2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച

മേക്ക് ഹാരപ്പന്‍ മുദ്രകളിലും ഉണ്ടായിരുന്നു

മേക്ക് ഹാരപ്പന്‍ മുദ്രകളിലും ഉണ്ടായിരുന്നു

ഡോ.ശശിഭൂഷണ്‍ കാണാത്ത മേക്ക്‌
"മേല്‍ക്കെന്നല്ല പടിഞ്ഞാറെന്നാണ്‌ ഭൂരിപക്ഷം മലയാളികളും
പറയുന്നതെന്നു കാഡ്‌വെല്ലും ഓര്‍ത്തില്ല"
മലയാളത്തിന്‍റെ പഴക്കം സ്ഥാപിക്കാനുള്ള
വ്യഗ്രതയില്‍ ഡോ.എം.ജി ശശിഭൂഷണ്‍ 1734 ലക്കം
കലാകൗമുദി പേജ്‌ 27 ലെ "മറക്കുമോ രൂപവും ശബ്ദവും"
എന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തി.

ഈ 2008 ഡിസംബറില്‍ പോലും കേരളത്തില്‍,
നമ്മുടെ ആധാരമെഴുത്തുകാര്‍ ആധാരങ്ങളില്‍ വസ്തുവിന്‍റെ
എലുക കാണിക്കുമ്പോള്‍ പടിഞ്ഞാറിനു
"മേക്ക്‌" എന്നു
തന്നെയാണെഴുതിയിരുന്നത് എന്നു ഡോ.ശശിഭൂഷണ്‍
കണ്ടില്ല.
ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം
മേക്കിനെ ആധാരങ്ങളില്‍ നിന്നു നിഷ്കാസനം
ചെയ്തിരിക്കുന്നു.
ചരിത്രം തേയ്ച്ചു മായ്ച്ചു
കളയുന്നതിനു മറ്റൊരുദാഹരണം കൂടി.

കണ്ടെഴുത്തും ഭൂമി അളക്കലും ആധാരമെഴുത്തും
കരം പിരിവും ഒരുകാലത്ത്‌ തമിഴ്‌ വംശജരായ
വെള്ളാളപിള്ളമാരുടെ കുത്തകയായിരുന്നു
എന്നു സ്ഥാപിക്കുന്നു മേക്ക്‌ എന്ന തമിഴ്‌ പ്രയോഗം
(തമിഴര്‍ക്കു മുകളില്‍ ,മേളില്‍, പര്‍വ്വതമുകളില്‍
ആയിരുന്നു അസ്തമനം)

"മേക്ക് "
ഹാരപ്പന്‍ മുദ്രകളില്‍ തന്നെ ഉണ്ട് എന്ന്‍
ഐരാവതം മഹാദേവന്‍ തെളിയിക്കുന്നു.

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

സായിപ്പ് അത് ചെയ്യുന്നത് എങ്ങിനെയെന്നാല്‍....

സായിപ്പ് അത് ചെയ്യുന്നത് എങ്ങിനെയെന്നാല്‍....

പാശ്ചാത്യരുടെ കണ്ടു പിടുത്തങ്ങളുടെ ഉപഭോക്താക്കളാണ്
നാം.സ്വന്തമായി കാര്യമായി ഒന്നും ഉല്‍പാദിപ്പിക്കാനോ
ആവിഷകരിക്കാനോ ഭംഗിയായി അവതരിപ്പിക്കാനോ
കഴിയാത്ത കുഴുമടിയന്മാരും അനങ്ങാപ്പാറകളും ആണ്
നാം.

നമ്മുടെ ചികില്‍സാരീതി നോക്കാം.95 ശതമാനവും സ്വീകരി
ക്കുന്നത് സായിപ്പിന്‍റെ ഇംഗ്ലീഷ് ചികില്‍സ.അവരുടെ ശസ്ത്ര
ക്രിയാരീതികള്‍,അവര്‍ കണ്ടു പിടിച്ച ഉപകരണങ്ങള്‍ ഉപ
യോഗിച്ചുള്ള രോഗനിര്‍ണ്ണയം,അവര്‍ കണ്ടുപിടിച്ച,അവര്‍
നിര്‍മ്മിക്കുന്ന ഔഷധങ്ങള്‍.പ്രതിരോധ മരുന്നുകള്‍ ഉപ
യോഗിച്ചുള്ള ചികിസ.

