ഭൂമിയെ തണുപ്പിക്കണം, ചൂട് കുറയ്ക്കണം. അല്ലെങ്കില്‍ ഭീതിജനകമായ ഭാവിയാണ് നമ്മെ വേട്ടയാടുക. അതിനായി ഭൂമുഖത്തെ വിളക്കുകള്‍ ഒരുമണിക്കൂര്‍ കണ്ണടയ്ക്കും; മാര്‍ച്ച് 28-ന്. പാരീസും ന്യൂയോര്‍ക്കും റോമും ദുബായും കേപ് ടൗണും സിഡ്നിയുമടക്കം ലോകത്തെ വന്‍നഗരങ്ങള്‍ ഇരുളിലാഴും. ഭാവിക്ക് പ്രകാശമുണ്ടാകാനായി അല്‍പ്പനേരം ഇരുട്ട്. പ്രാദേശിക സമയം വൈകുന്നേരം 8.30 നാണ് വിളക്കുകള്‍ അണയുക. എല്ലാ ഊര്‍ജോപയോഗവും ഒരു മണിക്കൂര്‍ നിര്‍ത്തിവെയ്ക്കുന്നതിലൂടെ ഭൂമിക്ക് വേണ്ടിയുള്ള വോട്ടെടുപ്പാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
'ഭൗമ മണിക്കൂര്‍ 2009' എന്ന് പേരിട്ടിട്ടുള്ള ഈ ആഗോള കാമ്പയിനില്‍ ചേരാന്‍ 81 രാഷ്ട്രങ്ങളിലെ 1858 നഗരങ്ങളും പട്ടണങ്ങളും തയ്യാറായിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള മനുഷ്യകുലത്തിന്റെ ഇച്ഛാശക്തി ഉയര്‍ത്തക്കാട്ടാനുള്ള ശ്രമമാണിത്. വേള്‍ഡ് വൈഡ് ഫണ്ട് (ഡബ്ല്യു. ഡബ്ല്യു. ഡബ്ല്യു.) പരീക്ഷണമെന്ന നിലയ്ക്ക് 2007-ല്‍ ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ ആരംഭിച്ച 'ഭൗമ മണിക്കൂര്‍' കാമ്പയിന്റെ മൂന്നാം വാര്‍ഷികമാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പേജ് സന്ദര്‍ശിക്കുക.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
6 അഭിപ്രായങ്ങൾ:
മലയാളിക്കു ഇത് പുതുമ അല്ലല്ലോ.. നാട്ടില്‍ എന്നും 'ഭൗമ മണിക്കൂര്‍' അല്ലെ... ..
(തല്ലാന്‍ വരണ്ട...) :)
...പകല്‍കിനാവന്‍...daYdreamEr...
ഇന്നുവരെ എസ്എസ്എല്‍സി പരൂക്ഷകാരണം തോന്നുമ്പോഴൊക്കെ ആയിരുന്നു. ഇന്നുമുതല്‍ കൃത്യസമയത്തുണ്ടാവും.
ഭൌമ മണിക്കുര്‍ ആഘോഷിക്കുന്ന 81 രാഷ്ട്രങ്ങളും പവര്‍ കട്ടിന്റെ സുഖം അനുഭവിക്കാന്‍ വേണ്ടി കാത്തിരിക്കുന്നു. കേരളജനതയോടാണോ ഈ കളി?
ഭൂമിയെ തണുപ്പിക്കാന്‍ ഒറ്റ വഴിയെ ഉള്ളൂ.. ഒരു കുപ്പി chilled beer വാങ്ങി കൊടുക്കുക...താനെ തണുത്തോളും. എന്നെ കൊല്ലല്ലേ :):)
അങ്ങിനെ ലോഡ് ഷെഡിങ്ങിന് നുമുക്ക് ഒരു പുതിയ പേരായി അല്ലേ? നമ്മുടെ ‘ദിനസ്സരി‘ ലോകമെങ്ങും ഒരു ‘കൊല്ലരി‘യാകുന്നു
പകല്ക്കിനാവന്റെ അഭിപ്രായത്തോട് യോജിപ്പാണുള്ളത്. യഥാര്‍ത്ഥത്തില്‍ കേരളം മറ്റു രാജ്യങ്ങള്‍ക്ക് ഒരു മാത്ര്കയാവേണ്ടതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