2009 ഏപ്രിൽ 5, ഞായറാഴ്‌ച

ജനയുഗം സ്മരണ


ജനയുഗം സ്മരണ

1970 നു മുമ്പു മലയാളത്തില്‍ ആധിനികവൈദ്യശാസ്ത്രസംബന്ധമായി
എഴുതിയിരുന്ന ഡോക്ടറന്മാര്‍ വിരളമായിരുന്നു.തിരുവനന്തപുരത്തെ
ജി.ജി ഹോസ്പിറ്റല്‍ സ്ഥാപകനും ഗൈനക്കോളജിസ്റ്റുമായ
ഡോ.ജി.വേലായുധന്‍ കേരള കൗമുദിയിലും മനോരോഗ ചികില്‍സകന്‍
ഡോ.ടി.ഓ.ഏബ്രഹാം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും ആയുര്‍വേദം
പഠിച്ചശേഷം ആധുനിക വൈദ്യവും പഠിച്ച് ഡോ. സി.കെ .രാമചന്ദ്രന്‍
മാതൃഭൂമി ദിനപ്പത്രത്തിലും എഴുതിയ ചില ലേഖനങ്ങള്‍ മാത്രമേ
അതിനു മുമ്പു മലയാളത്തില്‍ വന്നിരുന്നുള്ളു.




ജനയുഗം വാരികയില്‍
ഡോ.ബാലകൃഷ്ണന്‍ തമ്പി
(സ്പീക്കര്‍ ശങ്കര നാരായണന്‍ തമ്പിയുടെ സഹോദരന്‍),
ഡോ.ഹരിദാസ് വെര്‍ക്കോട്
(പില്‍ക്കാലത്ത് ഈ ഡോക്ടറെക്കുറിച്ചുകേട്ടിട്ടില്ല)
കൊല്ലത്തെ വാഹനാപകടത്തില്‍ അന്തരിച്ച, ഡോ. ടി.കെ സതീഷ് ചന്ദ്രന്‍
എന്നിവര്‍ ജനയുഗം വാരികയില്‍
രോഗികളുടെ പ്രശ്നങ്ങള്‍ക്കു മറുപടിയും എഴുതിയിരുന്നു.

എന്‍.വി,കൃഷ്ണവാരിയര്‍,


എസ്.ഗുപ്തന്‍ നായര്‍ എന്നിവരുടെ പത്രാധിപത്യത്തില്‍ വിജ്ഞാന കൈരളി എന്നൊരു മാസിക കേരള ഭാഷാ
ഇന്‍സ്റ്റ്യിട്യൂട്ട് വകയായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

ഹോമിയോ ഡോക്ടറന്മാര്‍ വിജ്ഞാനകൈരളിയുടെ ഒരു സ്പെഷ്യൈല്‍
പതിപ്പു പുറത്തിറക്കിയപ്പോള്‍,രസകരമെന്നു പറയട്ടെ ആദ്യ ലേഖനം
"ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന പ്രവണതകള്‍"
എന്ന ഈയുള്ളവന്‍റേതായിരുന്നു. ലേഖനം ഇഷ്ടപ്പെട്ട കൃഷ്ണവാര്യര്‍
പ്രോല്‍സാഹിപ്പിച്ചു.ഒപ്പം ഗുപ്തന്‍ നായര്‍ സാറും.
തുടര്‍ന്നു 12 ലക്കങ്ങളില്‍
തുടര്‍ച്ചയായി വൈദ്യ ശാസ്ത്രലേഖനങ്ങള്‍.
ആ​സ്ത്മാ,ആസ്പിരിന്‍,വാസക്ടമി
അലെര്‍ജി എന്നിങ്ങനെ.
അക്കാഡമിക് തലത്തിലുള്ള വിജ്ഞാനകൈരളിക്കു
സാധാരണക്കാരായ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല
എന്നു മന്‍സ്സിലായി.ശാസ്ത്രസാഹിത്യ പരിഷ്ത് പ്രവര്‍ത്തനങ്ങളില്‍
താല്‍പര്യം തോന്നിയ കാലം.
തുടര്‍ന്നു സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന
ഭാഷയിലും ശൈലിയിലും ആരോഗ്യസംബന്ധമായി എഴുതിത്തുടങ്ങി.
അങ്ങിനെയാണുഅക്കാലത്ത് ഏറ്റവും പ്രചാരം ഉണ്ടായിരുന്ന ജനയുഗം വാരികയിലേക്കു
കുടിയേറിയത്.കാമ്പിശ്ശേരി ഒറ്റുപാടു പ്രോല്‍സാഹിപ്പിച്ചു.
ഓരോ ലേഖനം കിട്ടുമ്പോഴും മറുപടിക്കത്തയച്ചു.
കാമ്പിശ്ശേരി മരിച്ചു കഴിഞ്ഞും തെങ്ങമം,മലയാറ്റൂര്‍,കണിയാപുരം
എന്നിവരുടെ
കാലത്തും ജനയുഗത്തില്‍ തുടര്‍ച്ചയായി എഴുതി.
ഒപ്പം എസ്.കെ നായരുടെ


