പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍
ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു
തിരുക്കൊച്ചി ധനമന്ത്രി ഏഴു സെന്റിലെ ഓലപ്പുരയില്‍
ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ
പി.എസ്സ്.നടരാജപിള്ള.കേരളത്തിന്റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതുതങ്ങളാണെന്നും പലരും അവകാശപ്പെടുന്നു
.പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവും
കിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല.
നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പി.എസ്സ് .നടരാജപിള്ള ആയിരുന്നു എന്നു ഇന്നു പലരും ചൂണ്ടിക്കാട്ടാന്‍ തയ്യാറായിരിക്കുന്നു.
ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ
ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്
എന്ന പുസ്തകത്തില്‍ പറയുന്നതു
കാണുക:
1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുംകൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