2009 ജൂലൈ 21, ചൊവ്വാഴ്ച

വയോജനങ്ങള്‍ ചെറുപ്പക്കാരെ മറികടക്കാനൊരുങ്ങുന്നു

വാഷിങ്‌ടണ്‍: ലോക ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം കുട്ടികളുടെ എണ്ണത്തെ മറികടക്കാനൊരുങ്ങുന്നു.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2040-ഓടെ 130 കോടിയിലെത്തുമെന്നാണ്‌ അമേരിക്കയിലെ ഗവേഷകരുടെ കണക്ക്‌. ഇത്‌ മൊത്തം ജനസംഖ്യയുടെ 14 ശതമാനം വരും. ചരിത്രത്തിലാദ്യമായി അപ്പോഴേക്കും വയോജനങ്ങളുടെ എണ്ണം അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാവുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 50.6 കോടിയായിരുന്ന സ്ഥാനത്തുനിന്നാണ്‌ 65 വയസ്സു കഴിഞ്ഞവരുടെ എണ്ണം 2040-ഓടെ ഇരട്ടിയിലെത്തുന്നതെന്ന്‌ യു.എസ്‌. സെന്‍സസ്‌ ബ്യൂറോയിലെ കെവിന്‍ കിന്‍സെല്ലയും വാന്‍ഹീയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനസംഖ്യയില്‍ വയോജനങ്ങളുടെ അനുപാതം വര്‍ധിക്കുന്നതിനെ ആശങ്കയോടെയാണ്‌ സാമൂഹിക ശാസ്‌ത്രജ്ഞര്‍ കാണുന്നത്‌. യുവാക്കള്‍ കുറയുന്നത്‌ സാമ്പത്തിക വളര്‍ച്ച കുറയാനും വയോജനങ്ങള്‍ കൂടുന്നത്‌ സാമൂഹിക ക്ഷേമ-ആരോഗ്യ മേഖലയിലെ ചെലവുകള്‍ വര്‍ധിക്കാനും വഴിവെക്കുമെന്നതാണ്‌ കാരണം.

ലോകത്തിന്റെ എല്ലാ കോണിലും വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികതന്നെയാണെന്ന്‌ ഗവേഷണത്തിന്‌ മേല്‍നോട്ടം വഹിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എയ്‌ജിങ്ങിലെ റിച്ചാര്‍ഡ്‌ സുസ്‌മന്‍ പറയുന്നു. 80 വയസ്സിനു മേല്‍ പ്രായമുള്ളവരുടെ എണ്ണമാണ്‌ ഏറ്റവും വേഗം വര്‍ധിക്കുന്നത്‌. വയോവൃദ്ധരുടെ എണ്ണത്തില്‍ 2008-നും 2040-നുമിടയില്‍ 233 ശതമാനം വര്‍ധനയാണുണ്ടാവുക. ഇപ്പോള്‍ ഓരോ മാസവും 8,70,000 പേര്‍ക്ക്‌ 65 വയസ്സ്‌ തികയുന്നുവെന്നാണ്‌ കണക്ക്‌. പത്തു വര്‍ഷം കഴിയുമ്പോള്‍ ഇത്‌ മാസം 19 ലക്ഷം എന്ന നിലയിലെത്തും.

ജനനനിരക്കും മരണനിരക്കും കുറയുന്നതാണ്‌ കുട്ടികളുടെ എണ്ണം കുറയാനും വയോജനങ്ങളുടെ എണ്ണം കൂടാനും കാരണം.
കടപ്പാട് - മാതൃഭൂമി