മലയാള നാടു പ്രസിദ്ധീകരണങ്ങളിലും.
തുടര്‍ന്നു മലയാളത്തിലെ ചെറുതും വലുതും ഇടത്തരവും
ആയ നിരവധി പ്രസിദ്ധീകരണങ്ങളില്‍ രണ്ടര ദശാബ്ദക്കാലം
തുടര്‍ച്ചായി എഴുതി.
അവയില്‍ ചിലത് പുസ്തകരൂപം പ്രാപിച്ചു.
ഏഴു പുസ്തകങ്ങള്‍.
സമാഹരിക്കപ്പെടാത്ത നിരവധി ലേഖങ്ങള്‍ ഇനിയും

ജാതകം ശരിയായി


KAVIYUR SIVARA PILLAI

ജാതകം ശരിയായി


സ്കൂള്‍ പഠനകാലത്തൊരിക്കല്‍ പോലും ഡോക്ടര്‍ ആകണമെന്നോ
ചികില്‍സ തൊഴില്‍ ആക്കണമെന്നോ ആഗ്രഹിച്ചിരുന്നില്ല.
കൊടുങ്ങൂരില്‍ ഡിസ്പെന്‍സറി നടത്തിയിരുന്ന പുതുപ്പള്ളിക്കാരന്‍,
നാട്ടുകാര്‍ വിനയപൂര്‍വ്വം തടിയാപിള്ള എന്നു വിളിച്ചിരുന്ന
എല്‍.എം.പിക്കാരന്‍,
തോമസ് ഡോക്ടറുടെ അടുത്തു പോയി കാലില്‍ മുറിവുണ്ടായപ്പോള്‍
പെന്‍സിലിന്‍ കുത്തി വയ്പ്പിച്ചതു മാത്രമായിരുന്നു
അതുവരെ ഉണ്ടായ ഡോക്ടര്‍ ബന്ധം.

തിരുവല്ലാ മെഡിക്കല്‍ മിഷന്‍
ഹോസ്പിറ്റലിലെ വടശ്ശേരിക്കരക്കാരന്‍ തോമസ് എന്ന എം.ബി.ബി.എസ്സ്
ഡോക്ടര്‍,ഇടിക്കുള ഡോക്ടര്‍ എന്നിവരെപ്പോലും നേരില്‍
കണ്ടിട്ടുണ്ടായിരുന്നില്ല.
ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍,മലയാളം അധ്യാപകന്‍ മഹോപധ്യായ
കവിയൂര്‍ ശിവരാമപിള്ള സാ​റിനെപ്പോലെ ഒരു മലയാളം
സാര്‍ ആകണമെന്നായിരുന്നു മനസ്സില്‍.

