2012 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

ശിവരാജയോഗി മഹാഗുരു തൈക്കാട്ട് അയ്യാസ്വാമികൾ


ശിവരാജയോഗി മഹാഗുരു തൈക്കാട്ട് അയ്യാസ്വാമികൾ

 തിരുവിതാംകൂറിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ഒരാളായിരുന്ന തൈക്കാട് അയ്യാസ്വാമികൾ ചട്ടമ്പിയെ യോഗമുറകൾ അഭ്യസിപ്പിച്ചിരുന്നു എന്ന് സച്ചിദാനന്ദസാഗരം (സ്വയം പ്രകാശാശ്രമം ,തിരുവനന്തപുരം 2008)
എന്ന പുസ്തകത്തിന്റെ രചയിതാക്കളിൽ ഒരാളായ രാജീവ് ഇരിങ്ങാലക്കുട സെപ്തംബർ 8(ചട്ടമ്പിസ്വാമി ജയന്തി ദിനം)ലക്കം മനോരമ കാഴ്ചപ്പാട് പേജിലെ സഹസ്രകിരണനായ വിദ്യാധിരാജൻ എന്ന ലേഖനത്തിൽ എഴുതി.

 139 വർഷം മുൻപ്,കൃത്യമായിപറഞ്ഞാൽ 1873 മുതൽ തൈക്കാട്ടെ സ്വന്തം വാസസ്ഥലത്തു വച്ച് അവർണ്ണ-സവർണ്ണസമുദായത്തിൽ പെട്ട നാനാജാതി മതസ്തരെ തന്നോടൊപ്പം തൈപ്പൂയസദ്യയ്ക്കു ഒരേ പന്തിയിൽ ഇരുത്തി ലോകത്തിൽ ആദ്യമായി തന്നെ പന്തിഭോജനം തുടങ്ങിവച്ച ശിവരാജയോഗി അയ്യാസ്വാമികളെ( 1960 ല് പ്രസിദ്ധീകരിച്ച ശിവ തിരുവടികൾ എന്ന ജീവചരിത്രഗ്രന്ഥത്തിലെ അയിത്തോച്ചാടനം എന്ന അദ്ധ്യായം പേജ് 114 മുതൽ കാണുക)
ആചാര്യനെ ,ആദ്യ സാമൂഹ്യ പരിഷ്കരത്താവിനെ ശ്രീ രാജീവ് "ഒരാൾ" മാത്രമാക്കി ചിത്രീകരിച്ചതു ശരിയായില്ല.

സ്വാമി വിവേകാനന്ദൻ തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ,മനോന്മണീയംസുന്ദരൻപിള്ളയുടെ അതിഥി ആയിരുന്നു എന്നത് പുതിയ കണ്ടുപിടുത്തം എന്നു രാജീവ്.പക്ഷേ,പിള്ളയുമായി അല്പസമയം (മാത്രം) സംഭാഷണം നടത്തിയെന്നു ശ്രീ ഇരിങ്ങാലക്കുട.ചിക്കാഗോ സന്ദർശനത്തിനും പ്രസംഗത്തിനും മുൻപ് 1892 ലാണ് വിവേകാനന്ദന്റെ തിരുവിതാംകൂർ സന്ദർശനം.അന്നദ്ദേഹം അറിയപ്പെട്ട സ്വാമിയല്ല.മനോന്മണീയം ആണെങ്കിൽ ബ്രിട്ടീഷ് മഹാരാജ്ഞിയിൽനിന്നും റാവു ബഹദൂർ സ്ഥാൻ വാങ്ങിയ ലണ്ടൻ റിസേർച്ച് സൊസൈറ്റിയിൽ നിന്നും എഫ്.ആർ.എച്ച്.ഏബഹുമതി വാങ്ങിയ പണ്ഡിതൻ.അദ്ദേഹത്തെ പേരൂർക്കടയിലെ ഹാർവ്വീപുരം ബംഗ്ലാവിൽ എത്തി സന്ദർശിക്ക എന്ന ഉദ്ദേശ്യത്തിലാണ് വിവേകാനന്ദൻ തിരുവനന്തപുരത്തു വന്നതുതന്നെ.മനോന്മണീയത്തിന്റെ കൊച്ചുമകൻ പ്രൊഫ.എൻ.സുന്ദരൻ പിള്ള തിരുനെൽ വേലി എം.ഡി.റ്റി.ഹിന്ദുകോളേജ് ശതാബ്ദി സോവനീറിൽ (1976 പുറം 82) ഇക്കാര്യം പറയുന്നു.

