2009 ഓഗസ്റ്റ് 29, ശനിയാഴ്‌ച

മേക്ക് ഹാരപ്പന്‍ മുദ്രകളിലും ഉണ്ടായിരുന്നു

മേക്ക് ഹാരപ്പന്‍ മുദ്രകളിലും ഉണ്ടായിരുന്നു

ഡോ.ശശിഭൂഷണ്‍ കാണാത്ത മേക്ക്‌
"മേല്‍ക്കെന്നല്ല പടിഞ്ഞാറെന്നാണ്‌ ഭൂരിപക്ഷം മലയാളികളും
പറയുന്നതെന്നു കാഡ്‌വെല്ലും ഓര്‍ത്തില്ല"
മലയാളത്തിന്‍റെ പഴക്കം സ്ഥാപിക്കാനുള്ള
വ്യഗ്രതയില്‍ ഡോ.എം.ജി ശശിഭൂഷണ്‍ 1734 ലക്കം
കലാകൗമുദി പേജ്‌ 27 ലെ "മറക്കുമോ രൂപവും ശബ്ദവും"
എന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തി.

ഈ 2008 ഡിസംബറില്‍ പോലും കേരളത്തില്‍,
നമ്മുടെ ആധാരമെഴുത്തുകാര്‍ ആധാരങ്ങളില്‍ വസ്തുവിന്‍റെ
എലുക കാണിക്കുമ്പോള്‍ പടിഞ്ഞാറിനു
"മേക്ക്‌" എന്നു
തന്നെയാണെഴുതിയിരുന്നത് എന്നു ഡോ.ശശിഭൂഷണ്‍
കണ്ടില്ല.
ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം
മേക്കിനെ ആധാരങ്ങളില്‍ നിന്നു നിഷ്കാസനം
ചെയ്തിരിക്കുന്നു.
ചരിത്രം തേയ്ച്ചു മായ്ച്ചു
കളയുന്നതിനു മറ്റൊരുദാഹരണം കൂടി.

കണ്ടെഴുത്തും ഭൂമി അളക്കലും ആധാരമെഴുത്തും
കരം പിരിവും ഒരുകാലത്ത്‌ തമിഴ്‌ വംശജരായ
വെള്ളാളപിള്ളമാരുടെ കുത്തകയായിരുന്നു
എന്നു സ്ഥാപിക്കുന്നു മേക്ക്‌ എന്ന തമിഴ്‌ പ്രയോഗം
(തമിഴര്‍ക്കു മുകളില്‍ ,മേളില്‍, പര്‍വ്വതമുകളില്‍
ആയിരുന്നു അസ്തമനം)

"മേക്ക് "
ഹാരപ്പന്‍ മുദ്രകളില്‍ തന്നെ ഉണ്ട് എന്ന്‍
ഐരാവതം മഹാദേവന്‍ തെളിയിക്കുന്നു.

2009 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

സായിപ്പ് അത് ചെയ്യുന്നത് എങ്ങിനെയെന്നാല്‍....

സായിപ്പ് അത് ചെയ്യുന്നത് എങ്ങിനെയെന്നാല്‍....

പാശ്ചാത്യരുടെ കണ്ടു പിടുത്തങ്ങളുടെ ഉപഭോക്താക്കളാണ്
നാം.സ്വന്തമായി കാര്യമായി ഒന്നും ഉല്‍പാദിപ്പിക്കാനോ
ആവിഷകരിക്കാനോ ഭംഗിയായി അവതരിപ്പിക്കാനോ
കഴിയാത്ത കുഴുമടിയന്മാരും അനങ്ങാപ്പാറകളും ആണ്
നാം.

