2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച

കല്ലൂരാ​ന്‍ കത്തിയും ചാക്കോച്ചനു കിട്ടിയ ശാപവും

കല്ലൂരാ​ന്‍ കത്തിയും ചാക്കോച്ചനു കിട്ടിയ ശാപവും


അന്ധവിശ്വാസികളും നിരീശ്വരവാദികളും പുഛിച്ചേക്കാം
അതല്ലെങ്കില്‍ തികച്ചും യാദൃശ്ഛികം എന്നു പറഞ്ഞേക്കാം.
എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ടെന്നു വിശസിച്ചിരുന്ന
അടുത്ത ബന്ധുവും സഹ പ്രവര്‍ത്തകനും ആയിരുന്ന
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നറിയപ്പെട്ടിരുന്ന ആനിക്കാട്
പി.കെ.ശങ്കരപ്പിള്ള.99 വയസ്സിലും നല്ല ഓര്‍മ്മ കാത്തു സൂക്ഷിക്കുന്ന
പിതാവ് അയ്യപ്പന്‍ പിള്ള, മാതൃസഹോദരി, ചെല്ലുചിറ്റമ്മ
എന്നു വിളിക്കപ്പെടുന്ന റിട്ടയാര്‍ഡ് ഹെഡ്മിസ്റ്റ്രസ് കെ.പി
ചെല്ലാമ്മ,മീനാക്ഷി ചിറ്റമ്മയുടെ ഭര്‍ത്താവ് ആയിക്കുന്നേല്‍
കൃഷ്ണപിള്ള ഇവരെല്ലാം ആ അഭിപ്രായം പങ്കു വയ്ക്കുന്നു.
Ayikkunnel Krishna Pillai

കമ്പിയില്‍ അയ്യപ്പന്‍പിള്ള,കെ.എസ്.ഈ.ബോര്‍ഡില്‍ നിന്നും
പെന്‍ഷന്‍ പറ്റിയ നീലകണ്ഠപിള്ള എന്നിവരും അതിനോടു
യോജിക്കുന്നു.

മലനാട്ടിലെ വിസ്മൃത കമ്മൂണിസ്റ്റ് സഖാവ് കല്ലൂര്‍ രാമന്‍പിള്ളയെ
കുറിച്ചു കേട്ടിട്ടുള്ളവര്‍ ആധുനിക തലമുറയില്‍ കാണില്ല.അദ്ദേഹത്തെ
കുറിച്ച്‌ വര്‍ഷം തോറും അനുസ്മരണകള്‍ അച്ചടിച്ചു വരാറില്ല.
ഫോട്ടോയും ലഭ്യമല്ല.സ്മാരകവുമില്ല.സ്റ്റാലിന്‍ ശങ്കരപ്പിള്ളയോടൊപ്പം
അകലകുന്നം പ്രദേശങ്ങളില്‍ കമ്മ്യൂണിസം പ്രചരിപ്പിച്ചതില്‍ മുഖ്യ
പങ്കു വഹിച്ചു ബന്ധു കല്ലൂര്‍ രാമന്‍പിള്ള ജൂണിയര്‍.
അവര്‍ രണ്ടുപേരുടേയും തൊണ്ടകളില്‍ നിന്നുമാണ് ഈ പ്രദേശത്ത്
ആദ്യം 'ഇങ്ക്വിലാബ്' മുഴങ്ങിയത്.