പി.സുബ്ബയ്യാപിള്ള രചിച്ച കേരള സാംസ്കാരികവകുപ്പു 1991 ല് പ്രസിദ്ധീകരിച്ച പി.എസ്സ്.നടരാജപിള്ളയുടെ ജീവചരിത്രം പേജ് 12 ലും ഈ വിവരം കാണാം. പേരൂർക്കടയിലെ പി.നടരാജപിള്ള മെമ്മോരിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി സോവനീർ 2008 പേജ് 65 ല് കുട്ടിയായ നടരാജനോടൊപ്പം വിവേകാനന്ദൻ ഹാർവ്വീപുരം കുന്നിലെ അടുപ്പുകൂട്ടാൻ പാറയിൽ സമയം ചിലവഴിച്ചതും 2 ദിവസം ഹാർവ്വീപുരം ബംഗ്ലാവിൽ താമസ്സിച്ചതുംവിശദമായി എഴുതിയിട്ടുണ്ട്.പക്ഷേ എന്തുകൊണ്ടാണോ ശ്രീരാജീവ് മനോന്മണീയം നൽകിയ ആതിഥ്യ പുതിയ കണ്ടു പിടുത്തം എന്നു പറയുന്നു. ദ്രാവിഡസംസാരമാണ് ഭാരതത്തിന്റെ അതിപുരാതനസംസ്കാരമെന്നു സ്വന്തം കൃതികളിലൂടെ ചട്ടമ്പി സ്വാമികൾ സ്ഥാപിച്ചു എന്നു ശ്രീ രാജീവ് ഇരിങ്ങാലക്കുട.ചട്ടമ്പി സ്വാമികൾ വേദാന്ദ നിരൂപണം.പ്രാചീനമലയാളം എന്നീ കൃതികൾ തയാറാക്കിയത് തന്റെ പിതാവിന്റെ കൈവശമുണ്ടായിരുന്നു തമിഴ് താളിയോലഗ്രന്ഥങ്ങൾ നോക്കിയാണെന്നു തൈക്കാട് അയ്യാസ്വാമികളുടെ ജീവിചരിത്രതിൽ മകൻ ലോകനാഥ പിള്ള പറയുന്നു (ശിവഗിരി മഠാധിപതിയ്ക്ക് 10.9. 120 ലെഴുതിയ കത്ത് കാണുക

.വിവേകാന്ദ സ്വാമികളും ചട്ടമ്പി സ്വാമികളും കൂടി കണ്ടപ്പോൾ ഖേചരി മുദ്രയെ കുറിച്ച് സംസാരിച്ചുവത്രേ.പക്ഷേ ചട്ടമ്പിയെ ഖേചരി മുദ്ര പഠിപ്പിച്ചത് അയ്യാ സ്വാമികളായിരുന്നു എന്നു 1997 ല് പുറത്തിറങ്ങിയ അയ്യാ ജീവചരിത്രം പേജ് 77 ല് കാണാം. യോഗമുറകൾ പഠിപ്പിച്ചിരുന്ന മറ്റൊരു വെൺകുളം പരമേശ്വരനായിരുന്നു എന്നു ധാരണ വച്ചു പുലർത്തുന്നവരാണ് ശ്രീ രാജീവ് ഇരിങ്ങാളക്കുടയും എം.ജി.യൂണിവേർസിറ്റി വൈസ് ചാൻസലർ ശ്രീ രാജൻ ഗുരുക്കളും മറ്റും.

ശിവരാജയോഗം എന്നാൽ എന്തെന്നു മൻസ്സിലാക്കാത്തതു കൊണ്ടു വരുന്ന അജ്ഞത.ചര്യ,ക്രിയ,യോഗം,ജ്ഞാനം എന്നിങ്ങനെ നാലു വിഭാഗം ഉണ്ട് ശിവരാജയോഗത്തിൽ.കാപ്സ്യൂൾ രൂപത്തിൽ യോഗാ മാത്രം പഠിപ്പിച്ചു വിട്ടിരുന്ന യോഗാപണ്ഡിറ്റ് മാത്രമായിരുന്നില്ല ശിവരാജ യോഗി,മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ എന്നറിയണെമെങ്കിൽ ശിവരാജയോഗത്തെ കുറിച്ചും അയ്യാസ്വാമികളെ കുറിച്ചും കൂടുതൽ പഠിക്കണം.

