2009 ഡിസംബർ 14, തിങ്കളാഴ്‌ച

ആദരിക്കലും പുസ്തകപ്രകാശനവും



ആദരിക്കലും പുസ്തകപ്രകാശനവും




നൂറിന്‍റെ നിറവിലെത്തിയ കാനം ശ്രീഅയ്യപ്പാ ട്രസ്റ്റ് സ്ഥാപകരക്ഷാധികാരി,
വാഴൂര്‍ തുണ്ടത്തില്‍ കുടുംബ കാരണവര്‍ കാനം തൊണ്ടുവേലില്‍ കെ.എസ്സ്.
അയ്യപ്പന്‍ പിള്ളയെ ആദരിച്ചു.ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം. ഏ പിള്ള(അടൂര്‍)
യുടെ അധ്യക്ഷതയില്‍ കാനം കളപ്പുരയിടത്തില്‍ കൂടിയ കുടുംബ മേളയില്‍
ദേവജ എഡിറ്റര്‍ പ്രൊഫ.രഘുദേവ് ഡോ.കാനം ശങ്കരപ്പിള്ള,ഡോ.സി.എസ്സ്.
ഗോപിനാഥപിള്ള എന്നിവര്‍ ചേര്‍ന്നെഴുതിയ കാനം ദേശത്തിന്‍റെ കഥ എന്ന
കുടുംബ-ദേശചരിത്രം പ്രകാശനം ചെയ്തു.അനീഷ ആനിക്കാട്(മനോരമ)ആദ്യ
പ്രതി ഏറ്റു വാങ്ങി.


കുടുംബാംഗള്‍ക്കുള്ള ആരോഗ്യസുരക്ഷാപദ്ധതി ബ്ലോക്ക്
പഞ്ചായത്ത് മെംബര്‍ ഗീതാ ശിവന്‍ പിള്ള നിര്‍വ്വഹിച്ചു. പാവപ്പെട്ട രോഗികള്‍ക്കു
കൊച്ചിയിലെ ലക്ഷ്മി ഹോസ്പിറ്റലുമായി സഹകരിച്ച് ചെയ്യാന്‍ പോകുന്ന സൗജന്യ
ശസ്ത്രക്രിയാ പദ്ധതി കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കാനം
ശങ്കരപ്പിള്ളയും നിര്‍വഹിച്ചു.

കെ.സി.വാസുദേവന്‍ പിള്ള്‍(ചിറക്കടവ്),എം.ഏ.ശിവരാമ പിള്ള(ആലപ്പുഴ)
സി.എസ്സ്.ശങ്കരപ്പിള്ള(അമ്പലപ്പുഴ),ഡോ.സി.എസ്സ്.ഗോപിനാഥപിള്ള(പത്തനംതിട്ട)
സി.വി.ശിവരാമ പിള്ള(വാഴൂര്‍)ടി.എസ്സ്.രാജശേഖരപിള്ള(വാഴൂര്‍)സുമാദേവി ശ്രീകുമാര്‍
(കറുകച്ചാല്‍) ആര്‍ട്ടിസ്റ്റ് കടയനിക്കാട് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.ശ്രീകുമാര്‍ ചെറുകാപ്പള്ളില്‍
സ്വാഗത്ം ആശംസിച്ചു.അനില്‍കുമാര്‍ കളപ്പുരയിടം നന്ദി പറഞ്ഞു

2009 ഡിസംബർ 1, ചൊവ്വാഴ്ച

കാനം പലതരമുലകില്‍

കാനം പലതരമുലകില്‍
ഇരുട്ടു കാനം,കുരുട്ടുകാനം,മമ്മട്ടിക്കാനം,തേക്കാനം,
കുട്ടിക്കാനം,കാനത്തൂര്‍ എന്നിങ്ങനെ നിരവധി കാനം
ദേശങ്ങള്‍ കേരളത്തിലുണ്ട്.തമിഴ്നാട്ടില്‍ തൂത്തുക്കുടിയില്‍
കാനം എന്നൊരു വില്ലേജുണ്ട്,അരുണാചല്‍ പ്രദേശിലും
ഉണ്ടൊരു കാനം.നൈജീരിയയില്‍ കാനം എന്നൊരു പീഠഭൂമിയുണ്ട്.
ഇതേ പേരില്‍ ഒരു ദ്വീപുമുണ്ട്. കാനം എന്ന പേരില്‍ ഒരു
ജര്‍മ്മന്‍ കമ്പനിയുമുണ്ട്.

