നേത്രരോഗവിദഗ്ദ്ധനായിരുന്ന
കാനം പടിഞ്ഞാറ്റുപകുതിയിലെ
ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു പില്‍ക്കാലത്തു
" കാനം ഈ.ജെ" എന്നറിയയപ്പെട്ട ,ജനപ്രിയ നോവലിസ്റ്റ്,
ഇലവുങ്കല്‍ ജോസഫ് ഫിലിപ്പ്. കങ്ങഴ ഹൈസ്കൂളില്‍ നിന്നും
മലയാളം ഹയ്യര്‍ പാസ്സായ ഫിലിപ്പ് പട്ടാളത്തില്‍ ചെര്‍ന്നു.
തിരിച്ചു വരുമ്പോള്‍ ബി-ക്ളാസ്സ് മെഡിക്കല്‍
പ്രാക്റ്റീഷണറാകാന്‍ യോഗ്യത നേടിയിരുന്നുവെങ്കിലും
സാഹിത്യ വാസന ഉണ്ടായിരുന്നതിനാല്‍,
ഈ .ജെ, കാനം സി.എം.എസ്സ് മിഡില്‍സ്കൂളില്‍
അദ്ധ്യാപകനായി ചേര്‍ന്നു.
പിന്നീട് മുണ്ടക്കയം,കുമ്പളാംപൊയ്‌ക, കോട്ടയം
എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളില്‍ ജോലി നോക്കി.
"ബാഷ്പോദകം" എന്ന കവിതാസമാഹാരം
ആയിരുന്നു ആദ്യ കൃതി.
അതിലെ "കുടിയിരക്ക്" എന്ന കവിത കഥാപ്രസംഗം
ആയും ടാബ്ളോ ആയും സ്കൂള്‍ വാര്‍ഷികങ്ങളില്‍ പേരെടുത്തു.
"ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവല്‍.
മനോരമ വാരികയില്‍ വന്ന "ഈ അരയേക്കര്‍ നിന്റേതാണ്",
" പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി.
തുടര്‍ന്നു മനോരമയില്‍ ചേര്‍ന്നു.1967 ല് സ്വന്തമായി
"മനോരാജ്യം" എന്ന വാരിക തുടങ്ങി.
കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി.
അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളില്‍
വായനാശീലം വളര്‍ത്തിയത്
ഈ.ജെയും മോഹന്‍. ഡി .കങ്ങഴയും ഡിറ്റക്റ്റീവ് നോവല്‍)
മുട്ടത്തു വര്‍ക്കിയുമായിരുന്നു.
വായനക്കാരെ അകര്‍ഷിക്കാനുള്ള മസാല ചേര്‍ത്തു ആദ്യമായി
" നീണ്ടകഥകള്‍" സൃഷ്ടിച്ചത് ഈജെയാണ്.
പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു
" പാടാത്ത പൈങ്കിളി"യുടെ കര്‍ത്താവ്
മുട്ടത്തു വര്‍ക്കിയ്ക്കാണ്.
തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ
" ഭാര്യ" ഏറെ പോപ്പുലറായി. ഉദയാ ഈ നോവലിനെ
അടിസ്ഥാനമാകി നിര്‍മ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളറെ പ്രസിദ്ധം .
സത്യനും രാഗിണിയും ആയിരുന്നു താരങ്ങള്‍.
വയലാര്‍ ഈ ചിത്രത്തിനു വേണ്ടി എഴുതിയ " പെരിയാറേ",
"ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ് " എന്നിവ
ഇന്നും പോപ്പുലറാണ് .7നാടകങ്ങളും 2 കവിതാസമാഹാരങ്ങളും
നൂറില്‍പ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്.
൨൩ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും തിരക്കഥ എഴുതി.
5ചിത്രങ്ങള്‍ക്കു ഗാനമെഴുതി
ഹര്‍ഷ ബാഷ്പത്തിലെ "
തിരയും തീരവും ചുംബിച്ചുറങ്ങി" തുടങ്ങിയ
ചലച്ചിത്ര ഗാനങ്ങള്‍ പ്രസിദ്ധം.
അധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ .
സോഫി,സാലി ,സാജന്‍, സൂസി,സേബ എന്നിവര്‍ മക്കള്‍
.1982 ജൂണ്‍ 13 ന്‍` അന്തരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