2012 ജൂലൈ 31, ചൊവ്വാഴ്ച

പുത്തേഴന്റെ മുക്കണാഞ്ചി സാഹിത്യപ്രയോഗം


പുത്തേഴന്റെ മുക്കണാഞ്ചി സാഹിത്യപ്രയോഗം 1964 ല് പ്രഥമ ജ്ഞാൻപീഠ പുരസ്കാരത്തിനു കവിത ക്ഷണിച്ചപ്പോൾ മലയാളത്തിൽ ഭാരതീയ പുരസ്കാരം കിട്ടാനർഹതയുള്ള കവി ഇല്ല എന്ന് കേരളസാഹിത്യാക്കാഡമി പ്രസിഡന്റ് പ്രതികരിച്ചതായി കേൾക്കുന്നു എന്ന് കെ.വി.ബേബി(ജൂലൈ 27 ലക്കം മലയാളം പേജ് 105അഴീക്കോട് ജീയെ ഉദ്ദരിച്ചെങ്കിൽ).അക്കാലത്തെ സാഹിത്യാക്കാഡമി പ്രസിഡന്റ് പുത്തേഴത്തു രാമൻ മേനോനായിരുന്നു. മലയാളത്തിൽ മുക്കണാഞ്ചി സാഹിത്യം മാത്രമേ ഉള്ളൂ എന്നായിരുന്നു പുത്തേഴന്റെ പ്രതികരണം. ഡോ.കാനം ശങ്കരപ്പിള്ള,നീലകണ്ഠനിലയം, പൊൻകുന്നം Mob:9447035416 E-mail drkanam@gmail.com

ZBNSFarming

 
Posted by Picasa

2012 മാർച്ച് 19, തിങ്കളാഴ്‌ച

കൃഷിപാഠശാലയോ വൈദ്യപാഠശാലയോ?

കൃഷിപാഠശാലയോ വൈദ്യപാഠശാലയോ? നമ്മുടെ സംസ്ഥാനത്ത് പൊതുമേഖലയിൽ കൂടുതൽ കൂടുതൽ മെഡിക്കൽ കോളേജുകളും നേർസിംഗ് കേളേജുകളും ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ഒരു ഡോക്ടർ ആണു ഞാൻ.അവിടെ നിന്നിറങ്ങുന്ന മുഴുവൻ യുവാക്കൽള്ക്കും ജോലി ഉറപ്പു.ആഗോളരംഗത്തു തന്നെ ചികിസാർമ്ഗത്തു നമ്മെ വെല്ലാൻ കഴിവുള്ള രാജ്യം ഇല്ല.കൂടുതൽ കൂടുതൽ മലയാളി ഡോക്ടർമാരും നേർസുമാരും ഉണ്ടാകണം.അതു ലോകത്തിനു മൊത്തം ഗുണം ചെയ്യും. പാരമ്പര്യ രീതിയിയിലുള്ള പ്രകൃതി സൗഹൃദ കൃഷിരീതി പ്രോൽസാഹിപ്പിച്ചാൽ മാത്രമേ ആരോഗ്യമുള്ള ജനസ്മൂഹം ഉണ്ടാകൂ എന്നറിഞ്ഞിരുന്നതിരുവിതാംകൂർ മഹാരാജാവ്(തിരുവിതാം കൂറിലെ മരച്ചീനിക്കൃഷിയുടെ തലതൊട്ടപ്പൻ വിശാഖം തിരുനാൾ ആവണം.കോ ന്നിയിൽ ഒരു കൃഷിപാഠ ശാല തുടങ്ങി.ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സർക്കാർ അതു മണ്ണൊലിപ്പു ഗവേഷണകേന്ദ്രമാക്കി മാറ്റി.അടുത്ത വർഷം കേരള സർക്കാർ തുറക്കാൻ പോകുന്ന നാലു പുതിയ മെഡിക്കൽ കോളേജുകളിൽ ഒന്ന് ഈ കൃഷി പാഠശാല ഇരിക്കുന്ന സ്ഥലത്തായിയിക്കുമത്രേ. വൈദ്യത്തിനും കൃഷിയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു ഡോക്ടർ എന്ന നിലയിൽ, കാർഷികവൃത്തി യിലൂടെ ആരോഗ്യം കാത്തു സൂക്ഷിച്ച നൂറ്റിരണ്ടാം വയസ്സിലും നല്ല ആറൊഗ്യവാനായ കൃഷിക്കാരനായ പിതാവിന്റെ മകൻ എന്ന നിലയിൽ, കൃഷി യിടം വൈദ്യ പാഠശാല ആക്കി പരിവർത്തനം ചെയ്യാൻ പോകുന്നതു കേട്ടപ്പോൾ ഞെട്ടിപ്പോയി.വനഭൂമികളാൽ സമ്പന്നമായ പത്തനംതിട്ട ജില്ലയിൽ മെഡിക്കൽ കോളേജിനു പറ്റിയ എത്രയോ ഭൂമി വേറേ കിടക്കുന്നു.കൃഷിയ്ക്കുള്ളതു കൃഷിയ്ക്കും വൈദ്യത്തിനുള്ളതു വൈദ്യത്തിനും കൊടുക്കാൻ സർക്കാർ തയാറാകണം.മഹാറാഷ്ട്രയിലെ അമരാവതിയിലെ കൃഷി മഹർഷി സുഭാഷ് പാലേക്കർ ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ചെലവില്ലാത്ത പ്രകൃതി സുഹൃദ ആത്മീയ കൃഷി രീതി,ദൈ വത്തിന്റെ സ്വന്തം കൃഷി രീതി പ്രചരിപ്പിക്കാൻ ഒരു മോഡൽ കൃഷിയിടമായി കോന്നിയിലെകൃഷിപാഠശാല മാറ്റിയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. പുതുപുത്തൻ പഴങ്ങളും പച്ചക്കറികളും അവ പ്രകൃതി സൗഹ്രുദരീതിയിൽ ഉല്പാദിപ്പിക്കപ്പെട്ടവ എങ്കിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയവ ആയിരിക്കും.അവ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും.രോഗവിമുക്തിയെ ത്വരിതപ്പെടുത്തും.ആധുനിക വൈദ്യത്തിനു ജീവിത ശൈലീ രോഗങ്ങൾക്കു സമാശ്വാസം (കെയർ) നൽകാൻ കഴിയും പക്ഷേ അവയെ ഭേദമാക്കാൻ(ക്യൂർ) കഴിയില്ല.കൃഷി രോഗങ്ങളെ തടയാൻ നല്ലതാൺ.രോഗവിമുക്തി കൈവരിക്കാനും.ലോകപ്രശസ്ത കാർഷിക വിദഗ്ദന് എം.എസ്സ് സ്വാമിനാഥൻ എഴുതിയതു കാണുക.ഒരു രാജ്യ്ത്തെ കൃഷി നാശിച്ചൽ ആ രാജ്യത്തെ സർവ്വതും നശിക്കും.കൃഷിയ്ക്കു വേണ്ടതു കൃ ഷിയ്ക്കു നൽകാനും വൈദ്യത്തിനു വേണ്ടതു വൈദ്യത്തിനു നൽകാനും സർക്കാർ ശ്രദ്ധിക്കണം. -- Dr.Kanam Sankara PillaiMS,DGO. Neelakanda Nilayam KVMS Road,Ponkunnam 686506 Kerala Tele:04828-221133 Mob: 9447035416 Blog: www.drkanam.blogspot.com