പക്ഷേ അവര്‍ അത് എങ്ങിനെ ചെയ്യുന്നു എന്നു നാം
മനസ്സിലാക്കുന്നില്ല.നല്ല വശങ്ങള്‍ കാണുന്നില്ല.പകര്‍ത്തു
ന്നില്ല.ചീത്ത വശങ്ങള്‍ കണ്ണടച്ചു പകര്‍ത്തുകയുംചെയ്തു.
സ്വാതന്ത്ര്യം കിട്ടി. ആദ്യ ഭാരത സര്‍ക്കാരിലെ ആരോഗ്യ
വകുപ്പുമന്ത്രി ഗാന്ധിജിയുടെ ചികില്‍സക ആയിരുന്ന്‍ ഡോ.
രാജകുമാരി അമൃതകൗര്‍.കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍
ആരോഗ്യം കൈകാര്യം ചെയ്തതു മുമ്പു തന്നെ മദിരാശിയില്‍
മന്ത്രിയായി പരിചയം നേടിയിരുന്ന,പരിണിത പ്രജ്ഞനായിരുന്ന,
ഡോ.ഏ.ആര്‍.മേനോന്‍.ബ്രിട്ടനില്‍ സായിപ്പ് എങ്ങനെയാണ്
സര്‍വ്വ ബ്രിട്ടീഷുകാരനും കുടില്‍-കൊട്ടാര ഭേദമന്യേ
സൗജന്യ ചികിസ നല്‍കുന്ന നാഷണല്‍ ഹെല്‍ത്ത്സര്‍വീസ് (1948)
നല്‍കുന്നത് എന്നു കണ്ടു പഠിക്കാനോ അതു പകര്‍ത്താനോ
ശ്രമിച്ചില്ല.

ലോകത്തിനു മുന്നില്‍ ബ്രിട്ടന്‍ അഭിമാനപൂര്‍വ്വം എടുത്തു കാട്ടുന്ന
സാമൂഹ്യപ്രവര്‍ത്തനം ആണ് അവരുടെ ചികിസാ സൗകര്യം.
NHS(National Health Service).1948 ല്‍
ആറ്റ്ലി സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടി.
മുതലാളിത്ത സാമ്രാജ്യത്തിലെ സോഷ്യല്‍ ദ്വീപ് എന്ന പേര്‍ തന്നെ കിട്ടി ബ്രിട്ടന്.

60 കൊല്ലം മുമ്പു ആറ്റ്ലിയുടെ നേതൃത്വത്തില്‍ തൊഴിലാളി പാര്‍ട്ടി
അധികാരത്തില്‍ വന്നപ്പോള്‍, അന്യൂറിന്‍ ബീവാന്‍ എന്ന കല്‍ക്കരി
തൊഴിലാളിയാണ് ആരോഗ്യവകുപ്പ് മന്ത്രിയായത്. ഏ.ജെ.ക്രോണിന്‍റെ
സിറ്റാഡല്‍ എന്ന നോവല്‍ വായിച്ച് കലക്കരി തൊഴിലാളികളുടേ
ആരോഗ്യ പ്രശ്നങ്ങളില്‍ ആകൃഷ്ടനായ ആ തൊഴിലാളി നേതാവ്
വില്ല്യം ബേവറിഡ്ജ് തയാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍
അക്ഷരം പ്രതി നടപ്പാക്കന്‍ മുന്നിട്ടിറങ്ങി.ബ്രിട്ടീഷ് മെഡിക്കല്‍
അസ്സോസിയേഷന്‍ പോലും എതിര്‍ത്തു.ബീവാന്‍ കൂട്ടാക്കിയില്ല.

