2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

സമരകേരളം - ബ്ലോഗിലൂടെ സമരം തുടങ്ങാം

മാറിമാറി അധികാരം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായുണ്ടായ ദുരിതങ്ങളാണ് ചിലത്. യഥാകാലം തീരുമാനങ്ങള്‍ എടുക്കാത്തതിന്റെ ഫലമായി അവശേഷിക്കുന്ന ദുരിതങ്ങളാണ് മറ്റ് ചിലത്. ചില സമരങ്ങള്‍ ചിലപ്പോള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സാധാരണയായി അവയെ അവഗണിക്കുകയൊ തമസ്കരിക്കുകയൊ ആണ് ചെയ്യുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനും ബ്ലോഗറുമായ ശ്രീ ബി.ആര്‍.പി ഭാസ്കറിന്റെ സമരകേരളത്തിന്റെ മുഖപത്രം എന്നപോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി ഒരു സമരം തുടങ്ങണമെന്ന്. വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ തന്നെയാണ് വീണ്ടും അവതരിപ്പിക്കുവാനുള്ളത്. റോഡിലിറങ്ങി സമരം ചെയ്യാനോ, സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനോ, മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ, ബ്ലോഗര്‍ - ബ്ലോഗിനികളുടെ പിന്തുണ ആര്‍ജിക്കുവാനോ, പൊതുമുതല്‍ നശിപ്പിക്കാനോ, പത്തുപേരെ ഒപ്പം സംഘടിപ്പിക്കാനോ കഴിയാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പത്രങ്ങള്‍ക്ക് ഒരു മുന്നറിയിപ്പാകട്ടെ ഈ പോസ്റ്റ്.
റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അതേപടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഏറെയുണ്ട്. റബ്ബര്‍ സ്ഥിതിവിവര കണക്കുകളിലെ ചതിക്കുഴികള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ പല റിപ്പോര്‍ട്ടര്‍മാരും അവര്‍ക്ക് തോന്നിയത് അവതരിപ്പിക്കുന്നു. മൂന്ന് മാസം മുന്‍പുള്ള പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്തയായി റബ്ബര്‍ ബോര്‍ഡ് ലഭ്യമാക്കുമ്പോള്‍ പലഭാഷാ മാധ്യമങ്ങളും നാളിതുവരെയുള്ള പ്രസിദ്ധീകരിക്കാത്ത സ്ഥിതിവിവരക്കണക്ക് റബ്ബര്‍ ബോര്‍ഡിന്റെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും മറ്റും പറഞ്ഞ് പ്രസിദ്ധീകരിക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ തന്നെ വരും വര്‍ഷത്തെ ഉല്പാദനവും ഉപഭോഗവും മുന്‍കൂട്ടി പ്രചരിപ്പിക്കുന്നു. അതിനനുസൃതമായി പിന്നീട് പ്രത്യക്ഷപ്പെടുന്ന സ്ഥിതിവിവര കണക്കുകളും വലിയ മാറ്റങ്ങളില്ലാതെ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.
റബ്ബറിന്റെ വരവും, ചെലവും, മിച്ചവും ടാലിയാകാത്ത കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചും, വിപണിയില്‍ തോന്നിയ ഗ്രേഡില്‍ വാങ്ങാനും വില്‍ക്കാനും ഗ്രീന്‍ബുക്കെന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാതെയും, ഭാരതത്തിലെ ഏറ്റവും വലിയ ഉത്പന്ന നിര്‍മ്മാതാവിന്റെ ഗ്രൂപ്പ് മാധ്യമത്തില്‍ പലപ്പോഴും ആര്‍എസ്എസ് 4 ഉം വ്യാപാരിവിലയും തമ്മിലുള്ള അന്തരം കൂട്ടിയും കുറച്ചും പ്രസിദ്ധീകരിച്ച് വിപണിവില നിയന്ത്രിച്ചും, ആര്‍എസ്എസ് 1x ഉം 1ഉം (ആര്‍.എസ്‌.എസ്‌ 1x - ഈ ഗ്രേഡിലുള്ള ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും യാതൊരുവിധ കരടോ മാലിന്യങ്ങളോ ഇല്ലാത്തതും, ബലമുള്ളതും, ഒരേ അളവില്‍ പുകച്ചതും, സുതാര്യവും ആയിരിക്കണം. തേനിന്റെ നിറമോ സ്വര്‍ണനിറമുള്ളതോ, ആയ ഷീറ്റുകളാണ് ഈ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മങ്ങിയ നിറത്തിലുള്ള ഷീറ്റുകള്‍, അമിതമായി പുകകൊണ്ട ഭാഗങ്ങള്‍ ഇവ്യൊന്നും തന്നെ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റില്‍ ഉണ്ടായിരിക്കരുത്‌. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവ്‌, കുമിളകള്‍, തുരുമ്പ്‌, റീപ്പര്‍ പാടുകള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നുംതന്നെ ഈ ഗ്രേഡ്‌ ഷീറ്റില്‍ കാണാന്‍ പാടില്ല.

