2009, ഡിസംബർ 31, വ്യാഴാഴ്‌ച
അപൂര്‍വ്വ നീലച്ചന്ദ്രനോടെ അവസാനം
എവിടെയും നീലമയമാണ് ലോകം.
ന്നീലത്താമര.നീലമിഴികള്‍,നീലച്ചിത്രം.
എന്തിന് ആഴിയും ആകാശവും പോലും നീല.
പക്ഷേ മലയാളത്തില്‍ നീലച്ചന്ദ്രനില്ല.
ഇംഗ്ലീഷിലാകട്ടെ ബ്ലൂ മൂണ്‍ പ്രയോഗം സുലഭം.
2009 അവസാന ദിനം നീലച്ചന്ദ്രന്‍ റെ ദിനം ആണ്.
ഒരു വര്‍ഷം 12 വെളുത്ത വാവുകള്‍ വരും.
മൂന്നു കൊല്ലം കൂടുമ്പോള്‍ 13 വെളുത്ത വാവുകള്‍
അത്തരം പതിമൂന്നാം വെളുത്തവാവിനാണ്
ബ്ലൂ മൂണ്‍ എന്നു പറയുക.
2009 ഡിസംബര്‍ 31 ബ്ലൂമൂണ്‍ ദിനമാണ്.
എന്നു മാത്രമല്ല ഈ അപൂര്‍വ്വദിനത്തില്‍
ചന്ദ്രഗ്രഹണം കൂടി വരുന്നു.
തികച്ചും അപൂര്‍വ്വം ആയ ഈ ദര്‍ശനം
നേരില്‍ കാണാന്‍ ഇന്നു നമുക്കു സാധിക്കും.
5-6 ശതകങ്ങള്‍ കൂടുമ്പോഴാണ് ഇത്തരം അവസരം
കിട്ടുക.
ഇന്നു രാത്രി 10.45 നു തുടങ്ങുന്ന ചന്ദ്രഗ്രഹണം
അടുത്തവര്‍ഷം 2.59 ഏ.എമ്മിനാണ് അവസാനിക്കുക.
രണ്ടു ദശകങ്ങളിലായി ഒരു അപൂര്‍വ്വ ഗ്രഹണം.
സദയം കാണുക.
2009, ഡിസംബർ 26, ശനിയാഴ്ച
2009, ഡിസംബർ 21, തിങ്കളാഴ്‌ച
നൂറു തികയുന്ന ജോര്‍ജ് അഞ്ചാമന്‍ സ്മാരകം
നൂറു തികയുന്ന ജോര്‍ജ് അഞ്ചാമന്‍ സ്മാരകം
ബ്രിട്ടീഷ് ചക്രവര്‍ത്തി അഥവാ ചക്രവത്തിനി യുടെ സ്മാരകങ്ങള്‍
നമ്മുടെ നാട്ടില്‍ പലയിടത്തും ഇന്നും നിലനില്‍ക്കുന്നു.1896 ജൂലൈ
25 ന് ശ്രീമൂലം തിരുനാള്‍ തുറന്നു കൊടുത്ത വി.ജെ.ടി ഹാള്‍
തിരുവനന്തപുരത്ത് ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.തിരുവിതാം
കൂറിനെ വികസനത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ച
സര്‍ സി.പി,അമ്മമഹാറാണി എന്നിവരുടെ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടെങ്കിലും
വി.ജെ.ടി ഹാളും പേരിലെ വിക്ടോറിയായും ഇന്നും നിലനില്‍ക്കുന്നു.
തൊട്ടടുത്ത് ,ഇപ്പോഴത്തെ ഏ.ജീസ് ഓഫീസ് കോമ്പൗണ്ടില്‍ ജനിച്ച്
ലോകപ്രസിദ്ധ സ്വാതന്ത്ര്യപോരാളി ആയി മാറിയ,ബ്രിട്ടനെ വിറകൊള്ളിച്ച
ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഈ ഹാളിനു നല്‍കേണ്ടതാണെങ്കിലും
അതിനു വേണ്ടി വാദിക്കാന്‍ ആരുമില്ല.
1910 ല്‍ സ്ഥാനാരോഹണം ചെയ്ത ജോര്‍ജ് അഞ്ചാമന്‍ 1911 ല്‍ ഡല്‍ഹിയില്‍
എത്തി ഡര്‍ബാര്‍ കൂടി.അതിന്‍റെ സ്മാരകമായി 1924 ല്‍ മുംബൈയില്‍ ഗേറ്റ് വേ
ഉണ്ടായി.അതിനു മുമ്പ് 1921 ല്‍ ഇന്ത്യാഗേറ്റ് ഉണ്ടായി.അതില്‍ ജോര്‍ജ് അഞ്ചാമന്‍റെ
പ്രതിമ സ്ഥാപിക്കപ്പെട്ടു.സി.എസ്സ് ജാഗര്‍ നിര്‍മ്മിച്ച ഈ പ്രതിമ 1947 ല്‍ സ്വാതന്ത്ര്യം
കിട്ടിയപ്പോള്‍ മാറ്റപ്പെട്ടു.ഇപ്പോള്‍ കോറനേഷണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ അതു
നിലകൊള്ളുന്നു.
100 വര്‍ഷം മുമ്പ് ജോര്‍ജ് അഞ്ചാമന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ തന്നെ
ഒരു സ്മാരകം നിര്‍മ്മിക്കപ്പെട്ടത് കോട്ടയം ജില്ലയിലെ പൊന്‍ കുന്നത്തായിരുന്നു.
നാഷണല്‍ ഹൈവേ 220 യുടെ സമീപം രാജേന്ദ്ര മൈതാനിയില്‍ ഈ കിണര്‍
ഇന്നും നിലകൊള്ളുന്നു.പേരെഴുതിയ സ്മാരകശില അല്‍പം മാറി ചവിട്ടുകല്ലായി
നിലകൊള്ളുന്നു.
1895 ല്‍ പൊന്‍ കുന്നം മജിസ്റ്റ്രേഉറ്റ് ടി .പപ്പുപിള്ള ഒരു ചന്ത ഉല്‍ഘാടനം ചെയ്തു
പ്രദേശത്തിനു പൊന്‍ കുന്നം എന്നു പെരിട്ടപ്പോള്‍ കാലവണ്ടികളുടെ താവളം ആയി
നിര്‍മ്മിച്ച വണ്ടിപ്പേട്ട കിണര്‍ നിര്‍മ്മ്ക്കപ്പെട്ടതോടെ പുത്തന്‍ കിണര്‍ മൈതാനം ആയി.
1947 ജൂണില്‍ തിരുവനന്തപുരം പേട്ടയില്‍ സര്‍ സി.പിയ്ക്കെതിരെ നടന്ന സമരത്തില്‍
വെടിവയ്പ്പില്‍ രാജേന്ദന്‍ എന്ന പയ്യന്‍ മരിച്ചപ്പോള്‍ എറണകുളത്തോടൊപ്പം
പൊങ്കുന്നത്തും രാജേന്ദ്ര മൈതാനം പിറന്നു.ആധുനിക പൊന്‍കുന്നത്തിന്‍റെ പിതാവായ
വക്കീല്‍ ഏ.കെ പാച്ചുപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍
പി.ചന്ദ്രശേഖരപിള്ളയാണ് പുത്തന്‍ കിണര്‍ മൈതാനത്തിന് രാജേന്ദന്‍റെ പേര്‍
നിര്‍ദ്ദേശിച്ചത്.
2009, ഡിസംബർ 18, വെള്ളിയാഴ്‌ച
വിപ്ലവ കവി ദാമോദരന്‍
മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത.
1914 ല്‍ പൊന്‍കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്‍റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
ദാമോദരന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.
പൊന്‍കുന്നം ദാമോദരന്‍ എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.
അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു ദാമോദരന്‍.
അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത് . പൊന്നാനി മുക്കുതലയില്‍ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.
മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,
രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍,
ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍
തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അമ്പതില്‍പരം കൃതികള്‍ രചിച്ചു.
വള്ളത്തോലിന്‍ റെ മഗദലനമറിയം ഇഷ്ടപ്പെടാതിരുന്ന
മുണ്ടശ്ശേരി ദാമോദരനെ കൊണ്ട് മറ്റൊരു കവിത
എഴുതിച്ചു."കവിത നന്നായി ദാമോദരാ" എന്നു വള്ളത്തോള്‍
സമ്മതിച്ചു എന്നു ചരിത്രം.
അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച
ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിച്ചതാണ് അടുത്ത കാലത്തു
നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ
"പച്ച പനംതത്തേ,പുന്നാര......"
1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.
മക്കള്‍ എല്ലാം സാഹിത്യ വാസനയുള്ളവര്‍.
എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.
എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.വല്‍സല,എം.ഡി ചന്ദ്രശേ ഖരന്‍ എന്നിവരും എഴുത്തുകാര്‍
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
ദാമോദരന്‍ റെ ഭാര്യ കുഞ്ഞ്ക്കുട്ടിയമ്മയും സാഹിത്യകാരി ആയിരുന്നു.
കുഞ്ഞിക്കുട്ടിയമ്മ പുസ്തകത്താളുകളില്‍ എഴുതിയെടുത്ത കവിതയാണ്
നോട്ടം സിനമയില്‍ ഗാനമായി പുനരവതരിച്ചത്.
1995 ല്‍ ഈ വിപ്ലവകവി കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.
കോട്ടയം ജില്ലയിലെ ചിറക്കടവു തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്‍റെ
നാമത്തില്‍ ഒരു വഴി ഉണ്ട്.
പൊന്‍കുന്നത്ത് പൊന്‍കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സംഘടനയും
അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.
2009, ഡിസംബർ 17, വ്യാഴാഴ്‌ച
പ്രൊഫ.ഏ.ശ്രീധരമേനോന് 84
പ്രൊഫ.ഏ.ശ്രീധരമേനോന് 84
എണ്‍പത്തിനാലാം വയസ്സിലെത്തി ശതാഭിഷിക്തനായ
പ്രൊഫ.ഏ.ശ്രീധരമേനോനെ കുറിച്ചു ശിഷ്യനും മുന്‍
കേരളചീഫ് സെക്രട്ടറിയുമായ സി.പി.നായര്‍ എഴുതിയ
ലേഖനം ഡിസംബര്‍ 13 ലെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍
വായിച്ചു.
കേരള ജില്ലാ ഗസറ്റിയറുകളുടെ ആദ്യ എഡിറ്റര്‍ ആയിരുന്ന
അദ്ദേഹം ആണ് ആദ്യത്തെ എട്ടു വാല്യവും തയ്യാറാക്കിയത്.
35 വര്‍ഷം മുമ്പു എരുമേലി പേട്ടതുള്ളലിനെ കുറിച്ച് വിശദമായ
ഒരു ലേഖനം അന്നത്തെ പ്രമുഖ വാരികയായിരുന്ന ജനയുഗത്തിനു
വേണ്ടി തയാറാക്കുന്ന സന്ദര്‍ഭത്തില്‍ ആനിക്കാട് പി.കെ.ശങ്കരപ്പിള്ള
ആണ് ശ്രീധരമേനോന്‍ റെ കോട്ടയം ജില്ലാ ഗസറ്റിയര്‍ പരിചയപ്പെടുത്തിയത്.