സര്‍വപൗരര്‍ക്കും സൗജന്യ ചികിസ അതായിരുന്നു ബീവാന്‍റെ
ലക്ഷ്യം. വരുമാനം അനുസ്സരിച്ച് എല്ലാവരില്‍ നിന്നും നികുതി
പിരിക്കുക.ആവശ്യക്കാര്‍ക്കെല്ലാം ചികിസ സൗജന്യമായി
നല്‍കുക. ജനറല്‍ പ്രാക്ടീഷണറന്മാര്‍ ആണ് പരിപാടിയുടെ
അടിത്തറ. ഒരോ പൗരനും ഓരോ ജി.പി യുടെ അടുത്തു
രജിസ്റ്റര്‍ ചെയ്യണം. അയ്യായിരത്തോളം പേര്‍ ഒരു ജി.പി ക്കുണ്ടാവും.
ആവശ്യം വരുമ്പോള്‍ മുന്‍ കൂട്ടി സമയം തീരുമാനിച്ച് ഡോക്ടറെ
കാണാം. രോഗിയുടെ മുഴുവന്‍ വിവരവും രേഖപ്പെടുത്തുന്നു.
ഇപ്പോള്‍ ഓണ്‍ ലൈനില്‍ അവ ലഭ്യം. റഫര്‍ ചെയ്യപ്പെട്ടാല്‍
ആ നിമിഷം സ്പെഷ്യലിസ്റ്റിനു രോഗിയുടെ മുഴുവന്‍ വിവരവും
ലഭ്യം. പരിശോധനകള്‍,ഔഷധം ,കണ്ണട.കൃത്രിമദന്തം,ശസ്ത്രക്രിയ
എല്ലാം സൗജന്യം.ഒന്നുകില്‍ ഹോസ്പിറ്റല്‍ നല്‍കും.അല്ലെങ്കില്‍
മരുന്നുകടകളില്‍ കുറിപ്പു കാട്ടിയാല്‍ അവ സൗജന്യമായി കിട്ടും.

ഒരു രോഗിക്കു പോലും,എന്തിന് സന്ദര്‍ശനത്തിനെത്തിയ എന്നെപ്പോലുള്ള
ഒരു വിദേശി ഡോക്ടര്‍ക്കു പോലും സ്വന്ത ഇഷ്ടപ്രകാരം ഒരു
മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഔഷധം വാങ്ങാന്‍ സാധിക്കില്ല. ഒരു
കുറിപ്പു വഴി ഒരിക്കല്‍ മാത്രമേ ഔഷധം വാങ്ങാന്‍ ആവുകയുള്ളു.
ഏതൊരു ഡോക്ടര്‍ക്കും ഏതൊരു മരുന്നും എത്രനാളത്തേക്കു
എഴുതാന്‍ കേരളത്തില്‍ പറ്റും. ബ്രിട്ടനില്‍ പറ്റില്ല.
ഏതൊരാള്‍ക്കും ഏതു മരുന്നും എത്രനാളത്തേക്കും ഏതു മെഡിക്കല്‍ സ്റ്റോറില്‍
നിന്നും വാങ്ങാന്‍ കേരളത്തില്‍ പറ്റും. ബ്രിട്ടനില്‍ പറ്റില്ല. ഏതൊരാ​ള്‍ക്കും
ഒരു ഫാര്‍മസിസ്റ്റിന്‍റെ സര്‍ട്ടിഫിക്കേറ്റ് പ്രദര്‍ശിപ്പിച്ചു മെഡിക്കല്‍ സ്റ്റോര്‍
നടത്താനും ഒട്ടെല്ലാ മരുന്നുകളും ആര്‍ക്കും എത്രവേണമെങ്കിലും
എത്ര നാളത്തേക്കും നല്‍കാന്‍ നമ്മുടെ നാട്ടില്‍ പറ്റും.ബ്രിട്ടനില്‍
പറ്റില്ല.