ആര്‍.എസ്‌.എസ്‌ 1 - ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകള്‍ സ്വര്‍ണനിറമുള്ളതോ തേനിന്റെ നിറമുള്ളതോ ആയിരിക്കണം. കരടോ മറ്റു മാലിന്യങ്ങളോ ഒന്നുംതന്നെ കാണാന്‍ പാടില്ല. ഷീറ്റുകള്‍ ബലമുള്ളതും, പുകച്ചതും സുതാര്യവും ആയിരിക്കണം. മങ്ങിയ നിറത്തിലുള്ളതും അമിതമായി പുകച്ച ഷീറ്റുകളും ഈ ഗ്രേഡില്‍ അനുവദനീയമല്ല. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവുള്ള ഭാഗങ്ങള്‍, കുമിളകള്‍, തുരുമ്പ്‌, റീപര്‍ പാടുകള്‍, ഉണങ്ങാത്ത ഭാഗങ്ങള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നും തന്നെ ഈ ഗ്രേഡിലുള്ള ഷീറ്റില്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. മുകളില്‍ കൊടുത്തിരിക്കുന്ന ഗ്രേഡില്‍‌പ്പെട്ട റബ്ബര്‍ ഷെറ്റുകളുടെ കെട്ടിന് പുറത്ത്‌ പൂപ്പലോ മണല്‍‌ത്തരികളോ ഉണ്ടായിരിക്കരുത്‌. ഭംഗിയായി പായ്ക്ക്‌ ചെയ്തിരിക്കണം.)നാലാംതരത്തിന്റെ വിലപോലും ലഭ്യമാക്കാതെ വ്യാപാരിവിലയ്ക്ക് കര്‍ഷകരെക്കൊണ്ട് വില്‍പ്പിച്ചും, മണ്ണിനെ കുട്ടിച്ചോറാക്കിയുള്ള വളപ്രയോഗരീതി പ്രചരിപ്പിച്ചും, ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാം വിളവൊട്ടും കുറയാതെ എന്ന മുദ്രാവാക്യവുമായി ഉത്തേജക ഔഷധപ്രയോഗത്തിലൂടെ റബ്ബര്‍ മരങ്ങളെ നശിപ്പിച്ചും, ഉല്പാദന വര്‍ദ്ധനവിനായി മരത്തിലെയും മണ്ണിലേയും ന്യൂട്രിയന്റ് മൈനിംഗ് നടത്തിയും, 60% ഡിആര്‍സിയുള്ള ലാറ്റെക്സിന്റെ പ്രതിദിന വിലകളേക്കാള്‍ വളരെക്കൂടിയ പ്രതിമാസ ശരാശരി വില പ്രസിദ്ധീകരിച്ച് 40% റബ്ബറേതരവസ്തുക്കളെയും റബ്ബറായി കണക്കാക്കിയും, അന്താരാഷ്ട്ര വിലയേക്കാള്‍ 20 രൂപയില്‍ കൂടിയ വില കിട്ടുമ്പോള്‍ കര്‍ഷകര്‍ സ്റ്റോക്ക് പിടിച്ചുവെയ്ക്കുന്നു എന്ന്കാട്ടി ഇല്ലാത്ത ഉയര്‍ന്ന റബ്ബര്‍ സ്റ്റോക്ക് പ്രസിദ്ധീകരിച്ചും, കയറ്റുമതിക്കാനുപാതികമായി പൂജ്യം ശതമാനം ഇറക്കുമതി തീരുവയില്‍ 98% ത്തോളം വന്‍ ഇറക്കുമതി ചെയ്തും, റബ്ബര്‍കിട്ടാനില്ല എന്ന് പറഞ്ഞ് നിലവിലുള്ള ഇറക്കുമതി തീരുവ കുറപ്പിച്ച് വരാന്‍പോകുന്ന മുന്തിയ ഉല്പാദന സീസണ് മുന്നോടിയായി ഇറക്കുമതി ചെയ്യിച്ചും, നാട്ടറിവുകള്‍ ഗവേഷണശാലയിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി ഇന്നൊവേറ്റീവായ കര്‍ഷകരെ വിളിച്ചുവരുത്തി കേരളമൊട്ടുക്കും നാനൂറ് പരമ്പരയുടെ പ്രചാരണം നടത്തിയും, മറ്റ് കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവില്‍ സഹികെട്ട കര്‍ഷകരെക്കൊണ്ട് തെങ്ങും, മരച്ചീനിയും, വാഴയും മറ്റും വെട്ടിമാറ്റി റബ്ബര്‍ നടാന്‍ അനുവദിച്ചും, നെല്‍പ്പാടങ്ങള്‍ പണകോരി റബ്ബര്‍ നടാന്‍ പ്രേരിപ്പിച്ചും, ലൈസന്‍സില്ലാത്ത ഡീലര്‍മാരെ പ്രോത്സാഹിപ്പിച്ചും ഭാരതത്തിലെ 92% സ്വാഭാവിക റബ്ബര്‍ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകരെ കബളിപ്പിക്കുകയാണ് കച്ചവടക്കാരും, കക്ഷിരാഷ്ട്രീയക്കാരും, ഉല്പന്ന നിര്‍മ്മാതാക്കളും, റബ്ബര്‍ബോര്‍ഡും മാധ്യമങ്ങളും ചേര്‍ന്ന കൂട്ടായ്മ. റബ്ബര്‍ ബോര്‍ഡറിയാതെ ഒരു കിലോപോലും കയറ്റുമതി ചെയ്യാന്‍ കഴിയില്ല എന്നിരിക്കെ താണവിലയ്ക്ക് കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വിലയിടിക്കുമ്പോള്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടാല്‍ തരാന്‍ മടി കാണിക്കുകയും യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം തന്ന രേഖകളില്‍ പേജെണ്ണം തികക്കാന്‍ വേണ്ടി കവറിംഗ് ലറ്ററും മറ്റും ഉള്‍ക്കൊള്ളിച്ച് കബളിപ്പിക്കുകയും ചെയ്യുന്നു.