2011 ഡിസംബർ 29, വ്യാഴാഴ്‌ച

Pon Farm: സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടി...

Pon Farm: സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടി...: സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടിനേയും. രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം കൊണ്ടാണ്‌ കാന്‍സര്‍ രോഗികളുടെ എ...
സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടിനേയും. രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം കൊണ്ടാണ്‌ കാന്‍സര്‍ രോഗികളുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നതെന്നും ജൈവ കൃഷിയിലേയ്ക്കു മാറാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും തൊടുപുഴയില്‍ കര്‍ഷകസെമിനാര്‍ ഉല്‍ഘാടനം ചെയ്യവേ കേന്ദ്ര പ്രതിരോധ മന്ത്രി ആദരണീയനായ ഏ.കെ. ആന്റണി പ്രസംഗിച്ചതായി പത്ര വാര്‍ത്ത കണ്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിയോ പ്രസിദന്റോ ആയിത്തീരാനുള്ള യോഗ്യത നേടിയ ദേശീയ നേതാവ്വാണ്‌ ശ്രീ.ആന്റണി.അദ്ദേഹം പോലും കാ​‍ര്‍ഷിക സംസ്കാരത്തില്‍ വരുത്തേണ്ട സമഗ്രമാര്‍ഗ്ഗങ്ങളെ കുറിച്ചു തികച്ചും അജ്ഞ നാണെന്നതു ഖേദകരമാണ്‌. വലതുകാലിലെ മന്ത് ഇടതു കാലിലേയ്ക്കു മാറ്റുന്നതിനു തുല്യമാണ്‌ രാസവളക്കൃഷി ജൈവക്കൃഷിയായി പരിവര്‍ത്തനം ചെയ്യുന്നത് എന്നറിയുന്ന രാഷ്ട്രീയ നേതാക്കള്‍ വിരളം. ജൈവക്കൃഷിയല്ല,മഹാരാഷ്ടരയിലെ കൃഷി ഋഷിയായ സുഭാസഷ് പാലേക്കര്‍ ആവിഷ്കരിച്ചു നടപ്പിലാക്കി പ്രചരിപ്പിച്ചു വരുന്ന ചെലവില്ലാത്ത പ്രകൃതി സൗഹൃദ കൃഷി രീതിയാണ്‌ നാം കേരളീയരും ഭാരതീയരും സ്വീകരിച്ചു പ്രചരിപ്പിക്കേണ്ടത്. ജൈവക്കൃഷിയില്‍ നിന്നും തികച്ചും ഭിന്നമാണ്‌ സീറോ ബഡ്ജറ്റ് സ്പിരിച്ച്വുവല്‍ ഫാമിംഗ് എന്നറിയപ്പെടുന്ന പ്രകൃതി സൗഹൃദകൃഷിരീതി എന്നു രാഷ്ട്രീ​‍ീയക്കാരും പൊതുജനവും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കര്‍ഷകര്‍ സ്വയം പര്യാപ്തത നേടണമെങ്കില്‍,മണ്ണിന്റെ പച്ചപ്പു്‌ നിലനില്‍ക്കണമെങ്കില്‍, കര്‍ഷക ആതഹത്യകള്‍ ഒഴിവാക്കപ്പെടണമെങ്കില്‍,ഭാവി തലമുറകള്‍ ആരോഗ്യമുള്ളവരും അംഗവൈകല്യം ബാധിക്കാത്തവരും ആകണമെങ്കില്‍ സ്വീകരിക്കേണത് പാലേക്കറുടെ പ്രകൃതി സൗഹൃദ കൃഷിരീതിയാണ്‌. ഇത്തരം കൃഷിരീതിയില്‍ കര്‍ഷകര്‍ മറ്റാരേയും ഒന്നിനും.പണത്തിനും വിത്തിനും വളത്തിനും കീടനാസിനികള്‍ക്കും കളനാശിനികള്‍ക്കും യന്ത്ര സംവിധാനത്തിനും ഒന്നിനും ആശ്രയിക്കുന്നില്ല. രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധി ആഗ്രഹിച്ച തികച്ചും ആത്മീയശ്വാശ്രയ കൃഷി രീതി. അത്യുല്‍പാദനശെഷിയുള്ള മറുനാടന്‍ വിത്തിനങ്ങളെ ഒഴിവാക്കി നാടന്‍ വിത്തുകള്‍ കൊണ്ടുള്ള കൃഷി.