തുടര്‍ന്നു മേനോന്‍റെ മിക്ക കൃതികളും വായിച്ചു.
സി.പി നായരുടെ അഭിപ്രായത്തില്‍സി.പി.രാമസ്വാമി അയ്യരെകുറിച്ചുള്ള
പഠനമാണ് ശ്രീധര മേനോന്‍ റെ മാസ്റ്റര്‍ പീസ്.ശരി തന്നെ.മേനോനെ കുറിച്ച്
ഓര്‍ക്കുട്ടില്‍ കമ്മ്യൂണിറ്റിയും സി.പി.യെക്കുറിച്ചുള്ള പഠനങ്ങളെ കുറിച്ചു
ബ്ലോഗുകളും എഴുതാന്‍ സാധിച്ചു.
ഒരു കാര്യത്തില്‍ എനിക്ക് സി.പി.നായരോടസ്സൂയ തോന്നുന്നു.
ശ്രീധരമേനോനില്‍ നിന്നും സി.പി.നായര്‍ക്ക് ബ്രിട്ടീഷ് ഹിസ്റ്റരി നേരില്‍
കേള്‍ക്കാന്‍ കഴിഞ്ഞു. രണ്ടുതവണ ആയി 5 മാസം ബ്രിട്ടനില്‍ കഴിഞ്ഞ
എനിക്ക്,ബ്രിട്ടീഷ് ചരിത്രത്തില്‍ താലപ്പര്യം ഉള്ള എനിക്കു മേനോനില്‍
നിന്നും ബ്രിട്ടീഷ് ചരിത്രം -മെക്കാളെയുടേയും ബര്‍ക്കിന്‍റേയും ബ്രിട്ടീഷ്
ചരിത്രം-പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ.
നന്ദി സി.പി നായര്‍.
അനുമോദനങ്ങള്‍ മേനോന്‍ സാര്‍
2009, ഡിസംബർ 14, തിങ്കളാഴ്‌ച
ആദരിക്കലും പുസ്തകപ്രകാശനവും
ആദരിക്കലും പുസ്തകപ്രകാശനവും
നൂറിന്‍റെ നിറവിലെത്തിയ കാനം ശ്രീഅയ്യപ്പാ ട്രസ്റ്റ് സ്ഥാപകരക്ഷാധികാരി,
വാഴൂര്‍ തുണ്ടത്തില്‍ കുടുംബ കാരണവര്‍ കാനം തൊണ്ടുവേലില്‍ കെ.എസ്സ്.
അയ്യപ്പന്‍ പിള്ളയെ ആദരിച്ചു.ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം. ഏ പിള്ള(അടൂര്‍)
യുടെ അധ്യക്ഷതയില്‍ കാനം കളപ്പുരയിടത്തില്‍ കൂടിയ കുടുംബ മേളയില്‍
ദേവജ എഡിറ്റര്‍ പ്രൊഫ.രഘുദേവ് ഡോ.കാനം ശങ്കരപ്പിള്ള,ഡോ.സി.എസ്സ്.
ഗോപിനാഥപിള്ള എന്നിവര്‍ ചേര്‍ന്നെഴുതിയ കാനം ദേശത്തിന്‍റെ കഥ എന്ന
കുടുംബ-ദേശചരിത്രം പ്രകാശനം ചെയ്തു.അനീഷ ആനിക്കാട്(മനോരമ)ആദ്യ
പ്രതി ഏറ്റു വാങ്ങി.
കുടുംബാംഗള്‍ക്കുള്ള ആരോഗ്യസുരക്ഷാപദ്ധതി ബ്ലോക്ക്
പഞ്ചായത്ത് മെംബര്‍ ഗീതാ ശിവന്‍ പിള്ള നിര്‍വ്വഹിച്ചു. പാവപ്പെട്ട രോഗികള്‍ക്കു
കൊച്ചിയിലെ ലക്ഷ്മി ഹോസ്പിറ്റലുമായി സഹകരിച്ച് ചെയ്യാന്‍ പോകുന്ന സൗജന്യ
ശസ്ത്രക്രിയാ പദ്ധതി കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കാനം
ശങ്കരപ്പിള്ളയും നിര്‍വഹിച്ചു.
കെ.സി.വാസുദേവന്‍ പിള്ള്‍(ചിറക്കടവ്),എം.ഏ.ശിവരാമ പിള്ള(ആലപ്പുഴ)
സി.എസ്സ്.ശങ്കരപ്പിള്ള(അമ്പലപ്പുഴ),ഡോ.സി.എസ്സ്.ഗോപിനാഥപിള്ള(പത്തനംതിട്ട)
സി.വി.ശിവരാമ പിള്ള(വാഴൂര്‍)ടി.എസ്സ്.രാജശേഖരപിള്ള(വാഴൂര്‍)സുമാദേവി ശ്രീകുമാര്‍
(കറുകച്ചാല്‍) ആര്‍ട്ടിസ്റ്റ് കടയനിക്കാട് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.ശ്രീകുമാര്‍ ചെറുകാപ്പള്ളില്‍
സ്വാഗത്ം ആശംസിച്ചു.അനില്‍കുമാര്‍ കളപ്പുരയിടം നന്ദി പറഞ്ഞു
2009, ഡിസംബർ 1, ചൊവ്വാഴ്ച
കാനം പലതരമുലകില്‍
ഇരുട്ടു കാനം,കുരുട്ടുകാനം,മമ്മട്ടിക്കാനം,തേക്കാനം,
കുട്ടിക്കാനം,കാനത്തൂര്‍ എന്നിങ്ങനെ നിരവധി കാനം
ദേശങ്ങള്‍ കേരളത്തിലുണ്ട്.തമിഴ്നാട്ടില്‍ തൂത്തുക്കുടിയില്‍
കാനം എന്നൊരു വില്ലേജുണ്ട്,അരുണാചല്‍ പ്രദേശിലും
ഉണ്ടൊരു കാനം.നൈജീരിയയില്‍ കാനം എന്നൊരു പീഠഭൂമിയുണ്ട്.
ഇതേ പേരില്‍ ഒരു ദ്വീപുമുണ്ട്. കാനം എന്ന പേരില്‍ ഒരു
ജര്‍മ്മന്‍ കമ്പനിയുമുണ്ട്.
പഴയ മലയാളത്തില്‍ കാനം എന്നാല്‍ പുഴ എന്നായിരുന്നു അര്‍ത്ഥം
എന്നും പില്‍ക്കാലത്ത് പുഴയോടു ചേര്‍ന്ന പുഴക്കര അഥവാ പുഴ
വറ്റിയുണ്ടായ പ്രദേശം കാനം ആയി പരിണമിച്ചു എന്നും മാതൃഭൂമി
ദിനപ്പത്രത്തിലെ പദകൗതുകം പംക്തിയില്‍ 2004 ഡിസംബര്‍ 26 ന്
ടി.കെ.കെ. പൊതുവാള്‍ എഴുതി,ബി.സി.ഒന്നാം ശതകം മുതല്‍
ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നു വിളിക്കപ്പെട്ടിരുന്ന പെരും പുഴയുടെ പ്രധാന
ശാഖ ഒഴുകിയിരുന്ന സ്ഥലമാണ് പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനു സമീപമുള്ള
മലബാറിലെ കാനം എന്നു പയ്യന്നൂര്‍ സ്വദേശിയായ പൊതുവാള്‍.
പഴയ തെക്കു കൂറില്‍ പെട്ടിരുന്ന കോട്ടയം ജില്ലയിലെ കാനത്തിന് പുഴയുമായുള്ള
വിദൂരബന്ധം കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലത്തോടായ
പന്നഗം തോട്(ജോസഫ് മറ്റം ഈ പേരില്‍ കുശവന്മാരുടെ ജീവിതം വിഷയമാക്കി
ഒരു നോവല്‍ രചിച്ചിട്ടുണ്ട്.തകഴിയുടെ ചെമ്മീനു തുല്യം എന്നായിരുന്നു പരസ്യം)
ഈ കരയില്‍ നിന്നു തുടങ്ങുന്നു എന്നതു മാത്രം.പുരാതന കാനത്തില്‍ ഇത്
വലിയൊരു പുഴ ആയിരുന്നുവോ? ഗവേഷണം അര്‍ഹിക്കുന്ന വിഷയം.
പള്ളിക്കത്തോട്,അയര്‍ക്കുന്നം പഞ്ചായത്തുകളിലൂടെ ഒഴുകി ഈ തോട്
ഗൗണാര്‍ എന്ന കവണാറില്‍(പില്‍ക്കാലത്തെ മീനച്ചിലാര്‍) പതിക്കുന്നു.
"പാത്തിരുന്നാല്‍ പന്നഗം കടക്കാം" എന്നു പഴമക്കാര്‍. മഴക്കാലത്ത് വെള്ളം
പെട്ടെന്നു കയറുകയും അതു പോലെ തന്നെ പെട്ടെന്നു കുറയുകയും ചെയ്യുന്നതിനാല്‍
ഈ പഴമൊഴി.
2009, നവംബർ 25, ബുധനാഴ്‌ച
നെല്ലിവേലി നീലകണ്ഠപ്പിള്ളയും പുസ്തകച്ചന്തയും
പഴയ നാഞ്ചിനാട്ടിലെ കല്‍ക്കുളം താലൂക്കിലെ
മണവാളക്കുറിച്ചിയില്‍ ജനപ്രിയകവിതകള്‍
രചിച്ച്,അച്ചടിച്ചു തനിയെ വിറ്റ് ജീവിതമാര്‍ഗ്ഗം
കണ്ടെത്തിയ കവി,പാട്ടെഴുത്തുകാരന്‍ ആയിരുന്നു
നെല്ലിവേലി നീലകണ്ഠപ്പിള്ള.
മല്ലന്‍പിള്ളയെ ആന കൊന്ന പാട്ട്
അങ്ങാടിവര്‍ണ്ണന
ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം
അക്കാനിക്കാവടി
ബസ്സപകടം
തുടങ്ങിയ അദ്ദേഹത്തിന്‍റെ പാട്ടുപുസ്തകങ്ങള്‍
ചങ്ങമ്പുഴയുടെ രമണനെപ്പോലെ(മധുരനാരങ്ങ പോലെ
എന്നു മുണ്ടശ്ശേരി) വിറ്റഴിഞ്ഞിരുന്നു.
ഏതെടുതാലും ഒരു വില.
വെറും എട്ട് കാശ്.
ശരിക്കും ഒരു കവിതാകാലക്ഷേപം ആയിരുന്നു
നീലകണ്ഠപ്പിള്ളയുടേത്.
പുസ്തകച്ചന്ത എന്ന ആശയം ഡി.സി കിഴക്കേമുറിക്കും
മുമ്പ് ആശാന്‍ പ്രയോഗത്തില്‍ ആക്കി
2009, നവംബർ 19, വ്യാഴാഴ്‌ച
നൂറാം പിറന്നാള്‍
നൂറാം പിറന്നാള്‍
എന്‍റെ പ്രിയപിതാവും വാഴൂര്‍ തുണ്ടത്തില്‍ കുടുംബ കാരണവരും
കാനം ശ്രീ അയ്യപ്പാട്രസ്റ്റിന്‍റെ സ്ഥാപകരക്ഷാധികാരിയുമായ ചൊള്ളാത്തു
ശങ്കരപ്പിള്ള അയ്യപ്പന്‍പിള്ളയുടെ നൂറാം ജന്മദിനം ഈ വരുന്ന ഡിസംബര്‍
3 ബുധനാഴ്ചയാണന്ന വിവരം സന്തോഷപൂര്‍വ്വം സുഹൃത്തുക്കളെ അറിയിക്കട്ടെ.