പഴയ മലയാളത്തില്‍ കാനം എന്നാല്‍ പുഴ എന്നായിരുന്നു അര്‍ത്ഥം
എന്നും പില്‍ക്കാലത്ത് പുഴയോടു ചേര്‍ന്ന പുഴക്കര അഥവാ പുഴ
വറ്റിയുണ്ടായ പ്രദേശം കാനം ആയി പരിണമിച്ചു എന്നും മാതൃഭൂമി
ദിനപ്പത്രത്തിലെ പദകൗതുകം പംക്തിയില്‍ 2004 ഡിസംബര്‍ 26 ന്
ടി.കെ.കെ. പൊതുവാള്‍ എഴുതി,ബി.സി.ഒന്നാം ശതകം മുതല്‍
ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നു വിളിക്കപ്പെട്ടിരുന്ന പെരും പുഴയുടെ പ്രധാന
ശാഖ ഒഴുകിയിരുന്ന സ്ഥലമാണ് പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനു സമീപമുള്ള
മലബാറിലെ കാനം എന്നു പയ്യന്നൂര്‍ സ്വദേശിയായ പൊതുവാള്‍.

പഴയ തെക്കു കൂറില്‍ പെട്ടിരുന്ന കോട്ടയം ജില്ലയിലെ കാനത്തിന് പുഴയുമായുള്ള
വിദൂരബന്ധം കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലത്തോടായ
പന്നഗം തോട്(ജോസഫ് മറ്റം ഈ പേരില്‍ കുശവന്മാരുടെ ജീവിതം വിഷയമാക്കി
ഒരു നോവല്‍ രചിച്ചിട്ടുണ്ട്.തകഴിയുടെ ചെമ്മീനു തുല്യം എന്നായിരുന്നു പരസ്യം)
ഈ കരയില്‍ നിന്നു തുടങ്ങുന്നു എന്നതു മാത്രം.പുരാതന കാനത്തില്‍ ഇത്
വലിയൊരു പുഴ ആയിരുന്നുവോ? ഗവേഷണം അര്‍ഹിക്കുന്ന വിഷയം.
പള്ളിക്കത്തോട്,അയര്‍ക്കുന്നം പഞ്ചായത്തുകളിലൂടെ ഒഴുകി ഈ തോട്
ഗൗണാര്‍ എന്ന കവണാറില്‍(പില്‍ക്കാലത്തെ മീനച്ചിലാര്‍) പതിക്കുന്നു.
"പാത്തിരുന്നാല്‍ പന്നഗം കടക്കാം" എന്നു പഴമക്കാര്‍. മഴക്കാലത്ത് വെള്ളം
പെട്ടെന്നു കയറുകയും അതു പോലെ തന്നെ പെട്ടെന്നു കുറയുകയും ചെയ്യുന്നതിനാല്‍
ഈ പഴമൊഴി.

2009 നവംബർ 25, ബുധനാഴ്‌ച

നെല്ലിവേലി നീലകണ്ഠപ്പിള്ളയും പുസ്തകച്ചന്തയും

നെല്ലിവേലി നീലകണ്ഠപ്പിള്ളയും പുസ്തകച്ചന്തയും

പഴയ നാഞ്ചിനാട്ടിലെ കല്‍ക്കുളം താലൂക്കിലെ
മണവാളക്കുറിച്ചിയില്‍ ജനപ്രിയകവിതകള്‍
രചിച്ച്,അച്ചടിച്ചു തനിയെ വിറ്റ് ജീവിതമാര്‍ഗ്ഗം
കണ്ടെത്തിയ കവി,പാട്ടെഴുത്തുകാരന്‍ ആയിരുന്നു
നെല്ലിവേലി നീലകണ്ഠപ്പിള്ള.
മല്ലന്‍പിള്ളയെ ആന കൊന്ന പാട്ട്
അങ്ങാടിവര്‍ണ്ണന
ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം
അക്കാനിക്കാവടി
ബസ്സപകടം
തുടങ്ങിയ അദ്ദേഹത്തിന്‍റെ പാട്ടുപുസ്തകങ്ങള്‍
ചങ്ങമ്പുഴയുടെ രമണനെപ്പോലെ(മധുരനാരങ്ങ പോലെ
എന്നു മുണ്ടശ്ശേരി) വിറ്റഴിഞ്ഞിരുന്നു.
ഏതെടുതാലും ഒരു വില.
വെറും എട്ട് കാശ്.
ശരിക്കും ഒരു കവിതാകാലക്ഷേപം ആയിരുന്നു
നീലകണ്ഠപ്പിള്ളയുടേത്.
പുസ്തകച്ചന്ത എന്ന ആശയം ഡി.സി കിഴക്കേമുറിക്കും
മുമ്പ് ആശാന്‍ പ്രയോഗത്തില്‍ ആക്കി