വിവാഹത്തിനു മുമ്പു വൈദ്യപരിശോധന-4
പന്തളം അര്‍ച്ചന ആശുപത്രിയില്‍ ജോലി നോക്കുന്ന കാലം. വിവാഹത്തിന്‍റെ
പിറ്റേന്ന്‍ ഒരു 30 വയസ്സുകാരന്‍ എന്നെ സമീപിച്ചു. എം.ഏ ക്കാരനാണ്.
സുന്നത്തു(circumcission-സര്‍ക്കംസിഷന്‍,മാര്‍ഗ്ഗം)ചെയ്യണം.
എന്താണിതുവരെ കാത്തിരുന്നതു എന്നു ചോദിച്ചപ്പോള്‍ കിട്ടിയ
ഉത്തരം രസകരമായിരുന്നു.
അയാള്‍ പ്രായപൂര്‍ത്തിയായ യുവാക്കളുടെ
ജനനേന്ദ്രിയം കണ്ടിരുന്നില്ല. തന്‍റേതു പോലെയാണ് മറ്റുള്ളവര്‍ക്കും
എന്നായിരുന്നത്രേ ധാരണ.കല്യാണം കഴിച്ചതു ഗല്‍ഫില്‍ ജോലിയുള്ള
ഒരു നേര്‍സിനെ.മധുവിധു രാത്രിയിലെ പരിശോധന കഴിഞ്ഞപ്പോള്‍
അവള്‍ പറഞ്ഞത്രേ:
"അയ്യേ,ഇങ്ങനെയിരുന്നാല്‍ കാര്യങ്ങള്‍ എങ്ങിനെ നടക്കും?
നാളെത്തന്നെ പോയി ഓപ്പറേഷന്‍ ചെയ്യിക്കണം".
അങ്ങിനെയാണയാള്‍
എത്തിയത്.കുറേ ദിവസത്തേക്കു മധുവിധു മാറ്റിവയ്ക്കേണ്ടി വന്നു.
നേര്‍സുമാരെ തന്നെ വധുവായി കിട്ടാനുള്ള ഭാഗ്യം എല്ലാ വരന്മാര്‍ക്കും
ഉണ്ടാകണമെന്നില്ല. അവരില്‍ ചിലര്‍ ആദ്യരാത്രി കഴിഞ്ഞു''പാരാഫൈമോസ്സിസ്'
(പുറകോട്ടു മാറിയ അഗ്രചര്‍മ്മം, പുനസ്ഥിതി പ്രാപിക്കാത്തതുകാരണം
നീരുവന്നു വീര്‍ക്കുന്ന ലിംഗാഗ്രം)ആയിട്ടാണ് വരാറ്.
ഞാനീ അനുഭകഥകള്‍ വിവരിച്ചത് വിവാഹത്തിനു മുമ്പു യുവാക്കള്‍
വൈദ്യപരിശോധനയ്ക്കു വിധേയരാകേണ്ടതിന്‍റെ പ്രാധാന്യം മന്‍സ്സിലാക്കാനാണ്.
മിക്ക ക്രൈസ്തവ വിഭഗങ്ങളും ഇപ്പോള്‍ വിവാഹപൂര്‍വ്വ ക്ലാസ്സുകള്‍ നടത്താറുണ്ട്.
പന്തളത്തും മാവേലിക്കരയിലും അടൂരിലും നടത്തപ്പെട്ട പല ക്ലാസ്സുകളിലും
ഞാന്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ഇപ്പോള്‍ പലരും വൈദ്യ പരിശോധന കഴിഞ്ഞേ
വിവാഹം കഴിക്കാറുള്ളു.എസ്.എന്‍.ഡി.പി ശാഖകളും ഇത്തരം ക്ലാസ്സുകള്‍
നടത്തുന്നു.എന്നാല്‍ മറ്റു ഹിന്ദു വിഭഗങ്ങളില്‍ ഇത്തരം രീതി പ്രചാരത്തിലായിട്ടില്ല.
അവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിത്രം കാണാന്‍ ലിങ്കു നോക്കുക
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
2 അഭിപ്രായങ്ങൾ:
നല്ല അഭിപ്രായം തന്നെയാണ് വിവാഹത്തിന് മുമ്പുള്ള വൈദ്യ പരിശോധന. പല ബ്ലഡ് ഗ്ലൂപ്പുകള്‍ തമ്മിലുള്ള വിവാഹവും ഗര്‍ഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഡോക്ടറുടെ അക്കാര്യത്തില്‍ - അതായത് പുരുഷനും സ്ത്രീയും വിവിധ ബ്ലഡ് ഗ്രൂപ്പലുള്ളവര്‍ പരസ്പരം വിവാഹിതരായാല്‍ - താങ്കളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്.
ചോദ്യത്തിനു നന്ദി.
വിവാഹം കഴിക്കുമ്പോല്‍ രക്തഗ്രൂപ്പിനു വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല.
ഒരേ ഗ്രൂപ്പയിരുന്നാല്‍ രക്തം ദാനം ചെയ്യേണ്ട്വരുമ്പോള്‍ വേറെ ആളെ അന്വേഷിക്കേണ്ട.
ആര്‍ എച്ച് വൈജാത്യവും (പോസ്സിറ്റീവ്-നെഗറ്റീവ്) വിവാഹം കഴിക്കാന്‍ നോക്കേണ്ട.അതു പ്രായോഗികമാവില്ല
വൈജാത്യം ഉണ്ടായാല്‍ തന്നെ ആദ്യ കുഞ്ഞിനു തകരാര്‍ വരില്ല. അമ്മ നെഗറ്റീവും അഛന്‍ പോസിറ്റീവുമായാല്‍
കുഞ്ഞ് നെഗറ്റീവോ പൊസിറ്റീവോ ആകാം.പോസിറ്റീവ് ആയാല്‍ മാത്രം അടുത്ത കുഞ്ഞിനു തകരാര്‍ വരാതിരിക്കാന്‍
ആന്‍റ്റി ഡി കുത്തിവയ്പ്പ് എടുക്കണം 2500-3000 രൂപ ചെലവു വരും എന്നു മാത്രം.അതൊഴിവാക്കന്‍ മാത്രം
മറ്റു രീതിയില്‍ അനുയോഗ്യമായ ബന്ധം വേണ്ടെന്നു വയ്ക്കേണ്ട.ചുരുക്കത്തില്‍ വിവാഹം കഴിക്കാന്‍ ജാതകത്തിനു
പകര്‍ം നോക്കേണ്ടതു രക്ത ഗ്രൂപ്പും ആര്‍ എച്ച് ഘടകവും ആണെന്നു ചിലര്‍ പറയുന്നതും എഴിതുന്നതും അത്ര ശരിയല്ല.
രക്തഗ്രൂപ്പിന്റെ കാര്യം അപ്പോള്‍ ഉയര്‍ത്തേണ്ട കാര്യമില്ല.എന്നാല്‍ രണ്ടു കുടുംബത്തും പ്രമേഹം ഉണ്ടെങ്കില്‍
ആ ബന്ധം വേണ്ടെന്നു വയ്ക്കൗക്.മുഴുവല്‍ കുട്ടികള്‍ക്കും പ്രമേഹം കിട്ടും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