അന്നേ ദിവസം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിനോടനുബന്ധിച്ചുള്ള പുണ്യം
ബാലഭവനിലെ അന്തേവാശികള്‍ക്കു നല്‍കുന്ന മൃഷാന്ന ഭോജനത്തില്‍
ഞങ്ങളോടൊപ്പം ഉച്ച സമയം ചേരാന്‍ സദയം അപേക്ഷ.
വാഴൂര്‍ എന്‍ എസ്സ്.എസ്സ്
കോളേജിനു സമീപമാണ് ഈ ബാലസദനം.
നവംബര്‍ 21 ശനിയാഴ്ച 4 മണി സമയം ഞങ്ങളുടെ ഗൃഹത്തില്‍
(കെ.വി.എം.എസ്സ് റോഡിലെനീലകണ്ട നിലയം) നടത്തപ്പെടുന്ന മുതിര്‍ന്ന
പൗരന്മാരുടെ കൂട്ടായമയില്‍ സദയം പങ്കേടുക്കാന്‍ എല്ലാ മുതിര്‍ന്ന പൗരന്മാരോടും
അപേക്ഷ.
ഡിസംബര്‍ 13 ഞായര്‍ 10 മണിക്കു കാനം ആയ്യപ്പ ക്ഷേത്രത്തിനു സമീപം
അഡ്വേ.കാനം ശിവന്‍ പിള്ളയുടെ ഭവനത്തില്‍ വച്ചു കൂടുന്ന കുടുംബയോഗത്തില്‍
സദയം പങ്കെടുക്കാന്‍ കുടുംബാങ്ങളോടപേക്ഷ.
താഴെപ്പറയുന്ന ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്ന കൂട്ടായ ക്ഷേത്ര ദര്‍ശങ്ങളില്‍
ഞങ്ങളോടൊപ്പം
പങ്കു ചേരാന്‍ എല്ലാ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നു.
നവംബര്‍ 21 തിരുവാര്‍പ്പ്, കോട്ടയം തളി
നവംബര്‍ 29 കങ്ങഴ,ഇളങ്കാവ്
ഡിസംബര്‍ 26 കൊടുങ്ങൂര്‍,വെട്ടിക്കാട്ട്,ആനിക്കാട്
സസ്നേഹം
ഡോ.കാനം ശങ്കരപ്പിള്ള
--------------------------------------
ഉപചാരപൂര്‍വ്വം
മക്കള്‍,കൊച്ചുമക്കള്‍,അവരുടെ മക്കള്‍
മൊ. 9447035416
2009, നവംബർ 13, വെള്ളിയാഴ്‌ച
P.S NATARAJA PILLAI
P.S.NATARAJA PILLAI
ഭൂ പരിഷകരണം കൊണ്ടുവന്നത്...
ഭൂ പരിഷകരണം കൊണ്ടുവന്നത്...
നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും
താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ഗൗരിയമ്മയും വാദിക്കുന്നു.നിയമസഭാചരിത്രം
അറിയാവുന്നവര്‍ രണ്ടു പേരും പറയുന്ന പച്ചക്കള്ളം കേട്ടു മൂക്കത്തു വിരല്‍ വയ്ക്കും.
1954 ആഗസ്റ്റ് 7ന് പട്ടം മന്ത്രിസഭയിലെ റവന്യൂ മന്ത്രി പി.എസ്സ്.നടരാജപിള്ള അവതരിപ്പിച്ച
എഴിന ഭൂപരിഷ്കരണ നിയമം ആയിരുന്നു ഇന്ത്യയിലെ ആദ്യ ഭൂപരിഷകരണ നിയമം.
(കേരളത്തിന്‍ റെ സാമൂഹ്യ ഘടനയും രൂപാന്തരവും.ഡി.സി ബുക്സ് 1997 ല്‍ പ്രസിദ്ധീകരിച്ച്
ഡോ.ഈ.ജെ തോമസ്സിന്‍ റെ ബുക്ക് പേജ് 93 കാണുക)
മികച്ച നിയമസമാജികന്‍ എന്നു പുകഴ്പെറ്റ ടി.ഏം ജേക്കബ്ബ് സംസ്കാരികമന്ത്രിയായപ്പോള്‍
അദ്ദേഹത്തിന്‍ റെ ആരാധ്യപുരുഷനായ പി.എസ്സ്,നടരാജപിള്ളയ്യുടെ ജീവചരിത്രം പി.സുബ്ബയ്യാ
പിള്ളയെ കൊണ്ടെഴുതിച്ച് 1991 ല്‍ പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ പേജ് 126-127 ല്‍
വിശദ വിവരം വായിക്കാം.
ഇരുപ്പൂ നിലമെങ്കില്‍ 15 എക്കറും ഒരുപ്പൂ നിലമെങ്കില്‍ 30 ഏക്കറും കഴിഞ്ഞുള്ളവ
നിയം വന്നുകഴിഞ്ഞു 6 മാസ്സത്തിനുള്ളില്‍ പാട്ടത്തിനു കൊടുക്കണം എന്നും അല്ലാത്ത പക്ഷം
സര്‍ക്കാര്‍ കയ്യടക്കും എന്നായിരുന്നു ബില്‍.
ഈ ബില്ലിനെ അനുമോദിച്ച അന്നത്തെ എം.എല്‍ ഏ കെ.ആര്‍ ഗൗരി അവസാനത്തിന്റെ ആരംഭം
എന്നു പറഞ്ഞതു പ്രായാധിക്യം ഭാധിച്ചതിനാലാവാം ഇന്നത്തെ ഗൗരിയമ്മ മറന്നു കളഞ്ഞു.
ഇന്നത്തെ ടാറ്റാ,അന്നത്തെ കണ്ണന്‍ ദേവന്‍
കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും നടരാജപിള്ള നേരിട്ടു തന്നെ ശ്രമിച്ചു.
അന്നു കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോന്‍,സബ്കളക്ടര്‍ പി.സി അലക്സാണ്ടര്‍
അന്നിഅവ്രൊരുമിച്ചു പി.എസ്സ് ജനറല്‍ മാനേജര്‍ വാട്ടര്‍മാനെ കാണാന്‍ പി.എസ്സ്.
പോയ കഥ പേജ് 118-119 ല്‍ വായിക്കാം.മന്ത്രിയെ കൊച്ചാക്കാന്‍ ദ്വര സസ്വീകരിക്കാന്‍
സഹായിയെ നിര്‍ത്തി.ചര്‍ച്ച കഴിഞ്ഞപ്പോല്‍ പി.എസ്സിന്‍ റെ കടുത്ത ആരാധകനായി
മാറിയ ദ്വര ഒരു ഗംഭീരസ്വീകരണം നല്‍കിയ ശേഷമാണ് യാത്ര അയത്തത്.
പക്ഷെ ,കഷ്ടം എന്നു പറയ്ട്ടെ,പി.എസ്സും പട്ടവും ഭൂപരിഷകരണത്തിന്‍ റെ
ക്രഡിറ്റ് തട്ടിയെടുക്കും എന്നു കണ്ട കോണ്‍ഗ്രസ്സും (60 പേര്‍) കമ്യൂണിസ്റ്റുകളും
(30 പേര്‍) ഒത്തൊരുമിച്ചു പട്ടം മന്ത്രിസഭയെ മറിച്ചിട്ടു.
അവലംബം:
പി.എസ്സ് നടരാജപിള്ള,പി.സുബ്ബയ്യാപിള്ള സാംസ്കാരിഅക്വകുപ്പ് 1991
2009, നവംബർ 7, ശനിയാഴ്‌ച
നല്ല മലയാള പുസ്തകങ്ങള് ഡൌണ്‍ Loadചെയ്യാനുള്ള അവസരം
2009, നവംബർ 5, വ്യാഴാഴ്‌ച
ഒരു പിരിച്ചുവിടലിന്റെ കഥ
ഇരുപത്തഞ്ചു കൊല്ലം കൊണ്ട് പഴക്കം ഉണ്ടായിരുന്നില്ല. പണ്ടു തോന്നിയിരുന്ന ചൂടും വെളിച്ചവും കഴിഞ്ഞ ആഴ്ച മണമ്പൂർ രാജൻ ബാബു വിളിച്ചപ്പോഴും തോന്നി. പണ്ടും കൂടെക്കൂടെ കണ്ടിരുന്ന ആളല്ല. അഞ്ചാറു തവണയിൽ കൂടുതൽ കണ്ടിട്ടേ ഉണ്ടാവില്ല. അത്ര തവണ ഫോണിൽ സംസാരിച്ചു കാണും. പിന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന “ഇന്ന്” എന്ന ഇൻലന്റ് മാസിക അയച്ചു തരുമായിരുന്നു. പിന്നെ അതും നിന്നു.
എത്രയോ കാലത്തിനുശേഷം “ഇന്ന്” വീണ്ടും കിട്ടിയപ്പോൾ, ട്വിറ്റർ അല്ല, ഇന്റർനെറ്റ് അല്ല, കമ്പ്യൂട്ടർ തന്നെ ഇല്ലാതിരുന്ന കാലത്ത് രാജൻ ബാബു തുടങ്ങിയ ആ സംരംഭത്തിന്റെ കാലാതിവർത്തിയായ പുതുമയെപ്പറ്റി ആലോചിച്ചുപോയി. ട്വിറ്റർ പോലുള്ള പുതിയ ആശയവേദികളിൽ നടക്കുന്ന ഹ്രസ്വവിനിമയം അതിനെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലതിരുന്ന കാലത്ത് “ഇന്നി”ൽ നടന്നിരുന്നു. സാഹിത്യമായിരുന്നു മുഖ്യവിഷയം എന്നേയുള്ളു. ഇരുപത്തെട്ടുകൊല്ലം മുമ്പു തുടങ്ങിയ ആ മാസിക പതിനായിരത്തിൽ താഴെ വരിക്കാരുമായി ഇന്നും തുടരുന്നു. മാസികകളുടെ ലോകത്ത് ബാലമരണം കൂടിയിട്ടും മണമ്പൂർ രാജൻ ബാബുവിന്റെ മാനസസന്തതിക്ക് ആയുസ്സറ്റില്ല.
കഴിഞ്ഞ ആഴ്ച “ഇന്ന്” വീണ്ടും തപാലിൽ കിട്ടിയപ്പോൾ, എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു. തേടിപ്പിടിച്ചതു തന്നെയായിരുന്നു. പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു. “എന്നെ രക്ഷിച്ച ആളല്ലേ?” എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല. രാജൻ ബാബു “രക്ഷപ്പെട്ട“ സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു.