വെച്ചൂര്‍,കാസര്‍ഗോഡ് തുടങ്ങിയ ഏതെങ്കിലും നാടന്‍ പശുവിന്റെ മൂത്രവും ചാണകവും ലഭിച്ചാല്‍ 30 എക്കര്‍ വരെ കൃഷി ചെയാവുന്ന രീതി.കിളയ്ക്കേണ്ട,കളകള്‍ കളയേണ്ട,വളം വേണ്ട.നാടന്‍ മണ്ണിരകളേയും മണ്ണിന്റെ സമ്പത്തായ അതിസൂഷ്മ ജീവികളേയും നമ്മുടെ അമൂല്യമായ ജൈവ സമ്പത്തിനേയും കൊന്നു കളയാതെ അവയുടെ പ്രവര്‍ത്തനങ്ങളെ ത്വരിത പ്പെടുത്തുന്ന തികച്ചും ഭാരതീയമായ,ദോഷങ്ങളില്ലാത്ത കൃഷിരീതി. ആരോഗ്യ സമ്പന്നനായി നാടെങ്ങും ഓടി നടന്നു സുഭാഷ് പാലേക്കര്‍ തന്റെ ആത്മീയകൃഷി രീതി പ്രചരിപ്പിച്ചു വരുന്നു.പാലക്കാടും വയനാട്ടിലും നിരവധി കര്‍ഷകര്‍ പാലേക്കറുടെ കൃഷിരീതി സ്വാകരിച്ചുകഴിഞ്ഞു.കേരളത്തിലെ എലാജില്ലകളിലും പാലേക്കറുടെ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ അധികാരികളും കര്‍ഷകരും പൊതുസമൂഹവും ഒന്നുപോലെ മുന്നോട്ടു വരണം. സുഭാഷ് പാലേക്കറെ വിളിയ്ക്കൂ,കര്‍ഷരെ രക്ഷിയ്ക്കു,ഒപ്പം നാടിനേയും എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം. Farm Innovator BY SOPAN JOSHI At the age of 60, Subhash Palekar is on the road 25 days every month, holding camps across India on natural farming. The agriculture scientist-turned-farmer from Amravati in Maharashtra has held about 2,000 camps since 1988. His impact? “About 40 lakh people practice natural farming in some form or the other,” he says. His network is staggering, more so when you realise that he has no organisational support. One of his sons accompanies him, while the other handles the farm back home. (Amol, 35, was a botany professor before he quit his job to help his father; Amit, 30, was a mechanical engineer.) His daughters-in-law attend to the six phones that don’t stop ringing in the house; farmers from far and wide call on this helpline. Palekar has 31 books on his ideas, and all of them sell cheap so that poor farmers can afford them. “It is difficult to hold farmers’ attention for a few hours. Palekar keeps them captivated for three days,” says a farmer who is dying to get Palekar’s time for a camp. So, why is he so popular? “I talk about what they need: lower costs, profitability, assured returns and markets,” says Palekar. PALEKAR MAY BE REACHED AT 91-9850352745 http://www.tehelka.com/story_main47.asp?filename=Ne201110INSPIRATIONS.asp