ഓ.എന്‍.വി,ദേവരാജന്‍,കാമ്പിശ്ശേരി എന്നിവരുടെ
ആദ്യ കാല്‍ വയ്പ്പു നടത്തപ്പെട്ട "കാലം മാറുന്നു' എന്ന
ചലച്ചിത്രത്തിന്‍റെ തിരക്കഥാകൃത്തായിരുന്നു
കവിയൂര്‍ സാര്‍. അദ്ദേഹം ഒരു കൈയ്യെഴുത്തു മാ‍സികയും
നടത്തിയിരുന്നു.എഴുത്തച്ഛനെ കുറിച്ച് അതില്‍ ഈയുള്ളവന്‍
എഴുതിയ ലേഖനത്തെ സ്കൂള്‍ വാര്‍ഷികത്തിനു വന്ന
യൂണിവേര്‍സിറ്റി കോളേജിലെ നഫീസത്ത് ബീവി പ്രസംഗത്തില്‍
ആമുഖഭാഗത്തു തന്നെ
മുക്തകണ്ഠംപ്രശംസിക്കയും ചെയ്തിരുന്നു.

സി.എം.എസ്സ് കൊലെജില്‍ പ്രീയൂനിവെര്‍സിറ്റിക്കു
പതിക്കുമ്പോള്‍ കഥകളി പ്രാന്തന്‍ കൂടിയായ അമ്പലപ്പുഴ
രാമവര്‍മ്മയെപ്പോലെ ഒരു മലയാളം കോളേജ് അധ്യാപകന്‍
ആകണമെന്നായി ആഗ്രഹം.സി. എം.എസ്സ്.കോളേജിന്‍റെ

അതിപ്രസിദ്ധമായ "വിദ്യാസംഗ്രഹം" എന്ന മാസികയില്‍
"ആത്മകഥാ സാഹിത്യം മലയാളത്തില്‍"
എന്നൊരുലേഖനം നല്‍കിയിരുന്നു.

രാമവര്‍മ്മസാറിനേയും അന്നു
മലയാളം എം.ഏ ഫൈനല്‍ ഈയര്‍ വിധ്യാര്‍ഥിയായിരുന്ന,
പില്‍ക്കാലത്തെ പ്രസിദ്ധ പത്രപ്രവര്‍ത്തകനായി മാറിയ
കുര്യന്‍ പാമ്പാടി, എന്നിവരെ അത്ഭുതപ്പെടുത്തിയ
ലേഖനം ആയിരുന്നു അത്.

അതുവരെ മലയാളത്തില്‍ ഇറങ്ങിയ
മുഴുവന്‍ ആത്മകഥകളും-കേശവമേനോന്‍,ഈ.വി-
അക്കാലത്തു തുടരനായി ജനയുഗം വാരികയില്‍
വന്നിരുന്ന പൊന്‍‌കുന്നം വര്‍ക്കിയുടെ
"വഴിത്തിരിവ്" ഉള്‍പ്പടെ വായിച്ചു പഠിച്ചശേഷം
തയാറാക്കിയ ലേഖ്നം ആയിരുന്നു അത്.

അക്കാലത്തു മെഡിക്കല്‍ കോളേജില്‍ അഡ്മിഷനുദ്ദേശ്ശിക്കുന്നവര്‍
സെക്കന്‍ഡ് ലാങ്വേജായി മലയാളം എടുക്കയും ഇല്ലായിരുന്നു.
അക്കൊല്ലം ഞങ്ങളുടെ വാഴൂര്‍ എം.എല്‍ ഏ വൈക്കം വേലപ്പന്‍
ആരൊഗ്യമന്ത്ര്യാകയും കോട്ടയത്ത് മെഡിക്കല്‍ കോളേജ്
തുടങ്ങാന്‍ തീരുമാനിക്കയും ചെയ്ത്തു.
ഇപ്പോഴത്തേതു പോലെ
അക്കലത്ത് എന്‍ട്രന്‍സ് ടെസ്റ്റ് ഒന്നും ഇല്ല.ഉയര്‍ന്ന മാര്‍ക്കുള്ളവ
എഞ്ചിനീയറിങ്ങിനും മെഡിസ്സിനും സീറ്റുറപ്പ്.
അങ്നഗ്നെ തികച്ചും യാദൃശ്ചികമായാണ് മെഡിക്കല്‍ കോളേജില്‍
അഡ്മിഷന്‍ കിട്ടിയത്.