ഇന്നും മലപ്പുറത്ത് താമസിക്കുന്ന മണമ്പൂർക്കരൻ രാജൻ ബാബു അന്ന് മലപ്പുറത്തെ എം എസ് പി ആപ്പിസ്സിൽ ഗുമസ്തനായിരുന്നു. പൊലിസൂകാരനു ബാധകമായ അച്ചടക്കച്ചട്ടം സിവിലിയൻ ജീവനക്കാർക്ക് ബാധകമാകേണ്ട കാര്യമില്ല. പണ്ടൊരിക്കൽ ഡൽഹിയിൽ വെച്ച് ഇതുപോലൊരു പ്രശ്നം കൈകാര്യം ചെയ്യേണ്ടിവന്നതോർത്തു. അതിർത്തിപ്രദേശങ്ങളിൽ റോഡു പണിയുന്ന സംഘടന(ബി ആർ ഒ) എന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിലെ പട്ടാളക്കാരല്ലാത്ത ജീവനക്കാർക്ക്, പട്ടാളക്കാർക്കുള്ള ആനുകൂല്യങ്ങൾ പട്ടാളക്കരുടെ അച്ചടക്കച്ചട്ടം ബാധകമാക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി. സുനിൽ എന്ന ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു അതിന്റെ നായകൻ എന്നോർക്കുന്നു. സുനിലിനെതിരെയും മറ്റും കർക്കശമായ സൈനികനിയമമനുസരിച്ച് നടപടി തുടങ്ങിയപ്പോൾ, ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതി. പിന്നീട് എന്തുണ്ടായെന്ന് ഓർമ്മയില്ല.
രാജൻ ബാബു അപകടത്തിലായതും അതുപോലൊരു കാര്യത്തിലായിരുന്നു. അദ്ദേഹം എഴുതിയ, അലെഗറി എന്നു പറയാവുന്ന, ഒരു കഥ എം എസ് പി നേതൃത്വത്തെ വിറളി പിടിപ്പിച്ചു. ഊരും പേരും എടുത്തു പറഞ്ഞിരുന്നില്ല. ഉദാത്തമായ കഥ എന്നു പറയാനും പറ്റിയിരുന്നില്ല. ഏറിവന്നാൽ, വിമർശനമായി, ഇങ്ങനെ പറയാമയിരുന്നു: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ താറടിക്കുന്ന മട്ടിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതു കൊള്ളില്ല. പഴയ ധർമ്മനീതിയനുസരിച്ച്, അത് മര്യാദയല്ല. അത്രയേ പറയാനാവൂ. അതെഴുതിയ ആളെ ഉപദേശിക്കാം, താക്കീതു ചെയ്യാം, കൊല്ലം തോറും അനുവദിക്കുന്ന വർദ്ധനവ് തടയാം. പക്ഷേ കഥാകാരനെ രായ്ക്കുരാമാനം പിരിച്ചുവിടില്ല. രാജൻ ബാബുവിനെ പിരിച്ചു വിട്ടു.
സായുധസേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്നു കരുതുന്ന കെ ജെ ജോസഫ് ആയിരുന്നു അന്നത്തെ എം എസ് പി കമൻഡാന്റ്. പിന്നീട് അദ്ദേഹം ഡി ജി പി ആയപ്പോഴും ആ വഴക്കം തുടരാൻ നോക്കി. രാജൻ ബാബുവിനെ ഇനി അവിടെ വെച്ചിരിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു. അതൊന്നു വളച്ചുനോക്കാൻ കലാപ്രേമിയും സാധുശീലനുമായ അന്നത്തെ ഡി ജി പി എം കെ ജോസഫിനായില്ല. കലാപകരിയായ കഥാകൃത്തിനെ പുറത്താക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ, ലിബറലിസത്തിന്റെ യോദ്ധാവായ ആഭ്യന്തരമന്ത്രി വയലാർ രവി നിശ്ശബ്ദനായിരുന്നു.
പുറത്ത് ബഹളം തുടങ്ങി. പ്രധാനമായും അത് ഇടതുപക്ഷസംഘടനകളുടെ സമരമായിരുന്നു. അതേ കാരണം കൊണ്ടാകാം, ഭരണകക്ഷികളുടെ സമീപനം തണുപ്പനായിരുന്നു. കമ്യൂണിസ്റ്റുകാരനെ രക്ഷിക്കാൻ കോൺഗ്രസ്സുകാരൻ ആഭ്യന്തരമന്ത്രി എന്തിനു മെനക്കെണം എന്ന മട്ടിലായിരുന്നു പോക്കെന്നു തോന്നുന്നു. പ്രസ്താവനകളും പ്രമേയങ്ങളും ഇറങ്ങിക്കൊണ്ടേയിരുന്നു. തിരുനല്ലൂർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു സമരസമിതി രൂപം കൊണ്ടു. അതിനും സത്യഗ്രഹം നടത്തുകയോ പ്രതിഷേധയോഗം ഒരുക്കുകയോ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. അതൊന്നും ഗൌനിക്കുന്ന കൂട്ടത്തിലായിരുന്നില്ല കെ ജെ ജോസഫ്. കേസ്സിനു പോയാൽ സമയം എടുക്കും. കോടതി അനുകൂലമായ നിലപാടല്ല എടുക്കുന്നതെങ്കിൽ, പിന്നെ ഒരു പ്രതിഷേധത്തിനും അവസരമുണ്ടാവില്ല. രാജൻ ബാബു മലപ്പുറത്തെ എം എസ് പി ക്യാമ്പിൽനിന്നു പുറത്താക്കപ്പെട്ട്, മണമ്പൂർക്ക് കുടിയേറേണ്ട പരുവത്തിലായിരുന്നു.
ആയിടെ വിപ്ലവത്തിന്റെ വർത്തമാനവുമായി രണ്ട് എൻ ജി ഒ യൂണിയൻ സുഹൃത്തുക്കൽ എന്റെ ആപ്പീസ്സിൽ വന്നു. ഒരാൾ റഹിം ആയിരുന്നുവെന്നാണ് ഓർമ്മ. രാജൻ ബാബുവിനെ രക്ഷിക്കാനുള്ള പ്രസ്താവനസമരത്തിൽ മുഴുകിയുരുന്ന ആളായിരുന്നു റഹിം. ഘോരമായ മുദ്രാവാക്യം വിളിക്കുമെങ്കിലും, വെളുക്കെ ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന റഹിം കാര്യം പറഞ്ഞപ്പോൾ, രാജൻ ബാബുവിന്റെ വിധ്വംസകമായ കഥ ഒന്നു വായിക്കണമെന്നു തോന്നി. റഹിം അതു സംഘടിപ്പിച്ചുതന്നയുടനേ, അതിന്റെ ഉള്ളടക്കം ഒരു റിപ്പോർട്ടാക്കി. ഇംഗ്ലിഷ് പ്രയോഗം കടമെടുത്താൽ, കഥ പറയുന്നതായിരുന്നു ആ കഥ. അതു വായിച്ചവർക്കാർക്കും കഥാകൃത്തിനെ, ശകാരിച്ചാൽത്തന്നെ, കുഴിവെട്ടി മൂടണമെന്നുണ്ടാവില്ല. ആഭ്യന്തരമന്ത്രിയും കഥയുടെ കഥ വായിക്കാൻ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ അഭിമാനത്തെയും അധികാരത്തെയും പരാമർശിക്കുന്ന ചില വരികളും പത്രക്കഥയിൽ കുത്തിക്കേറ്റിയിരുന്നു.
രാജൻ ബാബുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം വീണ്ടും പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവായി. പക്ഷേ അപ്പോഴേക്കും, തന്ത്രപരമായി, പൊലിസ് നേതൃത്വം പിരിച്ചുവിടുന്ന കല്പന ഇറക്കിക്കഴിഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഉത്തരവിന് പുല്ലുവില പോലും കല്പിക്കാത്ത പൊലിസ് സേനയോ എന്ന പ്രകോപനപരമായ ചോദ്യം വേറൊരു റിപ്പോർട്ടായപ്പോൾ, വയലാർ രവി ചൊടിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും കേവലമായ മനുഷ്യാവകാശത്തിന്റെ പേരിലും രാജൻ ബാബുവിനെ തിരിച്ചെടുപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അങ്ങനെ നോക്കുമ്പോൾ, “എന്നെ രക്ഷിച്ച ആളല്ലേ?” എന്ന കഴിഞ്ഞ ആഴ്ച കേട്ട ചോദ്യം, വാസ്തവത്തിൽ, എത്തിക്കേണ്ടത് വയലാർ രവിക്കായിരുന്നു. അദ്ദേഹം രസിക്കും, തീർച്ച.
അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ, ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു? ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു. രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു. അതിനെല്ലാം പുറമേ, അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു. അതുണ്ടാകാതിരുന്നത് ഹന്ത! ഭാഗ്യം ജനാനാം.
"സായ്പ്പ് കോപ്പിയടിച്ച മലയാള പുസ്തക കവര്‍"
2009, ഒക്‌ടോബർ 11, ഞായറാഴ്‌ച
കൈയ്യില്‍ നോക്കിയാ ഉണ്ടെങ്കില്‍ മലയാളത്തില്‍ എസ്എംഎസ് അയക്കൂ
മൈക്രോസോഫറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് നോക്കിയ മൊബൈലിനൊപ്പം കിട്ടുന്ന സി.ഡിയില്‍ നിന്നോ, പുതിയ മൊബൈലില്‍ നിന്നോ, നോക്കിയാ സൈറ്റില്‍ നിന്നോ നോക്കിയാ പീ.സീ സ്യൂട്ട് ഇന്‍സ്റ്റാള്‍ ചെയ്യാം. GPRS ഉപയോഗിക്കാന്‍ ഇത് കൂടിയേ തീരൂ. ഉബുണ്ടു 9.04 ആണെങ്കില്‍ യു.എസ്.ബി കേബിള്‍ വഴി വളരെവേഗം ഇന്റെര്‍നെറ്റുമായി കണക്ട് ചെയ്യാം. എന്നാല്‍ വിന്‍ഡോസ് എക്സ്.പിയില്‍ നോക്കിയാ പീ.സീ സ്യൂട്ട് യു.എസ്.ബി കേബില്‍ വഴിയും ബ്ലൂടൂത്ത് ഉപയോഗിച്ചും കണക്ട് ചെയ്യാം. ജി.പി.ആര്‍ .എസ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കു വേണമെങ്കിലും യു.എസ്.ബി വഴിയോ ബ്ലൂടൂത്ത് വഴിയോ സിസ്റ്റവുമായി ബന്ധിപ്പിച്ച് ചിത്രത്തില്‍ ഇടതുവശം കാണുന്ന ഫോണ്‍ അടയാളത്തില്‍ ഞെക്കിയാല്‍ വഴി കാട്ടിത്തരും. സിസ്റ്റവുമായി യോജിച്ച് കഴിഞ്ഞാല്‍ അതിന് മുകളില്‍ സ്ക്രോള്‍ ചെയ്യാവുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മൊബൈല്‍ ഏതാണെന്ന് രേഖപ്പെടുത്തും. ഇതിലെ എല്ലാ ബട്ടണും ഓരോ പ്രവര്‍ത്തിക്കായി ഉപയോഗിക്കാം. നാലാമത്തെ നിരയില്‍ വലത്തെ അറ്റം കാണുന്നത് മൊബൈല്‍ ലേറ്റസ്റ്റ് അപ്ഡേറ്റിന് വേണ്ടിയുള്ളതാണ്. നിങ്ങളുടെ മൊബൈലില്‍ ഉള്ളതെല്ലാം സൂക്ഷിച്ച് വെയ്ക്കുവാനും ആഡിയോ, വീഡിയോകള്‍ സിസ്റ്റത്തില്‍ പ്ലേ ചെയ്യുവാനും കഴിയും. നോക്കിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കള്‍ ഗ്നു-ലിനക്സിലേക്ക് ഇത്തരം പി.സി സ്യൂട്ട് ലഭ്യമാക്കുന്നതുവരെ കാത്തിരിക്കാം. നോക്കിയ മൊബൈലിനും, പി.സി.സ്യൂട്ടിനും, മലയാളം യൂണിക്കോഡ് ഫോണ്ടിനും ഒരായിരം നന്ദി.
