അവർക്കും ഉണ്ടോ പാരനോയിയാ?
തോമസ് ശ്ലീഹാ കേരളത്തിൽ വന്നില്ല എന്നെഴുതിയ ജോസ്ഫ് പുലിക്കുന്നേലിനു
പാരനോയിഡ് എന്നു മുദ്രകുത്തി റവ.ഫാദർ ജോർജ് നെരേപ്പാറ കുരിശ്ശിലേറ്റുന്നു
മാതൃഭൂമി ആഴ്ചപ്പതിപ്പു 88:20 ലക്കം വായനക്കരുടെ കത്തുകളിൽ.
ജീവിത വഴിയോര കാഴ്ചകൾ(കറൻ റ് 1999) എന്ന തൻറെ ആത്മകഥയിൽ
സെയിന്റ് തോമസ് കേരളത്തിൽ വന്നു എന്നത് കെട്ടു കഥ ആണെന്നു
പ്രൊഫ.കെ.എം ചാണ്ടി എഴുതി.
വടക്കു പടിഞ്ഞാറെ ഇന്തയിൽ ഒരു ക്രിസ്ത്യൻസഭയ്ക്കാണ് മാർത്തോമാ
ശ്ളീഹ രൂപം നൽകിയത്
എന്നു നിലാവിൽ വിരിഞ്ഞകാപ്പിപ്പൂവ് (ഡി.സി.ബുക്സ് 2004 പേജ് 44)
എന്ന ലേഖനസമാഹാരത്തിൽ വേദശബ്ദരത്നാകര കാരൻ
ഡോ.ബാബു പോൾ എഴുതി.
2006 സെപ്തംബർ 26 ന് റോമിൽ വച്ചു പരിശുദ്ധപിതാവ് പോപ്പ്
പോൾ ബനഡിക്ട് പതിനാറാമൻ ഇങ്ങനെ പ്രസംഗിച്ചു:
........Thomas evangelized Syria and Persis ,
reaching Western India, from where Christianity
later reached Southern India too.....
ജോസഫ് പുലികുന്നേലിനു മാത്രമോ പാരനോയിയാ?
മറ്റുള്ളവരേയും,വിശുദ്ധപിതാവിനെ ഉൾപ്പടെ
കുരിശ്ശിലേറ്റേണ്ടതല്ലേ?
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്