എറണാകുളം തേവര കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണം
കാരണം ബിരുദപഠനം പൂര്‍ത്തിയാക്കന്‍ കഴിയാതെ പോയ
ഉന്നതകുല ജാതനും സമ്പന്നനും സഹൃദയനും ദീനാനുകമ്പയുള്ളവനും
ആയിരുന്നു കല്ലൂര്‍ അയ്യപ്പന്‍പിള്ളയുടെ രണ്ടാമത്തെ മകന്‍ കെ.ഏ.
രാമന്‍പിള്ള.സഹോദരന്‍ കെ.ഏ.ചിദംബരം പിള്ള കറകളഞ്ഞ ഗാന്ധിയനും
സര്‍വോദയ പ്രവര്‍ത്തകനും മേഘാലയാ ഗവര്‍ണര്‍ എം.എം.ജേക്കബ്ബിന്‍റെ
സഹപ്രവര്‍ത്തകനും ആയിരുന്നു.പക്ഷേ രാമന്‍പിള്ള കമ്മ്യൂണിസ്റ്റായി മാറി.
കിടങ്ങൂര്‍ക്കാരന്‍ പി.കെ.വാസുദേവന്‍ നായര്‍, കൂരോപ്പടക്കാരന്‍
കെ.എം ഏബ്രഹാം ഇവരോടൊപ്പമോ അതിനു മുമ്പോ പാര്‍ട്ടി
ടിക്കറ്റ് കിട്ടിയ സഖാവ് ആനിക്കാട് എല്‍.സി യും കോട്ടയം ഡി.സി
മെംബറും ആയിരുന്നു അന്‍പതുകളുടെ ആരംഭത്തില്‍.

കൂരോപ്പടക്കാരന്‍ കെ.എം ഏബ്രഹാം പിക്കാലത്ത് ഇടത്‌ എം.എല്‍.ഏയും
എം.പി യുമായി.2006 സെപ്തംബര്‍ 6 ന് അന്തരിച്ചപ്പോള്‍ മനോരമ
തുടങ്ങിയ പത്രങ്ങള്‍ അദ്ദേഹത്തെ "ചെങ്ങളം വീരന്‍" എന്നു വിശേഷിപ്പിച്ചു.
പി.കെ.വി യുവജനനേതാവും എം.പിയും മന്ത്രിയും മുഖ്യമന്ത്രിയും
(ഇടതിന്‍റെ വലയില്‍ കുരുങ്ങി ആത്മത്യാഗം ചെയ്തു ചരിത്രപരമായ
മണ്ടത്തരം കാട്ടി)ആയി. ഒരു പക്ഷേ ഇവരോടൊപ്പമോ അതിലും ഉയരത്തിലോ
വളര്‍ന്നു വലുതാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റായിരുന്നു കല്ലൂര്‍ രാമന്‍ പിള്ള.
സാധാരണക്കാരന്‍റെ നേതാവ്.പച്ച വെള്ളം ചവച്ചു കുടിച്ചിരുന്ന
ഉന്നതകുല ജാതന്‍,സൗമ്യന്‍,സമ്പന്നന്‍.പി.കെ.വി യെപ്പോലെ ചിരിച്ചിരുന്ന
പാവം ഒരു പൂച്ചക്കണ്ണന്‍.പക്ഷേ കൊലക്കേസ്സില്‍ ഒന്നാം പ്രതിയാക്കപ്പെട്ടു.

രാമന്‍പിള്ള കഠാരിയുമായി നടന്നിരുന്നു എന്നു പറഞ്ഞാല്‍ വാദത്തിനു വേണ്ടി
സമ്മതിക്കാം.അതില്‍ ഇന്നീഷ്യല്‍ കൊത്തിയിരുന്നു എന്നു പറഞ്ഞാലും
സമ്മതിക്കാം.ഒരാളെക്കുത്തി കൊന്നു എന്നു പറഞ്ഞാലും വിശ്വസിക്കാം.
എന്നാല്‍ കുത്താന്‍ കൊണ്ടു നടന്നുരുന്ന കത്തിയില്‍
"കല്ലൂരാന്‍ "എന്ന പേര്‍ കൊത്തി, പിടിക്കപ്പെട്ടാല്‍ തെളിവു കിട്ടി
തന്നെ ശിക്ഷിച്ചുകൊള്ളട്ടെ എന്നു പറയാനുള്ള വിഡ്ഢി ആയിരുന്നു
എന്നു പറഞ്ഞാല്‍ആരും സമ്മതിച്ചു തരില്ല.