എന്റെ അയല്‍വാസിയുടെ പക്കലുള്ള നോക്കിയ 6303 -ല്‍ മലയാളം ഫോണ്ടില്ല. എന്നാല്‍ പ്രസ്തുത മൊബൈലില്‍ മലയാളം ഫോണ്ടില്ല. എന്നാല്‍ മലയാളം ഫോണ്ടുള്ള ഒരു സിസ്റ്റത്തില്‍ നിന്നും പീ.സീ സ്യൂട്ടിന്റെ സഹായത്താല്‍ മലയാളത്തില്‍ എസ്.എം.എസ് അയക്കുവാനും റിസീവ് ചെയ്യുവാനും വായിക്കുവാനും കഴിയും. രണ്ടാം നിരയില്‍ക്കാണുന്ന കത്ത് അടയാളം തുറന്നാല്‍ ആ സിസ്റ്റത്തിലുള്ളതെല്ലാം എനിക്ക് തുറക്കുവാനും മലയാളത്തില്‍ എസ്.എം.എസ് അയക്കുവാനും കഴിഞ്ഞു. യൂണിക്കോഡില്ലാത്ത മൊബൈലില്‍ നിന്ന് എന്റെ മൊബൈലിലേക്ക് മലയാളത്തില്‍ എനിക്കയച്ച എസ്.എം.എസ് ഇടത് ചിത്രത്തില്‍ ക്കാണാം. അതിന് എന്റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ഉള്ളതിനാല്‍ ശരിയാണ് എന്നൊരു മറുപടി അയച്ചത് വലത് ചിത്രത്തില്‍ക്കാണാം. കൂടുതല്‍ വിശദീകരിച്ച് ഞാന്‍ പ്രൊഫഷണലുകളെ ശല്യപ്പെടുത്തുന്നില്ല. സ്വയം പരീക്ഷിക്കട്ടെ.
2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച
2008-09 വര്‍ഷത്തെ റബ്ബര്‍ ഉല്പാദനം - ഒരു താരതമ്യ പഠനം
ഈ പഠനം ഇപ്പോള്‍ ഒരു പോസ്റ്റില്‍ വീണ്ടും പ്രസിദ്ധീകരിക്കുവാന്‍ കാരണം നാളിതുവരെ റബ്ബര്‍ ഉല്പാദനം കുറവാണെന്ന് പറഞ്ഞിരുന്ന റബ്ബര്‍ കണക്കുകള്‍ വരാന്‍ പോകുന്ന മാസങ്ങളിലെ ഉയര്‍ന്ന ഉല്പാദനം പ്രസിദ്ധീകരിക്കുവാന്‍ പോകുന്നു എന്ന മുന്നറിയിപ്പോടെയാണ്. ഉല്പാദനത്തില്‍ ഏറ്റക്കുറച്ചിലുണ്ടായാലും ഉപഭോഗത്തില്‍ വലിയ ഏറ്റക്കുറച്ചില്‍ കാണാന്‍ കഴിയില്ല. കര്‍ഷകരുടെ ഭാഗത്തുനിന്ന് പ്രതിമാസ ശരാശരി വിപണനം തുല്യമാക്കിയാല്‍ വിലയിലെ ഏറ്റക്കുറച്ചില്‍ ഒഴിവാക്കാം. പൂജ്യം ശതമാനം ഇറക്കുമതിത്തീരുവയോടെ റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലത്തില്‍ നടക്കുന്ന അനവസരത്തിലെ ഇറക്കുമതി വിലയിടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ്. ആസിയാന്‍ കരാറുപോലെ അപകടകാരിയാണ് പൂജ്യം ശതമാനം ഇറക്കുമതിത്തീരുവയില്‍ നടക്കുന്ന ഇറക്കുമതിയും, അന്താരാഷ്ട - ആഭ്യന്തര വിലയേക്കാള്‍ താണവിലക്കുള്ള കയറ്റുമതിയും. ഉദാ. ഏപ്രില്‍ മേയ് മാസങ്ങളില്‍ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ ഉയര്‍ന്നിരുന്നിട്ടും എപ്രകാരമാണ് കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്തത്?
2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച
ക്ലിന്റ്_ഷോര്‍ട്ട് ലൈഫ് ഓഫ് എ ഗിഫ്ഫ്റ്റെഡ് ചൈല്‍ഡ്
2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
ലണ്ടന്‍ മാടവനപ്പറമ്പിലെ കേസരി ബാലകൃഷ്ണ പിള്ള
ബാലകൃഷ്ണ പിള്ള
വടക്കന്‍ പറവൂരിലെ മാടപ്പനപ്പറമ്പ് കേസരി ബാലകൃഷ്ണപിള്ളയാണ്
തകഴി,ദേവ്,ബഷീര്‍ ,വര്‍ക്കി,റാഫി
തുടങ്ങിയ പു.(രോഗമന)സാ(ഹിത്യ)ക്കാരെ കൊണ്ടു,
വിണ്ണും പെണ്ണും നോക്കിയിരുന്ന മലയാളസാഹിത്യത്തെ,
മണ്ണു നോക്കിയും (തകഴിയുടെ രണ്ടിടങ്ങഴി) പുണ്ണു
(ബഷീറിന്‍റെ ശബ്ദങ്ങള്‍,ആണ്‍ വേസ്യ, വര്‍ക്കിയുടെ റ്റ്യൂഷന്‍) നോക്കിയും ആക്കി മാറ്റിയത്.
തിരുവനന്തപുരം പുളിമൂട്ടിലെ കേസരി സ്മാരകം അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ടു.
പറവൂരിലെ മാടവനപറമ്പില്‍ പോയിട്ടില്ല.അവിടെ കേസരിയുടെ പ്രതിമ കാണാന്‍ വഴിയില്ല.
കേസരിയുടെ തനിപ്പകര്‍പ്പായിരുന്നു ഇംഗളണ്ടിലെ ചെലിസായിലേക്കു കുടിയേറിയ,
സ്കോട്ട്ലണ്ടില്‍ ജനിച്ച, നിരൂപകനും ഗദ്യകാരനും ചരിത്രകാരനും മറ്റും ആയിരുന്ന
ചെല്‍സിയായിലെ ജ്ഞാനി,താപസന്‍,ഗുരുഭൂതന്‍
തോമസ് കാര്‍ലൈല്‍ ( 1795-1881).
ടെനിസണ്‍,ഡിക്കന്‍സ്,ബ്രൗണിംഗ് എന്നിവര്‍ സ്ഥിരം അവിടെ സന്ദര്‍ശകരായിരുന്നു.
മരണാനന്തരം കാര്‍ല്‍ലൈന്‍റെ എഴുത്തു മേശ ഓസ്കാര്‍ വൈല്‍ഡ് സ്വന്തമാക്കി.
സ്കോട്ട്ലണ്ടിലെ ഒരു കല്ലാശാരിയുടെ ഒന്‍പതാമത്തെ മകനായി കാര്‍ ലൈല്‍ ജനിച്ചു.
കാല്‍വിനിസ്റ്റായിരുന്ന പിതാവിനു
മകനെ പുരോഹിതനാക്കണമെന്നായിരുന്നു ആഗ്രഹം.കണക്കില്‍ മിടുക്കനായ കാര്‍ലൈല്‍ ആദ്യം
അദ്ധ്യാപനത്തിനു പോയി. പിന്നെ നിയമം പഠിച്ചു.അവസാനം സാഹിത്യകാരനായി മാറി.
എഡിന്‍ബറോ വിജ്ഞാനകോശ നിര്‍മ്മിതിയില്‍ ഗണ്യമായ പങ്കു വഹിച്ചു. ഗെയ്ഥെയുടെ
കൃതികള്‍ മൊഴിമാറ്റം നടത്തി. ആദ്യകൃതി ലണ്ടന്‍ മാഗസിനില്‍ വന്ന തുടരന്‍ - The Life of Friedrich Schiller-1825. 1826-ല് Jane Bailie Welsh -നെ വിവാഹം കഴിച്ചു. പട്ടിണിയായിരുന്നു മിക്ക ദിവസവും. നൈരാശ്യവും ഉദരരോഗവും വിഷമിപ്പിച്ചു.
വായ്മൊഴിവഴക്കവും ബൈബിള്‍ വാക്യബഹുലവുമായ ശൈലിക്കുടമ. മൂന്നു വാള്യമുള്ള
The French Revolution വഴി ശ്രദ്ധേയനായി.സാമൂഹ്യപരിഷ്കരണം നടപ്പാക്കാത്ത പക്ഷം ഇംഗ്ലണ്ടില്‍
ഫ്രാന്‍സ് ആവര്‍ത്തിക്കും എന്നു കാര്‍ ലൈല്‍ തുറന്നെഴുതി.1841 -ല്‍
On Heroes and Hero Worship പുറത്തു വന്നു.ചിലര്‍ ജന്മനാ മഹാന്മാരും
ലീഡറന്മാരുമായി ജനിക്കുന്നു എന്നും മറ്റുള്ളവര്‍ അവരെ പിന്തുടരണം
എന്നും അദ്ദേഹം വാദിച്ചു. സുഖത്തിനേക്കാള്‍ ,കടമയ്ക്കു പ്രാധാന്യം കൊടുക്കണം
എന്ന പക്ഷക്കാരനായിരുന്നു കാര്‍ലൈല്‍
1865 -ല്‍ എഡിന്‍ബറോ യൂണിവേര്‍സിറ്റി
ലോര്‍ഡ് റക്ടര്‍ എന്ന പദവി നല്‍കി
അദ്ദേഹത്തെ ആദരിച്ചു.
Remniscenes and Letters 1967 ആത്മകഥയാണെന്നു പറയാം.
ദമ്പതികള്‍ പരസ്പരം അയച്ച കത്തുകള്‍ പുസ്തകമാക്കിയതും ( 7 വാല്യം) പ്രസിദ്ധം.
ചെല്‍സിയായില്‍ നദിക്കരയിലുള്ള ഭവനം ഇന്നു സ്മാരകമെന്ന നിലയില്‍ ആയിരക്കണക്കിനാള്‌ക്കാരെ ആകര്‍ഷിക്കുന സരസ്വതിക്ഷേത്രമാന്.
മുന്‍ വശത്തെ പൂന്തോട്ടത്തില്‍ നീണ്ട താടിയുമായി ആ ജ്ഞാനി
ആരാധകരെ സ്വീകരിക്കുന്നു.
നമ്മുടെ മാടവനപ്പറമ്പിലെ കേസരിയുടെ ഒരു പ്രതിമ എന്നെങ്കിലും
എവിടെയെങ്കിലും ഉയരുമോ?
