Teachers CMS Middle School 1957
പേഴമറ്റം കുഞ്ഞച്ചന് അന്നു തന്ന ആ 20 രൂപാ
ജീവിതത്തില്‍ വഴികാട്ടികളായ,സഹായിച്ച
നിരവധി ആള്‍ക്കാരുണ്ട്.ബ്രിട്ടനില്‍ നിന്നും
ആദ്യ തവണയില്‍ തന്നെ എം.ആര്.സി.പി നേടി
അവിടെ ഫിസിഷനായി ജോലി നോക്കുന്ന
മകള്‍ അഞുവിനെ വിവാഹം ചെയ്തു
കൊടുക്കുന്ന വേളയില്‍ അത്തരം ആള്‍ക്കാരുടെ
ഒരു ലിസ്റ്റ് തയ്യാറാക്കി നോക്കി.അവരെയെല്ലാം
നേരില്‍ കണ്ടു വിവാഹത്തിനു ക്ഷണിക്കയായിരുന്നു
ഉദ്ദേശ്യം.ഏകദേശം 700 പേരെ കണ്ടെത്തി.
അവരെയെല്ലാംനേരില് കണ്ടു ക്ഷണിച്ചു.
പലരേയും വിട്ടു പോയി
എന്നു പിക്കാലത്തു മനസ്സിലായി.
അവരില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയായിരുന്നു
പേഴമറ്റം കുഞ്ഞച്ചന്.
പക്ഷേ അദേഹം അന്നു മരിച്ചു
കഴിഞ്ഞിരുന്നു എന്നറിഞ്ഞു.
വല്ലാതെ നിരാശ തോന്നി.
പ്രൈമറിക്ലാസ്സുകളില്‍ വീട്ടില്‍ വന്നാല്‍ പുസ്തകം
കൈകൊണ്ടു തൊടാത്ത കുട്ടിയായിരുന്നു ഞാന്‍.
മൂന്നാംക്ലാസ്സില്‍ പ്രകൃതിപാഠം എന്നൊരു പുസ്തകം
ഉണ്ടായിരുന്നു.ജോര്‍ജ് എന്നൊരു കുട്ടിക്കു മാത്രമേ
പുസ്തം ഉണ്ടായിരുന്നുള്ളു.എന്നെ വല്യകാര്യമായിരുന്ന
അവന് ആ പുസ്തകം വീട്ടില്‍ കൊണ്ടു പോകാന്എന്നെ
ഒരിക്കല്‍ കെട്ടി ഏല്‍പ്പിച്ചു.മൂന്നു മാസം ആ പുസ്തകം
ഞാന്‍ ബാഗില്‍ ചുമന്നു കൊണ്ടു നടന്നു.
ഒരുപാടു ചിത്രങ്ങള്ഉണ്ടായിട്ടു പോലും ഒരിക്കല്‍ പോലും
ആ പുസ്തകം ഞാന്‍ വീട്ടില്‍ വച്ചു തുറന്നു നോക്കിയില്ല.
1950- 60 കാലഘട്ടത്തില്‍ മിഡില്‍ സ്കൂളുകളില്‍
ഏറ്റവം ഉയര്‍ന്ന ക്ലാസ്സായ തേര്‍ഡ് ഫോമില്‍
പബ്ലിക് പരീക്ഷ ആയിരുന്നു. വിദ്യഭ്യാസ ജില്ലയില്‍
ഈ പരീക്ഷയില്‍ എറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന
ഒന്നാം സ്ഥാനക്കാരനു 50 രൂപയും രണ്ടാം സ്ഥാനക്കാരനു
20 രൂപയും പുളിക്കല്‍ കവലയില്‍ പേഴമറ്റം ചിട്ടി
എന്ന സ്ഥാപനം നടത്തിയിരുന്ന വറുഗീസ്(കുഞ്ഞച്ചന്)
നല്‍കിയിരുന്നു.
1954 ല്‍ കാനം സി.എം.എസ്സ് സ്കൂളിലെ
റ്റി.കെ ആലീസ് എന്ന അതിസമര്ദ്ധയായ
പെണ്‍കുട്ടിക്ക് ഒന്നാം സമ്മാനമായ 50 രൂപാ
കിട്ടിയതോടെ ആ കുട്ടി കാനം കരയിലെ
താരമായി തിളങ്ങുന്ന കാലത്താണ് മിഡില്‍സ്കൂള്‍
പഠനം തുടങ്ങുന്നത്. റ്റി.കെ ആലീസിന് ഒരു പിന്‍ഗാമിയാകന്‍
അദ്ധ്യാപകരുടെ ദൃഷ്ടിയില് പിന്നീടുള്ള ബാച്ചുകളില്‍ ആരും
ഉണ്ടായിരുന്നില്ല.
എന്നാല്‍ റിസല്റ്റു വന്നപ്പോള്‍
20 രൂപായുടെ രണ്ടാം സമ്മാനം
കെ.ഏ.ശങ്കരപ്പിള്ള എന്ന ഈയുള്ളവന്.
സമ്മാനം കിട്ടിക്കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി.
പുസ്തകം കൈകൊണ്ടു തൊടാഞ്ഞിട്ടും എനിക്കു രണ്ടാം
സ്ഥാനം .
എങ്കില്‍ ഇനി പുസ്തകം വായിച്ചിട്ടു തന്നെ.
പിന്നെ വിട്ടു കൊടുത്തില്ല.
കുതിരവട്ടത്തു ഹൈസ്കൂളില്‍ SVRVHS,Vashoor(Kuthiravattam School)
പഠിക്കുന്ന മൂന്നു വര്‍ഷക്കാലം ക്ലാസ് പരീക്ഷ ഉള്‍പ്പടെ
ഒരു പരീക്ഷക്കും ഒരാള്‍ക്കും ഒരിക്കല്‍ പോലും
മാര്‍ക്കില്‍ എന്നെ കവച്ചു വയ്ക്കാന്‍ കഴിഞ്ഞില്ല
1960 ല്‍ എസ്.എസ്.എല്‍ സി റിസല്‍ട്ട് വന്നപ്പോള്‍
റിക്കാര്‍ഡ് മാര്‍ക്ക്.
600 ല്‍ 510.
സിലബസ്സുകള്‍ മാറി മാറിവന്നു
മൂല്യനിര്‍ണ്ണയ രീതികള്‍
മാറി മാറി വന്നു.എങ്കിലും 25 വര്‍ഷക്കാലം
ആര്‍ക്കും ഈയുള്ളവന്റെ റിക്കാര്‍ഡ് ഭേദിക്കാന്‍ കഴിഞ്ഞില്ല.
പഠനത്തില്‍ ഉയര്‍ന്നുവരാന്‍,
ഡോക്ടരാകാന്‍,
ജീവിതവിജയം കൈവരിക്കാന്‍,
പ്രചോദനം നല്കിയ നല്ലവനായ ആ നാട്ടുകാരനോടു
പേഴമറ്റം കുഞ്ഞച്ചനോട്
ഹൃദയം നിറഞ്ഞ നന്ദി മന്സ്സില് സൂക്ഷിക്കുന്നു
ഇന്നും.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
1 അഭിപ്രായം:
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