2009 ജൂലൈ 20, തിങ്കളാഴ്‌ച

ആധുനിക ഒളിമ്പിക്സിന്‍റെ പിതാവായ ഡോക്ടറെത്തേടി

ആധുനിക ഒളിമ്പിക്സിന്‍റെ പിതാവായ ഡോക്ടറെത്തേടി



മറ്റു രംഗങ്ങളില്‍ പേരെടുത്ത നിരവധി ഡോക്ടറന്മാര്‍ക്കു
ജന്മം നല്‍കിയ രാജ്യമാണ് ബ്രിട്ടന്‍.ക്രിക്കറ്റിനു വേണ്ടി
ജീവിതം ഉഴിഞ്ഞുവച്ച ഡബ്ലിയൂ.ജി.ഗ്രേസ്,
കുറ്റാന്വേഷണ നോവലുകളുടെ ഉപജ്ഞാതാവ്
ആര്‍തര്‍ കൊനാന്‍ ഡോയല്‍
നോവലിസ്റ്റ് സോമര്‍സെറ്റ് മോം,
സിറ്റാഡല്‍ എന്ന നോവലിലൂടെ
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്
തുടങ്ങാന്‍ അന്യൂറിന്‍ ബീവാനു പ്രൊചോദനം
നല്‍കിയ ഏ.ജെ.ക്രോണിന്‍,
പര്‍വതാരോഹകന്‍ ടി.എച്ച്.സോമര്‍വെല്‍
(നമ്മുടെ നെട്ടൂരിലെ സോമര്‍വെല്‍ തന്നെ) തുടങ്ങി
നിരവധി പേര്‍.

അവരില്‍ പലരും ഓര്‍മ്മിക്കാന്‍ മറന്നു പോകുന്ന
ഡോക്ടറാറാണ് വില്യം പെനി ബ്രൂക്സ്

മച്ച് വെല്ലോക്കിലെ ഒരു ഡോക്ടറുടെ മകനായി
ജനിച്ച വില്ല്യം പെന്നി ബ്രൂക്സ് എന്ന ഡോക്ടറാണ്
ആധുനിക ഒളിമ്പിക്സ് മല്‍സരങ്ങളുടെ ഉപജ്ഞാതാവ്.

വില്‍മോര്‍ സ്റ്റ്രീറ്റിലെ പാരീഷിനെതിരെയാണ് ഈ
ഡോക്ടറുടെ കുടുംബവീട്.ലണ്ടനിലെ ഗൈ,സെയിന്‍റ്‌ തോമസ്
ഹോസ്പിറ്റലുകളില്‍ മെഡിസിന്‍ പഠനം.പിന്നീട് ഉപരി
പഠനത്തിനായി ഇറ്റലിയിലെ പാദുവായിലേക്കു
സഹോദരനുമൊത്തു യാത്രയായി.1830 അവരുടെ
പിതാവ് ടൈഫോയിഡ് ബാധയാല്‍ മരണമടഞ്ഞു.
1831 ല്‍ M.R.C.S and L.S.A. എന്നിവയുമായി
വില്ല്യം വെല്ലോക്കിലേക്കു മടങ്ങി. 1841 ല്‍ JP
ആയി.40 വര്‍ഷക്കാലം ആ സ്ഥാനം വഹിച്ചു.

കൊച്ചു മോഷണങ്ങള്‍,തട്ടിപ്പുകള്‍,വെള്ളമടിച്ചുള്ള
കൂത്താടല്‍ എന്നിവ സ്ഥിരം കൈകാര്യം ചെയ്യേണ്ടി
വന്ന ഡോക്ടര്‍ വില്ല്യം തൊഴിലാളികള്‍ക്കു പറ്റിയ
വ്യായമത്തെക്കുറിച്ചാലോചിക്കാന്‍ തുടങ്ങി.