നമ്മുടെ ചികില്‍സാരീതി നോക്കാം.95 ശതമാനവും സ്വീകരി
ക്കുന്നത് സായിപ്പിന്‍റെ ഇംഗ്ലീഷ് ചികില്‍സ.അവരുടെ ശസ്ത്ര
ക്രിയാരീതികള്‍,അവര്‍ കണ്ടു പിടിച്ച ഉപകരണങ്ങള്‍ ഉപ
യോഗിച്ചുള്ള രോഗനിര്‍ണ്ണയം,അവര്‍ കണ്ടുപിടിച്ച,അവര്‍
നിര്‍മ്മിക്കുന്ന ഔഷധങ്ങള്‍.പ്രതിരോധ മരുന്നുകള്‍ ഉപ
യോഗിച്ചുള്ള ചികിസ.

പക്ഷേ അവര്‍ അത് എങ്ങിനെ ചെയ്യുന്നു എന്നു നാം
മനസ്സിലാക്കുന്നില്ല.നല്ല വശങ്ങള്‍ കാണുന്നില്ല.പകര്‍ത്തു
ന്നില്ല.ചീത്ത വശങ്ങള്‍ കണ്ണടച്ചു പകര്‍ത്തുകയുംചെയ്തു.
സ്വാതന്ത്ര്യം കിട്ടി. ആദ്യ ഭാരത സര്‍ക്കാരിലെ ആരോഗ്യ
വകുപ്പുമന്ത്രി ഗാന്ധിജിയുടെ ചികില്‍സക ആയിരുന്ന്‍ ഡോ.
രാജകുമാരി അമൃതകൗര്‍.കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍
ആരോഗ്യം കൈകാര്യം ചെയ്തതു മുമ്പു തന്നെ മദിരാശിയില്‍
മന്ത്രിയായി പരിചയം നേടിയിരുന്ന,പരിണിത പ്രജ്ഞനായിരുന്ന,
ഡോ.ഏ.ആര്‍.മേനോന്‍.ബ്രിട്ടനില്‍ സായിപ്പ് എങ്ങനെയാണ്
സര്‍വ്വ ബ്രിട്ടീഷുകാരനും കുടില്‍-കൊട്ടാര ഭേദമന്യേ
സൗജന്യ ചികിസ നല്‍കുന്ന നാഷണല്‍ ഹെല്‍ത്ത്സര്‍വീസ് (1948)
നല്‍കുന്നത് എന്നു കണ്ടു പഠിക്കാനോ അതു പകര്‍ത്താനോ
ശ്രമിച്ചില്ല.

ലോകത്തിനു മുന്നില്‍ ബ്രിട്ടന്‍ അഭിമാനപൂര്‍വ്വം എടുത്തു കാട്ടുന്ന
സാമൂഹ്യപ്രവര്‍ത്തനം ആണ് അവരുടെ ചികിസാ സൗകര്യം.
NHS(National Health Service).1948 ല്‍
ആറ്റ്ലി സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടി.
മുതലാളിത്ത സാമ്രാജ്യത്തിലെ സോഷ്യല്‍ ദ്വീപ് എന്ന പേര്‍ തന്നെ കിട്ടി ബ്രിട്ടന്.

60 കൊല്ലം മുമ്പു ആറ്റ്ലിയുടെ നേതൃത്വത്തില്‍ തൊഴിലാളി പാര്‍ട്ടി
അധികാരത്തില്‍ വന്നപ്പോള്‍, അന്യൂറിന്‍ ബീവാന്‍ എന്ന കല്‍ക്കരി
തൊഴിലാളിയാണ് ആരോഗ്യവകുപ്പ് മന്ത്രിയായത്. ഏ.ജെ.ക്രോണിന്‍റെ
സിറ്റാഡല്‍ എന്ന നോവല്‍ വായിച്ച് കലക്കരി തൊഴിലാളികളുടേ
ആരോഗ്യ പ്രശ്നങ്ങളില്‍ ആകൃഷ്ടനായ ആ തൊഴിലാളി നേതാവ്
വില്ല്യം ബേവറിഡ്ജ് തയാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍
അക്ഷരം പ്രതി നടപ്പാക്കന്‍ മുന്നിട്ടിറങ്ങി.ബ്രിട്ടീഷ് മെഡിക്കല്‍
അസ്സോസിയേഷന്‍ പോലും എതിര്‍ത്തു.ബീവാന്‍ കൂട്ടാക്കിയില്ല.