രോഗികള്‍ അറിയേണ്ടുന്ന എല്ലാ വിവരങ്ങളും വെബ് സൈറ്റില്‍.
എഡിന്‍ബറൊ,ഗ്ലാക്സോ,കാര്‍ഡിഫ്.ലിവര്‍ പൂള്‍ എന്നിവിടങ്ങളില്‍
നിന്നും ഉന്നത (മെംബര്‍ഷിപ്,ഫെലോഷിപ്) നേടി അന്തസ്സോടെ
അതു പ്രദര്‍ശിപ്പിച്ചു നടന്ന ഒരു പാട് തലമുതിര്‍ന്ന
ഡോക്ക്ടര്‍മാര്‍ ഉണ്ടായിരുന്നു കേരളത്തിലും.സ്വന്തം ഉയര്‍ച്ച,വളര്‍ച്ച
മക്കളുടെ വലര്‍ച്ച,ഉയര്‍ച്ച എന്നിവയില്‍ മാത്രം ശ്രദ്ധിച്ചവര്‍. എന്തേ
അവര്‍ ഇക്കാര്യം നമ്മുടെ രാഷ്ട്രീയ പേക്കോലങ്ങളെ
പറഞ്ഞു മന്‍സ്സിലാക്കിയില്ല.
ബ്രിട്ടനില്‍ ചികില്‍സ നടത്താന്‍ ഡോടറന്മാര്‍ പ്രോട്ടോക്കോള്‍
അനുസരിക്കണം.തൊണ്‍നിയ മരുന്ന്‍ തോന്നിയതു പോലെ
തോന്നിയ കാലത്തേക്ക് എഴുതാന്‍ കേരളത്തില്‍ കഴിയും.
അതു ചെയ്താല്‍ ഉടനെ വിവരം അറിയും.
ഇവിടെ ഒരേ രോഗത്തിന് 10 ഡോക്ടര്‍ക്കു 10 ചികില്‍സ.
മൂത്രത്തില്‍ അണുബാധ. എവിടെ ചെന്നാലും ആദ്യം മൂത്രം
കള്‍ച്ചറിനു കൊടുക്കണം.ആ പ്രദേശത്തു കൂടുതലായി കാണപ്പെടാറുള്ള്‍
രോഗാണുവിനെ നശിപ്പിക്കാന്‍ അനുയോഗ്യമായ ഔഷധം
ഏതെന്നു ഗൈഡ് ലൈനില്‍ കാണും.ഉദാഹരണം ട്രൈമീതൊപ്രം.
കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരൗന്നതു വരെ ആ ഔഷധം കൊടുക്കാം.
ഏതു രോഗി ആ പ്ര്‍ദേശത്തെവിടെ എവിടെ ചെന്നാലും
അതേ മരുന്നു തന്നെയാവും കിട്ടുക.നല്‍കുന്നതിനു മുമ്പ്
ആ മരുന്നിനെ കുറിച്ചു രോഗി അറിയേണ്ടുന്ന മുഴുവന്‍ വിവരവും
നല്‍കും.റീ അക്ഷന്‍ ലക്ഷണം വരെ.
കേരളത്തിലെ സ്ഥിതി ഒന്നോര്‍ക്കുക.
വാളെടുത്തവന്‍ എല്ലാം ഇവിടെ വെളിച്ചപ്പാട്.
ആയുര്‍വേദക്കാരനും ഹോമിയോക്കാരനും പാരമ്പര്യക്കാരനും
വ്യാജനും ഏതു മരുന്നും എഴുതാം.കൊടുക്കാം
മരുന്നു കടക്കാരനും.
സായിപ്പിന്‍റെ ചികില്‍സാ ശാത്രത്തെ വ്യഭിചരിച്ചവര്‍ നമ്മള്‍
അതിനു കൂടുനില്‍ക്കുന്ന നാണം കെട്ട പിമ്പുകള്‍ നാം.
(എല്ലാ പരിപാടികള്‍ക്കും ന്യൂനതക കാണും.എന്‍.എച്ച്.എസ്സിനും
അവ ഉണ്ട്.പക്ഷേ ഏറെയും നല്ല വശം.അവ കാണുക.മറ്റുള്ളവ മറക്കുക)

ഇതൊന്നും പഠിക്കാതെ,മനസ്സിലാക്കാതെ മരുന്നുകള്‍ നിരോധിക്കുക
തുടങ്ങിയ "ജനകീയആരോഗ്യപരിപാടി"യുമായി ഇക്ബാല്‍
കുഞ്ഞാടു ഡോക്ടറന്മാരെ
നാടു നീളെ നടത്തി വൈസ് ചാന്‍സലര്‍ വരെ ആക്കി താഴോട്ടിടുകയാണ്
നമ്മുടെ കേരളത്തിലെ തൊഴിലാളി പാര്‍ട്ടി കേരളത്തില്‍ ചെതത്.
1957 മുതല്‍ പകുതി വര്‍ഷം തൊഴിലാളി പാര്‍ട്ടി വശം ആയിരുന്നുവല്ലോ
കേരളത്തിലെ ആരോഗ്യ വകുപ്പുഭരണവും.

എന്തേ അവര്‍ ഇക്ബാല്‍ പ്രഭൃതികള്‍ ആ വെയിസുകാരന്‍
കല്‍ക്കരി തൊഴിലാളി അന്യൂറിന്‍ ബീവാനെ മാതൃകയാക്കിയില്ല?
മറുപടി പറയൂ,പറയൂ സഖക്കളേ,ഇക്ബാല്‍ മാരേ.

CRITICISM BY US & REPLY


2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

നമ്മുടെ രാഷ്ട്രീയക്കാരുടെ ശമ്പളം എത്രയാണ് ?


