അപകടകാരിയായ ജനിതകമാറ്റം വരുത്തിയ വഴുതന കൃഷിവ്യാപനത്തിലൂടെ ജനത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്നു എന്ന പഠന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുകൊണ്ട് നടപ്പിലാക്കുന്ന കൃഷിയെ എന്തു വിലകൊടുത്തും ചെറുത്ത് തോല്പിക്കേണ്ട അവസരമാണിത്. Iamnolabrat എന്ന വെബ് സൈറ്റ് കൂടുകല്‍ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
ജിഎം പരുത്തി കൃഷിചെയ്തിരുന്ന സ്ഥലത്ത് മേഞ്ഞു നടന്ന കാലികള്‍ ചാകാനിടയായത് നാം കണ്ടതാണ്. അതോപോലെ ലോകമെമ്പാടും പല നിരീക്ഷണ ഫലങ്ങളും വെളിയില്‍ വരുന്ന സമയത്താണ് ഭാരതത്തില്‍ പ്രസ്തുത കൃഷി വ്യാപനത്തിനുള്ള നീക്കം നടക്കുന്നത്. നമ്മുടെ തനതായ വിവിധ ഇനം വഴുതനകളെ നശിപ്പിക്കുവാനുതകുന്ന ഈ ജനിതകമാറ്റം വരുത്തിയ കൃഷി മനുഷ്യനിലും പക്ഷിമൃഗാദികളിലും മണ്ണിലും ദോഷമാണെന്നറിഞ്ഞിട്ടും ഇത്തരത്തിലൊരു നീക്കം അപലപനീയം തന്നെയാണ്.
എങ്ങിനെയാണ് നമുക്ക് ജനിതകമാറ്റം വരുത്താത്ത ഭക്ഷ്യ വസ്തുക്കള്‍ തെരഞ്ഞെടുക്കാം എന്നത് ആംഗലേയത്തിലുള്ള ഒരു പിഡിഎഫ് ഫയല്‍ ആയി വായിക്കാം.
ഇവ ആരോഗ്യത്തിന് അപകടമാണോ എന്ന ചില ആംഗലേയ ചോദ്യോത്തരങ്ങള്‍ ഇവിടെ കാണാം.
കേന്ദ്ര മന്ത്രി ഡോ. അന്‍പുമണി രാംദാസ്
ഇത് പ്രൈം ടൈം വാര്‍ത്ത
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
7 അഭിപ്രായങ്ങൾ:
രണ്ടാമതു കൊടൂത്തിരിക്കുന്ന വീഡിയോയില്‍ സംസാരിക്കുന്നവരെല്ലാം ജനിറ്റിക്കലി മോഡിഫൈഡ് വെജിറ്റബിളുകള്ക്ക് അപകടങ്ങള്‍ ഉണ്ടായേക്കാമെന്നും ഉണ്ടെന്നും ഒക്കെ പറയുന്നതല്ലാതെ എന്തൊക്കെയാണ് കോമ്പ്ലിക്കേഷന്‍സ് എന്ന് പറയുന്നില്ല. അതെന്തൊക്കെയാണെന്നു കൂടി ചുരുക്കമായി അറിയാവുന്നവര്‍ ഇവിടെ ഒന്നു വിവരിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു ഈ പോസ്റ്റ് കണ്ടപ്പോള്‍
അപ്പു ആംഗലേയത്തിലുള്ള ഈ പേജില്‍ ധാരാളം വിവരങ്ങള്‍ ലഭിക്കും.
സാമ്പത്തിക മാന്ദ്യം കാരണം നാട്ടില്‍ വന്നു വഴുതന ഇടാമെന്ന് വിചാരിച്ചതാ.. ഇനി അതും നടക്കില്ലല്ലോ...
(ദേഷ്യപ്പെടല്ലേ .. ചുമ്മാ പറഞ്ഞതാ...)
:)
വാർത്തകളിൽ വരുന്നതിനേക്കാൾ കൂടുതൽ യഥാർത്ഥത്തിൽ നടന്നിരിക്കില്ലേ?
ശ്രീമതി നായർ
ജയതി-jayathy
വന്ന വാര്‍ത്തകള്‍ പലതും കുറച്ചാളുകളുടെ മുന്നില്‍ മാത്രമേ എത്തിപ്പെട്ടിട്ടുള്ളു. എനിക്ക് ഡോ. അന്‍പുമണി രാംദാസ് പറയുന്നതില്‍ നിന്നുതന്നെ മനസിലായത് ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിന്റെ ദോഷ വശങ്ങളെപ്പറ്റി ശരിയായ പഠനം നടന്നിട്ടില്ല എന്നു തന്നെയാണ്. ജനിതകമാറ്റം വരുത്തിയവ ലേബല്‍ ചെയ്യാന്‍ പോലും തയ്യാറല്ല. ലേബലിംഗ് ഏര്‍പ്പെടുത്തിയാല്‍ ജനം അത് വാങ്ങില്ല എന്നതാവാം കാരണം. മണ്ണിന്റെ കലപ്പമാത്രമല്ല സംരക്ഷകനുമായ മണ്ണിരകളെകൊന്നൊടുക്കുന്ന ജി.എം വഴുതന ഇന്‍ഡ്യയില്‍ കൃഷി ചെയ്യുവാന്‍ അനുവാദം നല്കി എന്നാണ് എനിക്ക് മനസിലാവുന്നത്. മൊന്‍സാന്റോ എന്ന കുത്തകയുടെ കയ്യില്‍ മാത്രം ഒതുങ്ങുന്ന വിത്തിന്റെ വിതരണം നമ്മുടെ തനതായ വിത്തിനങ്ങളെ പാടെ നശിപ്പിക്കുകയും ചെയ്യും.
ഏതോ ഒരു മാഗസീനിൽ വയിച്ചത് ഇപ്പോൾ ഓർത്തു പോകുകയാണ്. ലേഖിക ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടെ നല്ല ചുവന്ന സുന്ദരൻ ചീര/കീര നിൽക്കുന്നത് കണുകയും അതിന്റെ വിത്ത് ചോദിച്ചു വാങ്ങുകയും ചെയ്തത്രേ. അപ്പോൾ അവർ കുറച്ച് ചീരയും കൂടിപറിച്ച് കൊടുക്കനായി ഇറങ്ങി. കൂടെ ലേഖികയും കുട്ടിയും. നല്ല വണ്ണം തഴച്ചു വളർന്ന ചീരകളുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു തടത്തിലെ മോശപ്പെട്ട കുറേ ചീരകൾ പറിക്കുന്നതു കണ്ട കുട്ടി “എന്താ ആൺടി നല്ല ചീര പറീക്കാത്തത്“ എന്ന് വളരെ innocent ആയി ചോദിച്ചപ്പോൾ പറഞ്ഞത്രേ “മോളെ അത് വിൽക്കാനുള്ളതാണ്. ഞങ്ങൾ മരുന്നടിക്കാത്ത ഇതാണ് ഉപയോഗിക്കുന്നത്” എന്ന്.
അപ്പോൾ സ്വയം കൃഷി ചെയ്യാതെ മറ്റുള്ളവരെ depend ചെയ്ത് ജീവിക്കുന്നവർ ബിറ്റി വഴുതനയും,കിടനാശിനി ചീരയും ഒക്കെ തിന്നാതെ മറ്റെന്തുചെയ്യാൻ?
ജി.എം കൃഷിയില്‍ ഇന്‍ഡ്യയ്ക്ക് നാലാം സ്ഥാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