ഉല്പന്ന നിര്‍മ്മാതാക്കളുടെ അസോസിയേഷനായ ആത്മയാണ് പല വാര്‍ഷിക രേഖകളും റബ്ബര്‍ ബോര്‍ഡിന് പ്രസിദ്ധീകരിക്കാനായി നല്‍കുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആര്‍പിഎസ് ബൈലകള്‍ അവരുടെ സാന്നിധ്യം കര്‍ഷകരുടെ ചലനങ്ങള്‍ അറിയാനും നിയന്ത്രിക്കാനും പ്രയോജനപ്പെടുത്തുന്നു.


ഇതാ കണക്കിലെ കളികളുടെ തെളിവുകള്‍
പ്രതിദിനവിലകള്‍ | കണക്കിലെ തിരിമറികള്‍ | വിവരാവകാശത്തിലൂടെ ലഭിച്ചത് | വിവരാവകാശത്തിലൂടെ ലഭിച്ച കവറിംഗ് ലറ്റര്‍ | സ്ഥിതിവിവര കണക്ക് ഒരു വിശകലനം | നിര്‍മ്മാതാക്കളുടെ പക്കലുള്ള റബ്ബര്‍ ശേഖരം | പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കയറ്റുമതി | രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന റബ്ബര്‍ വിപണി ഇതുപോലെ എന്തെല്ലാം കളികള്‍