ഈ വിവരം ചൂണ്ടിക്കാട്ടി രക്ഷ പെടുത്താന്‍
അഡ്വേ.രാഘവക്കുറുപ്പും മറ്റും എന്തു കൊണ്ടു ശ്രമിച്ചില്ല എന്നത്
വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
കുമരകം ശങ്കുണ്ണി മേനോന്‍ ആത്മകഥയില്‍ ഈ കേസ്സിനെക്കുറിച്ചു
വിവരിക്കും എന്നു പലരും വ്യാമോഹിച്ചു.അവിടെ വരെ എത്തും
മുമ്പു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

1957.
തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി.
വധസശിക്ഷയ്ക്കു വിധിക്കപ്പെട്ട കോടാകുളങ്ങര(കെ.പി.ഏ.സി)യുടെ
വധശിക്ഷ ഇളവു ചെയ്യപ്പെടുന്നു. തടവുകാര്‍ പലരും മോചിപ്പിക്കപ്പെടുന്നു.
പക്ഷേ നൂറു ശതമാനം നിരപരാധി എന്നു നാട്ടുകാര്‍ക്കറിയാവുന്ന
കല്ലൂരാന്‍ വീണ്ടും 10 കൊല്ലം കൂടി ജയില്‍ കിടന്നു.

1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാം എം.ബി.ബി.എസ്സിനു
പഠിക്കുന്ന വേളയില്‍സെന്ട്രല്‍ ജയിലില്‍ പോയി നിരവധി തവണ ഈ ബ്ലോഗര്‍
കല്ലൂരാനെ സന്ദര്‍ശിച്ചിരുന്നു.പരോളിലിറങ്ങാന്‍ വേണ്ടി പലതവണ പാര്‍ട്ടി സെക്രട്ടറി
എം.എന്‍ ഗോവിന്ദന്‍ നായരെ പോയി കണ്ടിരുന്നു.
അവസാനം അച്യുത മേനോന്‍ മുഖ്യമന്ത്രിയായ 1967 ലാണ് കല്ലൂരാന്‍
ജയില്‍ വിമോചിതനാകുന്നത്.അപ്പോഴേക്കും "നേരം വെളുത്തെന്നും
ഇല്ലെന്നും പറഞ്ഞു കശ പിശ കൂടുന്ന അടയ്ക്കാകുരുവി"കളെപ്പോലെ
(ചെമ്മനം ചാക്കോയോടു കടപ്പാട്) കല്ലൂരാന്‍റെ പ്രിയപാര്‍ട്ടി ഇടതും വലതും
ആയി രണ്ടായി പിരിഞ്ഞിരുന്നു.
രണ്ടു കൂട്ടര്‍ക്കും കല്ലൂരാനെ ആവശ്യമില്ലാതെ വന്നു.

" ........ഒരൊറ്റ കൂട്ടുകാരുമില്ലാത്ത ഒരു മനുഷ്യന്‍ രാജ്യത്തിന്റെ പല
ഭഗത്തും അലഞ്ഞു നടക്കുന്നതായി അക്കാലത്തു കാണാമായിരുന്നു.അയള്‍ക്ക്
ഒന്നും ചെയ്യാനില്ല. ഒറ്റയാള്‍ കൂട്ടുകൂടുവാനില്ല. എല്ലാവരേയും എല്ലാറ്റിനേയും
അയാള്‍ വെറുക്കാന്‍ തുടങ്ങി. ഒരു നേരത്തെ ആഹാരം പോലും അയാള്‍ക്കു
പ്രശനമാണ്. ഒരു പക്ഷേ നിഷ്പ്രയോജനമായി തീര്‍ന്ന ഒരു ജീവിതകാലത്തേക്ക്
അയാള്‍ തിരിഞ്ഞു നോക്കുകയാവാം. ഇതിനു വേണ്ടിയാണല്ലോ എല്ലാം
നശിപ്പിച്ചത്. എന്തു ലഭിച്ചു? എന്നു വരെ അയാള്‍ ആലോചിച്ചിട്ടുണ്ടാവും.
എന്തിന് ഇനി തന്നെ കൊള്ളം? തന്റെ കഴിവുകള്‍ മുഴുവന്‍ വാര്‍ന്നു പോയി.
അയാള്‍ക്കു തോന്നി. ഒരിടത്തു ചെന്ന്‍ ഒരു നേരത്തെ ആഹാരം ചോദിച്ചു
വാങ്ങിക്കഴിക്കാന്‍ അയള്‍ക്കു വയ്യ......."