2011 നവംബർ 10, വ്യാഴാഴ്‌ച

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)
ഒരു ജാതി ഒരു മതം ഒരു ദൈവം

ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം
എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്‌
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ

പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ


യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍
എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

വയലാര്‍ രാമവര്‍മ്മയ്ക്കൊരു പോസ്റ്റ് മോര്‍ട്ടം പരിശോധന

36 വര്‍ഷം മുമ്പു വയലാര്‍ രാമവര്‍മ്മ അകാലത്തില്‍ മരിച്ചപ്പോള്‍
അടുത്ത ആഴ്ച തന്നെ കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം വാരിക
വയലാര്‍ പതിപ്പായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.വയലാരിന്റെ മരണകാരണത്തെ
കുറിച്ചു വിശദമായി ഒരു ലേഖനം തയ്യാറാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദമായ ഒരു സചിത്രലേഖനം തയ്യാറാക്കി
ഒരാള്‍ വശം കടപ്പാക്കടയില്‍ എത്തിച്ചു.ചുരുങ്ങിയ സമയത്തിനുള്ളില്‍ ലേഖനം
കിട്ടിയതിനാല്‍ അടുത്തലക്കത്തില്‍ തന്നെ ലേഖനം കൊടുക്കാന്‍ സാധിച്ചു.
സന്തുഷ്ടനായ കാമ്പിശ്ശേരി അദ്ദേഹത്തിന്റെ അനുഭവകഥകള്‍,അഭിനയചിന്തകള്‍,കൂനന്തറ
പരമുവും പൂനാകേശവനും എന്നീ പുസ്തകങ്ങളുടെ അവസാന കോപ്പികള്‍
ഒപ്പിട്ട് എനിക്കു കൊടുത്തയച്ചു.ജ്ഞാനപീഠം അവാര്‍ഡിനേക്കാള്‍ വലിയ
അവാര്‍ഡ് കിട്ടിയ പോലെ എനിക്കു സന്തോഷം തോന്നി.



ഈ പഴയ കഥകള്‍ ഓര്‍മ്മിക്കാന്‍ കാരണം വയലാറിനു നടക്കാതെ പോയ
പോസ്റ്റ് മോര്‍ട്ടം പരിശോധന വീണ്ടും കവി ഏഴാച്ചേരി വഴി തുടങ്ങിയത് കൊണ്ടാണ്‌.
വിവാദപ്രസ്താവന ചെയ്താലെ രാഷ്ട്രീയക്കാരും ഉറവു വറ്റിയ സാഹിത്യകാരന്മാരും ശ്രദ്ധിക്കപ്പെടുകയുള്ളു.
കൈരളിചാനലിലെ ജഡ്ജു എന്ന നിലയില്‍ കിട്ടുന്ന പ്രശസ്തി പോരെന്നു
കണ്ടാവണം 36 കൊല്ലം മുമ്പു നടന്ന ഒരു അസ്വാഭാവിക മരണം ഇപ്പോള്‍
പോസ്റ്റ് മോര്‍ട്ടം ചെയ്യണം എന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
പ്രസിഡന്റും കവിയും മറ്റുമായ ഏഴാച്ചേരി വിവാദപ്രസ്ഥാവനയുമായി വന്നത്.
ചികിസാപിഴവുകളെ കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാത്രമല്ല
ഏതൊരു അണ്ടനും അടകോടനും പരാതിപ്പെടാം.പക്ഷേ സമാന്യബുദ്ധിയുള്ളവര്‍
പൊതുവേദിയില്‍ അതു പറയുന്നതിനു മുമ്പു ചികിസിച്ച ഡോക്ടര്‍ക്കു പറയാനുള്ളതു
കേള്‍ക്കണം.കൊലയാളിയാണെങ്കില്‍ പോലും തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിനു
മുമ്പു ന്യായാധിപന്‍ പ്രതിക്കു പറയാനുള്ളതു കേള്‍ക്കും.തന്റെ ആരാധ്യ പുരുഷനായ
ഡോ.വാര്യര്‍ മരിക്കുന്നതു വരെ ഈ വിവരം പുറത്തു പറയാന്‍ മടിച്ച ഏഴാച്ചേരി
ആദ്ദേഹത്തെ പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കി എതോ പാവം പിടിച്ച ഒരു നേര്‍സിനേയും
എട്ടും പൊട്ടും തിരിയാത്ത ഏതോ പാവം ഹൗസ് സര്‍ജനേയും കുറ്റവാളി ആക്കുന്നതിനു
പിന്നിലെ ചേതോവികാരം ഒരു കവിയുടേതല്ല.തീര്‍ച്ച.