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

മഴമറക്കൃഷി (റയിൻ ഷെൽട്ടർ ഫാമിംഗ്) വാഴൂരിലും

മഴമറക്കൃഷി (റയിൻ ഷെൽട്ടർ ഫാമിംഗ്) വാഴൂരിലും
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്,മലനാട്,ഇൻഫാം എന്നിവ ആവിഷ്കരിച്ച് യാഥാർഥ്യമാക്കിയ ഫാദർ വടക്കേമുറി( 94470 11446)യുടെ നേതൃത്വത്തിൽ പി.ടി.ചാക്കോയുടെ
ജന്മനാടായ ചാമമ്പതാലിലെ ഫാത്തിമാ മാതാ പാരീഷ്ഹാളീൽ 2010 ആഗ്സ്റ്റ് 27 വെള്ളിയാഴ്ച
മഴമറക്കൃഷിരീതിയെ കുറിച്ചു നടത്തിയ സെമിനാറിൽ കൊല്ലമല സോമൻ എന്ന സുഹൃത്തിനോടൊപ്പം പങ്കെടുത്തു. പൊൻ കുന്നത്തെ ഹെഡ്ജ് ഇക്വിറ്റി പ്രാഞ്ചൈസികളിൽ ഒരാളായ ജോസ് ഇമ്മാനുവൽ ആണ്‌ ഈ സെമിനാറിൻ റെ വിവരം നൽകിയത്.ചാമമ്പതാൽ ഫാത്തിമാചർച്ച് വികാരി ഫാദർ ജോസ് മാത്യൂ ( 9447288892)മുൻ കൈ എടുത്തു നടത്തിയ ഈ സെമിനാറിൽ തവനൂർ കേളപ്പജി മെമ്മോറിയൽ കാർഷികഗവേഷണ കേന്ദ്രത്തിലെ പ്രൊഫസ്സർ ഡോ.ജലജാമേനോൻ(9446141724),അനു വർഗീസ് എന്നിവർ പവർപോയിൻ റ്‌ സഹായത്തൊടെ പ്രിസിഷൻ ഫാമിംഗ് എന്ന അതിസൂഷ്മകൃഷിരീതിയെ കുറിച്ച് ക്ളാസ്സെടുത്തു.കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും കൃഷിയിൽ തല്പ്പരരായ നൂറോളം വ്യക്തികൾ,ഇവരിൽ കന്യാസ്ത്രീകളും അച്ചന്മാരും മുൻ കോളേജ് പ്രിൻസിപ്പല്മാരും(പ്രൊഫ.ടിറ്റോ,എസ്.ബി.കോളേജ്)പെടും പങ്കെടുത്തു.
ഉച്ചയ്ക്കു വാഴയിൽ വിളമ്പിയ കേരളീയ രീതിയിലുള്ള
സദ്യയും ഉണ്ടായിരുന്നു.ചാമം പതാൽ കോരമൂഴിയിൽ ജോർജ് കുട്ടി എന്ന കർഷകൻറെ മഴമറക്കൃഷി
(20x6 മീറ്റർ ഷെഡ്ഡിൽ ക്യാബേജ്,തക്കാളി,വഴിതന,വെണ്ട,പയർ) സന്ദർശനമായിരുന്നു.ഇസ്രേലിൽ നിന്നും ഇറക്കുമതി ചെയ്ത പ്രത്യേകയിനം പ്ളാസ്റ്റിക്,ഇരിങ്ങാലക്കുടയിൽ ലഭ്യം ആണ്‌ മഴമറയ്ക്കായി ഉപയോഗിക്കുന്നത്. ഉച്ചയ്ക്കു ശേഷം. കാർഷികഗവേഷണകേന്ദ്രത്തിൽ മാത്രമല്ല കോട്ടയം ജില്ലയിലും ഇത്തരം കൃഷി വിജയിക്കും എന്നു കാണിക്കയായിരുന്നു ഈ സന്ദർസനത്തിൻ റെ ഉദ്ദേശ്യം.
മഴക്കാലത്തും ധാരാളം പച്ചക്കറികൾ അതും ജൈവവളം മാത്രം നൽകി ഉല്പ്പാദിപ്പിച്ചവ.വലിയ
സന്തോഷം തോന്നി.
ഒരു കുലയിൽ നിരവധി ജാതിക്ക വിളയുന്ന ജാതിമരമുള്ള തമ്പലക്കാട്ടേയ്ക്കു പോകുന്ന വഴിപൊൻ കുന്നം കെ.വി.എം എസ്സ്.റോഡിലുള്ള എൻ റെ ഒരു ഹെക്ടർ കൃഷിഭൂമി സന്ദർശിച്ച് ഉപദേശം നൽകാനും ഡോ.ജലജ,അനു.ഫാദർ വടക്കേമുറി എന്നിവർ സമയം കണ്ടെത്തി.ശാസ്ത്രീയരീതിയിൽ ഒരു ഹെക്ടർ സ്ഥലത്ത് ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറി കൃഷിയും അവയുടെ ഇടയിൽ വിവിധ ഫലവൃഷ തോട്ടവും എന്ന ഒരു സ്വപ്നം മനസ്സിലുണ്ട്.
സമാന ആശയമുള്ള,കൃഷിയിൽ താല്പ്പര്യമുള്ള വ്യക്തികളുമായി ബന്ധപ്പെടാൻ താല്പ്പര്യം ഉണ്ട്.