1841 ല്‍ അദ്ദേഹം Agricultural Reading Society
സ്ഥാപിച്ചു. പുസ്തകം കടം കൊടുക്കാനുള്ള സ്ഥാപനം.
Duke of Wellington ,Abraham Darby എന്നിവരുടെ
സഹായം ഇക്കാര്യത്തില്‍ അദ്ദേഹം തേടി.പിന്നീട്
Art, Philharmon ,Botany തുടങ്ങിയ വിഷയങ്ങളില്‍
ക്ലാസ്സുകള്‍ തുടങ്ങി.1850ല്‍ Wenlock Olympian Class
തുടങ്ങി.1850 ല്‍ ആദ്യം തുടങ്ങ്ങ്ങിയത് അതലറ്റിക്സും
പ്രാദേശിക കളികളും.ഫുഡ്ബോള്‍,ക്രിക്കറ്റ് എന്നിവയും.
തമാശയ്ക്കായി wheelbarrow race, old woman's race
for a pound of tea എന്നിവയും ഉള്‍പ്പെടുത്തപ്പെട്ടു.
1887 ല്‍ വിക്റ്റോറിയാ ജൂബിലി സമയം ഒരു സമ്മാനം
നല്‍കാന്‍ ഗ്രീസ്സിനോട് ബ്രൂക് അഭ്യര്‍ഥിച്ചു.ഷ്രൂസ്ബരിയില്‍
നടത്തപ്പെട്ട നാഷണല്‍ ഒളിമ്പിക്സ് ഗയിമിന് ജോര്‍ജ് ഒന്നാമന്‍
ഒരു വെള്ളിക്കപ്പ് നല്‍കി.തുടര്‍ന്നു ഡോ.ബ്രൂക്ക് ഗ്രീ​സിന്‍റെ
ലണ്ടന്‍ പ്രതിപുരുഷന്‍ J. Gennadius മായി ബന്ധപ്പെട്ടു.

ആതന്‍സില്‍ ഒലിമ്പിക്സ് നടത്താന്‍ ആലോചനയായി.
എന്നാല്‍ ഗ്രീക്ക് സര്‍കാര്‍ സമ്മതം മൂളിയില്ല.


1889 ല്‍ Baron Pierre de Coubertin
(organiser of an International Congress on Physical Education)
ഇംഗ്ലീഷ് പത്രങ്ങളിലെ ലേഖനങ്ങളിലൂടെ ബ്രൂക്കിന്‍റെ സഹായം തേടി.

81 കാരനായിത്ത്തീര്‍ന്ന ബ്രൂക്ക്സിനു സന്തോഷമായി.അദ്ദേഹം 27 കാരനായ
ബാരനെവെന്ലോക്കിലേക്കു ക്ഷണിച്ചു. തുടര്‍ന്ന്‍ ആതന്‍സില്‍ ഒളിമ്പിക്സ്
പുനരാരംഭിക്കാന്‍ തീരുമാനമായി.
1894 ല്‍ നടത്തപ്പെട്ട ആലോചനായോഗത്തില്‍ ക്ഷണിതാവായിരുന്നുവെങ്കിലും
പ്രായാധിക്കത്താല്‍ ബ്രൂക്സിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 1896 ല്‍
ഒളിമ്പിക്സ് പുനരാരംഭിക്കുന്നതിന് ഏതാനും മാസം മുന്‍പ്
ഡോ.ബ്രൂക്സ് നിര്യാതനായി. ഡോ.വില്ല്യം പെനി ബ്രൂക്സ് നല്‍കിയ
സംഭാവന വളരെ വര്‍ഷം ശ്രദ്ധിക്കപ്പെടാതെ പോയി.ഏതാനും വര്‍ഷം
മുന്‍പ് അത് ശ്രദ്ധയില്‍ വന്നു.

William Penny Brookes Bicentenary Celebrations

A Week of Celebration in Much Wenlock to mark the Bicentenary of the birth of Dr William Penny Brookes, founding father of the modern Olympic Games, 1809 – 2009.

