2009 ഏപ്രിൽ 1, ബുധനാഴ്‌ച

രോഗങ്ങളെ തടയാം.


KVMS Hospital,Ponkunnam

സെന്‍റിമീറ്ററിലുള്ള പൊക്കത്തില്‍ നിന്നും 100 കുറയ്ക്കുന്നതാണ്
മാതൃകാപരമായ തൂക്കം(കിലോ)

എന്റെ പൊക്കം 170സെന്റിമീറ്റര്‍.
എനിക്കു കാണാവുന്ന തൂക്കം 70 കിലോ
അതിന്റെ 90 ശതമാനം അതായത് 63 കിലോ മതിയാകും.
63-70 കിലോ എന്ന നിലവാരത്തില്‍ ജീവിതകാലം തൂക്കം
നിലനിര്‍ത്തിയാല്‍ നിരവധി രോഗങ്ങളെ
(പ്രഷര്‍,പ്രമേഹം,ഉയര്‍ന്ന കോളസ്ട്രോള്‍,
പൊണ്ണത്തടി,സന്ധിരോഗങ്ങള്‍,ഹൃദ്രോഗം)
തടയാം.

കിലോയിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ
വര്‍ഗ്ഗം(സ്ക്വയര്‍) കൊണ്ടു ഹരിച്ചാല്‍
70 നെ 1.7 ഗുണം 1.7 കൊണ്ടു ഹരിച്ചാല്‍ മാതൃകാപരമായ്
ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ) കിട്ടും.
അതു 23 ല്‍ കുറവാകുന്നതാണു നല്ലത്.

പുരുഷന്മാരില്‍ പൊക്കിള്‍ വണ്ണം 90 സെന്റിമീറ്ററില്‍ കവിയരുത്.
വനിതകള്‍ക്കു 85 സെന്റിമീറ്റര്‍ മതി.
പൊക്കിള്‍ഭാഗത്തെ വണ്ണം അരക്കെട്ടു(ഹിപ്) വണ്ണത്തിന്റെ
90 ശതമാനത്തില്‍ കവിയരുത്.

മെയ്യങ്ങാത്ത സെഡന്‍ററി(ഓഫീസ്) ജോലി ചെയ്യുന്നവര്‍
അന്നജ(സ്റ്റാര്‍ച്ച്) ഭക്ഷണം(അരി,ഗോതമ്പ്,ഉരളക്കിഴങ്ങ്) കുറയ്ക്കണം.
3 ദോശ 3 ഇഡ്ഡ്ലി,രണ്ടു കപ്പു ചോര്‍ മതിയാകും.
വയര്‍ നിറക്കാന്‍ പയര്‍,കടല,മുട്ടയുടെ വെള്ള,ചെറുമീന്‍,
പച്ചക്കറികള്‍
ഇവ ഇഷ്ടം പോലെ കഴിക്കാം.
പക്ഷികളുടെ ഇറച്ചിയും മൂക്കു മുട്ടെ തട്ടാം.
എന്നാല്‍ മൃഗങ്ങളുടെ മാംസം ഒഴിവാക്കണം.

കാള,പോത്ത്,പോര്‍ക്ക്,ഒട്ടകം മുതലായവ ഒരിക്കലും കഴിക്കരുത്.
നമ്മെ ബാധിക്കുന്ന നിരവധി രോഗങ്ങള്‍ക്കു
(കാന്‍സര്‍,ഹൃദ്രോഗം, പ്രഷര്‍,സ്ട്രോക്ക് ,പൊണ്ണത്തടി)
കാരണം മൃഗ ഇറച്ച്കള്‍ ആണെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല.

കോഴി ഇറച്ചിയുടെ തൊലി നീക്കം ചെയ്തിട്ടു വേണം കഴിക്കാന്‍.
സ്വയം പാകം ചെയ്തത്,
അല്ലെങ്കില്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം
കഴിച്ചാല്‍ നിരവധി രോഗങ്ങളെ തടയാം.

