2009, മാർച്ച് 2, തിങ്കളാഴ്‌ച

ഉണർത്താനായ് ഉറങ്ങുന്നു

എന്റെ കണ്ണുനീരിൽ തിര അടിക്കുന്നത്
നിങ്ങൾ കണുന്നില്ല കേൾക്കുന്നുമില്ല.

അജ്ഞത നടിക്കുമീ അധരവ്യാപാരികൾ
ജാഥയും രഥയാത്രയുമായ് ഊരുചുറ്റിയും
എന്റ്റെ മാറിൽ ചുരത്തിയ പാൽ കുടിച്ചും
ഉന്മത്തരായി നേതാക്കളായ് വളരാൻ ശ്രമിക്കുന്നു.

ഉയരശിഖരങ്ങളിൽ വാൽ ചുറ്റി ആടുന്നു
അഹന്തയുടെ പൊൻ‌കിരീടം ചൂടി
ചരിത്രത്തിൽ ഇടം തേടുന്നു.
ഞാനൊന്നു പൊട്ടിതെറിച്ചാൽ,
ഉരുകിയൊഴുകിയെത്തും ലാവയിൽ
പൊലിയും ഈ ഫലവൃക്ഷങ്ങൾ

മരുഭൂമിയായി മാറുമെൻ മാറിടത്തിൽ
കത്തീയെരിയും തത്വസംഹിതകൾ
എന്റെ കണ്ണുനീരാണ് സാഗരം
ഞാനാണ് അഖിലവും

ഞാൻ കരയുന്നു ചിരിക്കുന്നു
അലയലയായ് ആഞ്ഞടിക്കുന്നു
നിങ്ങളിൽ ഉറങ്ങുന്നു,
ഉണർത്താനായ് ഉറങ്ങുന്നു

7 അഭിപ്രായങ്ങൾ:

ജയതി-jayathy പറഞ്ഞു...

നിങ്ങളിൽ ഉറങ്ങുന്നു,
ഉണർത്താനായ് ഉറങ്ങുന്നു

Appu Adyakshari പറഞ്ഞു...

പക്ഷേ ആരെങ്കിലും ആഞ്ഞടിക്കേണ്ടേ? ഇല്ലെങ്കില്‍ ഇവറ്റകള്‍ ഇങ്ങനെ കൊഴുത്തുവളരും.

ഓ.ടോ. കവിത നന്നായി.

keralafarmer പറഞ്ഞു...

ചുമ്മാതല്ല വയോജനക്ലബ് യയാതിപുരമായി മാറിയത്.

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്‌...

അങ്കിള്‍ പറഞ്ഞു...

എന്റെ കേരളമാതാവേ , സ്വയം രക്ഷപെട്ടോളണേ ഇക്കണക്കിനു ആരും രക്ഷക്കെത്തില്ല.

അനുരഞ്ജന പറഞ്ഞു...

എന്നുണരും? ആരുണർത്തും? അലയുടെ ആഞ്ഞടിക്കലിന് എന്നാണൊരു ഫലം കാണുക?

അരങ്ങ്‌ പറഞ്ഞു...

എന്റെ കണ്ണുനീരാണ് സാഗരം
ഞാനാണ് അഖിലവും


Good imagination. aa kadal orikkalum vankarakale vizhungaruthe ennu njanaasikkunnu