2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

പിതാവിനു മുമ്പു ജനിച്ച മകൾ

പിതാവിനു മുമ്പു ജനിച്ച മകൾ
1494-1574 കാലത്തു ജീവിച്ചിരുന്ന തുഞ്ചത്തു രാമാനുജൻ എഴ്ത്തഛൻ എന്ന മലയാളഭാഷാപിതാവ്
ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ്‌,ഏതാണ്ട് 2200 വർഷം മുമ്പുതന്നെ, നിലനിന്നിരുന്ന ഭാഷയാണു
മലയാളം എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത ഡോക്ടറന്മാരായ പുതുശ്ശേരി രാമചന്ദ്രൻ,നടുവട്ടം ഗോപാലകൃഷ്ണൻ
എന്നിവരടങ്ങുന്ന ആറംഗ മലയാളപണ്ഡിതസംഘം കണ്ടെത്തിയതായി തിരുവനന്തപുരത്തു നിന്നും സുജിത് നായർ
2010 ആഗസ്റ്റ് ലക്കം മനോരമയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു.
തേനി പുളിങ്കൊ മ്പിൽ നിന്നു ലഭിച്ച വീരക്കൽ ലിഖിത(ബി.സി രണ്ടാം നൂറ്റാണ്ടിൽ എന്നു ഐരാവതം
മഹാദേവൻ)ത്തിലെ തീയൻ ,വയനാട്ടിലെ എടക്കൽ ഗുഹയിൽ കാണുന്ന പൽ പുലി താത്തകരി
( (1500 വർഷം), വെങ്കോമലൈ കച്ചവനു ചത്തി എന്നീ പദങ്ങൾ, പട്ടണം പര്യവേഷണത്തിൽ
കിട്ടിയ ഓട്ടക്കലകഷണത്തിലെ ഊർപ്പാവ ഓ(ബി.സി.ഒന്നാം നൂറ്റാണ്ട്) എന്ന പ്രയോഗം നിലമ്പൂർ
ലിഖിതത്തിലെ അണ(ഏ.ഡി.നാലാം നൂറ്റാണ്ട്) എന്ന പദം എന്നിവയെ അടിസ്ഥാനമാക്കിയാണ്‌
ഈ അവകാശവാദം.
തമിഴ് -തെലുങ്ക്‌ -കന്നടഭാഷകൾക്കു ക്ളാസിക് പദവി കിട്ട്യപ്പോൾ ഭാഷയ്ക്കു സാഹിത്യപദവിയില്ല,
സാഹിത്യത്തിനു മാത്രമേ ക്ളാസിക്പദവിയുള്ളൂ എന്നു വിമർശിച്ച സുകുമാർ അഴീക്കോട് മാഷ് മലയാളം
എന്ന പിതൃരഹിതഭാഷയ്ക്കും ക്ളാസിക്പദവി കിട്ടുമ്പോൾ എന്തു പറയുമോ?

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ഭഗവാൻ മക്രോണി നാടകമായിരുന്നില്ല.