സര്‍വപൗരര്‍ക്കും സൗജന്യ ചികിസ അതായിരുന്നു ബീവാന്‍റെ
ലക്ഷ്യം. വരുമാനം അനുസ്സരിച്ച് എല്ലാവരില്‍ നിന്നും നികുതി
പിരിക്കുക.ആവശ്യക്കാര്‍ക്കെല്ലാം ചികിസ സൗജന്യമായി
നല്‍കുക. ജനറല്‍ പ്രാക്ടീഷണറന്മാര്‍ ആണ് പരിപാടിയുടെ
അടിത്തറ. ഒരോ പൗരനും ഓരോ ജി.പി യുടെ അടുത്തു
രജിസ്റ്റര്‍ ചെയ്യണം. അയ്യായിരത്തോളം പേര്‍ ഒരു ജി.പി ക്കുണ്ടാവും.
ആവശ്യം വരുമ്പോള്‍ മുന്‍ കൂട്ടി സമയം തീരുമാനിച്ച് ഡോക്ടറെ
കാണാം. രോഗിയുടെ മുഴുവന്‍ വിവരവും രേഖപ്പെടുത്തുന്നു.
ഇപ്പോള്‍ ഓണ്‍ ലൈനില്‍ അവ ലഭ്യം. റഫര്‍ ചെയ്യപ്പെട്ടാല്‍
ആ നിമിഷം സ്പെഷ്യലിസ്റ്റിനു രോഗിയുടെ മുഴുവന്‍ വിവരവും
ലഭ്യം. പരിശോധനകള്‍,ഔഷധം ,കണ്ണട.കൃത്രിമദന്തം,ശസ്ത്രക്രിയ
എല്ലാം സൗജന്യം.ഒന്നുകില്‍ ഹോസ്പിറ്റല്‍ നല്‍കും.അല്ലെങ്കില്‍
മരുന്നുകടകളില്‍ കുറിപ്പു കാട്ടിയാല്‍ അവ സൗജന്യമായി കിട്ടും.

ഒരു രോഗിക്കു പോലും,എന്തിന് സന്ദര്‍ശനത്തിനെത്തിയ എന്നെപ്പോലുള്ള
ഒരു വിദേശി ഡോക്ടര്‍ക്കു പോലും സ്വന്ത ഇഷ്ടപ്രകാരം ഒരു
മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഔഷധം വാങ്ങാന്‍ സാധിക്കില്ല. ഒരു
കുറിപ്പു വഴി ഒരിക്കല്‍ മാത്രമേ ഔഷധം വാങ്ങാന്‍ ആവുകയുള്ളു.
ഏതൊരു ഡോക്ടര്‍ക്കും ഏതൊരു മരുന്നും എത്രനാളത്തേക്കു
എഴുതാന്‍ കേരളത്തില്‍ പറ്റും. ബ്രിട്ടനില്‍ പറ്റില്ല.
ഏതൊരാള്‍ക്കും ഏതു മരുന്നും എത്രനാളത്തേക്കും ഏതു മെഡിക്കല്‍ സ്റ്റോറില്‍
നിന്നും വാങ്ങാന്‍ കേരളത്തില്‍ പറ്റും. ബ്രിട്ടനില്‍ പറ്റില്ല. ഏതൊരാ​ള്‍ക്കും
ഒരു ഫാര്‍മസിസ്റ്റിന്‍റെ സര്‍ട്ടിഫിക്കേറ്റ് പ്രദര്‍ശിപ്പിച്ചു മെഡിക്കല്‍ സ്റ്റോര്‍
നടത്താനും ഒട്ടെല്ലാ മരുന്നുകളും ആര്‍ക്കും എത്രവേണമെങ്കിലും
എത്ര നാളത്തേക്കും നല്‍കാന്‍ നമ്മുടെ നാട്ടില്‍ പറ്റും.ബ്രിട്ടനില്‍
പറ്റില്ല.

