഡി ആനുകൂല്യമാണ്‌ ഇതുവഴി ജനങ്ങള്‍ക്ക്‌ ലഭിച്ചത്‌.

സപ്‌തംബര്‍ 20ന്‌ വില്‌പന അവസാനിക്കുമ്പോള്‍ വിറ്റുവരവ്‌ 150 കോടി കവിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.

പൊതുജനത്തിന്റെ അഭ്യര്‍ഥന മാനിച്ച്‌ വിപണികള്‍ സപ്‌തംബര്‍ 20 വരെ നീട്ടി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‌പന നടന്നത്‌ തിരുവനന്തപുരത്താണ്‌ (991 ലക്ഷം), തൃശ്ശൂര്‍ (989 ലക്ഷം), കൊല്ലം (924 ലക്ഷം) എന്നിവയാണ്‌ തൊട്ടുപിന്നില്‍. ഏറ്റവുമധികം വിപണനകേന്ദ്രങ്ങളും ഈ ജില്ലകളില്‍ തന്നെ.
കടപ്പാട് - മാതൃഭൂമി

കഴിവുള്ള മന്ത്രിപുത്രന്മാര്‍

കഴിവുള്ള മന്ത്രിപുത്രന്മാരാണ് വിവാദങ്ങളില്‍ പെടുന്നത്---മന്ത്രി- ബാലന്‍
ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ശരി--
കഴിവുകള്‍ ഏതെല്ലാം മേഘലകളില്‍ ആണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം