2009, ഏപ്രിൽ 5, ഞായറാഴ്‌ച


പേയ് വിഷബാധയെക്കുറിച്ചു പി.ടി
തോമസ്സുമായും
എരുമേലി പേട്ടാതുള്ളലിനെക്കുറിച്ചു
യുക്തിവാദി ജോസഫ് ഇടമറുകുമായും
ജനയുഗം വാരികയിലൂടെ നടത്തിയ
സംവാദങ്ങളെത്തുടര്‍ന്നു
എഴുത്തുകാരനായി ജനം അറിഞ്ഞു തുടങ്ങി.
നമ്മുടെ പൊതുജനാരോഗ്യപ്രശനങ്ങള്‍
എന്ന പേരില്‍ജനയുഗം വാരികയില്‍
ഒരു ലേഖനപരമ്പര തുടങ്ങി.

ശങ്കരപ്പിള്ള കാനം
എന്നായിരുന്നു അക്കാലത്തെ പേര്‍.
പിന്നില്‍ കിടന്നിരുന്ന
കാനത്തെ മുന്നിലേക്കു ആദ്യമായി
കൊണ്ടുവന്നതു വിനോദ സാഹിത്യകാരനും
പഞ്ചവടിപ്പാലം എന്ന ചിത്രത്തിന്‍റെ കഥാകൃത്തും
ഹാസ്യകഥാപ്രസംഗത്തിന്‍റെ ഉപജ്ഞാതാവും
ദീപിക പത്രത്തിന്‍റെ അധിപരും മറ്റുമായിരുന്ന
വേളൂര്‍ കൃഷ്ണന്‍ കുട്ടിയായിരുന്നു.


സംഗീതനാടക അക്കാഡമി ചെയര്‍മാന്‍
ജി.ശങ്കരപ്പിള്ള,കാനം ഈ.ജെ,കാനം രാജേന്ദ്രന്‍
തുടങ്ങിയവരുമായി എന്നെ പലര്‍ക്കും തെറ്റിയിരുന്നു.
എഴുതിത്തുടങ്ങിയ ഒരു പുതുപുത്തന്‍ നോവലിസ്റ്റ്
കാനം ഈ.ജെ എന്നു കരുതി തിരുത്താനായി
കടിഞ്ഞൂല്‍ സന്താനവുമായി എന്നെ ഒരിക്കല്‍
സമീപിച്ചു.
ഡോക്ടരനമാര്‍ എഴുത്തുകാരെപ്പോലെയും
വക്കീലന്മാരെ പോലെയും രാഷ്ട്രീയക്കരെപ്പോലെയും
പേരിനോടു കൂടി നാട്ടു പേരു വയ്ക്കാത്തതു
കൊണ്ടാവാം കാനം കുടുംബപ്പേരാണെന്നു
കരുതുന്നവരെ കണ്ടിട്ടുണ്ട്.

സര്‍ക്കാര്‍ ഡോക്ടര്‍ ആയിരിക്കുന്ന സമയം ചിലര്‍
ഗാനം ഡോക്ടരെ കാണാനായി വന്നിരുന്നു.
സംസാരത്തില്‍ പിശുക്കു കാണിച്ചിരുന്നതിനാലാവാം
പലരും ഞാന്‍ കനം ഭാവിക്കുന്നവനാണെന്നു
കരുതിക്കാണാണം.അതുകൊണ്ടാവണം
ചിലര്‍ കനം ഡോക്ടര്‍ എന്നെഴുതുകയും
പറയുകയും ചെയ്തിരുന്നു.
മാവേലിക്കര ഗവ. ഹോസ്പിറ്റലില്‍
ജോലി നൊക്കും കാലം തമിഴനായ
ഡോ.രാമമൂര്‍ത്തി രോഗികളെ റഫര്‍ ചെയ്തിരുന്നത്
ജ്ഞാനം ശങ്കരപ്പിള്ളയ്ക്കായാരുന്നു.
ജ്ഞാനപ്പഴത്തിന്‍റെ നാട്ടില്‍ നിന്നു വന്നവനായിരുന്നു
ഡോ.മൂര്‍ത്തി.
തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും
ആശുപത്രിയില്‍ ജോലി നോക്കുമ്പോള്‍
സഹപാഠിയും ആര്‍.എം.ഓ യും ആയിരുന്ന
ഡോ.കനകവും ഞാനുമായി രോഗികള്‍ക്കു മാറിപ്പോയിരുന്നു.
കനകം ഡോക്ടറെ കാണേണ്ട ചിലര്‍ കാനം ഡോക്ടറുടെ
മുറിയില്‍ തെറ്റി വന്നിരുന്നു.
പത്തനംതിട്ട ഹോസ്പിറ്റലിലെ
കെ.ഏ.സുകുമാരപിള്ള്‍
കോഴഞ്ചേരി ആശുപത്രിയിലെ ഡോ.ശശിധരന്‍ പിള്ള
എന്നിവരുമായി എന്നെ തെറ്റ്ദ്ധരിച്ചവര്‍ ഉണ്ടായിരുന്നു.

കാനന്‍.കണ്ണന്‍, കരം,കേനന്‍
തുടങ്ങി പല പേരുകളിലും എന്നെ കത്തുകളില്‍
സംബോധന ചെയ്തിരുന്നു.
എന്നാല്‍ എന്നെ ഏറെ ചിരിപ്പിച്ച,ചിന്തിപ്പിച്ച
പ്രയോഗം അതൊന്നുമായിരുന്നില്ല

കാമം എന്ന പ്രയോഗമായിരുന്നു.
അതിനാരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല
എന്തു കൊണ്ടെന്നല്ലേ?
പറയാം.
കാത്തിരിക്കുക

1 അഭിപ്രായം:

പാവപ്പെട്ടവൻ പറഞ്ഞു...

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