രോഗികള്‍ അറിയേണ്ടുന്ന എല്ലാ വിവരങ്ങളും വെബ് സൈറ്റില്‍.
എഡിന്‍ബറൊ,ഗ്ലാക്സോ,കാര്‍ഡിഫ്.ലിവര്‍ പൂള്‍ എന്നിവിടങ്ങളില്‍
നിന്നും ഉന്നത (മെംബര്‍ഷിപ്,ഫെലോഷിപ്) നേടി അന്തസ്സോടെ
അതു പ്രദര്‍ശിപ്പിച്ചു നടന്ന ഒരു പാട് തലമുതിര്‍ന്ന
ഡോക്ക്ടര്‍മാര്‍ ഉണ്ടായിരുന്നു കേരളത്തിലും.സ്വന്തം ഉയര്‍ച്ച,വളര്‍ച്ച
മക്കളുടെ വലര്‍ച്ച,ഉയര്‍ച്ച എന്നിവയില്‍ മാത്രം ശ്രദ്ധിച്ചവര്‍. എന്തേ
അവര്‍ ഇക്കാര്യം നമ്മുടെ രാഷ്ട്രീയ പേക്കോലങ്ങളെ
പറഞ്ഞു മന്‍സ്സിലാക്കിയില്ല.
ബ്രിട്ടനില്‍ ചികില്‍സ നടത്താന്‍ ഡോടറന്മാര്‍ പ്രോട്ടോക്കോള്‍
അനുസരിക്കണം.തൊണ്‍നിയ മരുന്ന്‍ തോന്നിയതു പോലെ
തോന്നിയ കാലത്തേക്ക് എഴുതാന്‍ കേരളത്തില്‍ കഴിയും.
അതു ചെയ്താല്‍ ഉടനെ വിവരം അറിയും.
ഇവിടെ ഒരേ രോഗത്തിന് 10 ഡോക്ടര്‍ക്കു 10 ചികില്‍സ.
മൂത്രത്തില്‍ അണുബാധ. എവിടെ ചെന്നാലും ആദ്യം മൂത്രം
കള്‍ച്ചറിനു കൊടുക്കണം.ആ പ്രദേശത്തു കൂടുതലായി കാണപ്പെടാറുള്ള്‍
രോഗാണുവിനെ നശിപ്പിക്കാന്‍ അനുയോഗ്യമായ ഔഷധം
ഏതെന്നു ഗൈഡ് ലൈനില്‍ കാണും.ഉദാഹരണം ട്രൈമീതൊപ്രം.
കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരൗന്നതു വരെ ആ ഔഷധം കൊടുക്കാം.
ഏതു രോഗി ആ പ്ര്‍ദേശത്തെവിടെ എവിടെ ചെന്നാലും
അതേ മരുന്നു തന്നെയാവും കിട്ടുക.നല്‍കുന്നതിനു മുമ്പ്
ആ മരുന്നിനെ കുറിച്ചു രോഗി അറിയേണ്ടുന്ന മുഴുവന്‍ വിവരവും
നല്‍കും.റീ അക്ഷന്‍ ലക്ഷണം വരെ.
കേരളത്തിലെ സ്ഥിതി ഒന്നോര്‍ക്കുക.
വാളെടുത്തവന്‍ എല്ലാം ഇവിടെ വെളിച്ചപ്പാട്.
ആയുര്‍വേദക്കാരനും ഹോമിയോക്കാരനും പാരമ്പര്യക്കാരനും
വ്യാജനും ഏതു മരുന്നും എഴുതാം.കൊടുക്കാം
മരുന്നു കടക്കാരനും.
സായിപ്പിന്‍റെ ചികില്‍സാ ശാത്രത്തെ വ്യഭിചരിച്ചവര്‍ നമ്മള്‍
അതിനു കൂടുനില്‍ക്കുന്ന നാണം കെട്ട പിമ്പുകള്‍ നാം.
(എല്ലാ പരിപാടികള്‍ക്കും ന്യൂനതക കാണും.എന്‍.എച്ച്.എസ്സിനും
അവ ഉണ്ട്.പക്ഷേ ഏറെയും നല്ല വശം.അവ കാണുക.മറ്റുള്ളവ മറക്കുക)