വാഴൂരിലെ രാമങ്കുട്ടി ഗണകന്‍ എഴുതിയത്,
ജാതകനു വൈദ്യ വൃത്തി", എന്നതു ശരിയായി"

2009 ഏപ്രിൽ 4, ശനിയാഴ്‌ച

പേഴമറ്റം കുഞ്ഞച്ചന്‍ അന്നു തന്ന ആ 20 രൂപാ

Teachers CMS Middle School 1957


പേഴമറ്റം കുഞ്ഞച്ചന്‍ അന്നു തന്ന ആ 20 രൂപാ

ജീവിതത്തില്‍ വഴികാട്ടികളായ,സഹായിച്ച
നിരവധി ആള്‍ക്കാരുണ്ട്.ബ്രിട്ടനില്‍ നിന്നും
ആദ്യ തവണയില്‍ തന്നെ എം.ആര്‍.സി.പി നേടി
അവിടെ ഫിസിഷനായി ജോലി നോക്കുന്ന
മകള്‍ അഞുവിനെ വിവാഹം ചെയ്തു
കൊടുക്കുന്ന വേളയില്‍ അത്തരം ആള്‍ക്കാരുടെ
ഒരു ലിസ്റ്റ് തയ്യാറാക്കി നോക്കി.അവരെയെല്ലാം
നേരില്‍ കണ്ടു വിവാഹത്തിനു ക്ഷണിക്കയായിരുന്നു
ഉദ്ദേശ്യം.ഏകദേശം 700 പേരെ കണ്ടെത്തി.
അവരെയെല്ലാംനേരില്‍ കണ്ടു ക്ഷണിച്ചു.
പലരേയും വിട്ടു പോയി
എന്നു പിക്കാലത്തു മനസ്സിലായി.

അവരില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയായിരുന്നു
പേഴമറ്റം കുഞ്ഞച്ചന്‍.
പക്ഷേ അദേഹം അന്നു മരിച്ചു
കഴിഞ്ഞിരുന്നു എന്നറിഞ്ഞു.
വല്ലാതെ നിരാശ തോന്നി.

പ്രൈമറിക്ലാസ്സുകളില്‍ വീട്ടില്‍ വന്നാല്‍ പുസ്തകം
കൈകൊണ്ടു തൊടാത്ത കുട്ടിയായിരുന്നു ഞാന്‍.
മൂന്നാംക്ലാസ്സില്‍ പ്രകൃതിപാഠം എന്നൊരു പുസ്തകം
ഉണ്ടായിരുന്നു.ജോര്‍ജ് എന്നൊരു കുട്ടിക്കു മാത്രമേ
പുസ്തം ഉണ്ടായിരുന്നുള്ളു.എന്നെ വല്യകാര്യമായിരുന്ന
അവന്‍ ആ പുസ്തകം വീട്ടില്‍ കൊണ്ടു പോകാന്‍എന്നെ
ഒരിക്കല്‍ കെട്ടി ഏല്‍പ്പിച്ചു.മൂന്നു മാസം ആ പുസ്തകം
ഞാന്‍ ബാഗില്‍ ചുമന്നു കൊണ്ടു നടന്നു.
ഒരുപാടു ചിത്രങ്ങള്‍ഉണ്ടായിട്ടു പോലും ഒരിക്കല്‍ പോലും
ആ പുസ്തകം ഞാന്‍ വീട്ടില്‍ വച്ചു തുറന്നു നോക്കിയില്ല.