2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച
ഓണം വിപണി മലയാളിക്ക് സ്വന്തം
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചി നഗരത്തില്‍ വില്‍ക്കുന്ന നാല് സ്വകാര്യ കമ്പനികളുടെ പാലില്‍ ഫോര്‍മാലിന്‍ എന്ന വിഷാംശം കണ്ടെത്തി. പെന്റാ ഫ്രഷ്, പാലിക, പൂജ, ആരോഗ്യ എന്നീ കമ്പനികളുടെ പാലിലാണ് വിഷാംശം കണ്ടെത്തിയത്. കൊച്ചിയിലുളള ഇവയുടെ പ്ളാന്റുകളിലെ ഉത്പാദനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ഉത്തരവിട്ടു. സാമ്പിളുകള്‍ മൈസൂരിലെ നാഷനല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയയ്ക്കാനും തീരുമാനമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഈ കമ്പനികളുടെ പാലിന്റെ പരിശോധന നടത്തിയെങ്കിലും അവയില്‍ വിഷാംശം കണ്ടെത്തിയില്ല.
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന
തിരുവനന്തപുരം: ഉത്രാടതലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഇന്നലെ മാത്രം 34.14 കോടിയുടെ മദ്യം വിറ്റതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒാണത്തലേന്ന് 22.10 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ധനയാണ് വില്‍പനയില്‍ രേഖപ്പെടുത്തിയത്.
ഉത്രാടദിനമായ ഇന്നു മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതു മുന്നില്‍ക്കണ്ട് ഒാണമാഘോഷിക്കാന്‍ ഇന്നലെത്തന്നെ പലരും തയാറെടുത്തതാണ് റെക്കോര്‍ഡ് മദ്യവില്‍പനയ്ക്ക് ഇടയാക്കിയത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ ആദ്യ ദിനത്തിലെ ആദ്യ ഷോയെ അനുസ്മരിപ്പിക്കും വിധമായിരുന്നു സംസ്ഥാനത്തെ ബവ്റിജസ് ഒൌട്ട് ലെറ്റുകളിലെ ഇന്നലത്തെ തിരക്ക്. മദ്യം വാങ്ങാന്‍ കാശ് ഒരു വിഷയമെ അല്ലെന്നു പ്രഖ്യാപിച്ചായിരുന്നു പലരും എത്തിയത്.
മദ്യത്തിനു ക്യൂ നില്‍ക്കാന്‍ രണ്ടെണ്ണം അടിച്ചിട്ട് എത്തിയവരും നിരവധി. സ്ഥിരം മദ്യപിക്കുന്ന ബാര്‍ ഇന്നു തുറക്കാത്തതിന്റെ ദുഖം താങ്ങാനാവതെ കിട്ടിയ കാശിനു മൊത്തം മദ്യം വാങ്ങിച്ചവരെയും കണ്ടു. തിരുവോണത്തിനു ബാര്‍ തുറക്കുമെന്ന ആശ്വാസമായിരുന്നു പലര്‍ക്കും.
ഇൌ വര്‍ഷം ഓഗസ്റ്റ് 26 മുതല്‍ 31 വരെ വിറ്റത് 132 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 110 രൂപയുടെ കോടിയുടെ മദ്യമാണു വിറ്റത്. ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്്. ഇന്നലെ മാത്രം 22 ലക്ഷംരൂപയുടെ മദ്യവില്‍പന. തൊട്ടുപിന്നില്‍ കരുനാഗപ്പള്ളിയാണ്. കരുനാഗപ്പള്ളിയില്‍ ഇന്നലെ 20.37 ലക്ഷത്തിന്റെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡും ബാര്‍ഹോട്ടലുകളും വഴി വില്‍പന നടത്തിയ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
കടപ്പാട് - മനോരമ
സഹകരണ ഓണവിപണി: വിറ്റുവരവ് 102 കോടി കവിഞ്ഞു
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഓണവിപണിയിലെ വിറ്റുവരവ് 102 കോടി കവിഞ്ഞതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആകെ വിറ്റുവരവ് 49 കോടി രൂപയായിരുന്നു. 44 കോടി രൂപയുടെ സബ്‌സിഡി ആനുകൂല്യമാണ് ഇതുവഴി ജനങ്ങള്‍ക്ക് ലഭിച്ചത്.
സപ്‌തംബര്‍ 20ന് വില്‌പന അവസാനിക്കുമ്പോള്‍ വിറ്റുവരവ് 150 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.
പൊതുജനത്തിന്റെ അഭ്യര്‍ഥന മാനിച്ച് വിപണികള്‍ സപ്‌തംബര്‍ 20 വരെ നീട്ടി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‌പന നടന്നത് തിരുവനന്തപുരത്താണ് (991 ലക്ഷം), തൃശ്ശൂര്‍ (989 ലക്ഷം), കൊല്ലം (924 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നില്‍. ഏറ്റവുമധികം വിപണനകേന്ദ്രങ്ങളും ഈ ജില്ലകളില്‍ തന്നെ.
കടപ്പാട് - മാതൃഭൂമി
കഴിവുള്ള മന്ത്രിപുത്രന്മാര്‍
ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ശരി--
കഴിവുകള്‍ ഏതെല്ലാം മേഘലകളില്‍ ആണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം
2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച
മേക്ക് ഹാരപ്പന്‍ മുദ്രകളിലും ഉണ്ടായിരുന്നു
ഡോ.ശശിഭൂഷണ്‍ കാണാത്ത മേക്ക്
"മേല്‍ക്കെന്നല്ല പടിഞ്ഞാറെന്നാണ് ഭൂരിപക്ഷം മലയാളികളും
പറയുന്നതെന്നു കാഡ്‌വെല്ലും ഓര്‍ത്തില്ല"
മലയാളത്തിന്‍റെ പഴക്കം സ്ഥാപിക്കാനുള്ള
വ്യഗ്രതയില്‍ ഡോ.എം.ജി ശശിഭൂഷണ്‍ 1734 ലക്കം
കലാകൗമുദി പേജ് 27 ലെ "മറക്കുമോ രൂപവും ശബ്ദവും"
എന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തി.
ഈ 2008 ഡിസംബറില്‍ പോലും കേരളത്തില്‍,
നമ്മുടെ ആധാരമെഴുത്തുകാര്‍ ആധാരങ്ങളില്‍ വസ്തുവിന്‍റെ
എലുക കാണിക്കുമ്പോള്‍ പടിഞ്ഞാറിനു
"മേക്ക്" എന്നു
തന്നെയാണെഴുതിയിരുന്നത് എന്നു ഡോ.ശശിഭൂഷണ്‍
കണ്ടില്ല.
ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം
മേക്കിനെ ആധാരങ്ങളില്‍ നിന്നു നിഷ്കാസനം
ചെയ്തിരിക്കുന്നു.
ചരിത്രം തേയ്ച്ചു മായ്ച്ചു
കളയുന്നതിനു മറ്റൊരുദാഹരണം കൂടി.
കണ്ടെഴുത്തും ഭൂമി അളക്കലും ആധാരമെഴുത്തും
കരം പിരിവും ഒരുകാലത്ത് തമിഴ് വംശജരായ
വെള്ളാളപിള്ളമാരുടെ കുത്തകയായിരുന്നു
എന്നു സ്ഥാപിക്കുന്നു മേക്ക് എന്ന തമിഴ് പ്രയോഗം
(തമിഴര്‍ക്കു മുകളില്‍ ,മേളില്‍, പര്‍വ്വതമുകളില്‍
ആയിരുന്നു അസ്തമനം)
"മേക്ക് " ഹാരപ്പന്‍ മുദ്രകളില്‍ തന്നെ ഉണ്ട് എന്ന്‍
ഐരാവതം മഹാദേവന്‍ തെളിയിക്കുന്നു.
2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച
സായിപ്പ് അത് ചെയ്യുന്നത് എങ്ങിനെയെന്നാല്‍....
പാശ്ചാത്യരുടെ കണ്ടു പിടുത്തങ്ങളുടെ ഉപഭോക്താക്കളാണ്
നാം.സ്വന്തമായി കാര്യമായി ഒന്നും ഉല്‍പാദിപ്പിക്കാനോ
ആവിഷകരിക്കാനോ ഭംഗിയായി അവതരിപ്പിക്കാനോ
കഴിയാത്ത കുഴുമടിയന്മാരും അനങ്ങാപ്പാറകളും ആണ്
നാം.
നമ്മുടെ ചികില്‍സാരീതി നോക്കാം.95 ശതമാനവും സ്വീകരി
ക്കുന്നത് സായിപ്പിന്‍റെ ഇംഗ്ലീഷ് ചികില്‍സ.അവരുടെ ശസ്ത്ര
ക്രിയാരീതികള്‍,അവര്‍ കണ്ടു പിടിച്ച ഉപകരണങ്ങള്‍ ഉപ
യോഗിച്ചുള്ള രോഗനിര്‍ണ്ണയം,അവര്‍ കണ്ടുപിടിച്ച,അവര്‍
നിര്‍മ്മിക്കുന്ന ഔഷധങ്ങള്‍.പ്രതിരോധ മരുന്നുകള്‍ ഉപ
യോഗിച്ചുള്ള ചികിസ.
പക്ഷേ അവര്‍ അത് എങ്ങിനെ ചെയ്യുന്നു എന്നു നാം
മനസ്സിലാക്കുന്നില്ല.നല്ല വശങ്ങള്‍ കാണുന്നില്ല.പകര്‍ത്തു
ന്നില്ല.ചീത്ത വശങ്ങള്‍ കണ്ണടച്ചു പകര്‍ത്തുകയുംചെയ്തു.
സ്വാതന്ത്ര്യം കിട്ടി. ആദ്യ ഭാരത സര്‍ക്കാരിലെ ആരോഗ്യ
വകുപ്പുമന്ത്രി ഗാന്ധിജിയുടെ ചികില്‍സക ആയിരുന്ന്‍ ഡോ.
രാജകുമാരി അമൃതകൗര്‍.കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍
ആരോഗ്യം കൈകാര്യം ചെയ്തതു മുമ്പു തന്നെ മദിരാശിയില്‍
മന്ത്രിയായി പരിചയം നേടിയിരുന്ന,പരിണിത പ്രജ്ഞനായിരുന്ന,
ഡോ.ഏ.ആര്‍.മേനോന്‍.ബ്രിട്ടനില്‍ സായിപ്പ് എങ്ങനെയാണ്
സര്‍വ്വ ബ്രിട്ടീഷുകാരനും കുടില്‍-കൊട്ടാര ഭേദമന്യേ
സൗജന്യ ചികിസ നല്‍കുന്ന നാഷണല്‍ ഹെല്‍ത്ത്സര്‍വീസ് (1948)
നല്‍കുന്നത് എന്നു കണ്ടു പഠിക്കാനോ അതു പകര്‍ത്താനോ
ശ്രമിച്ചില്ല.
ലോകത്തിനു മുന്നില്‍ ബ്രിട്ടന്‍ അഭിമാനപൂര്‍വ്വം എടുത്തു കാട്ടുന്ന
സാമൂഹ്യപ്രവര്‍ത്തനം ആണ് അവരുടെ ചികിസാ സൗകര്യം.
NHS(National Health Service).1948 ല്‍
ആറ്റ്ലി സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടി.
മുതലാളിത്ത സാമ്രാജ്യത്തിലെ സോഷ്യല്‍ ദ്വീപ് എന്ന പേര്‍ തന്നെ കിട്ടി ബ്രിട്ടന്.
