ഡോക്ടര്‍ ജനദൃഷ്ടിയില്‍
ജനത്തിനെല്ലാം ഡോക്ടറന്മാരുടെ സേവനം കിട്ടണം.
ആജീവനാന്തം എന്നു പറഞ്ഞാല്‍ പൂര്‍ണ്ണമാവില്ല.
ചിലപ്പോള്‍ ജനനത്തിനു മുമ്പതു വേണ്ടിവരും.
വന്ധ്യതാ ചികില്‍സ ഉദാഹരണം.ചിലപ്പോള്‍
മരണത്തിനു ശേഷവും.പോസ്റ്റ്മോര്‍ട്ടം ഉദാഹരണം.
എന്നാല്‍ ഡോക്ടറന്മാരെ വിമര്‍ശിക്കുന്നതിനും
കളിയാക്കുന്നതിനും ജനം ലോഭം കാട്ടാറില്ല.
ഡോക്ടറന്മാരുടെ ഒരു വന്‍സദസ്സിനെ അഭിസംബോധന
ചെയ്ത് ആഭ്യന്തര മന്ത്രിയായിരുന്ന സഖാവ് ടി.കെ.
രാമകൃഷ്ണന്‍ പറഞ്ഞു:
"ഡോക്ടറന്മാര്‍ രോഗികളുടെ പള്‍സല്ല,പേര്‍സാണ് നോക്കാറ്."
ശരിയാണ്.ചിലര്‍ ആതുരരെ പിഴിയാന്‍ പേര്‍സിന്‍റെ കനം
നോക്കുന്നു. നൂറു രൂപകൊണ്ടു ചികില്‍സിച്ച് മാറ്റാവുന്ന
രോഗത്തിന് ആയിരം രൂപ ചെലവഴിപ്പിക്കാം. മറ്റുചിലര്‍
ആതുരസൗഹൃദത്തിനു വേണ്ടി അതു നോക്കുന്നു. കനം
കുറഞ്ഞ പേര്‍സാണെങ്കില്‍ ലാബിലും മരുന്നു കടയിലും
ചെലവഴിക്കേണ്ട തുക ചെറുതാക്കാന്‍ ശ്രദ്ധിക്കാം.
ഡോക്ടറന്മാരേയും പേര്‍സിനേയും ബന്ധിപ്പിച്ചുള്ള വിമര്‍ശനം
പുതിയതൊന്നുമല്ല.പുരാതനഭാരതീയര്‍ പറഞ്ഞു:
"വൈദ്യ ക്രൂരോ,യമക്രൂര,
ക്രൂരാന്‍ ക്രൂര ഭിഷക്
യമഹ രീതി പ്രാണ:
വൈദ്യ ഹരിത പ്രാണി ധന ച."
കുഞ്ഞുണ്ണി മാഷ് അതു മലയാളത്തിലാക്കിയിട്ടുണ്ട്:
"വൈദ്യനും യമനും ക്രൂരന്‍
വൈദ്യന്‍ ക്രൂരതരന്‍ ദൃഢ-
പ്രാണാപഹാരി യമന്‍
വൈദ്യന്‍ പണപ്രാപഹാരിയാം."
"ഡോക്ടറന്മാരെ കാണാനെത്തുന്ന ആള്‍ക്കാരില്‍ 90 ശതമാനത്തിനും
ചികില്‍സയുടെ ആവശ്യമില്ല.9 ശതമാനത്തിനു ചികില്‍സ കൊണ്ടു
പ്രയോജനവും ഇല്ല.അവശേഷിക്കുന്ന ഒരു ശതമാനത്തിനു
പ്രയോജനം കിട്ടിയേക്കാം" മറ്റൊരു വിമര്‍ശനം.
"ചികില്‍സയ്ക്കെത്തുന്ന 20 രോഗികളില്‍ 19 പേര്‍ക്കും സ്വയം രോഗവിമുക്തി
കിട്ടുന്നു.ഇരുപതാമനെ ഡോക്ടറന്മാര്‍ കൊന്നു കളയുന്നു."
ബര്‍നാഡ് ഷാ ആണെന്നു തോന്നുന്നു പറഞ്ഞു.