ആണ്‍കുട്ടികളേയും പാചകം പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ആവിയില്‍ പാചകം ചെയ്ത ഭക്ഷണം ഉത്തമം.
വറത്തതും പൊരിച്ചതും ദോഷം ചെയ്യും.

ഇഡ്ഡലി,പുട്ട്, കൊഴുക്കട്ട,ആവിയില്‍ എടുത്ത അട,കഞ്ഞി
ഇവ ഏറ്റവും നല്ലത്.ദോശ,പാലപ്പം,ഉണക്കിയ അട എന്നിവ അധമം.
മുളപ്പിച്ച പയര്‍,കടല എന്നിവ കൂടുതല്‍ പോഷകം തരും.ഗ്യാസ് തടയും
അവ ഇഷ്ടം പോലെ കഴിച്ചു വയര്‍ നിറക്കാം.
ഊണിനു മുമ്പു വെജിറ്റബിള്‍ സൂപ്പു ശീലമാക്കിയല്‍ ചോറിന്റെ അളവു കുറക്കാം.
ബുഫേ ഡിണ്ണറുകളില്‍ വീണ്ടും വീണ്ടും എടുത്ത് അളവില്ലാതെ കഴിക്കരുത്.
ആദ്യം തന്നെ വേണ്ട അളവു പാത്രത്തില്‍ എടുക്കുക.
പിന്നീട് എടുക്കുന്ന ശീലം ഒഴിവാക്കണം.
ഐസ്ക്രീം പകുതി മാത്രം കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക.

പച്ചക്കറികള്‍ പഴകിയാലും വല്ലാതെ വേവിച്ചാലും ഗുണം പോകും.
കഴ്യുന്നതും പുതിയവ ആവണം.പച്ചയായോ ആവിയില്‍ വച്ചോ കഴിക്കുക.
പാകമായിക്കഴിഞ്ഞാല്‍ 2 ദിവസ്ം മാത്രമേ പഴങ്ങള്‍ പൂര്‍ണ്ണ ഫലം നല്‍കയുള്ളു.
പഴകിയ പഴം ഗുണം തരില്ല.
കീടനാശികള്‍ തളിച്ച പഴം ,പച്ചക്കറികള്‍ ഏറെ നേരം
ഉപ്പുവെള്ളത്തില്‍ ഇട്ട ശേഷം
പല തവണ കഴുകി ഉപയോഗിക്കുക.
അച്ചാര്‍ ഉപയോഗം കഴിവതും കുറക്കുക.

ഉപ്പേരി,പപ്പടം എന്നിവ കഴിയുന്നതും ഒഴിവാക്കുക.
പപ്പടം ചുട്ടു കഴിക്കുന്നതാവും നല്ലത്.

ഒരിക്കല്‍ ചൂടാക്കിയ എണ്ണ സൂക്ഷിച്ചു വച്ച് വീണ്ടും ഉപയോഗിക്കുന്നതു
ഒഴിവാക്കുക,ഫ്രീ റാഡിക്കിള്‍ എന്ന ദോഷ വസ്തുക്കള്‍ പലതവണ
ചൂടാക്കുന്ന എണ്ണ,വറത്റ്റവ,പൊരിച്ചവ
എന്നിവയില്‍ കൂടും.

കാന്‍സര്‍,ഹൃദ്രോഹം,പ്രഷര്‍ എന്നിവ ഉണ്ടാകാന്‍ ഫ്രീ റാഡിക്കലുകള്‍ കാരണമാവും.
പുതിയ പച്ചക്കറി,പഴങ്ങള്‍ എന്നിവയില്‍ ഉള്ള ആന്റിഓക്സൈഡുകള്‍
ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കും.
ഒരിക്കല്‍ പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വച്ച് വീണ്ടും
എടുത്തു ചൂടാക്കുന്നതും
ഫാസ്റ്റ്ഫുഡ്(ദൃതഭക്ഷണം) തന്നെ.
അങ്ങനെ ചെയ്യുമ്പോള്‍ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകും.