ഭഗവാൻ മക്രോണി നാടകമായിരുന്നില്ല.
ഭഗവാൻ മക്രോണി എന്ന നാടകത്തെക്കുറിച്ചു 30 ജൂലൈ 2010 ലക്കത്തിൽ പത്രാധിപർ
എഡിറ്റോറിയലിൽ എഴുതിയത് വസ്തുതകൾക്കു നിരക്കുന്നതല്ല. ഭഗവാൻ മക്രോണി നിങ്ങളെന്നെ
കമ്യ്യൂണിസ്റ്റിക്കു എതിരായി എഴുതപ്പെട്ട നാടകമല്ല.വിമോചനസമരകാലത്തെ
വളരെ പോപ്പുലർ ആയ കഥാ പ്രസംഗമായിരുന്നു ഭഗവാൻ മക്രോണി.ഒരു കാലത്ത്
കമ്യ്യൂണിസ്റ്റ്കാരുടെ പ്രിയപുത്രനായിരുന്ന സി.ജെ.തോമസ് എഴുതിയ വിഷവൃഷമായിരുന്നു
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ എതിർ നാടകം.
എൻ.എസ്സ്.മാധവൻ റെ ലന്തൻ ബത്തേരിയിലെ ലുത്തിയിനകളിൽ ഭഗവാൻ മക്രോണി വിശദമായി
പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.വിമോചനകാലത്തെ ആഭ്യന്തര മന്ത്രി വി.ആർ.കൃഷ്ണയ്യർക്കു കേൾക്കാൻ
ഐ.ജി.ശ്രീനിവാസൻ മക്രോണി രാജൻ റെ കഥാപ്രസംഗം രഹസ്യമായി റിക്കോർഡു ചെയ്ത്
കൻറോൺ ഹൗസ്സിൽ കൊണ്ടു പോയി കേൾപ്പിച്ച കാര്യം പനൻറെ ആത്മകഥയിൽ
(കറൻറ്‌ ബുക്സ്2000 പേജ് 527 ) വിവരിക്കുന്നു. രാഷ്ട്രീയ എതിരാളികൾ ആലപ്പുഴക്കാരൻ
രാജൻപിള്ള എന്ന മക്രോണി രാജനെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്നു പറയപ്പെടുന്നു.
അദ്ദേഹത്തെ കുറിച്ചു കൂടുതൽ വിവരം അറിയില്ല.ഫോട്ടോയും ലഭ്യമല്ല.കൂടുതൽ വിവരം അറിയാവുന്നവർ
സദയം എഴുതുക.

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

തിരുമൂലരും തിരുമന്ത്രവും ഒരു ജാതിയും

 


തിരുമൂലരും തിരുമന്ത്രവും ഒരു ജാതിയും
ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു
പറയുന്നു. 63 ശൈവസിദ്ധരിൽ ഒരാളും 18 സിദ്ധരിൽ ഒരാളും ആയിരുന്നു തിരുമൂലർ.
ഹിമാലയത്തിൽ പാർത്തിരുന്ന സുന്ദർ എന്ന സിദ്ധൻ അഗസ്ത്യമുനിയെ കാണാൻ ആകാശഗമനം നടത്തവേ
തമിഴ്നാട്ടിലെ തിരുവാടു തുറയിൽ ഇടയൻ മരിച്ചതിനെ തുടർന്നു ദുഖിതരായി നിലകൊള്ളുന്ന ഒരു
പറ്റം പശുക്കളെ കാണാനിടയായി.മൂലർ എന്ന ഇടയൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന്
അനാഥർ ആയ പശുക്കളെ ആശ്വസിപ്പിക്കാൻ സുന്ദർ യോഗി അയാളുടെ ശരീരത്തിൽ പരകായ
പ്രവേശനം നടത്തി പശുക്കളെ ആലയിലേക്കു നയിച്ചു. തിരിച്ചു മൂലരുടെ ശരീരത്തിൽ പ്രവേശിക്കാൻ
ചെന്നപ്പോൾ അയാളുടെ ശരീരം കാട്ടുമൃഗങ്ങൾ ഭക്ഷിച്ചു കഴിഞ്ഞിരുന്നു.തുടർന്ന് സുന്ദർ മൂലർ എന്നറിയപ്പെട്ടു.
അടുത്തു കണ്ട ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകിയ മൂലർ ഉണരുമ്പോൾ ചില ശ്ളോകങ്ങൾ
രചിച്ചതു സമാഹരിച്ചതാണ്‌ തിരുമന്ത്രം മൂവായിരം എന്ന തമിഴ് കൃതി. ഈ കൃതിയുടെ മലയാള വിവർത്തനം-
മലയാളലിപിയിലുള്ള മൂലശ്ളോകങ്ങൾ,മലയാള പദ്യവിവർത്തനം.ഗദ്യവിവർത്തനം എന്നിവ അടങ്ങിയ തിരുമന്ത്രം
ഡി.സി.ബുക്സ് 2007 ൽ പുറത്തിറക്കി.കെ.ജി.ചന്ദ്രശേഖരൻ നായർ ആണ്‌ വിവർത്തകൻ. ഇദ്ദേഹം തന്നെയാണ്‌
തിരുക്കുറലും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയത്.