"ദൈവം സുഖപ്പെടുത്തുന്നു,ഡോക്ടര്‍ കാശുവാങ്ങുന്നു"
എന്ന അംബ്രോയിസ് പാരെയുടെ വചനത്തിന്‍റെ പരിഷ്കരിച്ച പതിപ്പ്.
"ഗുരുതരമായ തെറ്റുകള്‍ വരുത്താന്‍ ലൈസന്‍സ് എടുത്തവരാണു
ഡോക്ടറന്മാര്‍" എന്നു പറഞ്ഞതു ലിയോണാര്‍ഡ് ലൂയി ലെവിന്‍സന്‍.
"യുവഡോക്ടറന്മാര്‍ കൂടുതല്‍ കല്ലറകള്‍ കെട്ടും" എന്ന്‍ ഇംഗ്ലീഷ് ചൊല്ലുണ്ട്.
"ഡോക്ടര്‍ വന്നെത്തിയാല്‍ രോഗം പകുതി മാറി" എന്നാശ്വസിക്കുന്നവര്‍
നിരവധി".രോഗം പിടിപെട്ടിട്ടുള്ള ഡോക്ടര്‍ ആണ് ഏറ്റവും നല്ല ഡോക്ടര്‍"
എന്നു പറയുന്നവരുണ്ട്."സുസ്ഥിതിയെ ഭയക്കുന്നവരാണ് ഡോക്ടറന്മാരും
വക്കീലന്മാരും" എന്നു ജെറാല്‍ഡ് ബാര്‍സന്‍(രണ്ടു കൂട്ടരുടേയും വരുമാനം
കുറയുമല്ലോ)തോമസ് ഫുള്ളര്‍ പറഞ്ഞു: "വീഞ്ഞും വൈദ്യനും പഴകിയാല്‍
നന്ന്‍".
"ഡോക്ടര്‍ന്മാര്‍ അച്ചടിച്ച പുസ്തകങ്ങള്‍ മാത്രം പഠിച്ചാല്‍ പോരാ
(ഇന്‍റര്‍നെറ്റു വരുന്നതിനു മുമ്പത്തെ അഭിപ്രായം)രോഗികളാകുന്ന
പുസ്തകം വായിക്കണം" എന്നു പറഞ്ഞു പാരാസെല്‍സസ്.രോഗിയുക്കു
"മനശ്ശാന്തി നല്‍കുന്നവരാണു നല്ല ഡോക്ടര്‍" എന്നു പറഞ്ഞതു
പെട്രോണിയസ്."ഇംഗ്ലീഷ് ഡോക്ടറന്മാര്‍ രോഗികളെ കൊല്ലും;
ഫ്രഞ്ചു ഡോക്ടറന്മാര്‍ ആവട്ടെ അവരെ മരിക്കാന്‍ അനുവദിക്കും"
എന്നു പറഞ്ഞു വില്ല്യം ലാംബ്.
"മുഷിപ്പന്മാരായ പട്ടികളാണു ഡോക്ടറന്മാ"ര്‍ എന്നു പറഞ്ഞതു ജോണ്‍ വില്‍സണ്‍.
"രോഗവിമുക്തി കിട്ടിയവരെല്ലാം ഡോക്ടറന്മാര്‍" എന്നാണൊരു
ഐറീഷ് പഴഞ്ചൊല്ല്."ഡോക്ടറന്മാരുടെ തെറ്റുകള്‍ മണ്ണു കൊണ്ടും
സമ്പന്നരുടെ തെറ്റുകള്‍ പണം കൊണ്ടും കുഴിച്ചു മൂടപ്പെടുന്നു"
എന്നൊരു പഴഞ്ചൊല്‍ ഉണ്ട്."കണ്‍സല്‍ട്ടേഷന്‍ മുറിയിയുടെ
പരിസരത്ത് ഉണങ്ങിയ ചെടി ഉണ്ടെങ്കില്‍ ആ ഡോക്ടറടെ
സേവനം വേണ്ടെന്നു വയ്ക്കുക" എന്നു പറഞ്ഞു പ്രകൃതിസ്നേഹിയായ
എര്‍മാ ബോംബെക്."സ്വന്തം ആരോഗ്യം നോക്കാത്ത വൈദ്യന്‍
മിടുക്കനല്ല" എന്നു ഗാലന്‍ പണ്ടേ പറഞ്ഞിരുന്നു.