ഒഴിവാക്കാന്‍ പറ്റാത്ത പക്ഷം ധാരാളം പുതിയ പച്ചക്കറികളും
പഴങ്ങളും ഒപ്പം കഴിക്കുക.
എട്ടോ അതില്‍ കൂടുതലോ(പ്രത്യേകിച്ചും ഗള്‍ഫിലുള്ളവര്‍)
ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം.


മദ്യം ഒഴിവാക്കുന്നതാണു നമുക്കും വീട്ടുകാര്‍ക്കും നാട്ടിനും നല്ലത്.
കഴിക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ അളവ് കൂടുതല്‍ സമയം കൊണ്ടു സിപ് ചെയ്യുക.
മദ്യം പെട്ടെന്നു കുടിച്ചു തീര്‍ക്കുകയാണു മലയാളിയുടെ ശീലം
(ശീഘ്രസ്കലനം പോലെയാണു മലയാളിയുടെ കുടി)
അതു ദോഷം ചെയ്യും.
കോഴിക്കോടന്‍ ഹല്‍വാ പോലിരിക്കുന്ന കരള്‍ ചകിരി പോലെയാവും
തുറ്റര്‍ച്ചയായി കുടിച്ചാല്‍.
മഞ്ഞപ്പിത്തം വന്നവര്‍ യാതൊരു കാരണവശാലും മദ്യപാനം നടത്തരുത്.

2009 മാർച്ച് 31, ചൊവ്വാഴ്ച

KADAMANITTA

വാശിയില്‍ കുരുത്ത പള്ളിക്കൂടം


വാശിയില്‍ കുരുത്ത പള്ളിക്കൂടം

കോട്ടയം അക്ഷരനഗരി ആകാനുള്ള കാരണം
ബഞ്ചമിന്‍,ബയിലി,പെയിന്റര്‍ തുടങ്ങിയ
സി.എം.എസ്സ് മിഷണറിമാരാണെന്ന കാര്യത്തില്‍സംശയം ഇല്ല.
സ്കൂളും കോളെജും അച്ചടിശാലയും അവരാണു തുടങ്ങിയത്.
എല്ലാം കോട്ടയത്തു തന്നെയും.

ഏ.എഫ്.പെയിന്റര്‍ എന്ന മിഷണറിയുടെ
കാലത്താണെന്നു തോന്നുന്നു പാമ്പാടി.കൂരോപ്പട,ആനിക്കാട്,പൊങ്കുന്നം,
മുണ്ടക്കയം,മേലുകാവു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രൈമറി സ്കൂള്‍ തുടങ്ങിയ
കാലത്തു തന്നെ കാനത്തിലും ഒരു സ്കൂള്‍ തുടങ്ങി.

പള്ളിയും ഒപ്പം പള്ളിക്കുടവും എന്നതായിരുന്നു സി.എം എസ്സ്.മിഷണരിമാരുടെ
മുദ്രാവാക്യം.ദലിറത് വിഭാഗങ്ങളെ ക്രിസ്തുമതാനുയായികളാക്കുക ആയിരുന്നു
ആവരുടെ സ്മനസ്സിലിരുപ്പ് എന്നതും മറന്നു കൂടാ.
പള്ളിക്കൂടം പണിയാന്‍ പണം തികയാതെ വന്നപ്പോള്‍,
പെയിന്റര്‍ അച്ചന്‍ഇംഗ്ലണ്ടിലേക്കു
മടങ്ങി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ സ്തോത്രകാഴകളിലെ പിരിവു കൊണ്ടു വന്നാണത്രേ
അവ പൂര്‍ത്തിയാക്കിയത്.ഈ അച്ചനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
റോബിന്‍ ജഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം എന്ന കൃതിയില്‍
അദ്ദേഹത്തിന്റെ ചില കത്തുകള്‍ പരാമര്‍ശനവിധേയമാകുന്നുണ്ട്
ഇന്റര്‍നെറ്റിലും ചിത്രമോ ജീവചരിത്രകുറിപ്പോ കാണുന്നില്ല.