60 കൊല്ലം മുമ്പു ആറ്റ്ലിയുടെ നേതൃത്വത്തില്‍ തൊഴിലാളി പാര്‍ട്ടി
അധികാരത്തില്‍ വന്നപ്പോള്‍, അന്യൂറിന്‍ ബീവാന്‍ എന്ന കല്‍ക്കരി
തൊഴിലാളിയാണ് ആരോഗ്യവകുപ്പ് മന്ത്രിയായത്. ഏ.ജെ.ക്രോണിന്‍റെ
സിറ്റാഡല്‍ എന്ന നോവല്‍ വായിച്ച് കലക്കരി തൊഴിലാളികളുടേ
ആരോഗ്യ പ്രശ്നങ്ങളില്‍ ആകൃഷ്ടനായ ആ തൊഴിലാളി നേതാവ്
വില്ല്യം ബേവറിഡ്ജ് തയാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍
അക്ഷരം പ്രതി നടപ്പാക്കന്‍ മുന്നിട്ടിറങ്ങി.ബ്രിട്ടീഷ് മെഡിക്കല്‍
അസ്സോസിയേഷന്‍ പോലും എതിര്‍ത്തു.ബീവാന്‍ കൂട്ടാക്കിയില്ല.
സര്‍വപൗരര്‍ക്കും സൗജന്യ ചികിസ അതായിരുന്നു ബീവാന്‍റെ
ലക്ഷ്യം. വരുമാനം അനുസ്സരിച്ച് എല്ലാവരില്‍ നിന്നും നികുതി
പിരിക്കുക.ആവശ്യക്കാര്‍ക്കെല്ലാം ചികിസ സൗജന്യമായി
നല്‍കുക. ജനറല്‍ പ്രാക്ടീഷണറന്മാര്‍ ആണ് പരിപാടിയുടെ
അടിത്തറ. ഒരോ പൗരനും ഓരോ ജി.പി യുടെ അടുത്തു
രജിസ്റ്റര്‍ ചെയ്യണം. അയ്യായിരത്തോളം പേര്‍ ഒരു ജി.പി ക്കുണ്ടാവും.
ആവശ്യം വരുമ്പോള്‍ മുന്‍ കൂട്ടി സമയം തീരുമാനിച്ച് ഡോക്ടറെ
കാണാം. രോഗിയുടെ മുഴുവന്‍ വിവരവും രേഖപ്പെടുത്തുന്നു.
ഇപ്പോള്‍ ഓണ്‍ ലൈനില്‍ അവ ലഭ്യം. റഫര്‍ ചെയ്യപ്പെട്ടാല്‍
ആ നിമിഷം സ്പെഷ്യലിസ്റ്റിനു രോഗിയുടെ മുഴുവന്‍ വിവരവും
ലഭ്യം. പരിശോധനകള്‍,ഔഷധം ,കണ്ണട.കൃത്രിമദന്തം,ശസ്ത്രക്രിയ
എല്ലാം സൗജന്യം.ഒന്നുകില്‍ ഹോസ്പിറ്റല്‍ നല്‍കും.അല്ലെങ്കില്‍
മരുന്നുകടകളില്‍ കുറിപ്പു കാട്ടിയാല്‍ അവ സൗജന്യമായി കിട്ടും.
ഒരു രോഗിക്കു പോലും,എന്തിന് സന്ദര്‍ശനത്തിനെത്തിയ എന്നെപ്പോലുള്ള
ഒരു വിദേശി ഡോക്ടര്‍ക്കു പോലും സ്വന്ത ഇഷ്ടപ്രകാരം ഒരു
മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഔഷധം വാങ്ങാന്‍ സാധിക്കില്ല. ഒരു
കുറിപ്പു വഴി ഒരിക്കല്‍ മാത്രമേ ഔഷധം വാങ്ങാന്‍ ആവുകയുള്ളു.
ഏതൊരു ഡോക്ടര്‍ക്കും ഏതൊരു മരുന്നും എത്രനാളത്തേക്കു
എഴുതാന്‍ കേരളത്തില്‍ പറ്റും. ബ്രിട്ടനില്‍ പറ്റില്ല.
ഏതൊരാള്‍ക്കും ഏതു മരുന്നും എത്രനാളത്തേക്കും ഏതു മെഡിക്കല്‍ സ്റ്റോറില്‍
നിന്നും വാങ്ങാന്‍ കേരളത്തില്‍ പറ്റും. ബ്രിട്ടനില്‍ പറ്റില്ല. ഏതൊരാള്‍ക്കും
ഒരു ഫാര്‍മസിസ്റ്റിന്‍റെ സര്‍ട്ടിഫിക്കേറ്റ് പ്രദര്‍ശിപ്പിച്ചു മെഡിക്കല്‍ സ്റ്റോര്‍
നടത്താനും ഒട്ടെല്ലാ മരുന്നുകളും ആര്‍ക്കും എത്രവേണമെങ്കിലും
എത്ര നാളത്തേക്കും നല്‍കാന്‍ നമ്മുടെ നാട്ടില്‍ പറ്റും.ബ്രിട്ടനില്‍
പറ്റില്ല.
രോഗികള്‍ അറിയേണ്ടുന്ന എല്ലാ വിവരങ്ങളും വെബ് സൈറ്റില്‍.
എഡിന്‍ബറൊ,ഗ്ലാക്സോ,കാര്‍ഡിഫ്.ലിവര്‍ പൂള്‍ എന്നിവിടങ്ങളില്‍
നിന്നും ഉന്നത (മെംബര്‍ഷിപ്,ഫെലോഷിപ്) നേടി അന്തസ്സോടെ
അതു പ്രദര്‍ശിപ്പിച്ചു നടന്ന ഒരു പാട് തലമുതിര്‍ന്ന
ഡോക്ക്ടര്‍മാര്‍ ഉണ്ടായിരുന്നു കേരളത്തിലും.സ്വന്തം ഉയര്‍ച്ച,വളര്‍ച്ച
മക്കളുടെ വലര്‍ച്ച,ഉയര്‍ച്ച എന്നിവയില്‍ മാത്രം ശ്രദ്ധിച്ചവര്‍. എന്തേ
അവര്‍ ഇക്കാര്യം നമ്മുടെ രാഷ്ട്രീയ പേക്കോലങ്ങളെ
പറഞ്ഞു മന്‍സ്സിലാക്കിയില്ല.
ബ്രിട്ടനില്‍ ചികില്‍സ നടത്താന്‍ ഡോടറന്മാര്‍ പ്രോട്ടോക്കോള്‍
അനുസരിക്കണം.തൊണ്‍നിയ മരുന്ന്‍ തോന്നിയതു പോലെ
തോന്നിയ കാലത്തേക്ക് എഴുതാന്‍ കേരളത്തില്‍ കഴിയും.
അതു ചെയ്താല്‍ ഉടനെ വിവരം അറിയും.
ഇവിടെ ഒരേ രോഗത്തിന് 10 ഡോക്ടര്‍ക്കു 10 ചികില്‍സ.
മൂത്രത്തില്‍ അണുബാധ. എവിടെ ചെന്നാലും ആദ്യം മൂത്രം
കള്‍ച്ചറിനു കൊടുക്കണം.ആ പ്രദേശത്തു കൂടുതലായി കാണപ്പെടാറുള്ള്‍
രോഗാണുവിനെ നശിപ്പിക്കാന്‍ അനുയോഗ്യമായ ഔഷധം
ഏതെന്നു ഗൈഡ് ലൈനില്‍ കാണും.ഉദാഹരണം ട്രൈമീതൊപ്രം.
കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരൗന്നതു വരെ ആ ഔഷധം കൊടുക്കാം.
ഏതു രോഗി ആ പ്ര്‍ദേശത്തെവിടെ എവിടെ ചെന്നാലും
അതേ മരുന്നു തന്നെയാവും കിട്ടുക.നല്‍കുന്നതിനു മുമ്പ്
ആ മരുന്നിനെ കുറിച്ചു രോഗി അറിയേണ്ടുന്ന മുഴുവന്‍ വിവരവും
നല്‍കും.റീ അക്ഷന്‍ ലക്ഷണം വരെ.
കേരളത്തിലെ സ്ഥിതി ഒന്നോര്‍ക്കുക.
വാളെടുത്തവന്‍ എല്ലാം ഇവിടെ വെളിച്ചപ്പാട്.
ആയുര്‍വേദക്കാരനും ഹോമിയോക്കാരനും പാരമ്പര്യക്കാരനും
വ്യാജനും ഏതു മരുന്നും എഴുതാം.കൊടുക്കാം
മരുന്നു കടക്കാരനും.
സായിപ്പിന്‍റെ ചികില്‍സാ ശാത്രത്തെ വ്യഭിചരിച്ചവര്‍ നമ്മള്‍
അതിനു കൂടുനില്‍ക്കുന്ന നാണം കെട്ട പിമ്പുകള്‍ നാം.
(എല്ലാ പരിപാടികള്‍ക്കും ന്യൂനതക കാണും.എന്‍.എച്ച്.എസ്സിനും
അവ ഉണ്ട്.പക്ഷേ ഏറെയും നല്ല വശം.അവ കാണുക.മറ്റുള്ളവ മറക്കുക)
ഇതൊന്നും പഠിക്കാതെ,മനസ്സിലാക്കാതെ മരുന്നുകള്‍ നിരോധിക്കുക
തുടങ്ങിയ "ജനകീയആരോഗ്യപരിപാടി"യുമായി ഇക്ബാല്‍
കുഞ്ഞാടു ഡോക്ടറന്മാരെ
നാടു നീളെ നടത്തി വൈസ് ചാന്‍സലര്‍ വരെ ആക്കി താഴോട്ടിടുകയാണ്
നമ്മുടെ കേരളത്തിലെ തൊഴിലാളി പാര്‍ട്ടി കേരളത്തില്‍ ചെതത്.
1957 മുതല്‍ പകുതി വര്‍ഷം തൊഴിലാളി പാര്‍ട്ടി വശം ആയിരുന്നുവല്ലോ
കേരളത്തിലെ ആരോഗ്യ വകുപ്പുഭരണവും.
എന്തേ അവര്‍ ഇക്ബാല്‍ പ്രഭൃതികള്‍ ആ വെയിസുകാരന്‍
കല്‍ക്കരി തൊഴിലാളി അന്യൂറിന്‍ ബീവാനെ മാതൃകയാക്കിയില്ല?
മറുപടി പറയൂ,പറയൂ സഖക്കളേ,ഇക്ബാല്‍ മാരേ.
CRITICISM BY US & REPLY
2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച
നമ്മുടെ രാഷ്ട്രീയക്കാരുടെ ശമ്പളം എത്രയാണ് ?
പിണറായി മുതല്‍ വിജയന്‍ വരെയുളളവരുടെ അഴിമതിയുടെ അടിസ്ഥാന കാരണം ഈ ശമ്പള പരിഷ്കരണം വൈകുന്നതാണ്.നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ കുടുംബാങ്ങങ്ങളും വായുവും വെള്ളവും മാത്രം ഭക്ഷിച്ചല്ലല്ലോ ജീവിക്കുന്നത് . നമ്മളേയും നമ്മുടെ നാടിനേയൂം ഇവര്‍ ഫ്രീയായി സേവിച്ചു കൊളളുമെന്ന് കരുതിയ നമ്മളാണ് മണ്ടന്മാര്‍ .എല്ലാത്തിനും ഒരു വ്യവസ്തയും വെള്ളിയാഴ്ചയും വേണമല്ലോ .ആയതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് നിരക്ക് എര്‍പ്പെടുത്തുക..
