ആതുരര്‍ക്ക് പ്രണമിക്കാന്‍ ഒരു ആള്‍ദൈവം
അന്യൂറിന്‍ ബീവാന്‍ (ന്യേ) (1897-1960)
ആറ്റ്ലി മന്ത്രിസഭയിലെ ആരോഗ്യവകുപ്പുമന്ത്രി.
ആതുര്‍ക്കെല്ലാം സൗജന്യ ചികിസ നല്‍കുന്ന
നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ബ്രിട്ടനില്‍
ആരംഭിച്ച മഹാനായ രാഷ്ട്രീയനേതാവ്.
ഇന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രി സുശീലാ
നയ്യാരും കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പു
മന്ത്രി ഏ.ആര്‍ മേനോനും യോഗ്യത നേടിയ
ഡോക്ടറന്മാര്‍ ആയിട്ടു പോലും അന്യൂറിന്‍
ബീവാന്‍ എന്ന വെറും രാഷ്ട്രീയക്കാരന്‍
ചെയ്ത നല്ലകാര്യം അനുകരിക്കാന്‍ ശ്രമിച്ചില്ല.
വെയിസിലെ ഒരു ഖനി തൊഴിലാളിയുടെ മകനായിരുന്നു
ന്യേ എന്നു വിളിക്കപ്പെട്ടിരുന്ന ബീവാന്‍.13 വയസ്സുള്ളപ്പോള്‍
ഖനിയില്‍ ജോലിക്കാരനായി ചേര്‍ന്നു.തൊഴിലാളി യൂണിയന്‍
പ്രവര്‍ത്തകനായി.1929 ല്‍ എം.പി ആയി.ലേബര്‍ പാര്‍ട്ടിയുടെ
ഇടതു വിഭാഗത്തിലെ മുഖ്യ വ്യക്താവായി.തൊഴിലാളികളുടെ
അവകാശങ്ങള്‍ക്കായി നിരന്തരം വാദിച്ചു.1946 ല്‍ ആറ്റ്ലി
മന്ത്രിസ്ഭയിലെ ആരോഗ്യമന്ത്രിയായി.തൊഴിലാളികള്‍ക്ക്
ചികില്‍സ ലഭ്യമല്ലാതിരുന്ന സ്ഥിതി മാറ്റിയെടുക്കാന്‍
ബീവാന്‍ പുതിയ പരിപാടി ആവിഷ്കരിച്ചതാണ്
ലോകമെമ്പാടും വാഴ്ത്തുന്ന നാഷണല്‍ ഹെല്‍ത്ത്
സര്‍വീസ്(എന്‍.എച്ച്.എസ്സ്).
ഔഷധക്കുറിപ്പടികള്‍ക്കു ചാര്‍ജ് ഏര്‍പ്പെടുത്തിയപ്പോള്‍
അദ്ദേഹം രാജി സമര്‍പ്പിച്ചു.എന്നാല്‍ 1955 ല്‍ വിദേസകാര്യങ്ങളില്‍
അദ്ദേഹം വ്യക്താവായി നിയമിക്കപ്പെട്ടു.1959 ല്‍ പാര്‍ട്ടിയുടെ
ഡപ്യൂട്ടി ലീഡരായി. 1960 അന്തരിച്ചു.
എന്‍.എച്ച്.എസ്സ് ആണ് ഈ മഹാന്‍ റെ ഏറ്റവും വലിയ
സ്മാരകം.എന്നാല്‍ ജന്മനാട്ടില്‍,വെയിസ് തലസ്ഥാനമായ
കാര്ഡിഫില് അദ്ദേഹത്തിന്‍ റെ പൂര്‍ണ്ണകായ പ്രതിമ
നഗരമദ്ധ്യത്തില്‍ തലൗയര്‍ത്തി നിലകൊള്ളുന്നു.
2008 ജൂണില്‍ ഈ ബ്ലോഗര്‍ പ്രസ്തുത പ്രതിമ സന്ദര്‍ശിക്കാന്‍
കാര്‍ഡിഫിലെത്തിയിരുന്നു
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്
1 അഭിപ്രായം:
“ഇന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രി സുശീലാ
നയ്യാരും കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പു
മന്ത്രി ഏ.ആര്‍ മേനോനും യോഗ്യത നേടിയ
ഡോക്ടറന്മാര്‍ ആയിട്ടു പോലും അന്യൂറിന്‍
ബീവാന്‍ എന്ന വെറും രാഷ്ട്രീയക്കാരന്‍
ചെയ്ത നല്ലകാര്യം അനുകരിക്കാന്‍ ശ്രമിച്ചില്ല.“
അങ്ങനെ ഒരാളെ അവര്‍ക്കറിയാമായിരുന്നോ എന്തോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