കാനത്തില്‍ കുടിയേരിയ പ്രവര്‍ത്യാര്‍ ഗോവിന്ദപ്പിള്ളയും
(മുന്‍ എം.എല്‍ ഏ.കാനം രാജേന്ദ്രന്റെ മുത്തച്ഛന്‍
ഞങ്ങളുടെ ഒരു കാരണവരും നാട്ടുപ്രമാണിയുമായിരുന്ന
ഷണ്മുഖ വിലാസം ആറുമുഖം പിള്ളയും ഒത്തൊരുമിച്ചു
തങ്ങളുടെ ആണമക്കള്‍ക്കഡ്മിഷനായി സി.എം.എസ്സ് സ്കൂള്‍
പ്രഥമാദ്യാപകനെ കണ്ടു. പ്രവര്‍ത്യാര്‍ അങ്ങുന്നിന്റെ മകന് അപ്പോല്‍ തന്നെ
പ്രവേശനം കൊടുത്തു. അനിയന്‍ എന്ന ആ കുട്ടി പില്‍ക്കാലത്ത്
അനിയന്‍ വൈദ്യനായി.നാട്ടുകാര്‍ പക്ഷേ ഉടങ്കൊല്ലി എന്ന പേര്‍ നല്‍കി.

ആറുമുഖം പിള്ളയോട്അടുത്ത ആഴ്ച വരാന്‍ നിര്‍ദ്ദേശിച്ചു.
തന്നെ അപമാനിച്ച പള്ളിസ്കൂളിനോടു
പ്രതികാരം തീര്‍ക്കാന്‍ കാരണവര്‍ പിറ്റേ ദിവസം തന്നെ കോട്ടയം
പേഷ്കാരെ കണ്ടു തന്റെ വക പുയിടത്തില്‍ ഒരു സ്കൂല്‍ അനുവദിപ്പിച്ചു.
80 വര്‍ഷം മുന്‍പു ഓലക്കൂരയില്‍ തുടങ്ങിയതാണ് ജന്മ്ഗൃഹത്തിനു
തൊട്ടിരുന്ന കൊച്ചു കാഞ്ഞിരപ്പാറ എന്ന ഷണ്മുഖ വിലാസം പ്രൈമറി സ്കൂള്‍.

സ്വന്തം കയ്യില്‍ നിന്നും ഏഴുരൂപാ വീതം നല്‍കിയാണ് ആറുമുഖം അധ്യാപകരെ
നിലനിര്‍ത്തിയത്
M.N Sankara Pillai & Mrs.Devaki Amma -Teachers.പില്‍ക്കാലത്തതു സര്‍ക്കാരിനു നല്‍കി.
തങ്ങളുടെ അടിയാളനായിരുന്ന തെയ്ത്താന്‍ പുലയന്റെ
കൊച്ചുമകനു ജോലി കൊടുക്കണം എന്നതായിരുന്നു
കണ്ടീഷന്‍.
മര്‍ക്കോസ് സാര്‍ പ്രധമാധ്യാപകനയണു
റിട്ടയര്‍ ചെയ്തത്.

കാനത്തിലെ വിദ്യാസമ്പന്നരായ മൂന്നു തലമുറകളെ വാര്‍ത്തെടുത്ത
ഈ സ്കൂള്‍ മുത്തശ്ശി ഇന്ന്‍ കുട്ടികളെ കിട്ടാത്തതിനാല്‍
അടച്ചു പൂട്ടല്‍ ഭീഷിണിയിലാണ്.