"അഭിപ്രായങ്ങ ള്‍കൂടെക്കൂടെ മാറുന്നവരാണു ഡോക്ടറന്മാര്‍" എന്നു പറഞ്ഞു ഡേവിഡ്
ലോയിഡ് ജോര്‍ജ്."വൈദ്യനും കാലനും തുല്യര്‍" എന്ന പ്രാചീനമൊഴി
ആന്‍റണ്‍ ചെക്കോവ് പരിഷ്കരിച്ചു."ഡോക്ടറും വക്കീലും ഒരേ
കണക്കില്‍ പെടും.വക്കീലന്മാര്‍ കാശു മാത്രം പിടുങ്ങും.
ഡോക്ടറന്മാരാകെട്ടെകാശ് പിടിച്ചു പറിച്ച ശേഷം നിങ്ങളെ കൊല്ലുകയും ചെയ്യും".
"ഡോക്ടര്‍ വരുത്തുന്ന കൈപ്പിഴ അദ്ദേഹം അറിഞ്ഞില്ല എന്നു വരാം:
എന്നാല്‍ ജനം അറിയും" എന്നു പറഞ്ഞു അല്‍ -റൂമി.
"ലോകത്തിലെ ഏറ്റവും വലിയ ട്രാജഡി രോഗം പിടിപെട്ട ഡോക്ടറാണ്"
എന്നു പറഞ്ഞത് ബര്‍ണാഡ് ഷാ.
"രോഗികള്‍ക്കു ഡോക്ടര്‍ പിതാവ്,രോഗവിമുക്തിയില്‍ സ്നേഹിതന്‍
ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ രക്ഷിതാവും" എന്നും ഒരു ചൊല്ലുണ്ട്.
"50 കൊല്ലം മുമ്പുണ്ടായിരുന്ന നല്ല ഡോക്ടറന്മാര്‍ക്കു മൂന്നു ലക്ഷണങ്ങള്‍
ഉണ്ടായിരുന്നു.നല്ല തൊപ്പി;കുടവയര്‍; പിന്നെ ആകാംക്ഷാഭരിതമായ
മുഖഭാവംനല്‍കാന്‍ പൈല്‍സും" എന്ന്‍ ഏതോ അജ്ഞാതന്‍ പറഞ്ഞിട്ടുണ്ട്.
"Doctors should prescribe,because they should live.
Chemists should dispense,because they should live.
Patients should discard,because they should live."
-------Bob Hop,American Cine Actor
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്
4 അഭിപ്രായങ്ങൾ:
നമ്മുടെ മുന്‍ മന്ത്രി പി.ജെ.ജോസഫിന്റെ കൈ പൊക്കാന്‍ കഴിയില്ലായിരുന്നു എന്ന് ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തിരുന്നു. പിന്നെങ്ങനെ അയാള്‍ അടുത്തിരുന്ന് സ്ത്രീയ കടന്നു പിടിക്കും. ഡോക്ടര്‍മാര്‍ നീണാള്‍ വാഴ്ക.
സമൂഹത്തിന്‍റെ ഒരു പരിശ്ചേദം ആണു ഡോക്ടര്‍ സമൂഹം.
ഡോക്ടറകാന്‍ വേണ്ടി ഒരു പറ്റം ആള്‍ക്കാരെ ദൈവം സൃഷ്ടിക്കുന്നില്ല
സമൂഹത്തിലെന്നപോലെ അവരിലും നല്ലവരും ഇടത്തരക്കാരും
കൊള്ളക്കാരും കൊള്ളരുതാത്തവരും എന്തിനു പെണ്ണു പിടിയരും
വരെ കാണും.അതു മറ്റു തൊഴില്‍ മേഖലകളിലും കാണും.
അതുമാറ്റാനും സാധിക്കില്ല.
Isn't it a bit unnerving that doctors call what they do "practice?;-)
എല്ലാവരും ഡോക്ടറുടെ അടുത്ത് പോകും
പിന്നെ വെറുതെ അവരെ കുറ്റം പറയും
ഏറ്റവും നല്ല സേവനം ചെയ്യുന്നവരാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍
നാളെ രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാത്തവര്‍ ഡോക്ടറെ ആക്ഷേപിക്കവുന്നതാണ്
പഴുത്തു നാറുമ്പോള്‍ ആരാണ് വച്ച് കെട്ടുന്നത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