1950- 60 കാലഘട്ടത്തില്‍ മിഡില്‍ സ്കൂളുകളില്‍
ഏറ്റവം ഉയര്‍ന്ന ക്ലാസ്സായ തേര്‍ഡ് ഫോമില്‍
പബ്ലിക് പരീക്ഷ ആയിരുന്നു. വിദ്യഭ്യാസ ജില്ലയില്‍
ഈ പരീക്ഷയില്‍ എറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന
ഒന്നാം സ്ഥാനക്കാരനു 50 രൂപയും രണ്ടാം സ്ഥാനക്കാരനു
20 രൂപയും പുളിക്കല്‍ കവലയില്‍ പേഴമറ്റം ചിട്ടി
എന്ന സ്ഥാപനം നടത്തിയിരുന്ന വറുഗീസ്(കുഞ്ഞച്ചന്‍)
നല്‍കിയിരുന്നു.

1954 ല്‍ കാനം സി.എം.എസ്സ് സ്കൂളിലെ
റ്റി.കെ ആലീസ് എന്ന അതിസമര്‍ദ്ധയായ
പെണ്‍കുട്ടിക്ക് ഒന്നാം സമ്മാനമായ 50 രൂപാ
കിട്ടിയതോടെ ആ കുട്ടി കാനം കരയിലെ
താരമായി തിളങ്ങുന്ന കാലത്താണ് മിഡില്‍സ്കൂള്‍
പഠനം തുടങ്ങുന്നത്. റ്റി.കെ ആലീസിന് ഒരു പിന്‍‌ഗാമിയാകന്‍
അദ്ധ്യാപകരുടെ ദൃഷ്ടിയില്‍ പിന്നീടുള്ള ബാച്ചുകളില്‍ ആരും
ഉണ്ടായിരുന്നില്ല.
എന്നാല്‍ റിസല്‍റ്റു വന്നപ്പോള്‍
20 രൂപായുടെ രണ്ടാം സമ്മാനം
കെ.ഏ.ശങ്കരപ്പിള്ള എന്ന ഈയുള്ളവന്.

സമ്മാനം കിട്ടിക്കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി.
പുസ്തകം കൈകൊണ്ടു തൊടാഞ്ഞിട്ടും എനിക്കു രണ്ടാം
സ്ഥാനം .
എങ്കില്‍ ഇനി പുസ്തകം വായിച്ചിട്ടു തന്നെ.
പിന്നെ വിട്ടു കൊടുത്തില്ല.
കുതിരവട്ടത്തു ഹൈസ്കൂളില്‍ SVRVHS,Vashoor(Kuthiravattam School)

പഠിക്കുന്ന മൂന്നു വര്‍ഷക്കാലം ക്ലാസ് പരീക്ഷ ഉള്‍പ്പടെ
ഒരു പരീക്ഷക്കും ഒരാള്‍ക്കും ഒരിക്കല്‍ പോലും
മാര്‍ക്കില്‍ എന്നെ കവച്ചു വയ്ക്കാന്‍ കഴിഞ്ഞില്ല
1960 ല്‍ എസ്.എസ്.എല്‍ സി റിസല്‍ട്ട് വന്നപ്പോള്‍
റിക്കാര്‍ഡ് മാര്‍ക്ക്.
600 ല്‍ 510.
സിലബസ്സുകള്‍ മാറി മാറിവന്നു
മൂല്യനിര്‍ണ്ണയ രീതികള്‍
മാറി മാറി വന്നു.എങ്കിലും 25 വര്‍ഷക്കാലം
ആര്‍ക്കും ഈയുള്ളവന്‍റെ റിക്കാര്‍ഡ് ഭേദിക്കാന്‍ കഴിഞ്ഞില്ല.

പഠനത്തില്‍ ഉയര്‍ന്നുവരാന്‍,
ഡോക്ടരാകാന്‍,
ജീവിതവിജയം കൈവരിക്കാന്‍,
പ്രചോദനം നല്‍കിയ നല്ലവനായ ആ നാട്ടുകാരനോടു
പേഴമറ്റം കുഞ്ഞച്ചനോട്
ഹൃദയം നിറഞ്ഞ നന്ദി മന്‍സ്സില്‍ സൂക്ഷിക്കുന്നു
ഇന്നും.