കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന
ഡിസ്ട്രിക്റ്റ് കാന്‍സര്‍ സെന്റര്‍(ഡി.സി.സി) സ്തുത്യര്‍ഹമായ പ്രവര്‍ത്തനം
കാഴ്ച വയ്ക്കുന്നു.
ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ ചുരുങ്ങിയ
കാലം കൊണ്ടു കഴിഞ്ഞ ഈ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കോറുകാട്ട്
ഡോ.കെ.ജി
ശശിധരന്‍ പിള്ളയുടെ നിഷ്കാമകര്‍മ്മമാണെന്ന്‍ എടുത്തു
പരയേണ്ടിയിരിക്കുന്നു.1999 ഒക്ടോബറില്‍ തിരുവനന്തപുര്‍ത്തെ റീജിയണല്‍
കാന്‍സര്‍ സെന്റരിന്റെ ഒരു സബ്സെന്റര്‍
ആയി ഈ സ്ഥാപനം തുറ്റങ്ങിയതു മുതല്‍ ഡോ.ശശിധരന്‍ പിള്ളയാണ് ഈ
സ്ഥാപനത്തിന്റെ സാരഥി.5 വര്‍ഷം മുന്‍പു തന്നെ ലോകാരൊഗ്യ സംഘടന (WHO) ഈ
സ്ഥാപനത്തിനെ മാതൃകാ
പ്രോജക്റ്റ് ആയി അംഗീകരിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ഈസ്ഥാപനം കാന്‍സര്‍
രോഗികള്‍ക്കായി ഒരു മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നു.ഡയറക്ടര്‍ ഡോ.ശശിധരന്‍
പിള്ളയുടെ നേതൃത്വത്തില്‍ 4 പേരാണ് (സീനിയര്‍ നേര്‍സ് ഏലിയാമ്മ,നേര്‍സ്
സൗമ്യ,സഹായി ഹാന്‍സന്‍) ഈ പവര്‍ത്തനം നടത്തുന്നത്. അവസാന കാലത്തെത്തിയ
നിര്‍ദ്ധനരായ 167 കാന്‍സര്‍
രോഗികള്‍ക്ക് ഇവര്‍വീടുകളിലെത്തി പരിചരണം നല്‍കിക്കഴിഞ്ഞു.രജിസ്റ്റര്‍
ചെയ്ത കാന്‍സര്‍ രോഗികളുടെ വീട്ടില്‍ ഈ ടീം ആഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം
നടത്തി വേണ്ട പരിചരണം
നടത്തുന്നു.സേവനം തികച്ചും സൗജന്യം.25 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ്
ഇട്ട് അതില്‍ നിന്നു കിട്ടിയ 16580 രൂപാ പാവപ്പെട്ട 50 കാന്‍സര്‍
രോഗികള്‍ക്കു 300 രൂപാ വീതം നല്‍കാനും
ഈ സെന്ററിനു കഴിഞ്ഞു.ലോകാരോഗ്യ സംഘടനും കേന്ദ്ര സര്‍ക്കാരും കോഴഞ്ച്ചേരി
മോഡല്‍ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്നു.ഈ സെന്റര്‍ കഴിഞ്ഞ 10 കൊല്ലങ്ങള്‍ക്കിടയില്‍
68,386 വ്യക്തികളെ 226 സ്ഥലങ്ങളില്‍ വച്ചു കാന്‍സര്‍ പരിശൊധനയ്ക്കു
വിധേയമാക്കി. 428 പുതിയ കാന്‍സര്‍ രോഗികളെ കണ്ടെത്തി.3,498 കാന്‍സര്‍
രോഗികള്‍ക്കു ചികില്‍സ നല്‍കി. 1,372 പേര്‍ക്കു സമാശ്വ്വാസക
(പാലിയേറ്റീവ് ) ചികില്‍സ നല്‍കി.മിക്കവരും വയോധികര്‍.
അഭിനന്ദിക്കപ്പെടേണ്ട ഈ സല്‍ക്കര്‍മ്മം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍
നിന്നും വിരമിച്ച ശേഷമാണ് ഡോ.ശശിധരന്‍പിള്ള ഏറ്റെടുത്തത്. ആറന്മുള
പള്ളിയോടസേവാസംഘം പ്രസിഡന്റ് എന്ന നിലയില്‍ മുമ്പു
തന്നെ ഡോ.ശശിധരന്‍ പിള്ള നേതൃത്വ പാടവം തെളിയിച്ചിരുന്നു.ആതുര സേവനരംഗത്ത് ഡോക്ടര്‍ക്കു ഇനിയും പലതും ചെയ്യാന്‍ കഴിയും
Tags: drkanam, കോഴഞ്ചേരി, മോഡല്‍,
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്
1 അഭിപ്രായം:
നല്ലൊരു അറിവായി.. നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