നല്ല ഗുണങ്ങള്‍ ഏറെയുള്ള സര്‍ജനായിരുന്നു പി.കെ.ആര്‍.ലളിതജീവിതം.സൈക്കിളില്‍
യാത്ര.സ്വകാര്യ പ്രാക്ടീസില്ല. പക്ഷേ ചങ്ങല വലിയന്‍.ജൂണിയര്‍ ഡോക്ടറന്മാരെ
സംബന്ധിച്ചിടത്തോളം പെരുംതച്ചന്‍ മനോഭാവം വച്ചുപുലര്‍ത്തിയ ഇടുങ്ങിയ മനസ്ഥിതിക്കാരന്‍
ജൂണിയര്‍ ഡോക്ടറന്മാരെ അംഗീകരിക്കാന്‍ മടിച്ച വ്യക്തിത്വം. ആദ്ദേഹത്തെക്കാള്‍
പ്രഗല്‍ഭരായ സര്‍ജന്മാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കേരളം കണ്ടു.അവരെല്ലാം
സാധാരണമനുഷ്യര്‍ ആയിരുന്നു.അവര്‍ക്കെല്ലാം തെറ്റുകള്‍ പറ്റിയിരുന്നു. കണക്കു
കൂട്ടലുകള്‍ തെറ്റിയിരുന്നു.കാരണം അവരെല്ലാം മനുഷ്യര്‍ ആയിരുന്നു. തെറ്റു പറ്റുക
മനുഷ്യ സ്വാഭാവം(.ക്ഷമിക്കനമെങ്കില്‍ ദൈവം ആകണം.)

ഡോ.രാഘവാചാരി കേരളം കണ്ട അതിപ്രഗല്‍ഭനായ സര്‍ജന്‍ ആയിരുന്നു.ഒരു രോഗിയ്ക്കു
കാന്‍സര്‍ എന്നു ബയോപ്സി പരിശോധനാ റിപ്പോര്‍ട്ടു കണ്ടു എന്നു വയ്ക്കുക.അവയവം മുറിച്ചു
മാറ്റും മുമ്പു ഡോ.രാഘവാചാരി ബയോപ്സി പരിശോധന നേരില്‍ കണ്ട് ശരിയെന്നുറപ്പാക്കും.
മുറിച്ചു മാറ്റിയ അവയം പിന്നീട് നേരില്‍ പരിശോധിച്ച് ഡയഗ്ണോസിസ് ശരി എന്നുറപ്പാക്കും.

ശസ്ത്രക്രിയകള്‍ ചെയ്യുന്നത് ഒരു ടീം ആണ്‌.ശസ്ത്ര ക്രിയയില്‍ അസ്സിസ്റ്റന്റിനു തെറ്റുപറ്റിയാലും
ഉത്തരവാദിത്വം ലീഡര്‍ക്കാണ്‌.( ഏതോ ഒരു ട്രെയിന്‍ എവിടയോ മറിഞ്ഞതിനു റയില്‍ വേ
മന്ത്രിയായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി രാജിവച്ച നാടാണു ഭാരതം.റയില്‍ വേയിലെ ലാസ്റ്റ്
ഗ്രേഡ്കാരന്റെ തലയില്‍ അതിന്റെ ഭാരം വച്ചു കൊടുത്തില്ല)
ശസ്ത്രക്രിയയ്ക്കും അതിനു ശേഷവും എത്ര കുപ്പിരക്തം നല്‍കണം എന്നു തീരുമാനിച്ചത് ഡോ.വാര്യര്‍.
അത് യഥാവിധി ക്രോസ്സ് മാച്ച് ചെയ്ത്തതാണ്‌
എന്നുറപ്പാക്കേണ്ട ചുമതല ടീം ലീഡര്‍ ഡോ.വാര്യരുടേത് ആയിരുന്നു.( അക്കാലത്ത് എമര്‍ജന്‍സി
കേസുകളില്‍ ക്രോസ്സ് മാച്ച് ചെയ്യാതെ രോഗിയുടെ അതേ ഗ്രൂപ്പ് രക്തം കൊടുക്കുക
ആയിരുന്നുപതിവ് എന്നാണോര്‍മ്മ.വയലാറിനു മൊത്തം 36 കുപ്പി രക്തം കുറഞ്ഞ സമയത്തിനുള്ളില്‍
കൊടുത്തിരിക്കണം)നേര്‍സുമാര്‍ക്കു രക്തം ക്രോസ്സ് മാച്ച്
ചെയ്യാനുള്ള യോഗ്യത ഇല്ല.ബ്ലഡ് ബാങ്കിലെ ഹൗസ് സര്‍ജന്‍ ഏറ്റവും പരിചയും കുറഞ്ഞ
നവാഗതന്‍ ആയിരുന്നിരിക്കും.ഹൗസ് സര്‍ജനു തെറ്റുപറ്റിയാല്‍ തന്നെ ഉത്തരവാദിത്വം
ടീം ലീഡര്‍ ഡോ.വാര്യര്‍ക്കായിരുന്നു.കൊടുക്കും മുമ്പു അതു യോഗ്യമായതു തന്നെ എന്നദ്ദേഹം
ആയിരുന്നു ഉറപ്പാക്കേണ്ടിയിരുന്നത്.വയലാര്‍ മരിച്ചതു രക്തം നല്‍കിയതിലെ പിശകാണെന്നു
ഞാന്‍ കരുതുന്നില്ല.അഥവാ അങ്ങിനെ ആയിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏഴാച്ചേരിയുടെ
ആരാധ്യ പുരുഷനായ ഇടതു സഹയാത്രികന്‍ സഖാവു വാര്യര്‍ക്കു തന്നെ എന്നു പറയട്ടെ.
അദ്ദേഹം അന്തരിക്കും മുമ്പ് അതു വെളിയില്‍ പറയാന്‍ കവി എന്തേ പേടിച്ചത്?