Friday 7th August 2009

2009 ജൂലൈ 18, ശനിയാഴ്‌ച

സ്കോട്ട്ലണ്ട്‌ രാമന്‍പിള്ള

സ്കോട്ട്ലണ്ട്‌ രാമന്‍പിള്ള

മാര്‍ത്താണ്ഡവര്‍മ്മ,ധര്‍മ്മരാജാ തുടങ്ങിയവ രചിച്ച സി.വി രാമന്‍പിള്ളയാണല്ലോ മലയാളത്തില്‍ ചരിത്രാഖ്യായികള്‍ക്കു തുടക്കം കുറിച്ചത്‌. സ്ക്കോട്ട്ലണ്ടു കാരനായ സര്‍ വാള്‍ട്ടര്‍ സ്കോട്ട്‌ ആണു ലോകത്തില്‍ ചരിത്രാഖ്യായിഖകളുടെ സൃഷ്ടാവ്‌. അദ്ദേഹത്തിന്റെ ഐവാന്‍ഹോ എന്ന കൃതിയില്‍ നിന്നും പ്രചോദനം കിട്ടിയാണ്‌ സി.വി മാര്‍ത്താണ്ഡ വര്‍മ്മ രചിച്ചത്‌.
നായന്മാര്‍ക്കു വേണ്ടി നായര്‍ മഹാകാവ്യം രചിച്ച നായര്‍ പ്രമാണി
എന്ന പഴി കേള്‍ക്കേണ്ടി വന്നു സി.വി ക്ക്‌. എന്നാല്‍ സകലമാന സ്കോട്ടീഷ്‌കാര്‍ക്കും വേണ്ടി, സ്കോട്ടീഷ്‌ ജനതയുടേ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച്‌ അതില്‍ വിജയം വരിച്ച,സ്കോട്ട്ലണ്ടിന്റെ സ്വന്തം നോവലിസ്റ്റ്‌ ആയിരുന്നു വാള്‍ട്ടര്‍ സ്കോട്ട്‌.

ബ്രേവ്‌ ഹാര്‍ട്ട്‌
എന്നു വിശേഷിപ്പിക്കപ്പെട്ട
( ഈ പേരില്‍ പ്രസിദ്ധമായ ചലച്ച്ത്രം ഉണ്ട്‌)
വില്ല്യം വാലേസ്സിനോ,
എട്ടുകാലിയുടെ വല നെയ്യല്‍ കഥയിലൂടെ ലോകപ്രശസ്തി നേടിയ
റോബര്‍ട്ട്‌ ബ്രൂസ്സിനോ
( അദ്ദേഹത്തിന്റെ പ്രതിമ എഡിന്‍ബറോ കാസ്സിലില്‍ കാണാം),
വാള്‍ട്ടര്‍ സ്കോട്ടിനോ
അവര്‍ സ്വപ്നം കണ്ട സ്വതന്ത്ര സ്കോട്ട്‌ ലന്‍ഡ്‌ കാണനുള്ള ഭാഗ്യം കിട്ടിയില്ല. എന്നാല്‍ അവരുടെ സ്വപ്നം അടുത്തകാലത്തു പൂവനിഞ്ഞു.അവര്‍ക്കു സ്വന്തം പാര്‍ലമെന്റുണ്ടായി.അതിനു കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാള്‍ട്ടര്‍ സ്കോട്ട്‌ തന്റെ ചരിത്ര നോവലുകളിലൂടെ സ്കോട്ടീഷ്‌ ജനതയില്‍ കുത്തി വച്ച രാജ്യഭക്തിയാണെന്നു കാണാം.
സി.വി ക്കു പ്രചോദനം നല്‍കിയ ഐവാന്‍ഹോ ഉള്‍പ്പടെ 27 ചരിത്ര നോവലുകളാണ്‌(വേവര്‍ലി) സ്കോട്ട്‌ എഴുതിയത്‌.അമേരിക്കന്‍ സിവില്‍ യുദ്ധത്തിനും കാരണമായതു സ്കോട്ടിന്റെ കൃതികളാണെന്നു മാര്‍ക്‌ ട്വയിന്‍ രേഖപ്പെടുത്തി.

സി .വിക്കു പുറമേ ജൈംസ്‌ ഫെനിമോര്‍ കൂപ്പര്‍,
അലക്സാണ്ഡര്‍ ഡ്യൂമാസ്‌ ,
അലക്സാണ്ഡര്‍ പുഷ്കിന്‍
എന്നിവരും സ്കോട്ടില്‍ നിന്നും പ്രചോദനം നേടി ചരിത്രാഖ്യായികള്‍ രചിച്ചു.
നമ്മുടെ രാമന്‍പിള്ളയ്ക്കു തിരുവനന്തപുരത്തു സ്മാരകമില്ല.
സ്കോട്ടീഷ്‌ രാമന്‍പിള്ളയ്ക്കാകട്ടെ
വേവര്‍ലി പാലവും
പാലത്തിനു സമീപം
സ്കോട്ട്‌ മോണുമെന്റും.

കേഴുക പ്രിയ മലയാളമേ !