പിണറായി മുതല്‍ വിജയന്‍ വരെയുളളവരുടെ അഴിമതിയുടെ അടിസ്ഥാന കാരണം ഈ ശമ്പള പരിഷ്കരണം വൈകുന്നതാണ്.നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ കുടുംബാങ്ങങ്ങളും വായു‌വും വെള്ളവും മാത്രം ഭക്ഷിച്ചല്ലല്ലോ ജീവിക്കുന്നത് . നമ്മളേയും നമ്മുടെ നാടിനേയൂം ഇവര്‍ ഫ്രീയായി സേവിച്ചു കൊളളുമെന്ന് കരുതിയ നമ്മളാണ് മണ്ടന്മാര്‍ .എല്ലാത്തിനും ഒരു വ്യവസ്തയും വെള്ളിയാഴ്ചയും വേണമല്ലോ .ആയതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് നിരക്ക് എര്‍പ്പെടുത്തുക..
ട്രാന്‍സ്ഫര്‍ ,പ്രമോഷന്‍, പി എസ് സീ റാങ്ക് ലിസ്റ്റില്‍ പേര് വരുത്തല്‍ ,സര്‍ക്കാര്‍ കോണ്‍ട്രാക്റ്റ് തുടങ്ങിയവ,
അയല്‍വാസിക്കും ദരിദ്രവാസിക്കും എതിരെ കള്ളക്കേസും നല്ല കേസും കൊടുക്കാന്‍
പോലിസ് സ്റ്റേഷന്‍ കേറി നിരങ്ങാന്‍ തുടങ്ങിയ കലാപരിപാടികള്‍ക്ക് ഓരോ പാര്‍ട്ടികളും അവരവരുടെ നിരക്കുകള്‍ പ്രസിദ്ധീകരിക്കുക. ജനത്തിന് ഇഷ്ടമുള്ളവരെയും കയ്യില്‍ ഒതുങ്ങുന്നവരെയും തിരഞ്ഞെടുക്കാം. ഇപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത് എങ്കിലും....... എല്ലാത്തിനും ഒരു സുതാര്യത ആവട്ടെ ............

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

കേരളാംബയുടെ കണങ്കാലുകള്‍



കൊട്ടുകാപ്പള്ളിയുടെ പാര്ലമെന്‍റ്‌ പ്രംസംഗം


നമുക്കിപ്പോള്‍ ഓണപ്പൂക്കളം ഇടാന്‍
മലയാളിത്തം തികഞ്ഞ മുല്ലയും മുക്കുറ്റിയും
ഇല്ല. ഒന്നുകില്‍ പ്ലാസ്റ്റിക് പൂക്കള്‍.
അല്ലെങ്കില്‍ തമിഴന്‍റെ തോവാള പ്പൂക്കള്‍.

കന്യകുമാരിവരെ നീണ്ടു നിവര്‍ന്നു കിടന്ന
കേരളാംബയുടെ കണങ്കാലുകള്‍
മുറിച്ചു കളഞ്ഞത് കാവാലത്തെ
വലിയ പണിക്കര്‍ എന്ന മലയാളി
കാരണവര്‍.മരുമകനു അധികാര്‍ം
കിട്ടാന്‍.

അന്നു പാര്‍ലമെന്‍റില്‍
അതിനെ ശക്തിയുക്തം എതിര്‍ത്തത്
നാമെല്ലാം കളിയാക്കിയ, പി.ടി.ചാക്കോയ്ക്കു
പണം നല്‍കി രാജിവയ്പ്പിച്ച്,
കേരള ഝാന്‍സി റാണി ലക്ഷ്മി ബായി എന്നു
ഗാന്ധിജി വിശേഷിപ്പിച്ച
അക്കമ്മ ചെറിയാനെ മല്‍സരിക്കുന്നതില്‍
നിന്നു തടഞ്ഞ,കട്ജുവിന്‍റെ പ്രിയന്‍
പാലാക്കാരന്‍
കൊട്ടുകാപ്പള്ളി എന്ന കത്തോലിക്കന്‍
മാത്രം.

