ലൈംഗീക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ കാരണം
പെണ്‍കുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളില്‍ (ഓവറികളില്‍)
നിരവധി കുമിളകള്‍ (സിസ്റ്റുകള്‍) കാണപ്പെടുന്ന സ്ഥിതിവിശേഷം.
1935-ല്‍ സ്റ്റീന്‍ ലവന്താള്‍ ആദ്യമായി വൈദ്യശാസ്ത്ര മാസികയില്‍
റിപ്പോര്‍ട്ടുചെയ്തതിനാല്‍ സ്റ്റീന്‍ ലവന്താള്‍ സിന്‍ഡ്രോം എന്നു വിളിക്കപ്പെട്ടു.
ഇപ്പോള്‍ പി.സി.ഓ.ഡി എന്ന അക്രോമിനാല്‍ (ആദ്യക്ഷരക്കൂട്ട ചുരുക്കപ്പേര്‍) വ്യവഹരിക്കപ്പെടുന്നു.
പതോളജി
പുരുഷ ഹോര്‍മോണുകളുടെ അളവു കൂടുന്നതാണു കാരണം.
ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമിതഭക്ഷണം വ്യായമക്കുറവ് ഇവ ഈ അവസ്ഥക്കു കാരണങ്ങളാണ്.
അണ്ഡവിസര്‍ജ്ജനം നടക്കാതെ വരുന്നതാണ് ലക്ഷണങ്ങള്‍ക്കു കാരണം.
ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു.
(ഇന്‍സുലിന്‍ റസിസ്റ്റന്‍സ്)
സംഭവ്യത
ലോകത്തില്‍ എല്ല പ്രദേശങ്ങളിലും കാണപ്പെടുന്നു.
ഉല്‍പ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം
ആള്‍ക്കാരില്‍ ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു.
ഏഷ്യാക്കാരില്‍ സംഭാവ്യത കൂടുതലാണ്.
അണ്ഡാശയം 2-5 ഇരട്ടി വലുപ്പത്തില്‍ കാണപ്പെടും.
8-10 മില്ലി മീറ്റര്‍ വലുപ്പത്തിലുള്ള നിരവധി
കുമിളകള്‍ അണ്ഡാശയത്തില്‍ ഉപരിതലത്തിനു സമീപം
കാണപ്പെടും.
ലക്ഷണങ്ങള്‍
ക്രമം തെറ്റിയ ആര്‍ത്തവചക്രം
അനാവശ്യ രോമവളര്‍ച്ച(ഹെര്‍സ്യൂട്ടിസം)
നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം
ഗര്‍ഭം ധരിക്കാതിരിക്കുക,പലതവണ അലസിപ്പോവുക
അമിതവണ്ണം ( വണ്ണം കൂടാത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)
രോഗനിര്‍ണ്ണയം
ലക്ഷണങ്ങള്‍ കൊണ്ടു മാത്രം രോഗനിര്‍ണ്ണയം ചെയ്യാന്‍ കഴിഞ്ഞേക്കാം.
അള്‍ട്രസൗണ്ട് പരിശോധന
ലൈംഗീക ഹോര്‍മോണുകളുടെ അളവു നിര്‍ണ്ണയം
ചികില്‍സ
ലക്ഷണത്തിനനുസരിച്ചു ചികില്‍സ വ്യത്യസ്തമാണ്.
പൊണ്ണത്തടിയുണ്ടെങ്കില്‍ തൂക്കം കുറയ്ക്കണം.
രോമവളര്‍ച്ചക്കു സ്പൈറണോലാക്റ്റോണ്‍
ആര്‍ത്തവക്രമീകരണത്തിന് ഹോര്‍മോണ്‍ മിശ്രിതഗുളികകള്‍
അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍
ക്ലോമിഫിന്‍ ഗുളികകള്‍,
പ്രമേഹചികില്‍സക്കുള്ള ഗുളികകള്‍,
ലാപ്പറോസ്കോപ്പി,
അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയല്‍
ഭവിഷ്യത്തുകള്‍
പി.സി.ഓ.ഡി മെറ്റബോളിക് സിന്‍ഡ്രോമിന്റെ
ആദ്യ ലക്ഷണമാണ്.ഭാവിയില്‍ പ്രമേഹം,രക്തസമ്മര്‍ദ്ദം
എന്നിവ ഉടലെടുക്കാം. ഇത്തരക്കാരില്‍ ഭാവിയില്‍
ഗര്‍ഭാശയഭിത്തിയില്‍ അര്‍ബുദബാധ
(എന്‍ഡോമെറ്റ്രിയല്‍ കാന്‍സര്‍)കൂടുതലായി കാണപ്പെടുന്നു.
പ്രതിരോധം
പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.
ബേക്കറി ഭക്ഷണം ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക
.ക്രമമായി വ്യായാമം ചെയ്യുക.
സ്കിപ്പിംഗ്(വള്ളിയില്‍ ചാട്ടം പെണ്‍കുട്ടികള്‍ക്കു
നല്ല വ്യായാമം ആണ്.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