ഇതൊന്നും പഠിക്കാതെ,മനസ്സിലാക്കാതെ മരുന്നുകള്‍ നിരോധിക്കുക
തുടങ്ങിയ "ജനകീയആരോഗ്യപരിപാടി"യുമായി ഇക്ബാല്‍
കുഞ്ഞാടു ഡോക്ടറന്മാരെ
നാടു നീളെ നടത്തി വൈസ് ചാന്‍സലര്‍ വരെ ആക്കി താഴോട്ടിടുകയാണ്
നമ്മുടെ കേരളത്തിലെ തൊഴിലാളി പാര്‍ട്ടി കേരളത്തില്‍ ചെതത്.
1957 മുതല്‍ പകുതി വര്‍ഷം തൊഴിലാളി പാര്‍ട്ടി വശം ആയിരുന്നുവല്ലോ
കേരളത്തിലെ ആരോഗ്യ വകുപ്പുഭരണവും.

എന്തേ അവര്‍ ഇക്ബാല്‍ പ്രഭൃതികള്‍ ആ വെയിസുകാരന്‍
കല്‍ക്കരി തൊഴിലാളി അന്യൂറിന്‍ ബീവാനെ മാതൃകയാക്കിയില്ല?
മറുപടി പറയൂ,പറയൂ സഖക്കളേ,ഇക്ബാല്‍ മാരേ.

CRITICISM BY US & REPLY


2009 ഓഗസ്റ്റ് 12, ബുധനാഴ്‌ച

നമ്മുടെ രാഷ്ട്രീയക്കാരുടെ ശമ്പളം എത്രയാണ് ?


പിണറായി മുതല്‍ വിജയന്‍ വരെയുളളവരുടെ അഴിമതിയുടെ അടിസ്ഥാന കാരണം ഈ ശമ്പള പരിഷ്കരണം വൈകുന്നതാണ്.നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ കുടുംബാങ്ങങ്ങളും വായു‌വും വെള്ളവും മാത്രം ഭക്ഷിച്ചല്ലല്ലോ ജീവിക്കുന്നത് . നമ്മളേയും നമ്മുടെ നാടിനേയൂം ഇവര്‍ ഫ്രീയായി സേവിച്ചു കൊളളുമെന്ന് കരുതിയ നമ്മളാണ് മണ്ടന്മാര്‍ .എല്ലാത്തിനും ഒരു വ്യവസ്തയും വെള്ളിയാഴ്ചയും വേണമല്ലോ .ആയതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് നിരക്ക് എര്‍പ്പെടുത്തുക..
ട്രാന്‍സ്ഫര്‍ ,പ്രമോഷന്‍, പി എസ് സീ റാങ്ക് ലിസ്റ്റില്‍ പേര് വരുത്തല്‍ ,സര്‍ക്കാര്‍ കോണ്‍ട്രാക്റ്റ് തുടങ്ങിയവ,
അയല്‍വാസിക്കും ദരിദ്രവാസിക്കും എതിരെ കള്ളക്കേസും നല്ല കേസും കൊടുക്കാന്‍
പോലിസ് സ്റ്റേഷന്‍ കേറി നിരങ്ങാന്‍ തുടങ്ങിയ കലാപരിപാടികള്‍ക്ക് ഓരോ പാര്‍ട്ടികളും അവരവരുടെ നിരക്കുകള്‍ പ്രസിദ്ധീകരിക്കുക. ജനത്തിന് ഇഷ്ടമുള്ളവരെയും കയ്യില്‍ ഒതുങ്ങുന്നവരെയും തിരഞ്ഞെടുക്കാം. ഇപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത് എങ്കിലും....... എല്ലാത്തിനും ഒരു സുതാര്യത ആവട്ടെ ............