പ്രൊഫ. ആലക്കാപ്പള്ളി തയാറാക്കിയ
കൊട്ടുകാപ്പള്ളിയുടെ ജീവചരിത്രത്തില്‍
പ്രസംഗം അതേ പടി.
വായിച്ചു കോരിത്തരിച്ചു.
എല്ലാ മലയാളിയും
വായിച്ചിരിക്കേണ്ട പ്ര

ഡോ.ബാബു പോളും തിരുവിതാംകൂര്‍ ചരിത്രവും

ഡോ.ബാബു പോളും തിരുവിതാംകൂര്‍ ചരിത്രവും

ഓര്‍ക്കുട്ട് പ്രൊഫൈലില്‍ പ്രാദേശിക ചരിത്രം
(തെക്കും കൂര്‍,തിരുവിതാംകൂര്‍)
ബ്രിട്ടീഷ് ചരിത്രം എന്നിവയില്‍ തല്‍പ്പരന്‍
എന്നു കൊടുത്തിരിക്കുന്നത് കണ്ട് സുഹൃത്തക്കളില്‍
ഒരാള്‍ ചോദിച്ചു: എന്തേ ഡോക്ടര്‍ക്കു
ചരിത്രത്തില്‍ താലപര്യം?
നല്ല സംശയം.

സര്‍ജനും ഗൈനക്കോളജിസ്റ്റും ആയ ഞാന്‍
മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ
ഭൂമിശാസ്ത്രവും(പി.കെ.രാജരാജവര്‍മ്മയോടു
കടപ്പാട്) അവരുടെ രോഗ ചരിത്രം മാത്രം
പഠിച്ചാല്‍ മതി.

ചരിത്രത്തില്‍ താല്‍പര്യം ഉണ്ടാക്കിയത്
സാംസ്കാരിക വകുപ്പു തലവന്‍ ആയിരുന്ന
ഡോ.ഡി.ബാബുപോള്‍ .
ആരാധനയോടെ ഞാന്‍ കാണുന്ന
ശ്രീ.ബാബുപോള്‍ നല്ലൊരെഴുത്തുകാരനാണ്.
സര്‍വ്വീസ് സ്റ്റോറി വായിക്കാന്‍ കഴിഞ്ഞില്ല.
മറ്റു പലതും വായിച്ചു.കേട്ടു.കണ്ടു.




ബാബു പോളിന്‍റെ എഴുത്തിന്,
പ്രഭാഷണത്തിനും
ഉള്ള ഒരു ചെറിയ ദോഷം വായനക്കാരന്‍,
കേള്‍വിക്കാരും
തന്നെപ്പോലെ ഐ. ഏ.എസ്സും
പിന്നെ എം. ഏ യും എടുത്തവര്‍
ആണെന്ന ധാരണയില്‍ എഴുതുന്നു എന്നതാണ്.

രണ്ടനുഭവം

ഒരു ലേഖനം. രാത്രിയില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍
എന്ന്‍ പുസ്തകത്തില്‍ അതുണ്ട്, തലവാചകവും കൃത്യമാ​യ
വാചകവും ഇവിടെ ബ്രിട്ടനില്‍ ഇരുന്ന്‍ ഉദ്ധരിക്കാന്‍ പറ്റില്ല.
ഒരു നമ്പൂതിരിയും ഒരു വെള്ളാളനും ഒരു നസ്രാണിയും കൂടി
ആണു തിരുവിതാം കൂറിനെ നശിപ്പിച്ചത് എന്നാണല്ലോ ചരിത്രം
എന്നതു പോലെ ഒരു വാചകം.
വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.
കൂടുതല്‍ വിശദീകരണം ഇല്ല.റഫറന്‍സും ഇല്ല.

സംശയനിവാരണത്തിന് ഞാന്‍ പോള്‍ സാറിനൊരു
കത്തയച്ചു.പണ്ട് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍
ആകാന്‍ വോട്ട് ചോദിച്ചു കത്തയച്ച കാര്യം,
അതിലെ ചക്കരവാക്കുകളുടെ കാര്യം പരാമര്‍ശിക്കാതെ,
എഴുതിയിരുന്നു. സമയക്കുറവായിരിക്കാം.മറുപടി കിട്ടിയില്ല.