ആശുപത്രികളില്‍ രക്തം സ്വീകരിക്കുന്ന രോഗികളെ നമ്മുടെ കവി കണ്ടിരിക്കില്ല.എത്ര തന്നെ
പരിശോധനകള്‍ നടത്തി അനുയോജ്യം എന്നു വിദഗ്ദര്‍ പറഞ്ഞാലും പലപ്പോഴും രക്തം
നല്‍കുമ്പോള്‍രോഗികള്‍ക്കു വിറയല്‍ വരും.വിറയല്‍ വന്നതുകൊണ്ടു മാത്രം ക്രോസ്സ് മാച്ച് ശരിയായില്ല
എന്നു പറയാന്‍ ആവില്ല.ഓപ്പറേഷന്‍ വിജയം എന്നു പറഞ്ഞാല്‍ രോഗിയെ ജീവനോടെ
തീയേറ്ററിനു വെളിയില്‍ എത്തിക്കാന്‍ സാധിച്ചു എന്നേ അര്‍ഥമുള്ളു. സക്സ്സസ് എന്നു
പറഞ്ഞ എത്രയോ ശത്രക്രിയാ​‍ രോഗികളാണ്‌ പിന്നീട് മരണമടയാറുള്ളത് എന്നു കവി
അറിയുന്നുണ്ടാവില്ല.ഇവിടെ മാത്രമല്ല എവിടേയും അതു തന്നെ സ്ഥിതി.നമ്മുടെ മുന്‍ മന്ത്രി
തൊപ്പിപ്പാള ജോണ്‍ ജേക്കബ്ബിന്റെ കാര്യം ഓര്‍മ്മിക്കുക.അമേരിക്കയിലായിരുന്നു ശസ്ത്രക്രിയ.
ഓപ്പറേഷന്‍ സക്സസ്സ്.രോഗി ക്ലോസ്സ്.



വയലാറിന്റെ കൊലപാതകിയായി ഒരു പാവം നേര്‍സിനേയും ഒരു നവാഗത ഹൗസ് സര്‍ജനേയും
കുരിശിലേറ്റാനാണു കവിയുടെ ശ്രമം.പക്ഷേ യതാര്‍ഥ കൊലയാളികള്‍ ആരായിരുന്നു.നമ്മുടെ
ചില സിനിമ നിര്‍മ്മാതാക്കളും എഴുത്തുകാരായ ചില കൂട്ടുകാരും എന്നതല്ലേ വാസ്തവം.വേലി
ചാടുന്ന പശുവിനു കോലു കൊണ്ടു മരണം.മുഴുക്കുടിയന്മാര്‍ സിറോസ്സിസ് ബാധയല്‍ രക്തം ഛര്‍ദ്ദിച്ചും
ഹെപ്പാറ്റിക് കോമാ വന്നും അകാലത്തില്‍ മരണമടയും.മരിച്ചിട്ടും കുറേ നാള്‍ ജീവിച്ചിരിക്കണമെങ്കില്‍
മലയാള നാട് എസ്.കെ.നായര്‍ ആവണം.ഏറെ നാള്‍ ജീവിക്കണമെങ്കില്‍ ആ സുകൃതം എം.ടി.വാസുദേവന്‍
നായര്‍ ക്കു മാത്രവും