Posted by Picasa
ഒരു ജാതി ഒരുമതം ഒരുദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല.
എന്നാൽ "ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനില്പൈ നാളുമേ,"
എന്നു കേട്ടവർ മലയാളികളിൽ വിരളം.ശൈവസിദ്ധാന്തത്തിലെ പ്രാമാണികഗന്ഥമായ
തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ്‌ ഈ വചനം.
രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു
മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല. എന്നാൽ മലയാളത്തിലേയ്ക്കു കെ.ജി.ചന്ദ്രശേഖരൻ നായർ( തിരുക്കുറൽ മലയാളത്തിലേയ്ക്കു മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി.ഡി.സി.ബുക്സ്ആണ്‌ അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻ റെ ശരീരത്തിലേയ്ക്കു പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു.തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ്‌ തിരുമന്ത്രം.ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥം.തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത്.തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി.
ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ്‌ തിരുമൂലരുടെ തിരുമന്ത്രം.ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ-അൻപേ ശിവം- എന്നതാണ്‌ തിരുമന്ത്രത്തിൻ റെ സാരാംശം.വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ (1814-1909) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ്‌ സ്വീകരിച്ചിരുന്നത്.ശിഷ്യരായിരുന്ന കുഞ്ഞൻ(ചട്ടമ്പി സ്വാമികൾ) ,നാണു(ശ്രീനാരായണഗുരു),മുത്തുകുമരൻ(അയ്യാ വൈകുണ്ഠൻ) ,കൊല്ലത്തമ്മ,മഗ്രിഗർ സായിപ്പ്,സ്വാതിതിരുനാൾ മഹാരാജവു്‌ തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം
ആയിരുന്നു.
എന്നാൽ അയ്യാ ഗുരുവിൻ റെ പ്രമുഖ ശിഷ്യരുടെ ആധുനിക കാലത്തെ സ്പോൺസർ മാർ തൈക്കാട് അയ്യാസ്വാമികൾ വെറും ഒരു ഹഠ യോഗി മാത്രമായിരുന്നു എന്നും ശിഷ്യർ പഠിച്ചത് യോഗവിദ്യ മാത്രമായിരുന്നു എന്നും എഴുതിക്കാണുന്നു. ശ്രീനാരായണ ഗുരുവിൻ റെ ഗുരു എന്ന കൃതി എഴുതിയ എൻ റെ പ്രിയസുഹൃത്ത്‌,ആർക്കിയോളജി വിഭാഗം മേധാവി ആയിരുന്ന മലയിങ്കീഴ് മഹേശ്വരൻ നായർ ആയിരുന്നു ഇവരിൽ മുൻപന്തിയിൽ.യോഗവിദ്യ ശൈവസിദ്ധത്തത്തിൻ റെ ഒരു ഭാഗം മാത്രം ആണെന്ന് തിരുമന്ത്രം വായിച്ചു നോക്കിയാൽ മനസ്സിലാകും.

കായംകുളത്ത് കുമ്മപ്പള്ളി ആശാൻ റെ ശിഷ്യൻ ആയിരുന്ന കാലത്ത് വലിയ കൃഷ്ണഭക്തനായിരുന്ന നാണു,പിന്നീട് നാണുഗുരു ആയിത്തീർന്നത് ശിവരാജയോഗി തൈക്കാട് അയ്യാവിൻ റെ ശിഷ്യനായി ശിവഭക്തനായി മാറിയതോടെ ആണ്‌.ശിവലിംഗപ്രതിഷ്ഠ നടത്താനും അതു തന്നെ കാരണം.
ഒൻ റേ കുലം ഒരുവനേ ദേവനും എന്നതിൽ നിന്നാണ്‌" ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ " എന്നു പറയാൻ കാരണം.1909 ൽ അയ്യാസ്വാമികൾ സമാധി ആയി.1920 ൽ ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പാടി.