ചിറക്കടവില്‍ 50 കൊല്ലം മുമ്പു
വയലാര്‍ രാമവര്‍മ്മ വന്ന്‍
ഉല്‍ഘാടനം ചെയ്ത ഗ്രാമദീപം വായശാലയില്‍ പോയി.
(സാംബശിവന്‍ വയലാറിന്‍റെ ആയിഷ
ആദ്യമായി
അവതരിപ്പിച്ചത് ഈ ഉള്‍ഘാടന വേളയില്‍).
അവിടത്തെ പൊടിയില്‍
മുങ്ങിയ തട്ടുകളില്‍ ഒന്നില്‍ നിന്നും സദസ്യതിലകന്‍
ടി.കെ.വേലുപ്പിള്ളയുടെ
തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ തപ്പിയെടുത്തു.
പൊടിതട്ടി.
വീട്ടില്‍ കൊണ്ടു പോയി മുഴുവന്‍ വിശദമായി വായിച്ചു.
അങ്ങനെ ആണ് തിരുവിതാംകൂര്‍ ചരിത്രത്തില്‍
താല്‍പ്പര്യം വന്നത്.
ബ്രിട്ടനില്‍ എതാനും മാസം
ചെലവഴിക്കുന്നതിനാല്‍
അവരുടെ ചരിത്രത്തിലും താല്‍പ്പര്യം വന്നു.

പക്ഷേ എനിക്കു മനസ്സിലാകാതെ വരുന്ന കാര്യം
എന്തേ പോള്‍ സാര്‍ ഇവിടെ വ്യക്തികളെ,
ജയന്തന്‍,ശങ്കരനാരായ്ണന്‍, മാത്തുത്തരകന്‍,
എന്നൊക്കെ എഴുതാതെ
അവരുടെ സമുദായങ്ങളെ എടുത്തു കാട്ടി?

അദ്ദേഹം പറഞ്ഞ കാര്യത്തില്‍ (നശിപ്പിക്കല്‍)
അതില്‍ രണ്ടു സമുദായങ്ങള്‍
നിരപരാധികള്‍. ഒരു കൂട്ടര്‍ പൂജാദികള്‍ നടത്തുന്നവര്‍.
മറ്റേ കൂട്ടര്‍ പാവം കൃഷിക്കാര്‍.ലോകത്തില്‍
തന്നെ ആദ്യമായി കലപ്പ കണ്ടു പിടിച്ച
നാഞ്ചിനാട്ടുകാര്‍. അരിയുടെ,നെല്ലിന്‍റെ
ജ്നയിതാക്കള്‍
തിരുവിതാം കൂറിനെ,പൊന്നു തമ്പുരാനെ ചോറൂട്ടിയവര്‍.
മൂന്നാമത്തെ സമുദായത്തെക്കുറിച്ച്
വേദശബ്ദകോശകാരനായ
ബാബു പോള്‍ തന്നെ വിശദമായി എഴുതട്ടെ.
ചരിത്രപടുക്കളും ദലിത് പണ്ഡിതരും വേലുത്തമ്പിയെ വില്ലനാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചു
ഡോ.ബാബുപോൾ കഥ ഇതുവരെ എന്ന സർവീസ് സ്റ്റോറിയിൽ എഴുതുന്നു
(പേജ് 461,മൂന്നാം പതിപ്പ് 2009 ഡി.സി.ബുക്സ്):
നമ്പൂതിരിയും തച്ചിൽ മാത്തൂത്തരകനും ആ വെള്ളാളപിള്ളയും ആലപ്പുഴയ്ക്കു വടക്കുള്ളവരായിരുന്നു.മലബാറിൽ നിന്നും പടയോട്ടക്കാലത്തു തിരുവനന്തപുരത്തു കുടിയേറിയ നമ്പൂതിരി
മാത്തൂത്തരകൻ എന്നിവരെപ്പോലെ വടക്കനായിരുന്നില്ല ശങ്കരനാരായണ പിള്ള എന്ന വെള്ളാളൻ.
അനന്തപുരിയ്ക്കും കിഴക്കുള്ള കുറ്റാലം കാരനായിരുന്നു ആ പാണ്ടിക്കാരൻ വെള്ളാളൻ.
NEXT PART

2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ഞാന്‍ ഡോ. തോമസ് വര്‍ഗീസ്

യയാതിപുരത്തിലെ പുതുമുഖമാണ് ഞാന്‍. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സോയില്‍ സയന്‍സ് വിഭാഗം പ്രൊഫസറായി റിട്ടയര്‍ ചെയ്ത ഞാന്‍ കേരളസ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് ചെയര്‍മാനായി സേവനം അനുഷ്ടിക്കുകയാണ്.
ആസിയാന്‍ കരാറിന്റെ ചതിക്കുഴികള്‍ എന്ന ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചുകൊണ്ട് ബൂലോഗ കൂട്ടായ്മയില്‍ തുടക്കം കുറിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.