ട്രാന്‍സ്ഫര്‍ ,പ്രമോഷന്‍, പി എസ് സീ റാങ്ക് ലിസ്റ്റില്‍ പേര് വരുത്തല്‍ ,സര്‍ക്കാര്‍ കോണ്‍ട്രാക്റ്റ് തുടങ്ങിയവ,
അയല്‍വാസിക്കും ദരിദ്രവാസിക്കും എതിരെ കള്ളക്കേസും നല്ല കേസും കൊടുക്കാന്‍
പോലിസ് സ്റ്റേഷന്‍ കേറി നിരങ്ങാന്‍ തുടങ്ങിയ കലാപരിപാടികള്‍ക്ക് ഓരോ പാര്‍ട്ടികളും അവരവരുടെ നിരക്കുകള്‍ പ്രസിദ്ധീകരിക്കുക. ജനത്തിന് ഇഷ്ടമുള്ളവരെയും കയ്യില്‍ ഒതുങ്ങുന്നവരെയും തിരഞ്ഞെടുക്കാം. ഇപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത് എങ്കിലും....... എല്ലാത്തിനും ഒരു സുതാര്യത ആവട്ടെ ............
2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച
കേരളാംബയുടെ കണങ്കാലുകള്‍
കൊട്ടുകാപ്പള്ളിയുടെ പാര്ലമെന്‍റ് പ്രംസംഗം
നമുക്കിപ്പോള്‍ ഓണപ്പൂക്കളം ഇടാന്‍
മലയാളിത്തം തികഞ്ഞ മുല്ലയും മുക്കുറ്റിയും
ഇല്ല. ഒന്നുകില്‍ പ്ലാസ്റ്റിക് പൂക്കള്‍.
അല്ലെങ്കില്‍ തമിഴന്‍റെ തോവാള പ്പൂക്കള്‍.
കന്യകുമാരിവരെ നീണ്ടു നിവര്‍ന്നു കിടന്ന
കേരളാംബയുടെ കണങ്കാലുകള്‍
മുറിച്ചു കളഞ്ഞത് കാവാലത്തെ
വലിയ പണിക്കര്‍ എന്ന മലയാളി
കാരണവര്‍.മരുമകനു അധികാര്‍ം
കിട്ടാന്‍.
അന്നു പാര്‍ലമെന്‍റില്‍
അതിനെ ശക്തിയുക്തം എതിര്‍ത്തത്
നാമെല്ലാം കളിയാക്കിയ, പി.ടി.ചാക്കോയ്ക്കു
പണം നല്‍കി രാജിവയ്പ്പിച്ച്,
കേരള ഝാന്‍സി റാണി ലക്ഷ്മി ബായി എന്നു
ഗാന്ധിജി വിശേഷിപ്പിച്ച
അക്കമ്മ ചെറിയാനെ മല്‍സരിക്കുന്നതില്‍
നിന്നു തടഞ്ഞ,കട്ജുവിന്‍റെ പ്രിയന്‍
പാലാക്കാരന്‍
കൊട്ടുകാപ്പള്ളി എന്ന കത്തോലിക്കന്‍
മാത്രം.
പ്രൊഫ. ആലക്കാപ്പള്ളി തയാറാക്കിയ
കൊട്ടുകാപ്പള്ളിയുടെ ജീവചരിത്രത്തില്‍
പ്രസംഗം അതേ പടി.
വായിച്ചു കോരിത്തരിച്ചു.
എല്ലാ മലയാളിയും
വായിച്ചിരിക്കേണ്ട പ്ര
ഡോ.ബാബു പോളും തിരുവിതാംകൂര്‍ ചരിത്രവും
ഓര്‍ക്കുട്ട് പ്രൊഫൈലില്‍ പ്രാദേശിക ചരിത്രം
(തെക്കും കൂര്‍,തിരുവിതാംകൂര്‍)
ബ്രിട്ടീഷ് ചരിത്രം എന്നിവയില്‍ തല്‍പ്പരന്‍
എന്നു കൊടുത്തിരിക്കുന്നത് കണ്ട് സുഹൃത്തക്കളില്‍
ഒരാള്‍ ചോദിച്ചു: എന്തേ ഡോക്ടര്‍ക്കു
ചരിത്രത്തില്‍ താലപര്യം?
നല്ല സംശയം.
സര്‍ജനും ഗൈനക്കോളജിസ്റ്റും ആയ ഞാന്‍
മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ
ഭൂമിശാസ്ത്രവും(പി.കെ.രാജരാജവര്‍മ്മയോടു
കടപ്പാട്) അവരുടെ രോഗ ചരിത്രം മാത്രം
പഠിച്ചാല്‍ മതി.
ചരിത്രത്തില്‍ താല്‍പര്യം ഉണ്ടാക്കിയത്
സാംസ്കാരിക വകുപ്പു തലവന്‍ ആയിരുന്ന
ഡോ.ഡി.ബാബുപോള്‍ .
ആരാധനയോടെ ഞാന്‍ കാണുന്ന
ശ്രീ.ബാബുപോള്‍ നല്ലൊരെഴുത്തുകാരനാണ്.
സര്‍വ്വീസ് സ്റ്റോറി വായിക്കാന്‍ കഴിഞ്ഞില്ല.
മറ്റു പലതും വായിച്ചു.കേട്ടു.കണ്ടു.
ബാബു പോളിന്‍റെ എഴുത്തിന്,
പ്രഭാഷണത്തിനും
ഉള്ള ഒരു ചെറിയ ദോഷം വായനക്കാരന്‍,
കേള്‍വിക്കാരും
തന്നെപ്പോലെ ഐ. ഏ.എസ്സും
പിന്നെ എം. ഏ യും എടുത്തവര്‍
ആണെന്ന ധാരണയില്‍ എഴുതുന്നു എന്നതാണ്.
രണ്ടനുഭവം
ഒരു ലേഖനം. രാത്രിയില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍
എന്ന്‍ പുസ്തകത്തില്‍ അതുണ്ട്, തലവാചകവും കൃത്യമായ
വാചകവും ഇവിടെ ബ്രിട്ടനില്‍ ഇരുന്ന്‍ ഉദ്ധരിക്കാന്‍ പറ്റില്ല.
ഒരു നമ്പൂതിരിയും ഒരു വെള്ളാളനും ഒരു നസ്രാണിയും കൂടി
ആണു തിരുവിതാം കൂറിനെ നശിപ്പിച്ചത് എന്നാണല്ലോ ചരിത്രം
എന്നതു പോലെ ഒരു വാചകം.
വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.
കൂടുതല്‍ വിശദീകരണം ഇല്ല.റഫറന്‍സും ഇല്ല.
സംശയനിവാരണത്തിന് ഞാന്‍ പോള്‍ സാറിനൊരു
കത്തയച്ചു.പണ്ട് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍
ആകാന്‍ വോട്ട് ചോദിച്ചു കത്തയച്ച കാര്യം,
അതിലെ ചക്കരവാക്കുകളുടെ കാര്യം പരാമര്‍ശിക്കാതെ,
എഴുതിയിരുന്നു. സമയക്കുറവായിരിക്കാം.മറുപടി കിട്ടിയില്ല.
ചിറക്കടവില്‍ 50 കൊല്ലം മുമ്പു
വയലാര്‍ രാമവര്‍മ്മ വന്ന്‍
ഉല്‍ഘാടനം ചെയ്ത ഗ്രാമദീപം വായശാലയില്‍ പോയി.
(സാംബശിവന്‍ വയലാറിന്‍റെ ആയിഷ
ആദ്യമായി
അവതരിപ്പിച്ചത് ഈ ഉള്‍ഘാടന വേളയില്‍).
അവിടത്തെ പൊടിയില്‍
മുങ്ങിയ തട്ടുകളില്‍ ഒന്നില്‍ നിന്നും സദസ്യതിലകന്‍
ടി.കെ.വേലുപ്പിള്ളയുടെ
തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ തപ്പിയെടുത്തു.
പൊടിതട്ടി.
വീട്ടില്‍ കൊണ്ടു പോയി മുഴുവന്‍ വിശദമായി വായിച്ചു.
അങ്ങനെ ആണ് തിരുവിതാംകൂര്‍ ചരിത്രത്തില്‍
താല്‍പ്പര്യം വന്നത്.
ബ്രിട്ടനില്‍ എതാനും മാസം
ചെലവഴിക്കുന്നതിനാല്‍
അവരുടെ ചരിത്രത്തിലും താല്‍പ്പര്യം വന്നു.
പക്ഷേ എനിക്കു മനസ്സിലാകാതെ വരുന്ന കാര്യം
എന്തേ പോള്‍ സാര്‍ ഇവിടെ വ്യക്തികളെ,
ജയന്തന്‍,ശങ്കരനാരായ്ണന്‍, മാത്തുത്തരകന്‍,
എന്നൊക്കെ എഴുതാതെ
അവരുടെ സമുദായങ്ങളെ എടുത്തു കാട്ടി?
അദ്ദേഹം പറഞ്ഞ കാര്യത്തില്‍ (നശിപ്പിക്കല്‍)
അതില്‍ രണ്ടു സമുദായങ്ങള്‍
നിരപരാധികള്‍. ഒരു കൂട്ടര്‍ പൂജാദികള്‍ നടത്തുന്നവര്‍.
മറ്റേ കൂട്ടര്‍ പാവം കൃഷിക്കാര്‍.ലോകത്തില്‍
തന്നെ ആദ്യമായി കലപ്പ കണ്ടു പിടിച്ച
നാഞ്ചിനാട്ടുകാര്‍. അരിയുടെ,നെല്ലിന്‍റെ
ജ്നയിതാക്കള്‍
തിരുവിതാം കൂറിനെ,പൊന്നു തമ്പുരാനെ ചോറൂട്ടിയവര്‍.
മൂന്നാമത്തെ സമുദായത്തെക്കുറിച്ച്
വേദശബ്ദകോശകാരനായ
ബാബു പോള്‍ തന്നെ വിശദമായി എഴുതട്ടെ.
ചരിത്രപടുക്കളും ദലിത് പണ്ഡിതരും വേലുത്തമ്പിയെ വില്ലനാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചു
ഡോ.ബാബുപോൾ കഥ ഇതുവരെ എന്ന സർവീസ് സ്റ്റോറിയിൽ എഴുതുന്നു
(പേജ് 461,മൂന്നാം പതിപ്പ് 2009 ഡി.സി.ബുക്സ്):
നമ്പൂതിരിയും തച്ചിൽ മാത്തൂത്തരകനും ആ വെള്ളാളപിള്ളയും ആലപ്പുഴയ്ക്കു വടക്കുള്ളവരായിരുന്നു.മലബാറിൽ നിന്നും പടയോട്ടക്കാലത്തു തിരുവനന്തപുരത്തു കുടിയേറിയ നമ്പൂതിരി
മാത്തൂത്തരകൻ എന്നിവരെപ്പോലെ വടക്കനായിരുന്നില്ല ശങ്കരനാരായണ പിള്ള എന്ന വെള്ളാളൻ.
അനന്തപുരിയ്ക്കും കിഴക്കുള്ള കുറ്റാലം കാരനായിരുന്നു ആ പാണ്ടിക്കാരൻ വെള്ളാളൻ.
NEXT PART