തകഴിയുടെ പ്രസിദ്ധമായ "ഏണിപ്പടി"കളിലെ(ഡി.സി.ബുക്സ് 1999 പേജ് 269)
ഈ ഭാഗം കല്ലൂര്‍ രാമന്‍പിള്ളയെ മനസ്സില്‍ കണ്ട് എഴുതിയതാണെന്നു
തോന്നും.
ക്രമേണ മദ്യപാനത്തില്‍ കല്ലൂരാന്‍ ആശ്വാസം കണ്ടെത്തി.
അവസാനം നാടു വിട്ടു.
മലബാറിലെ മുക്കത്തു പോയി ജീവിതം സ്വയം അവസാനിപ്പിച്ചു.
ചെങ്ങളം കേസ്
കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍

കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരു ന്നനാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
" ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ്‌ തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് കല്ലൂര്‍ എന്ന പുരാതന
തറവാട്.കൂരാലി-പള്ളിക്കത്തോട് നിര്‍മ്മിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി 95 വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവില്‍നു സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടര്‍
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള.പൊന്‍കുന്നം
കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍
തുടങ്ങിയവര്‍ മക്കള്‍



Vakil S.Ramanatha Pillai MLC

ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യം
ചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്ന
കലൂര്‍ രാമന്‍ പിള്ള്‍ സീനിയര്‍ ആയിരുന്നച്ചു
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍
കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നു
വിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചുവിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ള
വസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനു
വില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതം
മാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.
ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയി
അവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.
2007 ല്‍ അന്തരിച്ചു.

വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ ജയശ്രീ എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.

ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്ന, കലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍ റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.

ചെങ്ങളം കേസ്

കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.

ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാ​ണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ.2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു
പറയുന്നവരും ഉണ്ട്.

ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം
മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957 ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എപ്പിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച് നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
4 മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.

4 മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍ ഓറവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും.എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്റ്റിയേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ്‌ രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി.
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെകുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീ​‍കരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ ചാക്കൊ.
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായകല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനും
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.

10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,


രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
ഇത്തണ സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ലപി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ അവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.

ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.
അതു മറ്റൊരു ശാപത്തിന്‍റെ കഥ.ഇനിയൊരു ബ്ലോഗില്‍

2 അഭിപ്രായങ്ങൾ:

Zebu Bull::മാണിക്കൻ പറഞ്ഞു...

ഡോക്ടര്‍, ഇങ്ങനെ "അര്‍‌ദ്ധോക്തിയില്‍" പോസ്റ്റുകളെ വിരമിപ്പിക്കരുതെന്നപേക്ഷ. കുറച്ചുകൂടി സഖാവ് രാമന്‍‌പിള്ളയെപ്പറ്റിയും, ആ കൊലക്കേസ് മുതലായവയെപ്പറ്റിയും അറിയാന്‍ ആഗ്രഹമുണ്ട്. അതുപോലെ, കഴിഞ്ഞ പോസ്റ്റിലെഴുതിയ പി ടി ചാക്കോയെപ്പറ്റിയും കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്.

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

can expect more