ഉണ്ണിയുടെ ലീലയിലെ ആ ഉപരി
മാതൃഭൂമി ഒക്ടോബര്‍ 31 ലക്കം ആഴ്ചപ്പതിപ്പില്‍ ഉണ്ണി ആര്‍.എഴുതിയ ലീല എന്ന ഇത്തിരി
നീണ്ടകഥ വായിച്ചു.പത്തന്‍പതു വര്‍ഷം മുമ്പ് പി.കെ.രാജരാജവര്‍മ്മ പഞ്ചുമേനോന്റേയും കുഞ്ചിയമ്മയുടേയും
കഥകള്‍ എഴുതിയ കാലം.മധുവിധുവിന്റെ പിറ്റേന്നു ഞെക്കു വിളക്കിനു തെളിച്ചമില്ലാത്തതിനു കാരണം തേടിയ
കുഞ്ചിയോട് തലേദിവസം രാത്രി കുഞ്ചിയുടെ ഭൂമിശാസ്ത്രം പഠിച്ചതുകൊണ്ടാണ് എന്നു വര്‍മ്മ എഴുതിയപ്പോള്‍
ഒരു വായനക്കാരി തന്റെ മകള്‍ കുഞ്ചിയുടെ ഭൂമിശാസ്ത്രം എന്നാല്‍ എന്തെന്നു ചോദിച്ചു വിഷമിപ്പിച്ചു എന്നു
ചൂണ്ടിക്കാട്ടി പത്രാധിപരുടെ നേരെ ചന്ദ്രഹാസമിറക്കി.ആ പെണ്‍കുട്ടി ഇന്നു മാതാമഹിയായി.അവരുടെ കൊച്ചു
മക്കള്‍ പോലും ഉണ്ണിയുടെ ഭോഗിക്കലിനേയും ഉപരിസുരതത്തെക്കുറിച്ചും കുറിച്ച് ഇന്നു പരാതി പറയില്ല.നെറ്റിലും
കാസറ്റുകളിലുമുള്ള നീലകള്‍ അവര്‍ക്കു പരിചിതം.പക്ഷേ ഒരു സംശയം.ക്ലൈമാക്സിലെ ആ ഉപരി പരാമര്‍ശമുണ്ടല്ലോ.
കൊമ്പന്‍ മുകളില്‍ ശയിക്കുന്നതിനാണോ ഉപരി വിശേഷണം നമ്മുടെ മാമുനിമാര്‍ നല്‍കിയത്.കൊമ്പനെ മലത്തിക്കിടത്തി
ലീല ഉപരിശയനം നടത്തിയിരുന്നെങ്കില്‍ മാത്രമേ ഉണ്ണിയ്ക്കങ്ങനെ എഴുതാന്‍ കഴികയുള്ളു
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
5 മാസം മുമ്പ്